ശ്വേതാ മേനോന്റെ പ്രസവ ചിത്രീകരണത്തോടെ ഏറെ വിവാദമായ കളിമണ്ണ് എന്ന സിനിമയില്‍ അവരുടെ ഗ്ലാമര്‍ നൃത്തം കൂടെ. സംവിധാകന്‍ ബ്ലസ്സിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. മുംബൈയിലെ ഒരു തെരുവിന്റെ പശ്ചാത്തലത്തിലാണ് നൃത്തം. ഗാനരംഗങ്ങള്‍ ഇതിനോടകം ചിത്രീകരിച്ചു കഴിഞ്ഞു. ശ്വേതയ്ക്കൊപ്പം സുനില്‍ ഷെട്ടിയും അഭിനയിക്കും. അധോലോകവുമായി ബന്ധമുള്ള കഥാപാത്രത്തെ തേടിയെത്തുന്ന അന്വേഷണ ഉദ്യോഗസ്ഥയായാണ് ശ്വേത എത്തുന്നത്. ബ്ലസ്സി ചിത്രങ്ങളില്‍ ഗ്ലാമര്‍ നൃത്ത രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കാറില്ല. എന്നാല്‍ കളിമണ്ണില്‍ അതില്‍ നിന്നും വ്യത്യസ്ഥമായ പാതയാണ് സംവിധായകന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ശ്വേതയുടെ പ്രസവവും നൃത്തവും ചിത്രത്തിന്റെ ഹൈലൈറ്റുകള്‍ ആകും എന്നാണ് സൂചന. ഭരതന്‍ പത്മരാജന്‍ കൂട്ടുകെട്ടിന്റെ രതിനിര്‍വ്വേദത്തിന്റെ റീമേക്കിനു ശേഷം ഇത്രയും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ചിത്രം ശ്വേതയുടെ കരിയറില്‍ ഉണ്ടായിട്ടില്ല. ശ്വേതയുടെ പ്രസവ രംഗങ്ങള്‍ ചിത്രീകരിച്ചതിനെതിരെ വന്‍ വിവാദം ഉണ്ടായിരുന്നു. അടുത്ത പ്രസവം പൂരപ്പറമ്പില്‍ ടിക്കറ്റ് വെച്ചു നടത്തുമോ എന്നായിരുന്നു ഒരു പ്രമുഖ രാഷ്ടീയ സംഘടനയുടെ വനിതാ നേതാവ് അതിനോട് പ്രതികരിച്ചത്.