ചെന്നൈ : മലയാളി കളുടെ ഇഷ്ട ഗായികമാരില്‍ ഒരാളായി മാറിയ പ്രശസ്ത പിന്നണി ഗായിക ശ്രേയാ ഘോഷാല്‍ സിനിമ യില്‍ അഭിനയിക്കുന്നു. ‘മൈന’ എന്ന ചിത്രം സംവിധാനം ചെയ്ത പ്രഭു സോളമന്‍ നിര്‍മ്മിച്ച് അന്‍പഴകന്‍ സംവിധാനം ചെയ്യുന്ന ‘സട്ടൈ’ എന്ന തമിഴ് ചിത്ര ത്തിലൂടെയാണ് ശ്രേയ ഘോഷാല്‍ വെള്ളിത്തിര യിലേക്ക് എത്തുന്നത്. സമുദ്രക്കനി യാണ് ചിത്രത്തിലെ നായകന്‍.
റിയാലിറ്റി ഷോ കളിലൂടെ ശ്രദ്ധേയ യായ ശ്രേയ, ബോളിവുഡിലും തമിഴ്, മലയാളം, തെലുങ്ക് സിനിമകളിലും ഒരു പോലെ തിളങ്ങിയതിനു ശേഷം പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അഭിനയം തന്റെ മേഖല അല്ലാ എന്നും സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു മുന്നേറുമെന്നും ശ്രേയ അന്ന് പറഞ്ഞിരുന്നു. ഇപ്പോഴുള്ള ഈ തീരുമാനം ശ്രേയ യുടെ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.