മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍ പദവി പിന്‍വലിക്കണം : ഡോ. സുകുമാര്‍ അഴീക്കോട്‌

July 22nd, 2011

lt-colonel-mohanlal-epathram

കോഴിക്കോട്‌ : നികുതി വെട്ടിക്കുന്നവരായി കലാകാരന്മാര്‍ താഴുന്നത് ദുഃഖകരമാണ് എന്നും ലഫ്റ്റ്നന്റ് കേണല്‍ പദവി ദുരുപയോഗം ചെയ്ത സാഹചര്യത്തില്‍ ഈ പദവി മോഹന്‍ലാലില്‍ നിന്നും പിന്‍വലിക്കണം എന്നും ഡോ. സുകുമാര്‍ അഴീക്കോട്‌ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും നിരവധി രേഖകള്‍ക്ക് പുറമേ അനധികൃതമായി സൂക്ഷിച്ച ആനക്കൊമ്പും പിടിച്ചെടുത്തിരുന്നു. ഈ വാര്‍ത്തയെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു ഡോ. സുകുമാര്‍ അഴീക്കോട്‌.

ഈ സാഹചര്യത്തില്‍ രാജ്യം ആദരപൂര്‍വം നല്‍കിയ സൈനിക പദവി വഹിക്കാന്‍ മോഹന്‍ലാല്‍ യോഗ്യനല്ല. അതിനാല്‍ ഈ ബഹുമതി അദ്ദേഹത്തില്‍ നിന്നും പിന്‍വലിക്കാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി എ. കെ. ആന്റണി തയ്യാറാവണം എന്നും അദ്ദേഹം അറിയിച്ചു.

കാണികള്‍ നല്‍കിയ സ്നേഹവും പണവും സൂപ്പര്‍ താരങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളില്‍ റെയ്ഡ്‌

July 22nd, 2011

mammootty-mohanlal-epathram

ചെന്നൈ : മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളില്‍ ആദായ നികുതി വകുപ്പ്‌ നടത്തിയ പരിശോധനയില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ്‌ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.

ബാംഗളൂരിലും ചെന്നൈയിലും കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള താരങ്ങളുടെ വീടുകള്‍ക്ക് പുറമേ ഇവരുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍, ഓഫീസുകള്‍ മറ്റു കെട്ടിടങ്ങള്‍ എന്നിവയില്‍ കൂടി ഒരേ സമയം ഉന്നത തല ആദായ നികുതി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ റെയ്ഡ്‌ നടത്തുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോഹല്‍ലാല്‍ ചിത്രം ‘പ്രണയം’ ഓണത്തിനെത്തും

June 23rd, 2011

mohanlal-pranayam-epathram

ചെന്നൈ: ബ്ലെസ്സി സംവിധാനം ചെയ്യുന്ന ലാലിന്റെ മൂന്നാമത്തെ ചിത്രമായ പ്രണയം ഓണത്തിനു പ്രദര്‍ശനത്തിന് എത്തുമെന്ന് സൂചന. ലാലിന്റെ കാസനോവ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും ഷൂട്ടിംഗ് പൂര്‍ത്തിയാകാത്തതിനാല്‍ ലാല്‍ ചിത്രം ഈ ഓണത്തിന് ഉണ്ടാവില്ല എന്ന വാര്‍ത്ത പരന്നിരുന്നു. മോഹന്‍ലാലിന്റെ 300 മത് ചിത്രമെന്ന പ്രത്യകതയും പ്രണയത്തിനുണ്ട്.

ലാലിന് പുറമേ ഹിന്ദി താരങ്ങളായ അനുപം ഖേറും ജയപ്രദയും പ്രണയത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഓ. എന്‍. വി. യുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം നല്‍കുന്ന നാല് ഗാനങ്ങള്‍ ചിത്രത്തില്‍ ഉണ്ട്. തന്മാത്രയും, ഭ്രമരവുമാണ് ഇതിനു മുമ്പ് ലാല്‍ അഭിനയിച്ച ബ്ലെസ്സി ചിത്രങ്ങള്‍. സെപ്റ്റംബര്‍ ഏഴിന് മാക്സ് ലാബ് റിലീസ് തിയ്യറ്ററില്‍ എത്തിക്കുമെന്നാണ് കരുതപ്പെടുന്നത്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

മമ്മുട്ടിയും മോഹന്‍ലാലും എന്‍ഡോസള്‍ഫാനെ കുറിച്ച്

April 23rd, 2011

mohanlal-mammootty-epathram

കേരളം ആവേശപൂര്‍വ്വം ഏറ്റെടുക്കുകയും ആരാധിക്കുകയും ചെയ്യുന്ന രണ്ട് താര രാജാക്കന്മാരാണ് മമ്മുട്ടിയും മോഹന്‍ലാലും. എന്നാല്‍ കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ എന്ന ഭീകര കീടനാശിനിയെ പറ്റി ഇവര്‍ക്കൊന്നും പറയാനില്ലേ?

ചോര്‍ന്ന് ഒലിക്കുന്ന പാവങ്ങളുടെ കുടിലുകളില്‍ നാനയില്‍ നിന്നും ചിത്രഭൂമിയില്‍ നിന്നും വെട്ടി വെയ്ക്കുന്ന ഇവരുടെ ചിത്രങ്ങള്‍ ആ പാവങ്ങളുടെ ചുവരില്‍ ഇരിപ്പുണ്ടെന്ന് സപ്രമഞ്ചത്തില്‍ ഇരിക്കുന്ന ഇവര്‍ അറിയാതെ പോകുകയാണോ? ഇവര്‍ക്കു വേണ്ടിയാണോ ഫാന്‍സ് അസോസിയേഷനുകള്‍ രൂപീകരിച്ച് നമ്മുടെ യുവാക്കള്‍ ഫ്ലക്സ് ബോര്‍ഡുകള്‍ തൂക്കുന്നത്? അത്രയും പരിസ്ഥിതി മലിനീകരണം കൂടുന്നതല്ലാതെ എന്തു ഗുണം? തിയ്യറ്ററിലെ മൂട്ട കടി കൊണ്ട് ആവേശപൂര്‍വ്വം കയ്യടിക്കുന്ന ഈ പാവങ്ങളെ എങ്ങിനെ നിങ്ങള്‍ക്ക് മറക്കാനാവും? ഇവര്‍ കെട്ടിപ്പൊക്കിയ താര പരിവേഷത്തിലാണ് നിങ്ങള്‍ ഡയലോഗുകള്‍ കാച്ചി വിടുന്നത്. ആ ഡയലോഗുകളില്‍ ഒരു ആത്മാര്‍ത്ഥതയും ഇല്ലെന്ന് നിങ്ങളുടെ പ്രതികരണ ശേഷി (ക്കുറവ്) സൂചിപ്പിക്കുന്നു.

ഏറ്റവും കൂടുതല്‍ പേര്‍ വായിക്കുന്ന വാര്‍ത്തകള്‍ സിനിമാക്കാരുമായി ബന്ധപ്പെട്ടുള്ളവയാണ്. അതിനാല്‍ ഈ രംഗത്തുള്ളവര്‍ എന്തു പറഞ്ഞാലും കൂടുതല്‍ പേരിലേക്ക് എത്തിപ്പെടും. എന്നാല്‍ ഈ വിഷയങ്ങള്‍ ഒന്നും കേട്ടതായി പോലും ഇവര്‍ നടിക്കുന്നില്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍…

അമ്മ എന്ന സംഘടന മിണ്ടരുത്. അമ്മ എന്ന വാക്കും.

അര്‍ത്ഥം അറിഞ്ഞു വേണം പേരിടാന്‍.

ഇനിയും ഇവര്‍ക്കു വേണ്ടി നാം ഫ്ലക്സുകള്‍ ഉയര്‍ത്തണം അല്ലേ?

വോട്ട് രേഖപ്പെടുത്താന്‍ ക്യൂ നില്‍ക്കാന്‍ മടിച്ച കാവ്യക്ക് പക്ഷെ മുന്‍ മന്ത്രിയും നടനുമായ ഗണേശന് വേണ്ടി വോട്ട് ചോദിക്കാന്‍ സമയമോ തിരക്കോ പ്രശ്നമായിരുന്നില്ല. എന്നിട്ടും സ്വന്തം നാട്ടുകാര്‍ അനുഭവിക്കുന്ന ഈ ദുരന്തത്തെ നേരിടാന്‍ സിനിമാക്കാരെ രംഗത്തിറക്കാനോ ചുരുങ്ങിയ പക്ഷം പൊതുജനാഭിപ്രായം സ്വാധിനിക്കാന്‍ ഇവരുടെ താര പൊലിമ ഉപയോഗപ്പെടുത്തുവാനോ കഴിഞ്ഞില്ല.

ഈ കാര്യങ്ങള്‍ ഇവരില്‍ മാത്രം ഒതുക്കുന്നില്ല. ഇത്തവണ തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ രാഷ്ട്രീയക്കാര്‍ക്ക്‌ വേണ്ടി രംഗത്തിറങ്ങിയ ദിലീപ്‌, മണി, ജഗദീഷ്‌, സുരേഷ് ഗോപി, സലിം കുമാര്‍, മറ്റു നടന്മാര്‍, നടിമാര്‍ എന്നിങ്ങനെ എല്ലാവര്‍ക്കും ബാധകമാണ്. സാമൂഹിക പ്രതിബദ്ധത എന്നത് ഒരു മോശം കാര്യമല്ലെന്ന് ഈ മഹാ കലാകാരന്മാരും കാരികളും മനസിലാക്കിയാല്‍ കൊള്ളാം.

ആക്ഷേപകന്‍

-

വായിക്കുക: , , , ,

9 അഭിപ്രായങ്ങള്‍ »

ലീലയില്‍ നിന്നും ലാല്‍ പുറത്ത്‌, പകരം ശങ്കര്‍

April 5th, 2011

mohanlal-thinking-epathram

പ്രാഞ്ചിയേട്ടനു ശേഷം പ്രമുഖ സംവിധായകന്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന “ലീല” എന്ന ചിത്രത്തില്‍ മോഹന്‍‌ലാലിനു പകരം രഞ്ജിത്തിന്റെ ശിഷ്യന്‍ ശങ്കര്‍ രാമകൃഷ്ണന്‍ നായകനാകുമെന്ന് സൂചന.  ഉണ്ണി ആര്‍. രചിച്ച ലീല എന്ന ചെറുകഥയാണ് ചിത്രത്തിന്റെ മൂലകഥ. വിചിത്രമായ മാനസിക വ്യാപാരങ്ങള്‍ ഉള്ള ഒരു കഥാപാത്രമാണ് ഇതിലെ നായകന്‍. കുട്ടിയപ്പന്‍ എന്ന ഈ കോട്ടയം അച്ചായന്‍ കഥാപാത്ര ത്തിന്റെ കോട്ടയത്തു നിന്നും വയനാട്ടിലേക്കുള്ള യാത്രയും, അതിനിടയില്‍ കണ്ടു മുട്ടുന്ന കഥാപാത്ര ങ്ങളിലൂടെയുമാണ് കഥ വികസിക്കുന്നത്.

പൃഥ്‌വി രാജ്, മമ്ത മോഹന്‍‌ദാസ്, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ചിത്രം ഏപ്രില്‍ 25 ന് ഷൂട്ടിങ്ങ് ആരംഭിക്കുവാനാണ് രഞ്ജിത്തും സംഘവും ആലോചിക്കുന്നത്.

ഉറുമി എന്ന പൃഥ്‌വി രാജ് ചിത്രത്തിനു തിരക്കഥ എഴുതിയ ശങ്കര്‍ രാമകൃഷ്ണന്‍  രഞ്ജിത്തിന്റെ കളരിയില്‍ നിന്നുമാണ്  തിരക്കഥാ രചനയിലേക്ക് വരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

11 of 13« First...101112...Last »

« Previous Page« Previous « വിദ്യാ ബാലനോടൊപ്പം എര്‍ത്ത്‌ അവര്‍
Next »Next Page » ചലച്ചിത്ര നടി സുജാത അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine