പ്രശസ്ത കലാ സംവിധായ കനും സംസ്ഥാന – ദേശീയ പുരസ്കാര ജേതാവുമായ പി. കൃഷ്ണ മൂര്‍ത്തി അന്തരിച്ചു. 77 വയസ്സായിരുന്നു.ഞായറാഴ്ച രാത്രി ചെന്നൈ യിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. തമിഴ് നാട്ടിലെ തഞ്ചാവൂര്‍ സ്വദേശിയായ കൃഷ്ണ മൂര്‍ത്തി, മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് സ്വര്‍ണ മെഡല്‍ നേടി ബിരുദം കരസ്ഥമാക്കിയ ശേഷം ചിത്രകാരനായി കലാ ജീവിതം തുടങ്ങി.
നാടക ങ്ങള്‍ക്കും സംഗീത നൃത്ത ശില്പ്പങ്ങള്‍ക്കും കലാ സംവിധാനവും സെറ്റ് ഡിസൈനിംഗും ചെയ്തിരുന്നു. തുടര്‍ന്ന് 1975 ല്‍ ജി. വി. അയ്യരുടെ ഹംസ ഗീത എന്ന കന്നഡ സിനിമ യിലൂടെ യാണ് ചലച്ചിത്ര രംഗത്ത് എത്തുന്നത്.
സ്വാതി തിരുനാള്‍, വൈശാലി, ഒരു വടക്കന്‍ വീര ഗാഥ, പെരുന്തച്ചന്‍, രാജശില്‍പ്പി, പരിണയം, ഗസല്‍, കുലം എന്നിങ്ങനെ പതിനഞ്ചില്‍ അധികം മലയാള സിനിമ കളിലൂടെ കേരളത്തില്‍ പ്രശസ്തനാണ് പി. കൃഷ്ണ മൂര്‍ത്തി.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, സംസ്‌കൃതം, ഇംഗ്ലീഷ് എന്നീ ഭാഷ കളി ലായി അന്‍പതില്‍ അധികം ശ്രദ്ധേയ സിനിമ കളില്‍ കലാ സംവി ധാനവും വസ്ത്രാലങ്കാരവും നിര്‍വ്വഹിച്ചു.
ഈ വിഭാഗ ങ്ങളില്‍ കേരള സര്‍ക്കാരിന്റെ സംസ്ഥാന പുരസ്‌കാരവും തമിഴ്നാട് സര്‍ക്കാരിന്റെ സംസ്ഥാന പുരസ്‌കാരവും കലൈമാ മണി പുരസ്‌കാരവും നേടി യിരുന്നു. മാത്രമല്ല ദേശീയ തലത്തില്‍ കലാ സംവിധാന ത്തിന് മൂന്നു തവണയും വസ്ത്രാലങ്കാര ത്തിന് രണ്ടു തവണയും അവാർഡ് നേടിയിരുന്നു.
2014 ല്‍ പുറത്തിറങ്ങിയ രാമാനുജന്‍ എന്ന തമിഴ് സിനിമ യിലാണ് അവസാനമായി അദ്ദേഹം പ്രവര്‍ത്തിച്ചത്.
(പി. കൃഷ്ണ മൂര്‍ത്തിയെ കുറിച്ച് സംവിധായകന്‍ സലാം ബാപ്പു എഴുതിയ ഹൃദയ ഹാരിയായ ഫേയ്സ് ബുക്ക് കുറിപ്പ് ഇവിടെ വായിക്കാം.)
പി. കൃഷ്ണ മൂര്‍ത്തി : WikiPedia