ജിദ്ദ : പ്രമുഖ ചലച്ചിത്ര കാരന്‍ മുസ്തഫ അക്കദ് സംവി ധാനം ചെയ്ത ‘ദി മെസ്സേജ്’ സൗദി അറേബ്യ യില്‍ പ്രദര്‍ ശിപ്പിക്കുവാന്‍ അനുമതി ലഭിച്ചു. ഇൗദുൽ ഫിത്വര്‍ ദിന മായ ജൂണ്‍ 15 വെള്ളി യാഴ്ച റിയാദിലെ വോക്സ് സിനിമാസ് തിയ്യേറ്ററില്‍ ആദ്യ പ്രദര്‍ ശനം നടക്കും.
ഹോളിവുഡ് താരം ആന്റണി ക്വിന്‍ മുഖ്യ വേഷം അഭി നയിച്ച ‘ദി മെസ്സേജ്’ 1976 ലാണ് റിലീസ് ചെയ്തത്. പ്രവാ ചകന്‍ മുഹമ്മദ് നബി യുടെ ജീവിത വും ഇസ്ലാം മത ത്തി ന്റെ ആദ്യ നാളുകളും പരാ മർ ശി ക്കുന്ന ചിത്ര ത്തിൽ പ്രവാചകന്റെ രൂപ മോ ശബ്ദമോ ചിത്രീ കരി ച്ചിട്ടില്ല. വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ച ഈ സിനിമ റിലീസ് ചെയ്ത് നാലു പതിറ്റാ ണ്ടു കള്‍ക്കു ശേഷമാണ് സൗദി അറേബ്യ യില്‍ പ്രദര്‍ ശിപ്പി ക്കുന്നത് എന്നത് ശ്രദ്ധേയ മാണ്.
മികച്ച സംഗീത ത്തിനുള്ള ഒാസ്കാര്‍ (1977) നോമി നേഷന്‍ അടക്കം നിരവധി അംഗീ കാര ങ്ങൾ തേടിയെ ത്തിയ ‘ദി മെസ്സേജ്’ അത്യാധുനിക സാങ്കേതിക വിദ്യ കളിലൂടെ പുനര്‍ സൃഷ്ടിച്ചു കൊണ്ടാണ് റിലീസ് ചെയ്യു ന്നത്.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഏറ്റവും അടുത്ത അനുചരനും ബന്ധുവുമായ ഹംസ ബിൻ അബ്ദുൽ മുത്തലിബ് ആയിട്ടാണ് ആന്റണി ക്വിന്‍ വേഷമിടുന്നത്. അബൂ സുഫിയാന്റെ ഭാര്യ ഹിന്ദ് ബിൻത് ഉത്ബ യായി ഗ്രീക്ക് ഗായികയും അഭിനേത്രി യുമായ ഐറീന്‍ പാപാസ്, പ്രവാച കന്റെ ദത്തു പുത്രന്‍ സെയ്ദ് ആയി ബ്രിട്ടീഷ് നടൻ ഡാമിയൻ തോമസ്, ബിലാല്‍ ആയി ജോണി സെക്ക എന്നിവരും അഭിനയിച്ചു.