
കേരളം ആവേശപൂര്‍വ്വം ഏറ്റെടുക്കുകയും ആരാധിക്കുകയും ചെയ്യുന്ന രണ്ട് താര രാജാക്കന്മാരാണ് മമ്മുട്ടിയും മോഹന്‍ലാലും. എന്നാല്‍ കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ എന്ന ഭീകര കീടനാശിനിയെ പറ്റി ഇവര്‍ക്കൊന്നും പറയാനില്ലേ?
ചോര്‍ന്ന് ഒലിക്കുന്ന പാവങ്ങളുടെ കുടിലുകളില്‍ നാനയില്‍ നിന്നും ചിത്രഭൂമിയില്‍ നിന്നും വെട്ടി വെയ്ക്കുന്ന ഇവരുടെ ചിത്രങ്ങള്‍ ആ പാവങ്ങളുടെ ചുവരില്‍ ഇരിപ്പുണ്ടെന്ന് സപ്രമഞ്ചത്തില്‍ ഇരിക്കുന്ന ഇവര്‍ അറിയാതെ പോകുകയാണോ? ഇവര്‍ക്കു വേണ്ടിയാണോ ഫാന്‍സ് അസോസിയേഷനുകള്‍ രൂപീകരിച്ച് നമ്മുടെ യുവാക്കള്‍ ഫ്ലക്സ് ബോര്‍ഡുകള്‍ തൂക്കുന്നത്? അത്രയും പരിസ്ഥിതി മലിനീകരണം കൂടുന്നതല്ലാതെ എന്തു ഗുണം? തിയ്യറ്ററിലെ മൂട്ട കടി കൊണ്ട് ആവേശപൂര്‍വ്വം കയ്യടിക്കുന്ന ഈ പാവങ്ങളെ എങ്ങിനെ നിങ്ങള്‍ക്ക് മറക്കാനാവും? ഇവര്‍ കെട്ടിപ്പൊക്കിയ താര പരിവേഷത്തിലാണ് നിങ്ങള്‍ ഡയലോഗുകള്‍ കാച്ചി വിടുന്നത്. ആ ഡയലോഗുകളില്‍ ഒരു ആത്മാര്‍ത്ഥതയും ഇല്ലെന്ന് നിങ്ങളുടെ പ്രതികരണ ശേഷി (ക്കുറവ്) സൂചിപ്പിക്കുന്നു.
ഏറ്റവും കൂടുതല്‍ പേര്‍ വായിക്കുന്ന വാര്‍ത്തകള്‍ സിനിമാക്കാരുമായി ബന്ധപ്പെട്ടുള്ളവയാണ്. അതിനാല്‍ ഈ രംഗത്തുള്ളവര്‍ എന്തു പറഞ്ഞാലും കൂടുതല്‍ പേരിലേക്ക് എത്തിപ്പെടും. എന്നാല്‍ ഈ വിഷയങ്ങള്‍ ഒന്നും കേട്ടതായി പോലും ഇവര്‍ നടിക്കുന്നില്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍…
അമ്മ എന്ന സംഘടന മിണ്ടരുത്. അമ്മ എന്ന വാക്കും.
അര്‍ത്ഥം അറിഞ്ഞു വേണം പേരിടാന്‍.
ഇനിയും ഇവര്‍ക്കു വേണ്ടി നാം ഫ്ലക്സുകള്‍ ഉയര്‍ത്തണം അല്ലേ?
വോട്ട് രേഖപ്പെടുത്താന്‍ ക്യൂ നില്‍ക്കാന്‍ മടിച്ച കാവ്യക്ക് പക്ഷെ മുന്‍ മന്ത്രിയും നടനുമായ ഗണേശന് വേണ്ടി വോട്ട് ചോദിക്കാന്‍ സമയമോ തിരക്കോ പ്രശ്നമായിരുന്നില്ല. എന്നിട്ടും സ്വന്തം നാട്ടുകാര്‍ അനുഭവിക്കുന്ന ഈ ദുരന്തത്തെ നേരിടാന്‍ സിനിമാക്കാരെ രംഗത്തിറക്കാനോ ചുരുങ്ങിയ പക്ഷം പൊതുജനാഭിപ്രായം സ്വാധിനിക്കാന്‍ ഇവരുടെ താര പൊലിമ ഉപയോഗപ്പെടുത്തുവാനോ കഴിഞ്ഞില്ല.
ഈ കാര്യങ്ങള്‍ ഇവരില്‍ മാത്രം ഒതുക്കുന്നില്ല. ഇത്തവണ തെരഞ്ഞെടുപ്പ് രംഗത്ത് രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി രംഗത്തിറങ്ങിയ ദിലീപ്, മണി, ജഗദീഷ്, സുരേഷ് ഗോപി, സലിം കുമാര്‍, മറ്റു നടന്മാര്‍, നടിമാര്‍ എന്നിങ്ങനെ എല്ലാവര്‍ക്കും ബാധകമാണ്. സാമൂഹിക പ്രതിബദ്ധത എന്നത് ഒരു മോശം കാര്യമല്ലെന്ന് ഈ മഹാ കലാകാരന്മാരും കാരികളും മനസിലാക്കിയാല്‍ കൊള്ളാം.
– ആക്ഷേപകന്‍





ദുബായ് : എസ്. എന്‍. സ്വാമി കഥയും തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ച് എന്‍. ആര്‍. സഞ്ജീവ് സംവിധാനം ചെയ്ത മള്‍ട്ടീ സൂപ്പര്‍ താര ചിത്രമായ ജനകന്റെ അന്താരാഷ്‌ട്ര തലത്തിലുള്ള ആദ്യ പ്രദര്‍ശനം ഇന്നലെ ദുബായില്‍ നടന്നു. ഗലേറിയ തിയേറ്ററില്‍ തിങ്ങി നിറഞ്ഞ സദസ്സിനു മുന്‍പില്‍ നടന്ന ആദ്യ പ്രദര്‍ശനത്തില്‍ കാണികളോടൊപ്പം സിനിമയില്‍ ടൈറ്റില്‍ റോള്‍ നിര്‍വ്വഹിച്ച സൂപ്പര്‍ താരം സുരേഷ് ഗോപിയും സിനിമ കാണാന്‍ എത്തിയത് കാണികളെ ആവേശ ഭരിതരാക്കി.



കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല നടന്‍ മോഹന്‍ ലാലിന് ഓണററി ഡി. ലിറ്റ്. നല്‍കി ആദരിച്ചു. “സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത ചരിത്ര സന്ദര്‍ഭങ്ങളില്‍ കേന്ദ്ര ബിന്ദുവായി നില്‍ക്കാന്‍ തനിക്ക് സാധിച്ചിട്ടുണ്ട് എന്ന് തനിക്ക് ലഭിച്ച ഡോക്ടറേറ്റ് പദവി സ്വീകരിച്ചു കൊണ്ട് മോഹന്‍ ലാല്‍ പറഞ്ഞു. 


















