നമുക്ക് പാ‍ര്‍ക്കാന്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു

June 30th, 2012

namukkuparkkan-epathram

അനൂപ് മേനോന്‍ നായകനാകുന്ന കുടുംബ ചിത്രമായ “നമുക്ക് പാര്‍ക്കാന്‍” റിലീസ് ചെയ്തു. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ആദ്യ ദിനം തന്നെ കുടുംബ പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുക്കുന്ന കാഴ്ചയാണ് തിയേറ്ററുകളില്‍ കാണുവാന്‍ കഴിയുന്നത്. സംവിധായകന്‍ അജി ജോണിന്റെ ടേസ്റ്റ് സിനിമയേക്കാള്‍ സീരിയലിനോട് ആണെങ്കിലും ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ഐറ്റം ഡാന്‍സോ ഇല്ലാതെ, കുടുംബ സമേതം കാണാന്‍ കഴിയുന്ന ചിത്രം എന്നതിനാലാണ് പ്രേക്ഷകര്‍ അഡ്ജസ്റ്റു ചെയ്യുന്നത്. അനൂപ് മേനോനും മേഘ്‌നയുമാണ് ചിത്രത്തില്‍ പ്രധാന റോളുകള്‍ ചെയ്തിരിക്കുന്നത്.

വീടു വെയ്ക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു കുടുംബത്തിന്റെ ആഗ്രഹവും, അവരുടെ സ്വപ്നങ്ങളുമാണ് ചിത്രത്തിന്റെ കഥ. സാധാരണക്കാരുടെ ജീവിതത്തിലെ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ ചിത്രം കടന്നു പോകുന്നു. ലാളിത്യത്തോടൊപ്പം ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നു എന്നത് തന്നെയാണ് പ്രേക്ഷകരെ ചിത്രത്തിലേക്ക് ആകര്‍ഷിക്കുന്നത്. കുടുംബ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലയില്‍ ഏറെ പ്രശസ്തനായ സത്യന്‍ അന്തിക്കാട് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രങ്ങള്‍ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന നിലവാരത്തകര്‍ച്ചയെ വെച്ചു നോക്കുമ്പോള്‍ ഈ ചിത്രം എത്രയോ ഭേദം എന്ന് പ്രേക്ഷകനു തോന്നിയാല്‍ അല്‍ഭുതപ്പെടേണ്ടതില്ല.

അനൂപും മേഘ്‌നയും ജയസൂര്യയും അഭിനയിച്ച ബ്യൂട്ടിഫുള്‍ എന്ന ചെറിയ ചിത്രത്തിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തിരക്കഥാകൃത്ത്, ഗാന രചയിതാവ് എന്നീ നിലയിലും അനൂപ് ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ബ്യൂട്ടിഫുള്ളിലെ മിഴിനീര്‍ത്തുള്ളികള്‍ എന്ന് ആരംഭിക്കുന്ന ഗാനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ ചിത്രത്തിലും അനൂപ് രചിച്ച ഗാനം ഉണ്ട്. കവിയൂര്‍ പൊന്നമ്മ, സുധീഷ്, ടിനി റ്റോം, ഗീതാ വിജയന്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശ്വേത മേനോന്റെ ഗര്‍ഭകാലവും പ്രസവവും സിനിമയാക്കുന്നു!!

June 28th, 2012
Swetha-Menon-epathram
തൃശൂര്‍: നടി ശ്വേതാമേനോന്റെ ഗര്‍ഭകാലവും പ്രസവവും സിനിമയില്‍ ചിത്രീകരിക്കാന്‍ ഒരുങ്ങുകയാണ് ബ്ലസി.  ചിത്രത്തിനുവേണ്ടി ഗര്‍ഭകാലം പകര്‍ത്താന്‍ ശ്വേതയും ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും സമ്മതം നല്‍കി. ഗര്‍ഭസ്ഥ ശിശുവുമായി അമ്മ നടത്തുന്ന സംഭാഷണത്തേക്കുറിച്ചു സിനിമയെടുക്കാന്‍ രണ്ടു വര്‍ഷം മുമ്പാണു ബ്ലെസി ആലോചിച്ചത്. ഇതിന് തയ്യാറാണെന്ന് ശ്വേത അറിയിച്ചതോടെ ബ്ലസി ഇതേക്കുറിച്ചു ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനുമായി സംസാരിച്ചു. ഇരുവരെയുടെയും സമ്മതം ലഭിച്ചതോടെ ചിത്രത്തിനായുള്ള ജോലികള്‍ ആരംഭിക്കുകയും ചെയ്തു. ഗര്‍ഭകാലത്തിലും പ്രസവത്തിലും പുരുഷനുണ്ടാകേണ്ട പങ്കാളിത്തം കൂടിയാണു സിനിമ ആവിഷ്‌കരിക്കുന്നത്.
‘ ഗര്‍ഭം ധരിക്കലും പ്രസവവും സ്ത്രീയുടെ മാത്രം ജോലിയല്ല അതിന്റെ ഓരോ നിമിഷവും പുരുഷനും പങ്കുണ്ട്. ഇതു ലോകത്തോടു പറയാന്‍ കിട്ടിയ അപൂര്‍വ്വ അനുഭവമാണിത്. അതു നടിയെന്ന നിലയില്‍ ഞാന്‍ പൂര്‍ണമായും ഉപയോഗിക്കുന്നുവെന്നുമാത്രം’- പുതിയ ചിത്രത്തിലെ വേഷത്തെക്കുറിച്ച് ശ്വേത പറയുന്നു.
‘അഭിനയം തന്റെ ജീവനാണെന്നും അതിനാല്‍ ജീവന്‍ കൊണ്ടുതന്നെ ലോകത്തോട് ഇക്കാര്യം പറയാനാഗ്രഹിക്കുന്നു. സ്ത്രീ ഗര്‍ഭം ധരിക്കുന്നതുമുതല്‍ പുരുഷനും കൂടെയുണ്ടാവണം.’ ശ്വേത വ്യക്തമാക്കി. ഗര്‍ഭിണിയാകുന്നതോടെ സ്ത്രീയെ രോഗിയെപ്പോലെ കാണുന്ന സമൂഹമാണു നമ്മുടേതെന്നു ശ്വേത പറഞ്ഞു. അപ്പോഴാണു ഗര്‍ഭിണിയായാല്‍ അതു സ്ത്രീയോടു കാണിക്കുന്ന അനീതിക്കെതിരെ പ്രതികരിക്കാനുള്ള മാര്‍ഗം കൂടിയാണെന്നു താനും ഭര്‍ത്താവും തിരിച്ചറിഞ്ഞതെന്നും നടി വ്യക്തമാക്കി.
ഗര്‍ഭിണിയായ ശേഷം താന്‍ ഇതിനകം തന്നെ മൂന്ന് ചിത്രങ്ങള്‍ ചെയ്തു. ആക്ഷന്‍, കട്ട് കേട്ടുകൊണ്ടാണ് തന്റെ കുഞ്ഞ് വളരുന്നത്. ഇനിയവനു താനൊരു സിനിമക്കഥയും പറഞ്ഞുകൊടുക്കാന്‍ പോകുന്നു. ഇതിനെക്കുറിച്ചു പലരും പലതരത്തിലും പ്രതികരിക്കും. പക്ഷേ തന്റെ ജോലിയോടുള്ള സമര്‍പ്പണം മാത്രമാണിതെന്നും ശ്വേത മേനോന്‍ പറഞ്ഞു. തന്റെ സിനിമയിലേക്കു ജീവിതവുമായി ശ്വേത കടന്നുവരികയായിരുന്നുവെന്നു സംവിധായകന്‍ ബ്ലസി പറഞ്ഞു. നേരത്തെ ചില ശാസ്ത്ര സിനിമകളില്‍ ഇത്തരം രംഗം പലപ്പോഴും ചിത്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സദാചാര പോലീസിനെതിരെ നടി ഷമിത ശര്‍മ്മയുടെ നഗ്ന പ്രതിഷേധം

June 28th, 2012

shamita-sharma-epathram

മുംബൈ: സദാചാര പോലീ‍സിന്റെ നടപടികള്‍ക്ക് എതിരെ തെന്നിന്ത്യന്‍ നടി ഷമിത ശര്‍മ്മ നഗ്നത പ്രദര്‍ശിപ്പിച്ചു കൊണ്ട് പ്രതിഷേധിച്ചു. ആവര്‍ത്തിക്കുന്ന സദാചാര പോലീസിന്റെ ഇടപെടലു കള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുവാന്‍ ദേശീയ പതാകയുടെ നിറത്തില്‍ ചെറിയ വസ്ത്രങ്ങള്‍ അണിഞ്ഞാണ് നടി പ്രത്യക്ഷപ്പെട്ടത്. ചില സംഘടനകളും പോലീസും ചേര്‍ന്ന് നടത്തുന്ന ഇടപെടലുകളോടുള്ള പ്രതിഷേധത്തോടെ നഗ്ന ചിത്രങ്ങള്‍ അധികൃതര്‍ക്കും അയച്ചു കൊടുത്തു. മുംബൈയില്‍ സ്വകാര്യ പാര്‍ട്ടികളില്‍ മയക്കുമരുന്നു വിതരണം ചെയ്യുന്നതും ഒപ്പം ഫ്രീസെക്സ് നടത്തുന്നതിനുമെതിരെ പോലീസ് കര്‍ശന നടപടികള്‍ എടുത്തു കൊണ്ടിരിക്കുകയാണ്. ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരെ പോലീസും സദാചാര പോലീസുമെല്ലാം ക്രൂരമായി മര്‍ദ്ദിക്കുന്നു എന്നാണ് നടിയുടെ ആരോപണം. റേവ് പാര്‍ട്ടികളോ സമാനമായ പാര്‍ട്ടികളോ അനുവദിക്കില്ലെന്നാണ് പോലീസ് നടപടികള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതിനെതിരെ ഒരു സംഘം യുവതീ യുവാക്കള്‍ ഇതിനോടകം പ്രകടനം നടത്തിക്കഴിഞ്ഞു.

ഷമിതയുടെ നഗ്നതാ പ്രതിഷേധം ഇതിനോടകം ബോളിവുഡില്‍ ഉള്‍പ്പെടെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇട നല്‍കിയിട്ടുണ്ട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഓണ്‍ലൈനിലും ധാരാളം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഷമിത ചീപ്പ് പബ്ലിസിറ്റിക്ക് ശ്രമിക്കുകയാണെന്നും ഇത്തരം പാര്‍ട്ടികള്‍ സമൂഹത്തിനു ഗുണകരമല്ലെന്നുമാണ് എതിര്‍ക്കുന്നവര്‍ പറയുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തമന്ന ബോളീവുഡിലേക്ക്

June 25th, 2012
tammana-epathram
ഗ്ലാമര്‍ വേഷങ്ങളിലൂടെ ആരാധകരുടെ ഹരമായി മാറിയ തെന്നിന്ത്യന്‍ സുന്ദരി തമ്മന്ന ബോളീവുഡിലേക്ക് ചേക്കേറുന്നു. സാജിദ് ഖാന്‍ സംവിധാനം ചെയ്യുന്ന ഹിമവദ്‌വാല എന്ന ചിത്രത്തിലൂടെ ആണ് തമ്മന്നയുടെ ബോളീവുഡ് പ്രവേശനം.  താരസുന്ദരി ശ്രീദേവിക്ക് ഹിന്ദിയില്‍ സിംഹാസനം ഉറപ്പിച്ച ചിത്രങ്ങളില്‍ ഒന്നായ ഹിമവദ്‌വാല എന്ന ചിത്രത്തിന്റെ റീമേക്കിലാണ് തമന്ന അരങ്ങേറ്റം കുറിക്കുന്നത്. അജയ് ദേവ്‌ഗണ്‍ ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. 1983-ല്‍ ഇറങ്ങിയ ഹിമവദ്‌വാലയില്‍ ജിതേന്ദ്രയായിരുന്നു നായകന്‍. ശ്രീദേവിയുടെ ഗ്ലാമര്‍ നൃത്തവും അഭിനയവും ചിത്രത്തെ വന്‍ ഹിറ്റാക്കി മാറ്റി. മുപ്പതു വര്‍ഷം മുമ്പ് ഈ ചിത്രം പന്ത്രണ്ടു കോടി കളക്ട് ചെയ്തു റെക്കോര്‍ഡിട്ടു.
ഹാപ്പി ഡെയ്സ് എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയിലെത്തിയ തമന്ന ഭാട്ടിയ വളരെ പെട്ടെന്നുതന്നെ തെന്നിന്ത്യന്‍ താര റാണിയായി മാറി. പയ്യാ, അയന്‍, പഠിക്കാത്തവന്‍, സീരുത്ത തുടങ്ങിയ തെലുങ്ക്-തമിഴ് ചിത്രങ്ങളില്‍ ഈ ബോംബെക്കാരി തിളങ്ങി. അടടാ അടടാ എന്ന പാട്ടിനൊപ്പം ചുവടുവെച്ച തമ്മന്ന പ്രേക്ഷകരുടെ ഹൃദയമിടിപ്പ് കൂട്ടി.  മുപ്പതു കടന്ന ബോളീവുഡ് താരറാണിമാര്‍ക്കിടയില്‍ തമ്മന്ന ആദ്യചിത്രത്തിലൂടെ ബോളീവുഡിലും തരംഗമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിലക്ക് മാറി : ഷംനയുടെ “ചട്ടക്കാരി“ പ്രദര്‍ശനത്തിനെത്തുന്നു

June 24th, 2012

shamna-kasim-chattakkari-epathram

ഷം‌ന കാസിം നായികയാകുന്ന പുതിയ ചട്ടക്കാരിക്ക് തീയേറ്റര്‍ ഉടമകള്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍‌വലിച്ചു. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് ചലച്ചിത്ര രംഗത്തെ വിവിധ സംഘടനകള്‍ ധാരണയില്‍ എത്തിയത്. ഇതേ തുടര്‍ന്ന് ചിത്രം ഈ മാസം റിലീസ് ചെയ്യുവാന്‍ സാധ്യതയുണ്ട്. ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമ നിധിയിലേക്ക് മൂന്നു രൂപ വച്ച് പിരിക്കുവാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് സുരേഷ് കുമാറാണ് ക്ഷേമനിധി സമിതിയുടെ ചെയര്‍മാൻ ‍.

ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പമ്മന്‍ രചിച്ച നോവലായ ചട്ടക്കാരി 1974ല്‍ ആണ് സേതുമാധവന്റെ സംവിധാനത്തില്‍ സിനിമയായത്. നടി ലക്ഷ്മിയായിരുന്നു നായികയായ ജൂലിയെ അവതരിപ്പിച്ചത്. ഈ ചിത്രം അക്കാലത്തെ വന്‍ ഹിറ്റായിരുന്നു.

സേതുമാധവന്റെ മകന്‍ സന്തോഷ് സേതുമാധവന്‍ സംവിധാനം ചെയ്യുന്ന ചട്ടക്കാരിയുടെ റീമേക്കില്‍ ഷം‌നയാണ് ജൂലിയെ അവതരിപ്പിക്കുന്നത്. ഹേമന്ദാണ് നായകൻ. ഇന്നസെന്റ്, സുകുമാരി തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ ആണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

30 of 49« First...1020...293031...40...Last »

« Previous Page« Previous « തട്ടത്തിന്‍ മറയത്തെ പ്രണയവുമായി വിനീത് ശ്രീനിവാസന്‍
Next »Next Page » മോഹന്‍ലാല്‍ മേജര്‍ രവി ടീം വീണ്ടും »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine