തിരുവനന്തപുരം : കവിയും ഗാന രചയിതാവുമായ ചുനക്കര രാമൻകുട്ടി (84) അന്തരിച്ചു. തിരുമല രേണുകാ നിവാസില്‍ താമസിച്ചിരുന്ന ചുനക്കരയെ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശി പ്പിച്ചി രുന്നു. ബുധനാഴ്ച രാത്രി പതിനൊന്നു മണി യോടെ ആയിരുന്നു അന്ത്യം. ആലപ്പുഴ ചുനക്കര യിലെ കാര്യാട്ടിൽ കുടുംബാംഗമാണ്.
നാടക ഗാനങ്ങളും ആകാശ വാണിയിലെ ലളിത ഗാന ങ്ങളും എഴുതി ശ്രദ്ധിക്ക പ്പെട്ടതിനു ശേഷമാണ് ആശ്രമം (1978) എന്ന സിനിമയിലെ ‘അപ്സര കന്യക’ എന്നു തുടങ്ങുന്ന ഗാനം രചിച്ചു കൊണ്ട് ചുനക്കര രാമൻകുട്ടി ചലച്ചിത്ര ഗാന രംഗത്ത് എത്തുന്നത്.
തുടര്‍ന്ന് എഴുപത്തി അഞ്ചോളം സിനിമ കളിലായി ഇരുനൂറോളം പാട്ടുകള്‍ എഴുതി. 2004 ൽ അഗ്നി സന്ധ്യ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. 2015ൽ സംഗീത നാടക അക്കാദമി ഗുരു ശ്രേഷ്ഠ പുരസ്കാരം ലഭിച്ചു.
സംഗീത സംവിധായകൻ ശ്യാമു മായി ഒത്തു ചേർന്ന് ഒരുക്കിയ നിരവധി രചനകൾ എൺപതു കളിൽ സംഗീത പ്രേമി കളുടെ ഇഷ്ട ഗാനങ്ങൾ ആയിരുന്നു. അരോമ മണി യുടെ ‘എങ്ങനെ നീ മറക്കും’ എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ഈ സിനിമ യിലെ ‘ദേവതാരു പൂത്തു എന്‍ മനസ്സില്‍ താഴ്വരയില്‍’ എന്ന ഗാനമാണ് സര്‍വ്വ കാല ഹിറ്റ്.
ശരത് കാല സന്ധ്യാ ചിരി തൂകി നിന്നു, സിന്ദൂര തിലക വുമായ് പുള്ളി ക്കുയിലേ, ചന്ദനക്കുറിയുമായി വാ സുകൃത വനിയിൽ, ശ്യാമ മേഘമേ നിൻ യദു കുല സ്‌നേഹ ദൂതു മായി വാ, നീ അറിഞ്ഞോ മേലേ മാനത്ത് ആയിരം ഷാപ്പുകൾ തുറക്കുന്നെന്ന്, ഹൃദയ വനി യിലെ ഗായികയോ… തുടങ്ങി ഹിറ്റ് ഗാന ങ്ങളി ലൂടെ ചുനക്കര സംഗീത പ്രേമി കളുടെ മനസ്സിൽ മായാതെ നിൽക്കും.