ഇന്ത്യന്‍ സിനിമയുടെ അഭിമാന താരം ബോളിവുഡ് ഇതിഹാസം ദിലീപ് കുമാർ അന്തരിച്ചു. 98 വയസ്സ് ഉണ്ടായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയില്‍ ആയിരുന്നു. ഇതിനിടെ ശ്വാസ തടസ്സം നേരിട്ടതിനാല്‍ അദ്ദേഹത്തെ കഴിഞ്ഞ ബുധനാഴ്ച ആശുപത്രി യിൽ പ്രവേശിപ്പിക്കുക യായിരുന്നു.
പാകിസ്ഥാനിലെ പെഷാവറിൽ 1922 ഡിസംബർ 11 ന് മുഹമ്മദ് യൂസഫ് ഖാൻ എന്ന ദിലിപ് കുമാർ ജനിച്ചു. 1943 ൽ ബോംബയില്‍ എത്തി പ്രമുഖ നടി ദേവികാ റാണിയുടെ ബോംബെ ടാക്കീസില്‍ ജോയിന്‍ ചെയ്തു.
1944 ൽ ജ്വാർ ഭാട്ട എന്ന ചിത്രത്തിലെ നായകനായി ദിലിപ് കുമാർ എന്ന യൂസുഫ് ഖാന്‍ ഇന്ത്യന്‍ സിനിമാ ചരിത്ര ത്തിന്റെ ഭാഗം ആയി മാറുകയായിരുന്നു.
With a heavy heart and profound grief, I announce the passing away of our beloved Dilip Saab, few minutes ago.
We are from God and to Him we return. – Faisal Farooqui
— Dilip Kumar (@TheDilipKumar) July 7, 2021
ദേവ്‌ദാസ്, റാം ഔർ ശ്യാം, മുഗൾ – ഇ – അസം, ആസാദ്, നയാ ദൗർ, അൻഡാസ്, മധുമതി, ഗംഗാ യമുനാ, ശക്‌തി, കർമ്മ, സൗദാഗർ തുടങ്ങീ അറുപത്തി അഞ്ചോളം സിനിമകളില്‍ ശ്രദ്ധേയ വേഷ ങ്ങളിൽ അഭിനയിച്ചു.
രാജ്യം പത്മ വിഭൂഷൺ നൽകി ആദരിച്ചു. ദാദാ സാഹേബ് ഫാൽക്കെ അവാര്‍ഡ് ജേതാവാണ്. ആദ്യ മായി ഫിലിം ഫെയർ അവാർഡ് നേടിയ നടനും ഏറ്റവും കൂടുതല്‍ തവണ ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയതും ദിലീപ് കുമാര്‍ തന്നെ.
ഭാര്യ : സൈറാ ബാനു. മക്കളില്ല