അന്യഭാഷയില്‍ ചേക്കേറിയാല്‍ അല്പവസ്ത്രധാരിണികളായി അഭിനയിക്കുവാന്‍ പല മലയാളം നടിമാര്‍ക്കും മടിയില്ല. നയന്‍സും, രമ്യനമ്പീശനും, ഭാവനയും , മുക്തയും (ഭാനു) എല്ലാം ഇതിനു ഉദാഹരണങ്ങളാണ്. ഏറ്റവും ഒടുവില്‍ ഈ കൂട്ടത്തിലേക്ക് കടന്നിരിക്കുന്നത് നടി ഭാമയാണ്. ശാലീന സുന്ദരിയായി നിവേദ്യം എന്ന
ലോഹിതദാസ് ചിത്രത്തിലൂടെ മലയാളസിനിമയില്‍ കടന്നു വന്ന ഭാമ പിന്നീടും ഗ്ലാമര്‍ പ്രദര്‍ശനത്തിനു മുതിര്‍ന്നിട്ടില്ല. എന്നാല്‍ ഓട്ടോ രാജ എന്ന തമിഴ്
ചിത്രത്തില്‍ ഹോട്ടായിതന്നെയാണ് ഭാമയെത്തുന്നത്. പ്രേക്ഷകനെ ഹരം കൊള്ളിക്കുവാന്‍ ഒരു ഐറ്റം ഡാന്‍സും ഭാമ ആടുന്നുണ്ട്. ഇതിന്റെ രംഗങ്ങള്‍
ഇതിനോടകം സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഹിറ്റായിക്കഴിഞ്ഞു. ഐറ്റം ഡാന്‍സ് ചെയ്യുവാന്‍ വേണ്ട ഒരു മാദകത്തിടമ്പിന്റെ ശരീരവടിവോ സെക്സ്റ്റി ലുക്കോ
ഈ നടിയ്ക്ക് ഒട്ടും തന്നെ ഇല്ല. എന്നാല്‍ കാഴ്ചക്ക് മാദക ഭംഗിയൊന്നും ഇല്ലെങ്കില്ലും നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തില്‍ നിന്നും ഉള്ള മേക്ക് ഓവറാണ്
ഭാമയുടെ ഐറ്റംഡാന്‍സിനെ പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റാക്കുന്നത്.
ഭാമയുടെ പുതിയ രൂപമാറ്റം കണ്ട് അതിരുവിടുന്നതായി പലരും വിമര്‍ശനങ്ങളുമായി രംഗത്തെത്തിയെങ്കിലും ഭാമ അതൊന്നും കാര്യമാക്കുന്നില്ല.
അതിരുകളെ കുറിച്ച് തനിക്ക് നല്ല ബോധ്യമുണ്ടെന്നാണ് വിമര്‍ശകര്‍ക്കുള്ള നടിയുടെ മറുപടി. കരിയര്‍ എങ്ങിനെ മുന്നോട്ട് കൊണ്ടു പോകണമെന്ന് തനിക്കറിയാമെന്നും നല്ലവിമര്‍ശനങ്ങളില്‍ നിന്നും കാര്യങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ ശ്രമിക്കുമെന്നും പറയുന്ന നടി വെറുതെ ഉള്ള വിമര്‍ശനങ്ങളെ താന്‍ തള്ളിക്കളയാറാണ് പതിവെന്നും പറഞ്ഞു.മലയാളത്തിലെ ശാലീന സുന്ദരി ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കുവാന്‍ തുടങ്ങിയതോടെ കന്നഡയില്‍ കൂടുതല്‍ അവസരങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്.