പ്രിയങ്ക ചോപ്ര ഏഷ്യയിലെ ഏറ്റവും സെക്സിയായ വനിത

December 4th, 2014

priyanka-chopra-epathram

ലണ്ടന്‍: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ ഏഷ്യയിലെ ഏറ്റവും സെക്സിയായ വനിതയായി തിരഞ്ഞെടുത്തു. ലണ്ടന്‍ ആസ്ഥാനമാക്കിയ വീക്ക്‍ലി ന്യൂസ് പേപ്പര്‍ ‘ഈസ്റ്റണ്‍ ഐ’ ആണ് തിരഞ്ഞെടുപ്പിനു നേതൃത്വം നല്‍കിയത്. കഴിഞ്ഞതവണ കത്രീന കൈഫായിരുന്നു ഈ പട്ടം നേടിയത്. ദ്ര്ഷ്ടി ധാമി, സനയ ഇറാനി എന്നീ അഭിനേത്രികളാണ് ഒന്നും രണ്ടും സ്ഥാനത്ത്. കടുത്ത മത്സരത്തില്‍ കത്രീന നാലാംസ്ഥാനത്തേക്ക് പിന്‍‌തള്ളപ്പെട്ടു. കഴിഞ്ഞ ദിവസം മുംബൈയില്‍ സദാചാര പോലീസ് ചമഞ്ഞ യുവാവില്‍ നിന്നും അടിയേറ്റ ഗൌഹര്‍ ഖാന്‍ ആണ് അഞ്ചാം സ്ഥാനത്ത്.

മത്സരത്തില്ാകെ 10 മില്യണ്‍ വോട്ടുകളാണ് രേഖപ്പെടുത്തിയത്. ലോകത്താകമാനം ഉള്ളവര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെ താന്‍ ജേതാവായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. ലോകത്തിലെ ഏറ്റവും ആകര്‍ഷകയായ വനിത എന്നത് പോലെ തന്നെ പ്രിയങ്ക ഒരു നല്ല ഹൃദയത്തിന് ഉടമയാണെന്ന് ജഡ്ജിംഗ് പാനല്‍ അദ്ധ്യക്ഷന്‍ അസ്ജദ് നാസിര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വില്ലൻ സുധീർ അരങ്ങൊഴിഞ്ഞു

May 14th, 2014

villain-sudhir-epathram

ബോളിവുഡിലെ പ്രശസ്ത നടനും എഴുപതുകളിലും എണ്‍പതുകളിലും ബോളിവുഡിലെ വില്ലൻ വേഷങ്ങളിലൂടെ അരങ്ങില്‍ വിസ്മയം തീര്‍ത്ത നടന്‍ സുധീര്‍ അന്തരിച്ചു. ഭഗ്‌വാന്‍ ദാസ് മുന്‍ചന്ദ് ലുതിര എന്നായിരുന്നു യഥാർത്ഥ പേര്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്നു അദ്ദേഹം. ഹരേരാമ ഹരേകൃഷ്ണ,​ ബാദ്ഷാ,​ സത്തേ പേ സത്താ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പെരുച്ചാഴിയില്‍ പൂനം ബജ്‌വയുടെ ഐറ്റംഡാന്‍സ്

March 12th, 2014

മോഹന്‍ ലാല്‍ നായകനാകുന്ന പെരുച്ചാഴി എന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം പൂനം ബജ്‌വ ഐറ്റം ഡാന്‍സ് ചെയ്യുന്നു. ചിത്രത്തില്‍ ഒരു പ്രധാന വേഷവും പൂനം ചെയ്യുന്നുണ്ട്. ബോളിവുഡ് നടിയും ടെലിവിഷന്‍ താരവുമായ രാഗി നന്ദ്വാനിയാണ് ചിത്രത്തില്‍ മോഹന്‍ ലാലിന്റെ നായിക. മുകേഷ്, ബാബുരാജ്, അജു വര്‍ഗ്ഗീസ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. മോഹന്‍ ലാലിനൊപ്പം ചൈന ടൌണ്‍ എന്ന ചിത്രത്തില്‍ പൂനം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയ്ക്കൊപ്പം വെനീസിലെ വ്യാപാരി ജയറാമിനൊപ്പം മാന്ത്രികന്‍ എന്നീ ചിത്രങ്ങളും അഭിനയിച്ചിട്ടുണ്ട്.

അരുണ്‍ വൈദ്യനാഥന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമയാണ് പെരുച്ചാഴി. അമേരിക്കയില്‍ വച്ച് ചിത്രീകരിക്കുന്ന ചിത്രത്തില്‍ മോഹന്‍ ലാല്‍ ഒരു രാഷ്ടീയക്കാരന്റെ വേഷമാണ് ചെയ്യുന്നത്. മോഹന്‍ ലാല്‍-മുകേഷ് ടീമിന്റെ മികച്ച പ്രകടനമായിരിക്കും ചിത്രത്തില്‍ പ്രതീക്ഷിക്കുന്നത്. അരവിന്ദ് കൃഷ്ണയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അയന്‍ വേണുഗോപാലനും അരുണ് വൈദ്യനാഥനും ചേര്‍ന്നാണ് സംഭാഷണം രചിച്ചിരിക്കുന്നത്. അറോറ സംഗീതം നല്‍കിയിരിക്കുന്നു.

മലയാളിയും ഹോളിവുഡ് ചിത്രങ്ങള്‍ക്ക് വിഷ്വല്‍ ഇഫെക്ട് നിര്‍വ്വഹിച്ച ആളുമായ മധുസൂദനന്‍ ആണ് ചിത്രത്തിനായി വി.എഫ്.എക്സ് കൈകാര്യം ചെയ്തിരിക്ക്ന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഋത്വിക് റോഷന്‍ വിവാഹ മോചിതനാവുന്നു

December 14th, 2013

actor-hrithik-roshan-with-wife-susanne-khan-ePathram
ന്യൂദല്‍ഹി : ബോളിവുഡ് സൂപ്പര്‍താരം ഋത്വിക് റോഷനും ഭാര്യ സുസന്നെ ഖാനും വേര്‍പിരിയുന്നു.

അഞ്ചു വര്‍ഷ ത്തോളം നീണ്ട പ്രണയ ത്തിനു ശേഷം 2000 ഡിസംബര്‍ 20നാണ് ഇരുവരും വിവാഹിത രായത്. ഋത്വിക്കി ന്‍െറ ആദ്യ സിനിമ ‘കഹോ നാ പ്യാര്‍ ഹെ’ റിലീസായ തിന് തൊട്ടു പിന്നാലെ ആയിരുന്നു വിവാഹം. മുന്‍കാല നടന്‍ സഞ്ജയ് ഖാന്‍െറ മകളാണ് സുസന്നെ. ഈ ബന്ധത്തില്‍ റേഹാന്‍, റിദാന്‍ എന്നീ ആണ്‍മക്കളുണ്ട്.

‘ഞാനുമായുള്ള ബന്ധം പിരിയാന്‍ സുസന്നെ തീരുമാനിച്ചിരിക്കുന്നു. കുടുംബ ത്തിനു മുഴുവന്‍ ഇത് ദുര്‍ഘട മായ സമയമാണ്. ഈ സമയ ത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണ മെന്ന് മാധ്യമ ങ്ങളോടും ജന ങ്ങളോടും അഭ്യര്‍ഥിക്കുന്നു’ – വിവാഹ മോചന ത്തെക്കുറിച്ച് ഋത്വിക് റോഷന്‍ പുറത്തിറക്കിയ പത്ര ക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അക്ഷര ഹാസന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു

November 19th, 2013

പ്രശസ്ത നടന്‍ കമലഹാസന്റെ ഇളയ മകളും നടി ശ്രുതി ഹാസന്റെ അനുജത്തിയുമായ അക്ഷര ഹാസന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു.കമലഹാസന്റെ മുന്‍ ഭാര്യ സരികയില്‍ ഉള്ള മകളാണ് അക്ഷര. രജനികാന്തിന്റെ മരുമകനും തമിഴ് സൂപ്പര്‍ സ്റ്റാറുമായ ധനുഷാണ് നായകന്‍. പ്രമുഖ പരസ്യ ചിത്ര സംവിധായകന്‍ ആര്‍.ബാല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന.

ധനുഷിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ഇത്. നേരത്തെ രാഞ്ജന എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ബോളിവുഡില്‍ അരങ്ങേറിയത്. ആദ്യം ഷാരൂഖ് ഖാനെ ആയിരുന്നു ചിത്രത്തില്‍ നായകനായി നിശ്ചയിച്ചിരുന്നത്. ഷാരൂഖ് പിന്മാറിയതോടെയാണ് ധനുഷിന് അവസരം ലഭിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

6 of 12« First...567...10...Last »

« Previous Page« Previous « അഗസ്റ്റിന്‍ തിരശ്ശീലയൊഴിഞ്ഞു
Next »Next Page » ഋത്വിക് റോഷന്‍ വിവാഹ മോചിതനാവുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine