കാവ്യ മാധവന്‍ രണ്ടാം വിവാഹത്തിനൊരുങ്ങുന്നു എന്ന് കിംവദന്തി

October 24th, 2011

kavya-madhavan-election-epathram

കൊച്ചി: നടി കാവ്യ മാധവന്‍ വീണ്ടും വിവാഹിതയാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്‍ബുക്കില്‍ ചൂടുള്ള ചര്‍ച്ചകള്‍ നടക്കുന്നു. മലയാള സിനിമയിലെ ഒരു പ്രമുഖ സാങ്കേതിക വിദഗ്ധന്‍ കാവ്യയെ വിവാഹം കഴിയ്ക്കാന്‍ പോകന്നുവെന്നാണ് വാര്‍ത്തകള്‍ ‍. എന്നാല്‍ ഇതുവരെ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ കാവ്യ തയ്യാറായിട്ടില്ല.

വിവാഹജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കും പിന്നീടുണ്ടായ വിവാഹമോചനത്തിനും ശേഷം അഭിനയത്തില്‍ വീണ്ടും സജീവമാവുകയും രണ്ടാംവരവില്‍ പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത കാവ്യയുടെ കരിയര്‍ നശിപ്പിക്കാന്‍ ചിലര്‍ മനപ്പൂര്‍വ്വം നടത്തുന്ന ശ്രമങ്ങളാണ് ഇതെന്നാണ് കാവ്യയുടെ കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ കാവ്യയുടെ മുന്‍ഭര്‍ത്താവ് നിശാല്‍ ചന്ദ്രയുടെ ഗൂഡാലോചനയാണെന്നും ആരോപണമുണ്ട്. വിവാഹത്തിന് ശേഷം ചാനലുകള്‍ക്കും ചില മാഗസിനുകള്‍ക്കും നല്‍കിയ അഭിമുഖങ്ങളില്‍ കാവ്യയെ തേജോവധം ചെയ്യാനുള്ള ശ്രമമെന്ന കണക്കെ നിശാല്‍ പലആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് പുതിയ പ്രചാരണവുമെന്നാണ് കാവ്യയോട് അടുപ്പമുള്ളവര്‍ പറയുന്നത്. കുറച്ചുമാസങ്ങള്‍ക്ക് മുമ്പാണ് കാവ്യയും നിശാലും തമ്മിലുള്ള വിവാഹബന്ധം വേര്‍പെടുത്തിക്കൊണ്ട് കോടതി ഉത്തരവ് വന്നത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബ്രേക്കിങ് ന്യൂസില്‍ കാവ്യാ മാധവന്‍ നായിക

July 5th, 2011

kavya-madhavan-election-epathram

ഗദ്ദാമയ്ക്ക് ശേഷം കാവ്യ തികച്ചും വ്യത്യസ്തമായ ഒരു വേഷത്തില്‍ വീണ്ടും നായികയായി വരുന്നു. നവാഗത സംവിധായകന്നായ സുധീര്‍ അമ്പലപ്പാടിന്റെ ‘ബ്രേക്കിങ് ന്യൂസ് ലൈവ്’ എന്ന ചിത്രത്തിലാണ് കാവ്യ നായികയാകുന്നത്. ഗദ്ദാമയ്ക്ക് ശേഷം കാവ്യ ചെയ്യുന്ന ശക്തമായ കഥാപാത്രം കൂടിയാകും ബ്രേക്കിങ് ന്യൂസിലേത്. ഷാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദ്ദീന്‍ ഷായാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥയും സുധീര്‍ അമ്പലപ്പാടിന്റേതു തന്നെ. ചിത്രത്തിന്റെ തിരക്കഥ യൊരുക്കുന്നത് സുധീറും ജി. കിഷോറും ചേര്‍ന്നാണ്.

”പത്ര പ്രര്‍ത്തന രംഗത്തു നിന്നാണ് ഞാന്‍ സിനിമാ രംഗത്തേക്ക് വരുന്നത്. ചില സാമൂഹിക പ്രശ്‌നങ്ങള്‍ മനസ്സിനെ വല്ലാതെ ഉലച്ചപ്പോള്‍ എനിക്കു പറയാനുള്ള കാര്യങ്ങള്‍ സിനിമയാക്കണമെന്ന് തീരുമാനമെടുക്കുകയായിരുന്നു. സമകാലീന വിഷയങ്ങള്‍ സിനിമയില്‍ കടന്നു വരുന്നുണ്ട്. എന്നാല്‍ വാര്‍ത്തകളെ കച്ചവടവത്കരിക്കുന്ന സിനിമയാകില്ല ബ്രേക്കിങ് ന്യൂസ് ലൈവ്”- തന്റെ പ്രഥമ സംരംഭത്തെ കുറിച്ച് സുധീറിന്റെ നിലപാട്. എറണാകുളത്തും കോഴിക്കോട്ടും ഒറ്റപ്പാലത്തും ഹൈദരാബാദിലുമായി സപ്തംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും . കാവ്യയോടൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും ബ്രേക്കിങ്‌ ന്യൂസില്‍ അഭിനയിക്കുന്നുണ്ട്. നിര്‍മാതാവ് ഷറഫുദ്ദീന്‍ ഷായും സിനിമയില്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാവ്യാ മാധവന് വിവാഹ മോചനം

May 30th, 2011

kavya-madhavan-divorce-epathram

കൊച്ചി : മലയാള സിനിമാ താരം കാവ്യാ മാധവന്‍ വിവാഹ മോചിതയായി. കാവ്യയും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹ മോചനത്തിനായി കാവ്യയും നിഷാല്‍ ചന്ദ്രയും സംയുക്തമായാണ് എറണാകുളം കുടുംബ കോടതിയെ സമീപിച്ചത്. നേരത്തെ ഇരുവരേയും കോടതി കൌണ്‍സിലിങ്ങിനു വിധേയരാക്കിയെങ്കിലും ഒരുമിച്ചു പോകുവാന്‍ ബുദ്ധിമുട്ടാണെന്ന് ഇരുവരും തീര്‍ത്തു പറഞ്ഞു. ഇതേ തുടര്‍ന്ന് കോടതി വിവാഹ മോചനം അനുവദിക്കുകയായിരുന്നു. നേരത്തെ നിഷാലിനും കുടുമ്പത്തിനുമെതിരെ കാവ്യ സമര്‍പ്പിച്ചിരുന്ന കേസ് പിന്‍‌വലിച്ചിട്ടുണ്ട്.

2009 ഫെബ്രുവരി അഞ്ചിന് ആഘോഷ പൂര്‍വ്വമായിരുന്നു കാവ്യയുടേയും നിഷാല്‍ ചന്ദ്രയുടേയും വിവാഹം നടന്നത്. എന്നാല്‍ ഏതാനും മാസങ്ങള്‍ മാത്രമേ ആ വിവാഹ ബന്ധം നീണ്ടു നിന്നിരുന്നുള്ളൂ. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഇരുവരും കോടതിയെ സമീപിച്ചു.

ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയതോടെ നിഷാലില്‍ നിന്നും വേറിട്ടു താമസിക്കുകയായിരുന്നു കാവ്യ. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് സിനിമയിലേക്ക് തിരിച്ചെത്തി. തുടര്‍ന്ന് അഭിനയിച്ച “ഗദ്ദാമ” എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും ലഭിക്കുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

May 22nd, 2011

salim-kumar-kavya-madhavan-epathram

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘ആദാമിന്റെ മകന്‍ അബു’ എന്ന ചിത്രത്തിലെ അബുവിനെ അവതരിപ്പിച്ച സലിം കുമാറിനെ മികച്ച നടനായും ഗദ്ദാമയിലെ അഭിനയത്തിന് കാവ്യ മാധവനെ നടിയായും തിരഞ്ഞെടുത്തു. ‘ആദാമിന്റെ മകന്‍ അബു’ വിന് കഴിഞ്ഞ ആഴ്ച ദേശിയ അവാര്‍ഡ്‌ ലഭിച്ചിരുന്നു. ഗ്രീക്ക് മിത്തോളജിയെ ആസ്ദപമാക്കി ഒരുക്കിയ ‘ഇലക്ട്ര’യിലൂടെ ശ്യാമ പ്രസാദ് മികച്ച സംവിധായകനായി.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘മകര മഞ്ഞ്’ ആണ് മികച്ച രണ്ടാമത്തെ കഥാചിത്രം. ‘ടി. ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് VI ബി’ യിലെ അഭിനയത്തിന് ബിജു മേനോന്‍ മികച്ച രണ്ടാമത്തെ നടനായും സത്യന്‍ അന്തിക്കാടിന്റെ ‘കഥ തുടരുന്നു’ എന്ന സിനിമയിലെ വേഷത്തിലൂടെ മംമ്ത മോഹന്‍ദാസ് മികച്ച രണ്ടാമത്തെ നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

രഞ്ജിത് സംവിധാനം ചെയ്ത ‘പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് ‘ ആണ് ജനപ്രിയ ചിത്രം. ‘യുഗപുരുഷ’ നിലെ തലൈവാസല്‍ വിജയ്, ‘ചിത്രസൂത്രം’ ഒരുക്കിയ വിപിന്‍ വിജയ്, ‘ആത്മകഥ’ സംവിധാനം ചെയ്ത പ്രേംലാല്‍ എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ബുദ്ധദേവ് ദാസ് ഗുപ്ത അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗദ്ദാമ യ്ക്ക് ഗള്‍ഫില്‍ വിലക്ക്

May 2nd, 2011

critics-award-winner-kavya-epathram

അബുദാബി : കാവ്യാ മാധവനെ കേന്ദ്ര കഥാപാത്രമാക്കി കമല്‍ ഒരുക്കിയ ഗദ്ദാമ  യ്ക്ക് ഗള്‍ഫില്‍ വിലക്ക്. അറബി കളെ മോശമായി ചിത്രീകരിച്ചു എന്ന് ആദ്യമേ പരാതികള്‍ ഉയര്‍ന്ന സിനിമ യാണ് ഗദ്ദാമ.

യു. എ. ഇ. സെന്‍സര്‍ ബോര്‍ഡാണ് ചിത്രത്തിനു പ്രദര്‍ശന അനുമതി നിഷേധി ച്ചത് എന്നറിയുന്നു. യു. എ. ഇ. ക്കു പുറമേ ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലും ‘ഗദ്ദാമ’ യെ വിലക്കി.

സൗദി അറേബ്യ പോലെയുള്ള ഒരു മുസ്ലീം രാജ്യത്തെ മോശമായും അറബി കളെ ക്രൂരന്മാരായും ചിത്രീകരിച്ചു എന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡി ന്റെ കണ്ടെത്തല്‍.

മികച്ച സിനിമ ക്കുള്ള 2010 ലെ അറ്റ്ലസ് – ഫിലിം ക്രിട്ടിക്സ്  അവാര്‍ഡ് ഗദ്ദാമ കരസ്ഥ മാക്കി. ഗദ്ദാമ യിലൂടെ കാവ്യാ മാധവന്‍ മികച്ച നടി യായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കാവ്യാ മാധവനെ കൂടാതെ ശ്രീനിവാസന്‍, ബിജുമേനോന്‍, സുകുമാരി, കെ. പി. എ. സി. ലളിത, മുരളിഗോപി, സുരാജ് വെഞ്ഞാറമൂട്, ജാഫര്‍ ഇടുക്കി, ലെന, പുതുമുഖം ഷൈന്‍ ടോം തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

ഇന്തോനേഷ്യ, ഇറാന്‍, ഈജിപ്റ്റ്, പാകിസ്ഥാന്‍, സുഡാന്‍, ശ്രീലങ്ക എന്നീ രാജ്യ ങ്ങളില്‍ നിന്നുള്ള കലാ കാരന്‍മാര്‍ ഈ ചിത്ര ത്തില്‍ പങ്കാളി കള്‍ ആയിട്ടുണ്ട്.

- pma

വായിക്കുക: ,

1 അഭിപ്രായം »

2 of 5123...Last »

« Previous Page« Previous « എന്‍ഡോസള്‍ഫാന്‍ : താരങ്ങള്‍ ഭൂമിയില്‍
Next »Next Page » ജെ. സി.ഡാനിയേല്‍ പുരസ്‌കാരം അപ്പച്ചന് സമ്മാനിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine