സംഗീതം അറിയുന്നവന്‍ ബ്രഹ്മം അറിയുന്നവനാണ്. ബ്രഹ്മം അറിയുന്നവന്‍ ബ്രാഹ്മണന്‍. അപ്പോള്‍ സംഗീതം അറിയുന്നവന്‍ ബ്രാഹ്മണന്‍. ഇത് മലയാളിയെ പഠിപ്പിച്ചത് സിനിമയാണ്. അപ്പോള്‍ പിന്നെ സംഗീതവും ശബ്ദവും അറിയാത്തവരെ എന്ത് വിളിക്കണം? സംഗീതവും ശബ്ദവും എന്താണെന്ന് തിരിച്ചറിയാത്ത വരാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണ്ണയം നടത്തിയത് എന്ന് ഓസ്കാര്‍ പുരസ്കാര ജേതാവായ റസൂല്‍ പൂക്കുട്ടി പറയുമ്പോള്‍ മലയാളി ചിന്തിക്കുന്നത് ഇങ്ങനെയാവും.
ഓസ്ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിക്ക് അവാര്‍ഡ് നിരസിക്കാ നുണ്ടായ കാരണം പഴശ്ശി രാജയിലെ ശബ്ദ ലേഖനത്തില്‍ മലയാളിത്തം ഇല്ല എന്നതാണ്. മാത്രമല്ല, ഹംഗേറിയന്‍ സംഗീതം വരെ റസൂല്‍ പൂക്കുട്ടി ഉപയോഗി ച്ചിരിക്കുന്നതായും ജൂറി കമ്മറ്റി വിലയിരുത്തി.
ഇതിനെതിരെ റസൂല്‍ പൂക്കുട്ടി ശക്തമായി പ്രതികരിചത് സംഗീതവും ശബ്ദവും എന്താണെന്ന് തിരിച്ചറിയാ ത്തവരാണ് ഇങ്ങനെ പറയുന്നത് എന്നാണ്.
ശബ്ദത്തിനും, സംഗീതത്തിനും, സിനിമയ്ക്കും സംവദിക്കാന്‍ ഭാഷ ഒരു പരിമിതി ആവുന്നില്ല എന്ന് ലോക സിനിമയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.
എന്നാല്‍ മലയാള സിനിമയുടെ നിലവാരം താഴേക്ക് എന്നാണ് ജൂറിയുടെയും വിലയിരുത്തല്‍. വിവാദങ്ങളില്‍ കുരുങ്ങാത്ത പ്രഖ്യാപനം ഇനിയെങ്കിലും ഉണ്ടാകുമോ? മലയാള സിനിമയുടെ നിരവാരം ഉയരുമോ എന്ന ചോദ്യങ്ങള്‍ ബാക്കിയാകുകയാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awards, controversy, rasool-pookkutty