ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നാൽ പല വിഗ്രഹങ്ങളും ഉടയും

March 29th, 2022

actress-parvathy-thiruvothu-ePathram
സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരാത്തതില്‍ രൂക്ഷ വിമര്‍ശനവു മായി പ്രമുഖ നടി പാര്‍വ്വതി തിരുവോത്ത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നാൽ നാം ആരാധിക്കുന്ന പല വിഗ്രഹ ങ്ങളും ഉടയും. സിനിമയിലെ പ്രമുഖരായ പല വ്യക്തികളുടെയും യഥാര്‍ത്ഥ ചിത്രം പുറത്തു വരും. സൂര്യ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു പാര്‍വ്വതി. പല പ്രബലരും റിപ്പോര്‍ട്ടിനെ ഭയക്കുന്നു. ഇത് പുറത്തു വരാതിരിക്കാന്‍ ശ്രമിക്കുന്നു. പരാതി പരിഹാര സെല്‍ വരുന്നതിനെ ഇവര്‍ എതിര്‍ക്കുന്നു.

ഞാന്‍ ജോലി ചെയ്യുന്ന തൊഴിലിടത്തെ പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്ന് ഭീഷണി യുണ്ടായി. ആദ്യ കാലത്ത് ചിലരുടെ മോശം പെരുമാറ്റത്തെ പറ്റി പരാതിപ്പെട്ടപ്പോള്‍ ‘അത് കുഴപ്പമില്ല അവര്‍ അങ്ങിനെയായിപ്പോയി… വിട്ടേക്ക്’ എന്ന തരത്തില്‍ ഉള്ള മറുപടിയാണ് ലഭിച്ചത്. ആദ്യ കാലങ്ങളില്‍ ഞാനങ്ങനെ ചെയ്തു.

പിന്നീട് സഹ പ്രവര്‍ത്തകരായ പലരും ഇത്തരം അനുഭവങ്ങൾ നേരിടുന്നുണ്ട് എന്ന് മനസ്സിലായി. ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നത് നീട്ടി ക്കൊണ്ടു പോകുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കമ്മിറ്റികള്‍ക്ക് ശേഷം കമ്മിറ്റി. മൂന്ന് വര്‍ഷം നമ്മള്‍ കാത്തിരുന്നു. അതിനു ശേഷം അവര്‍ മറ്റൊരു കമ്മിറ്റി വെക്കുന്നു. അത് കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനു ശേഷം, ഈ കമ്മിറ്റി പഠിച്ചത് പഠിക്കാന്‍ വേറൊരു കമ്മിറ്റി വേണം എന്ന് പറയും. നമുക്ക് അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കാം. പെട്ടന്ന് ആ റിപ്പോര്‍ട്ട് പുറത്തു വരും. പെട്ടന്നവര്‍ സ്ത്രീ സൗഹൃദ സര്‍ക്കാര്‍ ആവുകയും ചെയ്യും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നയന്‍താര ചക്രവര്‍ത്തി ജെന്‍റില്‍ മാന്‍ 2- ല്‍ നായിക

March 24th, 2022

nayanthara-chakravarthi-ePathram
ബാലനടിയായി നിരവധി മലയാള സിനിമ കളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത അഭിനേത്രി നയന്‍ താര ചക്രവര്‍ത്തി, പ്രമുഖ നിര്‍മ്മാതാവ് കെ. ടി. കുഞ്ഞു മോന്‍റെ ‘ജെന്‍റില്‍ മാന്‍ 2’ എന്ന സിനിമയില്‍ നായികയായി എത്തുന്നു. നിര്‍മ്മാതാവ് കെ. ടി. കുഞ്ഞുമോന് കൂടെ യുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തു കൊണ്ട് ആയിരുന്നു നയന്‍ താര ചക്രവര്‍ത്തിയുടെ അറിയിപ്പ്‌.

gentle-man-k-t-kunju-mon-baby-nayan-thara-ePathram

കിലുക്കം കിലുകിലുക്കം എന്ന സിനിമ യിലൂടെ ബാല നടിയായി മലയാളത്തില്‍ തുടക്കം കുറിച്ച നയന്‍ താര ചക്രവര്‍ത്തി പിന്നീട് ലൗഡ് സ്പീക്കര്‍, പട്ടണത്തില്‍ ഭൂതം, സൈലന്‍സ്, ഭഗവാന്‍, അച്ഛനുറങ്ങാത്ത വീട്, പോപ്പിന്‍സ്, തുടങ്ങിയ മുപ്പതോളം സിനിമകളില്‍ എല്ലാ പ്രമുഖ നടന്‍മാരുടേയും ചിത്രങ്ങളില്‍ അഭിനയിച്ചു. കുചേലന്‍ എന്ന സിനിമയിലൂടെ രജനീ കാന്തിനോടൊപ്പം തമിഴിലും തെലുങ്കിലും അരങ്ങേറ്റം കുറിച്ചിരുന്നു.

ഷങ്കര്‍ എന്ന സംവിധായകന് തമിഴ് സിനിമ യില്‍ ഇടം നേടി കൊടുത്ത സൂപ്പര്‍ ഹിറ്റ് ചിത്രം ജെന്‍റില്‍മാന്‍ രണ്ടാം ഭാഗമായി ചിത്രീകരിക്കുന്ന സിനിമയാണ് ഇത്. ഒന്നാം ഭാഗത്തില്‍ സംഗീതം നല്‍കിയത് ഏ. ആര്‍. റഹ്മാന്‍ ആയിരുന്നു. രണ്ടാം ഭാഗത്തില്‍ എം. എം. കീരവാണി സംഗീത സംവിധാനം ചെയ്യും.

‘ജെന്‍റില്‍ മാന്‍ 2’ വിന്‍റെ സംവിധായകന്‍, നായകന്‍, മറ്റു സാങ്കേതിക വിദഗ്ധര്‍, പിന്നണി പ്രവര്‍ത്തകര്‍ എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തു വിടും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്ത്രീകള്‍ക്ക് ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം : ഹൈക്കോടതി

March 17th, 2022

women-in-cinema-collective-wcc-ePathram
സിനിമാ ചിത്രീകരണ സെറ്റുകളിലും സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം എന്ന് ഹൈക്കോടതി ഉത്തരവ്. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കലക്ടീവ് (ഡബ്ല്യു. സി. സി.) സമര്‍പ്പിച്ച ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്.

Villu-film-shoot-epathram
തൊഴിലിടങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം എന്നുള്ള സുപ്രീം കോടതി വിധി ചൂണ്ടി ക്കാണിച്ചു കൊണ്ടാണ്, സിനിമാ ചിത്രീകരണ സെറ്റുകളിലും ഈ സംവിധാനം വേണം എന്ന് ആവശ്യ പ്പെട്ട് ഡബ്ല്യു. സി. സി. ഹൈക്കോടതിയെ സമീപിച്ചത്.

സിനിമാ സംഘടനകളിലും ഇത്തരത്തില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം എന്നും ഉത്തരവിലുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശ്യാമിലിയും ശാലിനിയും : വൈറല്‍ ഫോട്ടോ

January 28th, 2021

shyamili-shalini-viral-photo-ePathram
മലയാളികളുടെ മാമാട്ടിക്കുട്ടിയമ്മയും മാളൂട്ടിയും (ശാലിനിയും ശ്യാമിലിയും) വളര്‍ന്നു കഴിഞ്ഞു ഒന്നിച്ചുള്ള ഫോട്ടോ സോഷ്യല്‍ മീഡിയ യില്‍ പങ്കു വെച്ചിരു ന്നത് വൈറലായി മാറി. ഒരു ചടങ്ങിൽ വെച്ച് ഒന്നിച്ചു നിന്ന് എടുത്ത ഫോട്ടോ, Just another evening‼️ എന്ന തലക്കെട്ടു നല്‍കി ശ്യാമിലി തന്റെ ഇന്‍സ്റ്റാ ഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നത് നിമിഷങ്ങള്‍ ക്കുള്ളില്‍ ആരാധകര്‍ ഏറ്റെടുത്തു.

പിന്നീട് ഇതേ ചിത്രം ശാലിനി യുടെ ഒഫീഷ്യല്‍ ഫേയ്സ് ബുക്ക് പേജിലും പങ്കു വച്ചിട്ടുണ്ട്. ഈ പോസ്റ്റിലും ഇവരുടെ ആരാധകര്‍ കമന്റുകളുമായി എത്തുകയും നിരവധി പേര്‍ പങ്കു വെക്കുകയും ചെയ്തു.

ഫാസില്‍ സംവിധാനം ചെയ്ത ‘എന്റെ മാമാട്ടിക്കുട്ടി യമ്മക്ക്’ (1983) എന്ന സിനിമ യിലൂടെ യാണ് ബേബി ശാലിനി അഭിനയ രംഗത്ത് എത്തുന്നത്. സിനിമ സൂപ്പര്‍ ഹിറ്റ് ആയതോടെ വിവിധ ഭാഷകളില്‍ റിമേക്ക് ചെയ്യുകയും മാമാട്ടു ക്കുട്ടി യമ്മയുടെ റോളില്‍ ബേബി ശാലിനി ശാലിനി എത്തുകയും ചെയ്ത തോടെ ഈ അത്ഭുത പ്രതിഭ തെന്നിന്ത്യ യിലെ തന്നെ ഏറ്റ വും വില പിടിപ്പുള്ള താരം ആയി മാറി എന്നത് പിന്നീടുള്ള ചരിത്രം!

വിവിധ ഭാഷകളിലായി അമ്പതില്‍പ്പരം സിനിമകളില്‍ അഭിനയിച്ചു. പിന്നീട് വിദ്യാ ഭ്യാസ ത്തില്‍ ശ്രദ്ധ കേന്ദ്രീ കരിച്ചു അഭിനയ രംഗത്തു നിന്നും താല്‍ക്കാലികമായി മാറി നിന്നു.

ഫാസിൽ സംവിധാനം ചെയ്ത ‘അനിയത്തിപ്രാവ്’ (1997) എന്ന സിനിമ യില്‍ നായികയായി വീണ്ടും എത്തുകയും സിനിമാ പ്രേമികളുടെ ഇഷ്ടക്കാരി ആവുകയും ചെയ്തു.

ചരിത്രം വീണ്ടും ആവര്‍ത്തിച്ചു. കാതലുക്ക് മരിയാദൈ എന്ന പേരില്‍ അനിയത്തി പ്രാവ് തമിഴില്‍ റിമേക്ക് ചെയ്തതോടെ ശാലിനി തമിഴിലും മലയാള ത്തിലും താരമായി മാറുകയും ചെയ്തു. എന്നാല്‍ നടന്‍ അജിത്തു മായുള്ള വിവാഹ ത്തോടെ ശാലിനി അഭിനയ രംഗം വിട്ടു.

ഭരതന്‍ സംവിധാനം ചെയ്ത മാളൂട്ടി (1992) എന്ന സിനിമ യി ലൂടെ ബാല താര മായി  ശ്യാമിലി  മലയാള ത്തില്‍ എത്തുന്നത്. അതിനു മുന്‍പു തന്നെ മണി രത്നം ഒരുക്കിയ അഞ്ജലി എന്ന തമിഴ് സിനിമ യിലൂടെ അഭിനയ ത്തിനുള്ള ദേശീയ പുരസ്കാരം കരസ്ഥ മാക്കിയി രുന്നു.

പിന്നീട്  ബാല നടിയായി തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം തിളങ്ങിയ ബേബി ശ്യാമിലി രംഗം വിടുകയും പിന്നീട് മുതിര്‍ന്നപ്പോള്‍ ‘ഒയേ’ എന്ന തെലുങ്കു സിനിമ യി ൽ നായികയായി എത്തി. ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ എന്ന മലയാള ചിത്രത്തിലും ശ്യാമിലി നായികയായി അഭിനയിച്ചിരുന്നു.

പി. എം. അബ്ദുല്‍ റഹിമാന്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിവാദ രംഗ ങ്ങൾ : ‘വര്‍ത്തമാനം’ സിനിമ യുടെ പ്രദര്‍ശന അനുമതി സെന്‍സര്‍ ബോര്‍ഡ് തടഞ്ഞു

December 28th, 2020

actress-parvathy-thiruvoth-varthamanam-movie-ePathram

പാര്‍വ്വതി തിരുവോത്ത് നായികയായി അഭിനയിച്ച ‘വര്‍ത്തമാനം’ എന്ന സിനിമ യുടെ പ്രദര്‍ശന അനുമതി സെന്‍സര്‍ ബോര്‍ഡ് തടഞ്ഞു. ദേശ വിരുദ്ധവും മത സൗഹാര്‍ദ്ദം തകര്‍ ക്കുന്നതും ആയിട്ടുള്ള വിഷയമാണ് സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ‘വര്‍ത്തമാനം’ എന്ന സിനിമയുടേത് എന്നു ചൂണ്ടിക്കാട്ടിയാണ് പ്രദര്‍ശന അനുമതി നിഷേധിച്ചത്.

ജെ. എന്‍. യു., കാശ്മീര്‍ വിഷയ ങ്ങള്‍ പ്രതിപാദിക്കുന്ന സീനുകളാണ് ആര്യാടന്‍ ഷൗക്കത്ത് തിരക്കഥ എഴുതിയ ‘വര്‍ത്തമാനം’ എന്ന സിനിമയെ പ്രതിക്കൂട്ടിൽ നിറുത്തി യത്. വിശദ പരിശോധന കള്‍ക്കായി സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മിറ്റിക്ക് ചിത്രം അയച്ചു എന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ നിന്ന് ജെ. എന്‍. യു. വില്‍ ഗവേഷക വിദ്യാര്‍ത്ഥിയായി എത്തുന്ന ഫാസിയ സൂഫിയ എന്ന കഥാപാത്രം ആയിട്ടാണ് പാര്‍വ്വതി എത്തുന്നത്. റോഷന്‍ മാത്യു, സിദ്ധിഖ്, നിര്‍മ്മല്‍ പാലാഴി, മുത്തു മണി എന്നിവരും ചിത്രത്തിലുണ്ട്. നിലവിലെ സാഹചര്യ ത്തില്‍ കമ്മിറ്റി ചെയര്‍മാന്റെ തീരുമാനം വരുന്നതു വരെ ചിത്രം പ്രദര്‍ശിപ്പിക്കുവാന്‍ കഴിയില്ല.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

2 of 49123...1020...Last »

« Previous Page« Previous « നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു 
Next »Next Page » ശ്യാമിലിയും ശാലിനിയും : വൈറല്‍ ഫോട്ടോ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine