- എസ്. കുമാര്‍
വായിക്കുക: actress, cinema-politics, mohanlal
ഒരു ചെറിയ ഇടവേളക്ക് ശേഷം അര്‍ച്ചന കവി മലയാള സിനിമയില്‍ തിരിച്ചെത്തുന്നു. നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന കുക്കിലിയാര് എന്ന ചിത്രത്തിലൂടെ ആണ് അര്‍ച്ചനയുടെ തിരിച്ചു വരവ്‍. മനോജ് കെ.ജയന്റെ മകളായിട്ടാണ് ഈ ചിത്രത്തില്‍ അര്‍ച്ചന കവി അഭിനയിക്കുന്നത്.
നീലത്താമരയുടെ റീമേക്കിലൂടെ മലയാള സിനിമയില്‍ എത്തിയ നടിയാണ് അര്‍ച്ചനാ കവി. എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥ രചിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂസഫലി കേച്ചേരി സംവിധാനം ചെയ്ത ചിത്രം വര്‍ഷങ്ങള്‍ക്കിപ്പുറം ലാല്‍ ജോസ് ആണ് സംവിധാനം ചെയ്തത്. അര്‍ച്ചന കവി അവതരിപ്പിച്ച മാളു എന്ന നായിക കഥാപാത്രം ഏറേ ശ്രദ്ധിക്കപ്പെട്ടു എങ്കിലും പിന്നീട് അര്‍ച്ചന അഭിനയിച്ച പല ചിത്രങ്ങളും പരാജയപ്പെട്ടു. ഉര്‍വ്വശി കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ച മമ്മി ആന്റ് മീ എന്ന ചിത്രമാണ് നീലത്താമരക്ക് ശേഷം നടിയെന്ന നിലയില്‍ അര്‍ച്ചനയ്ക്ക് അല്പമെങ്കിലും പ്രേക്ഷക ശ്രദ്ധ നേടുവാനായത്.
ബനാറസ് എന്ന ചിത്രത്തിനു ശേഷം നേമം പുഷ്പരാജ് ഒരുക്കുന്ന ചിത്രമാണ് കുക്കിലിയാര്‍. കാവ്യാമാധവനും വിനീതും നവ്യാനായരുമായിരുന്നു ബനാറസിലെ പ്രധാന അഭിനേതാക്കള്‍. ചിത്രം വിജയം ആയില്ലെങ്കിലും അതിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
- എസ്. കുമാര്‍
നാടോടികള്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് അഭിനയ. കേള്‍വിശക്തിയും സംസാര ശേഷിയും ഇല്ലെങ്കിലും മികച്ച പ്രകടനമാണ് അഭിനയ സിനിമയില്‍ കാഴ്ചവെക്കുന്നത്. അമ്മയാണ് അഭിനയക്ക് സംവിധായകരുടെ നിര്‍ദേശങ്ങള്‍ ആംഗ്യഭാഷയിലൂടെ മനസ്സിലാക്കിക്കൊടുക്കുന്നത്. ആശയം ഉള്‍ക്കൊള്ളുന്ന അഭിനയ അത് നിഷ്പ്രയാസം അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്യും. പലപ്പോഴും അന്യഭാഷാനടികള്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങള്‍ ഒന്നും അഭിനയക്കില്ല.
ഐസക്ക് ന്യൂട്ടന്‍ സണ്‍ ഓഫ് ഫിലിപ്പോസ് എന്ന ചിത്രത്തില്‍ ലാലിന്റെ നായികയായിട്ടാണ് അഭിനയ അഭിനയിക്കുന്നത്. നവാഗതനായ വി.ബോസാണ് ചിത്രത്തിന്റെ സംവിധായകന്‍. നേരത്തെ റിപ്പോര്‍ട്ടര്‍ എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് ഈ താരം.
- എസ്. കുമാര്‍
വായിക്കുക: actress
പ്രശസ്ത പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണ്‍ ആദ്യമായി ബോളിവുഡില്‍ അഭിനയിച്ച ജിസം-2 ബോക്സോഫീസില്‍ വന്‍ ഹിറ്റ് ആയി. ആദ്യ ദിവസം തന്നെ ചിത്രം ഏഴു കോടിയിലധികമാണ് സമ്പാദിച്ചത്. മഹേഷ് ഭട്ട് തിരക്കഥയെഴുതി പൂജാ ഭട്ട് സംവിധാനം ചെയ്ത ജിസം-2 സണ്ണി ലിയോണിന്റെ സാന്നിധ്യം കോണ്ട് റിലീസിനു മുമ്പേ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഒരു കൊലയാളിക്കും പോലീസ് ഉദ്യോഗസ്ഥനും ഇടയില്‍ പെടുന്ന പെണ്‍കുട്ടിയുടെ കഥയാണ് ജിസം-2 പറയുന്നത്. ഇസ്ന എന്ന ഈ കഥാപാത്രത്തെ ആണ് സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്നത്. സംവിധായിക എന്ന നിലയില്‍ പൂജാ ഭട്ട് ഗാന രംഗങ്ങളിലും മറ്റും നഗ്നതയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയിരിക്കുന്നു. 2003ല്‍ പുറത്തിറങ്ങിയ ജിസം എന്ന ചിത്രത്തില്‍ ബോളിവുഡ്ഡിലെ മറ്റൊരു ഹോട്ട് താരമായ ബിപാഷ ബസുവായിരുന്നു നായിക.
പഞ്ചാബി മാതാപിതക്കള്‍ക്ക് ജനിച്ച സണ്ണി വളര്‍ന്നത് ഡെല്‍ഹിയിലാണ്. പിന്നീട് കുടുംബം മിഷിഗണിലേക്ക് കുടിയേറി. അവിടെ നിന്നും കാലിഫോര്‍ണിയയിലേക്കും. പെന്റ്‌ഹൌസ് മാഗസിന്റെ മോഡലായാണ് സണ്ണി കരിയറില്‍ ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങിയത്. സണ്ണി എന്ന പേരിനൊപ്പം ലിയോണ്‍ ചേര്‍ത്ത് സണ്ണി ലിയോണ്‍ ആയി. 2003-ലെ പെന്റ്‌ഹൌസ് പെറ്റ് ആയിരുന്നു ഇവര്‍. പിന്നീട് നിരവധി മാഗസിനുകള്‍ക്കും മറ്റും മോഡലായ സണ്ണി ലിയോണ്‍ അധികം താമസിയാതെ പോണ്‍ വ്യവസായത്തിലെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. ജിസം-2 വിനു ശേഷം ഏക്ദാ കപൂറിന്റെ രാഗിണി എം. എം. എസ്. എന്ന സീരീസ് ചിത്രത്തിലേക്കും സണ്ണിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.
- എസ്. കുമാര്‍
തിരുവനന്തപുരം : അന്തരിച്ച നടി ശ്രീവിദ്യയുടെ വില്‍പ്പത്ര പ്രകാരം തങ്ങള്‍ക്ക് നല്‍കേണ്ട വിഹിതം നല്‍കിയില്ല എന്ന പരാതി യുമായി ശ്രീവിദ്യ യുടെ ബന്ധുക്കള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറിന് എതിരെ രംഗത്ത്. ശ്രീവിദ്യ യുടെ സഹോദരന്‍ ശങ്കര രാമനാണ് പരാതി യുമായി മുഖ്യമന്ത്രിയെ സമീപിച്ചി രിക്കുന്നത്.
നര്‍ത്തകരെ പ്രോത്സാഹി പ്പിക്കാന്‍ ‘കലാക്ഷേത്ര ട്രസ്റ്റ്’ രൂപീകരിക്കണം എന്നും സഹോദരന്റെ മക്കള്‍ക്ക് പത്തു ലക്ഷം രൂപ നല്‍കണമെന്നും ശ്രീവിദ്യ വില്‍പ്പത്ര ത്തില്‍ നിര്‍ദേശിച്ചിരുന്നു. ഇതു രണ്ടും ഗണേഷ്‌കുമാര്‍ ചെയ്തിട്ടില്ല എന്ന് ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കര രാമന്‍ മാധ്യമ ങ്ങളോട് പറഞ്ഞു.
തിരുവനന്തപുരത്ത് ഒരു കോടിയോളം രൂപ വില വരുന്ന വീടും ചെന്നൈയില്‍ 75 ലക്ഷം രൂപയുടെ ഫ്ളാറ്റും മരിക്കുന്ന സമയത്ത് ശ്രീവിദ്യയുടെ പേരില്‍ ഉണ്ടായിരുന്നു. മരണ സമയത്ത് സഹായത്തിനായി ഉണ്ടായിരുന്ന ഗണേഷ് കുമാറിനെ യായിരുന്നു ശ്രീവിദ്യ തന്റെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ചിരുന്നത്.
- pma
വായിക്കുക: actress, controversy