ഗോപിനാഥ് മുതുകാടിന്റെ പരിശീലനത്തില്‍ നടത്താന്‍ പോകുന്ന ഫയര്‍ എസ്കേപ് എന്ന മാജിക്കില്‍ നിന്ന് നടന്‍ മോഹന്‍ലാല്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് മജീഷ്യന്മാര്‍ രംഗത്തെത്തി. മാജിക്കിനെ നശിപ്പിക്കാനുള്ള ചില മജീഷ്യന്മാരുടെ ശ്രമങ്ങളെ മോഹന്‍ലാല്‍ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ട് മജീഷ്യന്‍ സാമ്രാജിന്റെ നേതൃത്വത്തില്‍ നാളെ കോച്ചിയില്‍ പ്രതിഷേധ മാജിക് സംഘടിപ്പിക്കും. മോഹന്‍ലാലിനേയും മാജിക്കിനേയും കൊല്ലരുതേ എന്നാവശ്യപ്പെട്ടാണ് ഇവര്‍ പ്രതിഷേധിക്കുന്നത്. മോഹന്‍ലാലിന്റെ താരമൂല്യം ഉപയോഗിച്ച് പ്രശസ്തി നേടാന്‍ ആഗ്രഹിക്കുന്ന ചില മാന്ത്രികരാണ് ബേണിങ് ഇല്യൂഷ്യന്‍ എന്ന മാജിക് മോഹന്‍ലാലിനെ കൊണ്ട് ചെയ്യിക്കാന്‍ പോകുന്നത് എന്നാണ് ഇവരുടെ പരാതി. ജാലവിദ്യയുടെ രഹസ്യം പരസ്യമാകുവാന്‍ ഇത് കാരണമാകുമെന്നും മജീഷ്യന്‍ സാമ്രാജ് പറയുന്നു.