കരീന കപൂർ ലോകത്തിലെ ഏറ്റവും “സെക്സി” യായ സുന്ദരി

September 7th, 2012

kareena-kapoor-maxim-epathram

ലോക സുന്ദരികളിൽ ഏറ്റവും കാമഭാവമുള്ള സുന്ദരിയായി കരീന കപൂർ തിരഞ്ഞെടുക്കപ്പെട്ടു. മാക്സിം മാസികയാണ് ലോക സുന്ദരിമാരുടെ പട്ടിക തയ്യാറാക്കിയത്. മാസിക നടത്തിയ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയിൽ ഏറ്റവും കാമഭാവമുള്ള സുന്ദരിയായ കരീന കപൂർ തന്നെയാണ് മാക്സിം മാസികയുടെ മുഖചിത്രത്തിൽ ഉള്ളത്.

തന്റെ ഏറ്റവും പുതിയ സിനിമയായ “ഹെറോയിൻ” പുറത്തിറങ്ങാൻ ഇരിക്കെ ഓർക്കാപ്പുറത്ത് ലഭിച്ച ഈ അപൂർവ്വ ബഹുമതിയിൽ ഏറെ സന്തോഷവതിയാണ് കരീന. തന്നെ പുരുഷന്മാർ കാമത്തോടെ കാണുന്നത് തന്നെ ഏറെ ആഹ്ലാദിപ്പിക്കുന്നു എന്നാണ് കരീന പറയുന്നത്. ഇത് തനിക്ക് ലഭിക്കാവുന്ന ഒരു വലിയ പ്രശംസയാണ്. സ്ത്രീയുടെ കാമഭാവത്തെ എപ്പോഴും അംഗീകരിച്ചിട്ടുള്ള മാക്സിം മാസികയുടെ ഈ ബഹുമതി തനിക്ക് ഏറെ വിലപിടിപ്പുള്ളതാണ് എന്നും ബെബോ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചാപ്റ്റേഴ്സ് ഒക്ടോബറിൽ വരുന്നു

September 7th, 2012

chapters-nivin-pauly-gauthami-nair-epathram

ക്യാമ്പസ് ഓക്സ്, കുർബാൻ ഫിലിംസ് (ഷഫീർ സേഠ്) എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചാപ്റ്റേഴ്സ് ഒക്ടോബറിൽ പുറത്തിറങ്ങും. നവാഗത സംവിധായകനായ സുനിൽ ഇബ്രാഹിം കഥ എഴുതി സംവിധാനം ചെയ്ത ചാപ്റ്റേഴ്സിൽ പ്രമുഖ വേഷങ്ങളിൽ ശ്രീനിവാസൻ, കെ. പി. എ. സി. ലളിത, നിവിൻ പോളി, ഹേമന്ത്, ഗൌതമി നായർ, ലെന എന്നിവരാണ് അഭിനയിക്കുന്നത്. വി. ആർ. വിപി ആണ് തിരക്കഥ. ക്യാമറ ക്രിഷ് കൈമൾ, എഡിറ്റിങ്ങ് വി. സാജൻ. റഫീൿ അഹമ്മദിന്റെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മെജോ ജോസഫ് ആണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാനേജരെ വെക്കുന്നത് തന്റെ സൌകര്യത്തിന്: നടി അമല പോള്‍

September 5th, 2012
Amala Paul-epathram
സിനിമാ താരങ്ങള്‍ മാനേജര്‍മാരെ വെക്കരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് പ്രശസ്ത തെന്നിന്ത്യന്‍ നടി അമലപോള്‍. മാനേജരെ വെക്കുന്നത് തന്റെ സൌകര്യത്തിനാണെന്നും അത് അംഗീകരിക്കാത്ത നിര്‍മ്മാതാക്കള്‍ക്കൊപ്പം സഹകരിക്കാനാകില്ലെന്നും നടി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ വ്യക്തിപരമാണെന്നും ഇതു സംബന്ധിച്ച് ഒരു വിവാദത്തിനില്ലെന്നും  ഒരു സ്വകാര്യ ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ അമല  വ്യക്തമാക്കിയത്.  തമിഴില്‍ ഏറെ തിരക്കുള്ള അമല പോള്‍ മലയാള സിനിമകളില്‍ നിന്നും സ്വയം വിട്ടു നില്‍ക്കുകയായിരുന്നു.  മോഹന്‍ ലാല്‍ നായകനായ റണ്‍ ബേബി റണ്‍ എന്ന ഓണചിത്രത്തില്‍ അഭിനയിച്ചു കൊണ്ടാണ് അമല മലയാളത്തില്‍ സജീവമായത്. ഈ ചിത്രം തീയേറ്ററുകളില്‍ വന്‍ വിജയമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
നടി പത്മപ്രിയയുടെ മാനേജരുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തെ തുടര്‍ന്നാണ് താരങ്ങള്‍ക്ക് മാനേജര്‍മാര്‍ വേണ്ടെന്ന തീരുമാനം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എടുത്തത്. അമല പോളിന്റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു കൊണ്ട് ഒരു സംഘം നിര്‍മ്മാതാക്കളും സംവിധായകരും  രംഗത്തെത്തി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനങ്ങളെ എതിര്‍ക്കുവാനാണ് ഭാവമെങ്കില്‍ അമലപോള്‍ എന്ന നടി മലയാള സിനിമയില്‍ ഉണ്ടാകില്ലെന്ന് ഒരു സംവിധായകന്‍ അഭിപ്രായപ്പെട്ടു. അമല പോള്‍ എന്നൊരു താരം മലയാള സിനിമയ്ക്ക് അനിവാര്യമല്ലെന്ന് പ്രമുഖ നിര്‍മ്മാതാവ് സുരേഷ് കുമാര്‍ വ്യക്തമാക്കി.
താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും എതിരെ വിവിധ സംഘടനകളുടെ പേരില്‍  പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വിലക്കുകള്‍ കൊണ്ട്  മലയാള സിനിമയില്‍  വിവാദങ്ങള്‍ പതിവായിരിക്കുന്നു.  ഒരു ചിത്രത്തിന്റെ സെറ്റില്‍ എത്തിയ സുരേഷ് കുമാറിനേയും സുഹൃത്തിനേയും കാണാന്‍ സമയം അനുവദിക്കാത്തതിന്റെ പേരില്‍  നടി നിത്യാ മേനോനു മലയാള സിനിമയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ വിലക്കിനു ശേഷം നിത്യ നായികയായി അഭിനയിച്ച  ഉസ്താദ് ഹോട്ടല്‍ എന്ന ദുല്‍ഖര്‍ ചിത്രം വന്‍ വിജയമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on മാനേജരെ വെക്കുന്നത് തന്റെ സൌകര്യത്തിന്: നടി അമല പോള്‍

അര്‍ച്ചന കവി തിരിച്ചെത്തുന്നു

September 4th, 2012

archana kavi epathram

ഒരു ചെറിയ ഇടവേളക്ക് ശേഷം അര്‍ച്ചന കവി മലയാള സിനിമയില്‍ തിരിച്ചെത്തുന്നു.   നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന കുക്കിലിയാര് എന്ന ചിത്രത്തിലൂടെ ആണ് അര്‍ച്ചനയുടെ തിരിച്ചു വരവ്‍. മനോജ് കെ.ജയന്റെ മകളായിട്ടാണ് ഈ ചിത്രത്തില്‍ അര്‍ച്ചന കവി അഭിനയിക്കുന്നത്.

നീലത്താമരയുടെ റീമേക്കിലൂടെ  മലയാള സിനിമയില്‍ എത്തിയ നടിയാണ് അര്‍ച്ചനാ കവി. എം.ടി. വാസുദേവന്‍ നായര്‍  തിരക്കഥ രചിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂസഫലി കേച്ചേരി സംവിധാനം ചെയ്ത ചിത്രം വര്‍ഷങ്ങള്‍ക്കിപ്പുറം ലാല്‍ ജോസ് ആണ് സംവിധാനം ചെയ്തത്. അര്‍ച്ചന കവി അവതരിപ്പിച്ച മാളു എന്ന നായിക കഥാപാത്രം ഏറേ ശ്രദ്ധിക്കപ്പെട്ടു എങ്കിലും പിന്നീട് അര്‍ച്ചന അഭിനയിച്ച പല ചിത്രങ്ങളും പരാജയപ്പെട്ടു.  ഉര്‍വ്വശി കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ച മമ്മി ആന്റ് മീ എന്ന ചിത്രമാണ് നീലത്താമരക്ക് ശേഷം നടിയെന്ന നിലയില്‍ അര്‍ച്ചനയ്ക്ക് അല്പമെങ്കിലും പ്രേക്ഷക ശ്രദ്ധ നേടുവാനായത്.

ബനാറസ് എന്ന ചിത്രത്തിനു ശേഷം നേമം പുഷ്പരാജ് ഒരുക്കുന്ന ചിത്രമാണ് കുക്കിലിയാര്‍. കാവ്യാമാധവനും വിനീതും നവ്യാനായരുമായിരുന്നു ബനാറസിലെ പ്രധാന അഭിനേതാക്കള്‍. ചിത്രം വിജയം ആയില്ലെങ്കിലും അതിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഭിനയ ലാലിന്റെ നായികയാകുന്നു

August 26th, 2012

abhinaya-epathram
നാടോടികള്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് അഭിനയ. കേള്‍‌വിശക്തിയും സംസാര ശേഷിയും ഇല്ലെങ്കിലും മികച്ച പ്രകടനമാണ് അഭിനയ സിനിമയില്‍ കാഴ്ചവെക്കുന്നത്. അമ്മയാണ് അഭിനയക്ക് സംവിധായകരുടെ നിര്‍ദേശങ്ങള്‍ ആംഗ്യഭാഷയിലൂടെ മനസ്സിലാക്കിക്കൊടുക്കുന്നത്. ആശയം ഉള്‍ക്കൊള്ളുന്ന അഭിനയ അത് നിഷ്പ്രയാസം അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്യും. പലപ്പോഴും അന്യഭാഷാനടികള്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങള്‍ ഒന്നും അഭിനയക്കില്ല.

ഐസക്ക് ന്യൂട്ടന്‍ സണ്‍ ഓഫ് ഫിലിപ്പോസ് എന്ന ചിത്രത്തില്‍   ലാലിന്റെ നായികയായിട്ടാണ് അഭിനയ അഭിനയിക്കുന്നത്. നവാഗതനായ വി.ബോസാണ് ചിത്രത്തിന്റെ സംവിധായകന്‍. നേരത്തെ റിപ്പോര്‍ട്ടര്‍ എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് ഈ താരം.

- എസ്. കുമാര്‍

വായിക്കുക:

Comments Off on അഭിനയ ലാലിന്റെ നായികയാകുന്നു

29 of 50« First...1020...282930...4050...Last »

« Previous Page« Previous « ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരുവര്‍ഷം
Next »Next Page » പത്മ ശ്രീ മോഹന്‍ ലാലിന്റെ വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ വാദം പൂര്‍ത്തിയായി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine