ദുല്‍ഖര്‍ സല്‍മാന്‍ വിവാഹിതനായി

December 25th, 2011

actor-mammootys-son-dulkar-salman-wedding-ePathram

ചെന്നൈ : നടന്‍ മമ്മൂട്ടി യുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും ചെന്നൈയിലെ വ്യവസായി സെയ്ദ് നിസാമുദ്ദീന്‍റെ മകള്‍ അമാല്‍ സൂഫിയ യും വിവാഹിതരായി. ഡിസംബര്‍ 22 വ്യാഴാഴ്ച വൈകിട്ട് ചെന്നൈ യിലെ പാര്‍ക്ക് ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ലളിതമായ വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തു ക്കളും മാത്രമാണ് പങ്കെടുത്തത്. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും മറ്റുമായി ഡിസംബര്‍ 26 ന് കൊച്ചിയില്‍ പ്രത്യേക വിവാഹ സല്‍ക്കാരം ഒരുക്കുന്നുണ്ട്.

യേശുദാസ്, സുരേഷ് ഗോപി, ദിലീപ്, രാമു, കുഞ്ചന്‍, സുകുമാരി, സീമ, സംവിധായകന്‍ ഹരിഹരന്‍, തമിഴ് സിനിമാ രംഗത്തു നിന്നും ശരത്കുമാര്‍, ഭാര്യ രാധിക, അര്‍ജുന്‍, പ്രഭു, ഡി. എം. കെ. നിയമസഭാ കക്ഷി നേതാവ് എം. കെ. സ്റ്റാലിന്‍ തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രണ്ടാമൂഴത്തില്‍ കമല്‍ഹാസനും

November 21st, 2011

Kamal-Hassan-epathram
എം ടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവലായ രണ്ടാമൂഴം സിനിമയാകുന്നതോടെ ആരാകും കഥാപാത്രങ്ങള്‍ എന്ന കാര്യത്തില്‍ പല ഊഹാപോഹങ്ങള്‍ ഉണ്ടാകുകയാണ്. ആദ്യം ഭീമനായി മോഹന്‍ലാലും ദുര്യോധനനായി മമ്മൂട്ടിയും വരുന്നു എന്നാണു കേട്ടത്. എന്നാല്‍ ദുര്യോധന വേഷത്തില്‍ കമല്‍ഹാസന്‍ എത്തുമെന്നാണ് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്. കര്‍ണ്ണന്‍റെ വേഷത്തിലാകും മമ്മുട്ടി എത്തുക എന്നറിയുന്നു. ലാലിന്‍റെ വേഷത്തില്‍ മാറ്റമില്ല. അങ്ങനെ വന്നാല്‍ എം. ടി – ഹരിഹരന്‍ ടീമിന്റെ ഈ ബിഗ്‌ ബഡ്ജറ്റ്‌ ചിത്രം മൂന്ന് പ്രമുഖ താരങ്ങള്‍ മാറ്റുരക്കുന്ന സിനിമയാകും.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രണ്ടാമൂഴം : ഭീമനായി മോഹന്‍ലാല്‍, മമ്മുട്ടി ദുര്യോധനന്‍

November 2nd, 2011

randaamoozham-mohanlal-mammootty-epathram

എം. ടി. യുടെ ഇതിഹാസ നോവലായ രണ്ടാമൂഴം അഭ്രപാളിയിലേക്ക് പകര്‍ത്താന്‍ ഒരുങ്ങുന്നു. പഴശ്ശിരാജയ്ക്ക് ശേഷം എം. ടി. – ഹരിഹരന്‍ കൂട്ടുകെട്ട് ഒരിയ്ക്കല്‍ കൂടി ഒന്നിക്കുമ്പോള്‍ മറ്റൊരു വമ്പന്‍ ചിത്രം പിറക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ഇതിനു മുമ്പും രണ്ടാമൂഴം സിനിമയാകുമെന്ന വാര്‍ത്തകള്‍ വന്നിട്ടുണ്ട്. 1984ല്‍ പ്രസിദ്ധീകരിയ്ക്കപ്പെട്ട നോവല്‍ ഇനിയെങ്കിലും സിനിമയാകുമെന്ന പ്രതീക്ഷയ്ക്ക് വക നല്‍കിക്കൊണ്ട് കടലാസു പണികള്‍ നീങ്ങി തുടങ്ങി എന്നാണു റിപ്പോര്‍ട്ട്. രണ്ടാമൂഴം ബിഗ് സ്‌ക്രീനിലേക്ക് പകര്‍ത്തുമ്പോഴും എം. ടി. തന്നെയാണ് തിരക്കഥ രചിയ്ക്കുന്നത്. പഴശ്ശിരാജ സംവിധാനം ചെയ്ത ഹരിഹരന്‍ തന്നെയാണ് ഇതിന്റെയും സംവിധായകന്‍. ഭീമനായി മോഹന്‍ലാല്‍ വേഷമിടും എന്നാണ് സൂചന. കൂടാതെ ഭീമന്റെ ആജീവനാന്ത ശത്രുവും കൗരവ നായകനുമായ ദുര്യോധനന്റ വേഷത്തില്‍ മമ്മൂട്ടിയും എത്തും. അങ്ങിനെ വന്നാല്‍ രണ്ടു താര രാജാക്കന്മാരുടെ വമ്പന്‍ മല്‍സരം നമുക്കു പ്രതീക്ഷിക്കാം.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍

July 31st, 2011

Mammootty-Mohanlal-epathram
മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന ‘അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്റെ’ ജോലികള്‍ തുടങ്ങുന്നു. സിബി- ഉദയന്‍ ടീം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഈ വര്‍ഷം അവസാനം ഷൂട്ടിംഗ് തുടങ്ങി അടുത്ത വര്‍ഷം ആദ്യം റിലീസ് ചെയ്യുകയാണ് ലക്‌ഷ്യം. മമ്മൂട്ടി നിര്‍മാതാവ് ആകുന്ന ചിത്രത്തില്‍ തുല്യ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുക. ദിലീപാണ് ചിത്രത്തിലെ മറ്റൊരു നായകന്‍.

ഒരേസമയം ശത്രുക്കളും മിത്രങ്ങളുമായ രണ്ടു കള്ളന്‍‌മാരായി മമ്മൂട്ടിയും ലാലും അവര്‍ക്കിടയില്‍ പെടുന്ന, അവരെ ചിലപ്പോള്‍ നിയന്ത്രിക്കാന്‍ പോലും കഴിവുള്ള കഥാപാത്രമായി ദിലീപും എത്തുന്നു. ഹാസ്യത്തിനും ത്രില്ലിങ്ങിനും പ്രാധാന്യം നല്‍കിയാണ്‌ ചിത്രം ഒരുക്കുന്നത്. അതുവഴി സംവിധാകരായുള്ള തങ്ങളുടെ അരങ്ങേറ്റം മെഗാഹിറ്റാക്കാം എന്നാണ് സിബിയുടെയും ഉദയന്റെയും പ്രതീക്ഷ.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൂപ്പര്‍താരങ്ങളുടെ സ്വത്ത്; അഭ്യൂഹം പരക്കുന്നു

July 25th, 2011

തിരുവനന്തപുരം: മലയാള സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ ലാലിന്റേയും വീടുകളിലും സ്ഥാപനങ്ങളിലും നടന്ന ആദായ നികുതി റെയ്ഡിനെ തുടര്‍ന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നു. ഔദ്യോഗികമായി ആദായ നികുതി ഉദ്യോഗസ്ഥര്‍ സ്ഥിതീകരിച്ചിട്ടില്ലെങ്കിലും മമ്മൂട്ടിക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഏക്കറുകണക്കിന് ഭൂസ്വത്തുള്ളതായും ഇതിന്റെ രേഖകള്‍ റെയ്ഡില്‍ പിടിച്ചെടുത്തതായുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയില്‍ അഭിനയിക്കുവാനായി ഒന്നരക്കോടിയോടടുത്ത് പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ അതിന്റെ പത്ത് ശതമാനമാണ് ഔദ്യോഗികമായി ടാക്സ് റിട്ടേണ്‍ ചെയ്യുമ്പോള്‍ കാണിച്ചിട്ടുള്ളതെന്നാണ് അറിയുന്നത്. സിനിമാഭിനയം കൂടാതെ ഇരുവര്‍ക്കും വിവിധ ബിസിനസ്സുകളും പരസ്യങ്ങളില്‍ നിന്നുമുള്ള വരുമാനവും ഉണ്ട്.
മോഹന്‍‌ലാലിന് ദുബായില്‍ വില്ലയും ഫ്ലാറ്റുകളുമുള്ളതായും സൂചനയുണ്ട്. മോഹന്‍‌ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് കണ്ടെടുത്തിട്ടുണ്ട്. ആനക്കൊമ്പ് സൂക്ഷിക്കുവാന്‍ അനുമതി രേഖയുണ്ടോ എന്ന് ഇനിയും അറിവായിട്ടില്ല. അനധികൃതമായി ആനക്കൊമ്പ് കൈവശം വെക്കുന്നത് ശിക്ഷാര്‍ഹമാണ്. ഇതനുസരിച്ച് ഏഴുവര്‍ഷം വരെ തടവു ശിക്ഷ ലഭിച്ചേക്കാം.
പത്മ പുരസ്കാരവും, ടെറിറ്റോറിയല്‍ ആര്‍മി ലഫ്റ്റനന്റ് കേണല്‍ പദവിയുമെല്ലാം നല്‍കി രാജ്യം ആദരിച്ചിട്ടുള്ള താരങ്ങള്‍ നികുതിവെട്ടിച്ചതിനെതിരെ ഇതിനോടകം വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. മോഹന്‍ ലാലിന്റെ ലഫ്‌റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണമെന്ന് ഡോ.സുകുമാര്‍ അഴീക്കോട് ആവശ്യപ്പെടുകയുണ്ടായി. ആദായ നികുതി ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ മാത്രമേ നിജസ്ഥിതിഅറിയുവാനാകൂ.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

6 of 9« First...567...Last »

« Previous Page« Previous « ഓണത്തിന് ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ വീണ്ടും
Next »Next Page » തമിഴ്‌ നടന്‍ രവിചന്ദ്രന്‍ അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine