ആമേന്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിനു ശേഷം ഫഹദ് ഫാസിലും സുബ്രമണ്യപുരം സുന്ദരി സ്വാതി റെഡ്ഡിയും
ഒരുമിക്കുന്നു. അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. ഫഹദിന്റെ കാമുകി ആന്‍ഡ്രിയ ജെറിമിയ ആയിരിക്കും ചിത്രത്തില്‍ നായികയെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആന്‍ഡ്രിയ ചിത്രത്തില്‍ നിന്നും പിന്മാറി. ഫഹദ്-ആന്‍ഡ്രിയ ജോടികള്‍ അഭിനയിച്ച അന്നയും റസൂലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആമേന്‍ ജോടികള്‍ വീണ്ടും ഒന്നിക്കുന്നു എന്നത് ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷ ഉയര്‍ത്തുന്നു.
മികച്ച കഥാപാത്രങ്ങളാണ് മലയാളത്തില്‍ ഫഹദ് ഫാസില്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഫഹദിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍ ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു.