രണ്ടാമൂഴത്തില്‍ കമല്‍ഹാസനും

November 21st, 2011

Kamal-Hassan-epathram
എം ടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവലായ രണ്ടാമൂഴം സിനിമയാകുന്നതോടെ ആരാകും കഥാപാത്രങ്ങള്‍ എന്ന കാര്യത്തില്‍ പല ഊഹാപോഹങ്ങള്‍ ഉണ്ടാകുകയാണ്. ആദ്യം ഭീമനായി മോഹന്‍ലാലും ദുര്യോധനനായി മമ്മൂട്ടിയും വരുന്നു എന്നാണു കേട്ടത്. എന്നാല്‍ ദുര്യോധന വേഷത്തില്‍ കമല്‍ഹാസന്‍ എത്തുമെന്നാണ് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്. കര്‍ണ്ണന്‍റെ വേഷത്തിലാകും മമ്മുട്ടി എത്തുക എന്നറിയുന്നു. ലാലിന്‍റെ വേഷത്തില്‍ മാറ്റമില്ല. അങ്ങനെ വന്നാല്‍ എം. ടി – ഹരിഹരന്‍ ടീമിന്റെ ഈ ബിഗ്‌ ബഡ്ജറ്റ്‌ ചിത്രം മൂന്ന് പ്രമുഖ താരങ്ങള്‍ മാറ്റുരക്കുന്ന സിനിമയാകും.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗ്രാന്‍ഡ്‌ മാസ്റ്ററില്‍ പ്രിയാമണി ലാലിന്റെ നായിക

November 12th, 2011

priyamani-epathram

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഗ്രാന്‍ഡ്‌ മാസ്റ്ററില്‍ പ്രിയാമണി നായികയാകുന്നു. ദീപ്തിയെന്നാണ് ചിത്രത്തില്‍ പ്രിയാമണിയുടെ കഥാപാത്രത്തിന്റെ പേര്. ആദ്യമായാണ് പ്രിയാമണി മോഹന്‍ ലാലിന്റെ നായികയാകുന്നത്. നേരത്തെ രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ച്യേട്ടന്‍ ആന്റ് സെയ്‌ന്റ് എന്ന ചിത്രത്തില്‍ പ്രിയാമണി മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. സത്യം എന്ന ചിത്രത്തില്‍ പ്രിഥ്വി രാജിന്റെ നായികയായും പ്രിയ മലയാളത്തില്‍ തിളങ്ങിയിട്ടുണ്ട്.

ബിഗ്‌ ബഡ്ജറ്റ് ചിത്രമായ ഗ്രാന്‍ഡ്‌ മാസ്റ്റര്‍ നിര്‍മ്മിക്കുന്നത് വമ്പന്‍ പ്രൊഡക്ഷന്‍ ബാനറായ യു. ടി. വി. യാണ്. ചെസ്സ് കളിക്കാരനായ ഒരു പോലീസ് ഓഫീസറുടെ വേഷമാണ് ഗ്രാന്‍ഡ്‌ മാസ്റ്ററില്‍ മോഹന്‍‌ലാല്‍ അവതരിപ്പിക്കുന്നത്. ഇതിനു മുമ്പ് മാടമ്പി എന്ന ചിത്രത്തിലാണ് മോഹന്‍‌ലാലും ബി. ഉണ്ണികൃഷ്ണനും ഒരുമിച്ചത്. അതിനു ശേഷം പ്രിഥ്വിയെ നായകനാക്കി ഉണ്ണികൃഷ്ണന്‍ ദി ത്രില്ലര്‍ എന്ന ചിത്രം ചെയ്തു എങ്കിലും വന്‍ പരാജയമായിരുന്നു ആ ചിത്രം. ഗ്രാന്‍ഡ്‌ മാസ്റ്റര്‍ മോഹന്‍ ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുര്‍ പറയുന്നത്. വിജയ് ഉലകനാഥ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് ദീപക് ദേവാണ് സംഗീതം നല്‍കുന്നത്. ലാലിനെ കൂടാതെ ജഗതി, സിദ്ദിഖ് തുടങ്ങി പ്രമുഖ താരങ്ങളും ഗ്രാന്‍ഡ്‌ മാസ്റ്ററില്‍ ഉണ്ടാകും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

രണ്ടാമൂഴം : ഭീമനായി മോഹന്‍ലാല്‍, മമ്മുട്ടി ദുര്യോധനന്‍

November 2nd, 2011

randaamoozham-mohanlal-mammootty-epathram

എം. ടി. യുടെ ഇതിഹാസ നോവലായ രണ്ടാമൂഴം അഭ്രപാളിയിലേക്ക് പകര്‍ത്താന്‍ ഒരുങ്ങുന്നു. പഴശ്ശിരാജയ്ക്ക് ശേഷം എം. ടി. – ഹരിഹരന്‍ കൂട്ടുകെട്ട് ഒരിയ്ക്കല്‍ കൂടി ഒന്നിക്കുമ്പോള്‍ മറ്റൊരു വമ്പന്‍ ചിത്രം പിറക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ഇതിനു മുമ്പും രണ്ടാമൂഴം സിനിമയാകുമെന്ന വാര്‍ത്തകള്‍ വന്നിട്ടുണ്ട്. 1984ല്‍ പ്രസിദ്ധീകരിയ്ക്കപ്പെട്ട നോവല്‍ ഇനിയെങ്കിലും സിനിമയാകുമെന്ന പ്രതീക്ഷയ്ക്ക് വക നല്‍കിക്കൊണ്ട് കടലാസു പണികള്‍ നീങ്ങി തുടങ്ങി എന്നാണു റിപ്പോര്‍ട്ട്. രണ്ടാമൂഴം ബിഗ് സ്‌ക്രീനിലേക്ക് പകര്‍ത്തുമ്പോഴും എം. ടി. തന്നെയാണ് തിരക്കഥ രചിയ്ക്കുന്നത്. പഴശ്ശിരാജ സംവിധാനം ചെയ്ത ഹരിഹരന്‍ തന്നെയാണ് ഇതിന്റെയും സംവിധായകന്‍. ഭീമനായി മോഹന്‍ലാല്‍ വേഷമിടും എന്നാണ് സൂചന. കൂടാതെ ഭീമന്റെ ആജീവനാന്ത ശത്രുവും കൗരവ നായകനുമായ ദുര്യോധനന്റ വേഷത്തില്‍ മമ്മൂട്ടിയും എത്തും. അങ്ങിനെ വന്നാല്‍ രണ്ടു താര രാജാക്കന്മാരുടെ വമ്പന്‍ മല്‍സരം നമുക്കു പ്രതീക്ഷിക്കാം.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘പ്രണയം’ ഹിന്ദിയിലേക്ക്

September 22nd, 2011

Pranayam-epathram

കൊച്ചി : ‘പ്രണയം’ ഹിറ്റിലേക്ക് നീങ്ങുമ്പോള്‍ ബ്ലെസി ഈ ചിത്രം ഹിന്ദിയിലെടുക്കാനുള്ള ചര്‍ച്ചകളില്‍ സജീവമായിരിക്കുന്നു. ഒരു പ്രമുഖ ചാനലിലെ അഭിമുഖത്തിലാണ് പ്രണയം ഹിന്ദിയില്‍ ചെയ്യുന്നകാര്യം ബ്ലെസ്സി അറിയിച്ചത്. കേരളത്തില്‍ പ്രണയം നല്ല അഭിപ്രായം നേടിക്കഴിഞ്ഞു.

ഹിന്ദിയില്‍ പ്രമുഖ താരങ്ങളാണ് അഭിനയിക്കുന്നത്. മോഹന്‍ലാല്‍ ചെയ്ത മാത്യൂസ് എന്ന കഥാപാത്രത്തെ അമിതാഭ് ബച്ചനായിരിക്കും അവതരിപ്പിക്കുകയെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണത്രേ.

മോഹന്‍ലാലിന് പകരക്കാരനായ ഒരു നടനെ ഹിന്ദിയില്‍ കണ്ടെത്തുക എന്നതു തന്നെയാണ് ബ്ലെസ്സിയ്ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. പ്രണയത്തിന്റെ പ്രചാരണത്തിരക്കുകള്‍ അവസാനിക്കുമ്പോള്‍ ഹിന്ദി റീമേക്കിന്റെ രചനാജോലികള്‍ ആരംഭിക്കുമെന്ന് ബ്ലെസ്സി പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

മോഹന്‍ലാലിന് ബൈക്ക്‌ അപകടം

September 16th, 2011

mohanlal-bike-accident-epathram

ബാങ്കോക്ക് : കാസനോവ എന്ന സിനിമയുടെ ഷൂട്ടിംഗ് വേളയില്‍ ഓടിച്ചിരുന്ന ബൈക്കില്‍ നിന്നും തെറിച്ചു വീണ മോഹന്‍ലാല്‍ പരിക്കുകള്‍ ഒന്നും ഇല്ലാതെ രക്ഷപ്പെട്ടു. ബാങ്കോക്കില്‍ വെച്ചായിരുന്നു ചിത്രീകരണം. ഓടുന്ന ഒരാളുടെ പുറകെ ബൈക്കില്‍ പാഞ്ഞു ചെല്ലുന്ന രംഗമായിരുന്നു ഷൂട്ട്‌ ചെയ്യുന്നത്. ഡ്യൂപ്പിനെ വെച്ച് അഭിനയിപ്പിക്കാം എന്ന് സ്റ്റണ്ട് മാസ്റ്റര്‍മാര്‍ പറഞ്ഞിരുന്നുവെങ്കിലും ചിത്രീകരണത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ലാല്‍ സ്വയം അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നു. എന്നാല്‍ എട്ടടി ഉയരത്തിലുള്ള ഒരു പലകയിലൂടെ ഓടിക്കുന്നതിനിടയില്‍ ബൈക്ക്‌ തെന്നി പോയി. താഴ്ചയിലേക്ക് തെറിച്ചു വീണ മോഹന്‍ലാലിലെ രക്ഷിക്കാനായി സെറ്റിലെ പ്രവര്‍ത്തകര്‍ ഓടി അടുത്തെങ്കിലും തനിക്ക് കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞ് ലാല്‍ എഴുന്നേറ്റ്‌ വന്നത് ഏവരെയും അത്ഭുതപ്പെടുത്തി. അര മണിക്കൂര്‍ വിശ്രമിച്ച ശേഷം അദ്ദേഹം അഭിനയം തുടരുകയും ചെയ്തു.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവയില്‍ ഹോളിവുഡ്‌ സ്റ്റണ്ട് മാസ്റ്റര്‍മാര്‍ സംവിധാനം ചെയ്യുന്ന വ്യത്യസ്തതയാര്‍ന്ന ആക്ഷന്‍ രംഗങ്ങളാണ് ഉള്ളത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

10 of 13« First...91011...Last »

« Previous Page« Previous « നികിതക്ക് വിലക്ക്
Next »Next Page » നികിതയുടെ വിലക്ക് നീക്കി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine