അറ്റ്ലസ്- ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ‘ഗദ്ദാമ’ ക്ക് : മികച്ച നടി കാവ്യ

February 27th, 2011

critics-award-winner-kavya-epathram

തിരുവനന്തപുരം: മികച്ച സിനിമ ക്കുള്ള 2010 ലെ അറ്റ്ലസ് – ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഗദ്ദാമ കരസ്ഥ മാക്കി.  ഗദ്ദാമ യിലൂടെ കാവ്യാ മാധവന്‍ മിച്ച നടി യായും പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്‍റിലെ അഭിനയ ത്തിലൂടെ മമ്മൂട്ടി മികച്ച നടനായും തെരഞ്ഞെടുക്ക പ്പെട്ടു.  മികച്ച സംവിധായകന്‍ കമല്‍.  ചിത്രം ഗദ്ദാമ. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകര മഞ്ഞ് മികച്ച രണ്ടാമത്തെ സിനിമ യായി തെരഞ്ഞെടുത്തു.

critics-award-winner-mammootty-epathram

മേരി ക്കുണ്ടൊരു കുഞ്ഞാട്, ആഗതന്‍ എന്നീ ചിത്ര ങ്ങളിലെ അഭിനയ ത്തിന് ബിജു മേനോന്‍ മികച്ച രണ്ടാമത്തെ നടന്‍ ആയി. ഗ്രാമം, ഹാപ്പി ഹസ്ബന്‍റ്, പുണ്യം, അഹം എന്നീ ചിത്ര ങ്ങളിലെ പ്രകടന ത്തിന് സംവൃത സുനില്‍ മികച്ച രണ്ടാമത്തെ നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

director-k.s-sethumadhavan-epathram

സംവിധായകന്‍ കെ. എസ്. സേതുമാധവന്‍

ചലച്ചിത്ര രത്‌നം പുരസ്‌കാരം : കെ. എസ്. സേതുമാധവന്‍. ചലച്ചിത്ര പ്രതിഭ പുരസ്‌കാരം : ജഗന്നാഥ വര്‍മ്മ, ശാന്ത കുമാരി, ബിച്ചു തിരുമല എന്നിവര്‍ക്ക്. ആദാമിന്‍റെ മകന്‍ അബു വിലെ അഭിനയ മികവിന് സലിം കുമാര്‍ പ്രത്യേക ജൂറി അവാര്‍ഡിന് അര്‍ഹനായി. നവാഗത പ്രതിഭ : ആന്‍ അഗസ്റ്റിന്‍ (എല്‍സമ്മ എന്ന ആണ്‍കുട്ടി), വിജയ് യേശുദാസ് (അവന്‍), കാര്‍ത്തിക(മകര മഞ്ഞ്), നവാഗത സംവിധായകര്‍ : വിനോദ് മങ്കര (കരയിലേക്ക് ഒരു കടല്‍ദൂരം), മാര്‍ട്ടിന്‍ പ്രാക്കാട്ട് (ബെസ്റ്റ് ആക്റ്റര്‍).

മറ്റ് അവാര്‍ഡുകള്‍ : മികച്ച കഥാകൃത്ത്‌ മോഹന്‍ രാഘവന്‍ (ടി. ഡി. ദാസന്‍ സ്റ്റാന്‍റെര്‍ഡ് സിക്സ് ബി ), ബാലതാരം : അലക്‌സാണ്ടര്‍ (ടി. ഡി. ദാസന്‍), തിരക്കഥ : രഞ്ജിത്ത് (പ്രാഞ്ചിയേട്ടന്‍), ഗാന രചന കൈതപ്രം ( ഹോളിഡേയ്‌സ്, നീലാംബരി), സംഗീത സംവിധാനം : എം. ജയചന്ദ്രന്‍ (കരയിലേക്ക് ഒരു കടല്‍ദൂരം), ഗായകന്‍ : ശങ്കര്‍ മഹാദേവന്‍ (ഹോളിഡേയ്‌സ്), ഗായിക : ശ്രേയാ ഘോഷാല്‍ ( ആഗതന്‍), ഛായാഗ്രാഹണം : മധു അമ്പാട്ട് ( ഗ്രാമം, ആദാമിന്‍റെ മകന്‍ അബു), എഡിറ്റിംഗ് : രഞ്ജന്‍ ഏബ്രഹാം (എല്‍സമ്മ എന്ന ആണ്‍കുട്ടി), ശബ്ദ ലേഖകന്‍ : എന്‍. ഹരികുമാര്‍ (വിവിധ ചിത്രങ്ങള്‍), കലാ സംവിധാനം : ഗോകുല്‍ദാസ് (മകര മഞ്ഞ്), നൃത്ത സംവിധാനം : മധു ഗോപിനാഥ്, വക്കം സജീവ് (മകര മഞ്ഞ്), ചമയം : ബിജു ഭാസ്‌ക്കര്‍ (പകര്‍ന്നാട്ടം), വസ്ത്രാലങ്കാരം : അനില്‍ ചെമ്പൂര്‍ (ഗദ്ദാമ), ഡബ്ബിംഗ് : ദേവി (കരയിലേക്ക് ഒരു കടല്‍ദൂരം).

സാമൂഹിക നവോത്ഥാന ത്തിന്‍റെ സാംസ്‌കാരിക മൂല്യം പരിഗണിച്ച് ആര്‍. സുകുമാരന്‍ സംവിധാനം ചെയ്ത യുഗപുരുഷന്‍, ജയരാജ് ഒരുക്കിയ പകര്‍ന്നാട്ടം, ജി. അജയന്‍റെ ബോധി എന്നീ ചിത്ര ങ്ങള്‍ക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്.

അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം. എം. രാമചന്ദ്രന്‍, ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് തേക്കിന്‍കാട് ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തിലാണ് അവാര്‍ഡു കള്‍ പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുട്ടിസ്രാങ്കിനും, പഴശ്ശിരാജയ്ക്കും ദേശീയ പുരസ്കാരം

September 16th, 2010

mammootty kuttysrank

ന്യൂഡല്‍ഹി : 2009 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച കുട്ടി സ്രാങ്കാണ്. “പാ“ എന്ന ചിത്രത്തിലെ അഭിനയത്തിനു അമിതാഭ് ബച്ചന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ബംഗാളി ചിത്രമായ അബോഹൊമാനിലെ അഭിനയത്തിനു അനന്യ ചാറ്റര്‍ജി മികച്ച നടിയായി. ഇതേ ചിത്രത്തിന്റെ സംവിധായകന്‍ ഋതുപര്ണ്ണ ഘോഷ്‌ ആണ് മികച്ച സംവിധായകന്‍. മികച്ച സഹ നടന്‍ ഫാറൂഖ് ഷേക്ക് (ലാഹോര്‍), സഹനടി അരുന്ധതി നാഗ് (പാ) എന്നിവരാണ്. ജനപ്രീതി നേടിയ ചിത്രം ത്രീ ഇഡിയറ്റ്സ്.

ananya-chatterjee-epathram

മികച്ച നടി അനന്യ ചാറ്റര്‍ജി

ഛായാഗ്രഹണം (അഞ്ജലി ശുക്ല), വസ്ത്രാലങ്കാരം (ജയകുമാര്‍), തിരക്കഥ (പി. എഫ്. മാത്യൂസ്, ഹരികൃഷ്ണ) എന്നീ പുരസ്കാരങ്ങളും കുട്ടിസ്രാങ്കിനു ലഭിച്ചു.

മികച്ച നടനുള്ള മത്സരത്തില്‍ ഈ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിയുടേ പേരും പരിഗണി ക്കപ്പെട്ടിരുന്നു. എന്നാല്‍ “പാ” യിലെ 12 വയസ്സുകാരനെ അവതരിപ്പിച്ച അമിതാഭ് ബച്ചന്റെ അഭിനയ മികവിനു മുന്‍തൂക്കം ലഭിച്ചു.

pa-amitabh-bachchan-epathram

അമിതാഭ് 12 വയസുകാരനായി "പാ" യില്‍

ഹരിഹരന്‍ സംവിധാനം ചെയ്ത് ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച കേരള വര്‍മ്മ പഴശ്ശിരാജ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ശബ്ദ മിശ്രണം (റസൂല്‍ പൂക്കുട്ടി), എഡിറ്റിങ്ങ് (ശീകര്‍ പ്രസാദ്), പശ്ചാത്തല സംഗീതം (ഇളയ രാജ) എന്നീ പുരസ്കാരങ്ങളും ഈ ചിത്രത്തിനു ലഭിച്ചു.

കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ശിവന്‍ സംവിധാനം ചെയ്ത മലയാള ചിത്രം “കേശു”വും, കന്നട ചിത്രമായ ബുട്ടനിപ്പാ‍ര്‍ട്ടിയും പങ്കു വെച്ചു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത “കേള്‍ക്കുന്നുണ്ടോ” എന്ന ചിത്രത്തിലെ അഭിനയത്തിനു ഹസ്ന യ്ക്ക് മികച്ച ബാല നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചു. ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം സി. എസ്. വെങ്കിടേശ്വരനാണ്.

ശബ്ദ മിശ്രണത്തിനു കഴിഞ്ഞ വര്‍ഷത്തെ മികച്ച ശബ്ദ ലേഖകനുള്ള ദേശീയ പുരസ്കാരം ലഭിച്ച റസൂല്‍ പൂക്കുട്ടിക്ക് പക്ഷെ ഈ ചിത്രത്തിലെ ശബ്ദ മിശ്രണത്തിനു സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേരള സര്‍ക്കാരിന്റെ അവാര്‍ഡ് ജൂറി പരിഗണിച്ചിരുന്നില്ല.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മമ്മുട്ടിയുടെ വെബ്സൈറ്റ് ഹാക്ക്‌ ചെയ്യപ്പെട്ടു

September 14th, 2010

mammootty-website-hacked-epathramമലയാള സിനിമയില്‍ തന്നെ ആദ്യത്തെ താര വെബ് സൈറ്റ് ആയ മമ്മുട്ടിയുടെ വെബ് സൈറ്റ് മമ്മുട്ടി ഡോട്ട് കോം ഹാക്ക്‌ ചെയ്യപ്പെട്ടു. വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്തതായി പ്രഖ്യാപിക്കുവാന്‍ സാധാരണ സൈറ്റിന്റെ ആദ്യ പേജില്‍ ഹാക്കര്‍ തന്റെ എന്തെങ്കിലും മുദ്രാവാക്യമോ ചിത്രങ്ങളോ പതിക്കുക എന്നതാണ് പൊതുവെയുള്ള കീഴ്‌വഴക്കം. മമ്മുട്ടിയുടെ വെബ് സൈറ്റ് ഹാക്ക്‌ ചെയ്തയാള്‍ സ്വയം വിശേഷിപ്പിക്കുന്നത് “സൗദി അറേബ്യാ ഹാക്കര്‍” എന്നാണ്. ഈ തലക്കെട്ടോട് കൂടി സൈറ്റ്‌ മിസ്റ്റര്‍ സ്കൂര്‍ എന്ന താന്‍ ഹാക്ക്‌ ചെയ്തതായ്‌ ഇയാള്‍ എഴുതി വെച്ചിട്ടുണ്ട്. skoor@hotmail.com എന്ന ഒരു ഈമെയില്‍ വിലാസവും ഇയാള്‍ നല്‍കിയിരിക്കുന്നു.

mammootty-website-defaced-epathram

വികൃതമാക്കപ്പെട്ട മമ്മുട്ടിയുടെ വെബ്സൈറ്റ്

വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യുന്നത് കൊണ്ട് ഹാക്കര്‍ക്ക് വിശേഷിച്ച് എന്തെങ്കിലും ലാഭം ഉണ്ടാവുന്നില്ല. വെബ്‌ സെര്‍വറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയാല്‍ സെര്‍വര്‍ തിരികെ നമ്മുടെ നിയന്ത്രണത്തില്‍ വരികയും ചെയ്യും. എന്നാലും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക്‌ മുതിരുന്നത് കേവലം അതില്‍ നിന്നും ലഭിക്കുന്ന ത്രില്ലിനു വേണ്ടി മാത്രമാണ്. പ്രശസ്തരുടെ സൈറ്റുകള്‍ ഇത്തരത്തില്‍ വികൃതമാക്കുന്നത് (deface) അമച്വര്‍ ഹാക്കര്‍മാരാണ്. പ്രൊഫഷണല്‍ ഹാക്കര്‍മാര്‍ ഇത്തരം വികൃതികള്‍ക്ക് മുതിരാറില്ല. ഒരു വെബ് സൈറ്റ് സുരക്ഷിതമാക്കി വെക്കേണ്ട ചുമതല വെബ് അഡ്മിനിസ്ട്രേറ്റര്‍ക്കാണ്. പലപ്പോഴും സദുദ്ദേശ്യത്തോടെ സൈറ്റ് സുരക്ഷിതമല്ല എന്ന് ബോധ്യപ്പെടുത്താന്‍ ഇങ്ങനെ ഹാക്ക്‌ ചെയ്തു കാണിച്ചു കൊടുക്കുന്ന പതിവുമുണ്ട്. ഇങ്ങനെ സദുദ്ദേശപരമായി ഹാക്ക്‌ ചെയ്യുന്നതിനെ എത്തിക്കല്‍ ഹാക്കിംഗ് (ethical hacking) എന്ന് പറയാറുണ്ട്‌.

mammootty-laptop-epathram

ഷൂട്ടിംഗിനിടയില്‍ അല്‍പ്പ സമയം തന്റെ ലാപ്ടോപ്പില്‍ ചിലവിടുന്ന മമ്മുട്ടി

മമ്മുട്ടിയുടെ വെബ്സൈറ്റ്‌ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പാലേരി മാണിക്യം മികച്ച ചിത്രം, മമ്മുട്ടി മികച്ച നടന്‍, ശ്വേത മികച്ച നടി

April 7th, 2010

mammootty2009 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രഞ്ജിത്‌ സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാ കൊലപാത കത്തിന്റെ കഥ ആണ്‌ മികച്ച ചിത്രം, മമ്മൂട്ടിയെ മികച്ച നടനായും, ശ്വേതാ മേനോനെ മികച്ച നടിയായും തിരഞ്ഞെടുത്തു‌. പാലേരി മാണിക്യത്തിലെ അഭിനയത്തിനാണ് ഇരുവര്‍ക്കും അവാര്‍ഡ്‌ ലഭിച്ചത്‌.

പഴശ്ശിരാജ യിലൂടെ ഹരിഹരന്‍ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയപ്പോള്‍ ഇതേ ചിത്രത്തിന്റെ തിരക്കഥയിലൂടെ എം. ടി. വാസുദേവന്‍ നായര്‍ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കി.

url

മികച്ച നടി : ശ്വേത മേനോന്‍

ശ്വേത മേനോന്റെ ഒരു പഴയ ചിത്രം

മികച്ച ഗായകന്‍ : യേശുദാസ് (മദ്ധ്യ വേനല്‍), മികച്ച ഗായിക : ശ്രേയ ഗോഷാല്‍ (ബനാറസ്)

സംഗീത സംവിധായകന്‍ : മോഹന്‍ സിത്താര (സൂഫി പറഞ്ഞ കഥ), ഗാന രചന : റഫീഖ് അഹമ്മദ് (സൂഫി പറഞ്ഞ കഥ), ഛായാഗ്രഹണം : കെ. ജി. ജയന്‍ (സൂഫി പറഞ്ഞ കഥ), ഏറ്റവും നല്ല ഹാസ്യനടന്‍ : സുരാജ് വെഞ്ഞാറമ്മൂട് (ഇവര്‍ വിവാഹി തരായാല്‍)

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ‘സ്മാരക ശിലകള്‍’ എന്ന കൃതിയെ ആധാരമാക്കി എം. പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ‘രാമാനം’ മികച്ച രണ്ടാമത്തെ ചിത്രമായി. പഴശ്ശിരാജ യിലെ അഭിനയത്തിന് മനോജ് കെ. ജയന്‍ മികച്ച രണ്ടാമത്തെ നടനായും പത്മപ്രിയ രണ്ടാമത്തെ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തില്‍ തമിഴ്‌ നടന്‍ ശരത് കുമാര്‍ അവതരിപ്പിച്ചിരുന്ന എടച്ചേനി കുങ്കന്‍ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയതിലൂടെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയി ഷോബി തിലകന്‍ തിരഞ്ഞെടുക്കപ്പെട്ടു. ജനപ്രിയ ചിത്രം : ഇവിടം സ്വര്‍ഗമാണ് (റോഷന്‍ ആന്‍ഡ്രൂസ്), നവാഗത സംവിധായകന്‍ : പി. സുകുമാര്‍ (സ്വ. ലേ.‍)

കഥാകൃത്ത് : ശശി പരവൂര്‍ (കടാക്ഷം), കുട്ടികളുടെ ചിത്രം: കേശു (സംവിധാനം – ശിവന്‍), എഡിറ്റിങ്ങ് : ശ്രീകര്‍ പ്രസാദ് (പഴശ്ശിരാജ), വസ്ത്രാലങ്കാരം : നടരാജന്‍ (പഴശ്ശിരാജ), കലാ സംവിധാനം ; മുത്തുരാജ് (പഴശ്ശിരാജ), മേക്കപ്പ് : രഞ്ജിത്ത് അമ്പാടി (പാലേരി മാണിക്യം), ശബ്ദലേഖനം : എന്‍. ഹരികുമാര്‍ (പത്താം നിലയിലെ തീവണ്ടി), ലാബ് : ചിത്രാഞ്ജലി (സൂഫി പറഞ്ഞ കഥ), പശ്ചാത്തല സംഗീതം : രാഹുല്‍രാജ് (ഋതു), സിനിമാ ലേഖനം: പി. എസ്. രാധാകൃഷ്ണന്‍, കെ. പി. ജയകുമാര്‍, സിനിമാ ഗ്രന്ഥം : ജി. പി. രാമചന്ദ്രന്‍, ഡോക്യുമെന്‍ററി : എഴുതാത്ത കത്തുകള്‍ (വിനോദ് മങ്കര)

പ്രവാസ ലോകത്തേക്കും ഇപ്രാവശ്യം ഒരു സംസ്ഥാന അവാര്‍ഡ്‌ എത്തിച്ചേരുന്നു. ബ്ലസ്സി സംവിധാനം ചെയ്ത ഭ്രമരം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാല താരമായി തിരഞ്ഞെടുക്കപ്പെട്ടത് അബുദാബിയിലെ ബേബി നിവേദിത യാണ്.

36 ചിത്രങ്ങളാണ് അവാര്‍ഡ് പരിഗണനയ്ക്കായി വന്നത്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സാംസ്‌കാരിക മന്ത്രി എം. എ. ബേബിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി ചെയര്‍ പേഴ്‌സണ്‍ സായി പരഞ്ജ്‌പെ, കെ. ആര്‍. മോഹനന്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇനി ഡോ. മമ്മൂട്ടി

January 13th, 2010

dr-mammoottyപത്മശ്രീ മമ്മൂട്ടിക്ക്‌ കേരള സര്‍വ്വകലാശാല ഡി-ലിറ്റ്‌ നല്‍കി ആദരിച്ചു. വിശ്രുത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍, പ്രശസ്ത മൃദംഗ വിദ്വാന്‍ ഉമയാള്‍ പുരം ശിവരാമന്‍ എനിവര്‍ക്കും ഡി-ലിറ്റ്‌ നല്‍കി. കേരളത്തില്‍ രണ്ടു സര്‍വ്വകലാ ശാലകളില്‍ നിന്നും ഡോക്ടറേറ്റ്‌ ലഭിക്കുന്ന അപൂര്‍വ്വത അടൂരിന്റെ കാര്യത്തില്‍ ഉണ്ടായി. മുമ്പ്‌ മഹാത്മാ ഗാന്ധി സര്‍വ്വകലാ ശാലയും അടൂരിനു ഡോക്ടറേറ്റ്‌ നല്‍കി ആദരിച്ചിരുന്നു.
 

mammootty-convocation

 
തന്നെ ഒരു ഡോക്ടറായി കാണുവാന്‍ ആഗ്രഹിച്ച ബാപ്പയുടെ സ്മരണക്ക്‌ മുമ്പില്‍ ഈ ഡോക്ടറേറ്റ്‌ സമര്‍പ്പിക്കുന്നതായും അഭിനയ മികവും കലാ രംഗത്തെ നേട്ടങ്ങളും കണക്കിലെടുത്ത്‌ താന്‍ പഠിച്ച സര്‍വ്വകലാ ശാല തന്നെ ഡോക്ടര്‍ പദവി നല്‍കി ആദരിക്കുമ്പോള്‍ അതു കാണുവാന്‍ തന്റെ ബാപ്പയില്ലാതെ പോയതില്‍ ദുഃഖമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
 
ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഭാര്യാ സമേതനായി എത്തിയ മമ്മൂട്ടിയെ ആരാധകര്‍ ആര്‍പ്പു വിളികളോടെ ആണ്‌ സ്വീകരിച്ചത്‌.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

8 of 9« First...789

« Previous Page« Previous « മൂന്നു വിഡ്ഢികളുടെ കഥ
Next »Next Page » ഗോള്‍ഡന്‍ ഗ്ലോബ്‌ 2010 പുരസ്കാരം അവതാറിന്‌ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine