മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളില്‍ റെയ്ഡ്‌

July 22nd, 2011

mammootty-mohanlal-epathram

ചെന്നൈ : മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളില്‍ ആദായ നികുതി വകുപ്പ്‌ നടത്തിയ പരിശോധനയില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ്‌ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.

ബാംഗളൂരിലും ചെന്നൈയിലും കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള താരങ്ങളുടെ വീടുകള്‍ക്ക് പുറമേ ഇവരുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍, ഓഫീസുകള്‍ മറ്റു കെട്ടിടങ്ങള്‍ എന്നിവയില്‍ കൂടി ഒരേ സമയം ഉന്നത തല ആദായ നികുതി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ റെയ്ഡ്‌ നടത്തുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഓണത്തിന്‌ മമ്മുട്ടിയുടെ കിങ് & കമ്മീഷണര്‍ ഇല്ല

July 18th, 2011

മമ്മുട്ടിയുടെ ആരാധകാരെ നിരാശപ്പെടുത്തി ബിഗ്‌ ബഡ്ജറ്റ്‌ ചിത്രമായ ദി കിങ് ആന്റ് ദി കമ്മീഷണര്‍ ഓണത്തിനില്ലെന്ന് ഏതാണ്ട് ഉറപ്പായി. ദി കിങ് ആന്റ് ദി കമ്മീഷണര്‍ കാണാന്‍ ഓണം കഴിഞ്ഞ്‌ പിന്നെയും ഒരുമാസം കാത്തിരിക്കേണ്ടിവരും മമ്മുട്ടിയുടെയും സുരേഷ് ഗോപിയുടെയും ആരാധകര്‍ക്ക് . ഐപിഎസ് ഓഫീസര്‍ ജോസഫ് അലക്‌സായി മമ്മുട്ടിയും, കമ്മീഷണര്‍ ഭരത് ചന്ദ്രനുമായെത്തുന്ന സുരേഷ് ഗോപിയും കിടിലന്‍ ഡയലോഗുകള്‍ മുഴക്കി തിയറ്ററുകളെ പ്രകമ്പനം കൊള്ളിയ്ക്കുമെന്ന പ്രതീക്ഷക്കാണ് ഇതോടെ ഇല്ലാതായത്‌. വമ്പന്‍ ബജറ്റില്‍ ഒരുക്കുന്ന കിങ് ആന്റ് കമ്മീഷണര്‍ ഓണത്തിന് തിയറ്ററുകളിലെത്തിയ്ക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനുസരിച്ചുള്ളൊരു ഷെഡ്യൂളാണ് സിനിമയ്ക്കായി തയാറാക്കിയതും. എന്നാല്‍ ഷാജി-രഞ്ജി, മമ്മൂട്ടി-സുരേഷ് ഗോപി എന്നിവര്‍ക്ക് ഏറെ നിര്‍ണായകമായ ഈ സിനിമ ധൃതിയില്‍ തട്ടിക്കൂട്ടേണ്ടെന്ന തീരുമാനത്തില്‍ റിലീസ് മാറ്റുകയായിരുന്നു. ഏറെ സൂക്ഷ്മതയോടെ ആവശ്യത്തിന് സമയമെടുത്ത് സിനിമ പൂര്‍ത്തിയാക്കാനാണ് അണിയറക്കാര്‍ ഇപ്പോള്‍ ശ്രമിയ്ക്കുന്നത്. ഓണത്തിന് ഒരു അടിപൊളി പടം കാണാനാകാത്ത നിരാശയിലാണ് മമ്മുട്ടിയുടെയും. സുരേഷ് ഗോപിയുടെയും ആരാധകര്‍.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്റെ റോള്‍ മോഡല്‍ മമ്മൂട്ടി: വിക്രം

July 14th, 2011

മമ്മൂട്ടിയാണ് തന്റെ റോള്‍ മോഡല്‍ എന്ന് പറയുന്നതു വേറെയാരുമല്ല കോളിവുഡിലെ ചിയാന്‍ വിക്രമാണ്. തെന്നിന്ത്യയിലെ ഈ സൂപ്പര്‍ സ്റ്റാറിനും റോള്‍ മോഡല്‍ മമ്മൂട്ടിതന്നെ. വിക്രം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടിയുടെ അഭിനയവും വ്യത്യസ്തമായ വേഷങ്ങളും തന്നെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ടെന്ന് വിക്രം പറയുന്നു. പ്രത്യേകിച്ച് മമ്മൂട്ടിയുടെ പൊലീസ് വേഷങ്ങള്‍. പോലീസ്‌ ഓഫീസറായി ഒട്ടേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും അതെല്ലാംതന്നെ ഒന്നിനൊന്ന് വ്യത്യസ്തമാണെന്നും അതെല്ലാംതന്നെ ആകര്‍ഷിച്ചതായും വിക്രം സമ്മതിക്കുന്നു.

എന്നാല്‍ മമ്മൂട്ടിയുള്‍പ്പെടെ ആരെയും അനുകരിയ്ക്കാന്‍ താത്പര്യമില്ലെന്നും വൈവിധ്യമുള്ള വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെന്നും വിക്രം പറഞ്ഞു. വിക്രത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ദൈവത്തിരുമകള്‍ ജൂലൈ 15നാണ് തിയറ്ററുകളിലെത്തുന്നത്. ഹോളിവുഡ് ചിത്രമായ ഐ സാമിന്റെ റീമേക്കായ ചിത്രത്തിലെ വിക്രമിന്റെ പ്രകടനം ഗംഭീരമെന്നാണ് റിപ്പോര്‍ട്ടുകള്‍.

-

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രാഞ്ചിയേട്ടന്‍റെ ഒന്നാം ഭാഗവുമായി രഞ്ജിത്ത്

July 11th, 2011

indian-rupee-movie-epathram

മലയാള സിനിമയില്‍ ഒരു മാറ്റത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ ഒരു സംവിധായകനാണ് രഞ്ജിത്ത്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പതിവ് മലയാള സിനിമകളില്‍ നിന്നും ഏറെ വേറിട്ട്‌ നില്‍ക്കുന്നു. മമ്മുട്ടി നായകനായി കഴിഞ്ഞ വര്ഷം ഇറങ്ങിയ ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ എന്ന ചിത്രം അത്തരത്തില്‍ ഒരു മികച്ച പരീക്ഷണം തന്നെയായിരുന്നു. അതില്‍ രഞ്ജിത്ത് വിജയിക്കുകയും ചെയ്തു. വിജയിച്ച സിനിമകളുടെ രണ്ടാം ഭാഗം ഇറങ്ങുന്നത് സാധാരണയാണ് എന്നാല്‍ ഇത് ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ എന്ന ചിത്രത്തിന്റെ ഒന്നാം ഭാഗമാണെന്നാണ് സംവിധായകന്‍ പറയുന്നത്. “ധനികനായതിനു ശേഷം പ്രശസ്തിക്കു പിന്നാലെ പായുന്ന ഒരാളുടെ കഥയായിരുന്നു പ്രാഞ്ചിയേട്ടന്‍. പ്രശസ്തിയേക്കാള്‍ പണത്തെ ആരാധിക്കുന്ന ഒരാളാണ് ഇന്ത്യന്‍ റുപ്പീയിലെ നായകന്‍. ആ അര്‍ത്ഥത്തില്‍ പ്രാഞ്ചിയേട്ടന്‍റെ ഒന്നാം ഭാഗമാണ് “ഇന്ത്യന്‍ റുപ്പീ” രഞ്ജിത്ത് ഒരുക്കുന്ന ഇന്ത്യന്‍ റുപ്പീ എന്ന ചിത്രം അത്തരത്തില്‍ ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ എന്ന ചിത്രത്തിന്റെ ഒന്നാം ഭാഗമാണ് എന്ന് പറയാം. സമൂഹത്തിലെ സര്‍വ കൊള്ളരുതായ്മകള്‍ക്കും പിന്നില്‍ ഒരേയൊരു കാര്യമാണുള്ളത് – പണം! ധനമോഹികളുടെ എണ്ണം ദിവസം ചെല്ലുന്തോറും വര്‍ദ്ധിച്ചു വരുന്നു. അത്യാഗ്രഹികളായ ചെറുപ്പക്കാരാല്‍ കേരളം നിറയുന്നു. സംവിധായകന്‍ രഞ്ജിത് തന്‍റെ പുതിയ ചിത്രമായ ‘ഇന്ത്യന്‍ റുപ്പീ’ യ്ക്ക് പശ്ചാത്തലമാക്കുന്നത് ഈ വിഷയമാണ്.

പൃഥ്വിരാജ്, സുരേഷ്ഗോപി, തിലകന്‍, ജഗതി ശ്രീകുമാര്‍, ലാലു അലക്സ് എന്നിവരാണ് പ്രധാന താരങ്ങള്‍. റീമ കല്ലിങ്കലാണ് നായിക. ദേശീയ അവാര്‍ഡ് വിവാദത്തില്‍ രഞ്ജിത്തിനെതിരെ ശക്തമായി പ്രതികരിച്ച നടന്‍ സലിം കുമാറിനെയും രഞ്ജിത് ഈ ചിത്രത്തില്‍ അഭിനയിപ്പിക്കുന്നുണ്ട്. ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ എന്ന ചിത്രത്തിലെ പ്രാഞ്ചിയേട്ടനായി വേഷമിട്ട മമ്മുട്ടി പക്ഷെ ഈ ചിത്രത്തില്‍ ഇല്ല.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജയരാജിന്റെ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് തിയ്യറ്റര്‍ ഉടമകള്‍

July 6th, 2011

കൊച്ചി: ജയരാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ദ ട്രെയിന്‍ വിവാദ കുരുക്കില്‍ . ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് തിയ്യറ്റര്‍ വിട്ട ക്ഷീണം മാറുന്നതിനു മുമ്പ്‌ തന്നെ സംവിധായകന്‍ ജയരാജിനെതിരെ തിയ്യറ്റര്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്ത് വന്നു. ദ ട്രെയിന്‍ റിലീസ് ചെയ്യുന്നതിന് മുമ്പേ തിയ്യറ്ററുകളില്‍ നിന്ന് അനധികൃതമായി പണം പിരിച്ചുവെന്നും മമ്മൂട്ടി ചിത്രം എന്ന പേരില്‍ ചിത്രത്തിന്റെ പ്രമോണഷല്‍ പരിപാടികള്‍ നടത്തുകയും വന്‍ തുക കൈപ്പറ്റുകയും മമ്മൂട്ടിയുടെ സാന്നിധ്യം കുറച്ചുരംഗങ്ങളില്‍ മാത്രം ഒതുക്കുകയും ചെയ്‌തെന്നും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ആരോപിക്കുന്നു. ജയരാജിന്റെ ചിത്രങ്ങള്‍ തങ്ങളുടെ തിയ്യറ്ററുകളില്‍ ഇനി പ്രദര്‍ശിപ്പിക്കില്ലെന്ന് തിയ്യറ്റര്‍ ഉടമകളുടെ സംഘടന വ്യക്തമാക്കി. വന്‍ തുകയ്ക്ക് എടുത്ത് വന്‍ നഷ്ടം തിയ്യറ്റര്‍ ഉടമകള്‍ക്ക് ഉണ്ടാക്കിയെന്നും ഇവര്‍ പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ജയരാജിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

7 of 9« First...678...Last »

« Previous Page« Previous « ബ്രേക്കിങ് ന്യൂസില്‍ കാവ്യാ മാധവന്‍ നായിക
Next »Next Page » മണി കൗള്‍ അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine