ആദാമിന്റെ മകന്‍ അബു ഓസ്‌കാറില്‍ നിന്നും പുറത്ത്‌

January 19th, 2012

adaminte makan abu-epathram

ന്യൂഡല്‍ഹി: മികച്ച വിദേശ ചിത്രമാകാനുള്ള മത്സരത്തില്‍ നിന്ന് ആദാമിന്റെ മകന്‍ അബുവിന്റെ പുറത്തായി. അതോടെ ഏറെ പ്രതീക്ഷയോടെ ഉണ്ടായിരുന്ന ഓസ്‌കാര്‍ സ്വപ്‌നങ്ങള്‍ അസ്തമിച്ചു. ഏറ്റവും ഒടുവില്‍ തയാറാക്കിയിട്ടുള്ള ഒമ്പത് ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ആദാമിന്റെ മകന്‍ അബു ഇല്ല. ബുള്‍ഹെഡ്(ബെല്‍ജിയം), മോനിസര്‍ ലാഷര്‍(കാനഡ), സൂപ്പര്‍ക്ലാസിക്കോ(ഡെന്‍മാര്‍ക്ക്), പിന(ജര്‍മ്മനി), ഫുട്ട് നോട്ട്(ഇസ്രയേല്‍), ഒമര്‍ കില്‍ഡ് മി(മൊറോക്കോ), ഇന്‍ ഡാര്‍ക്ക്‌നസ്(പോളണ്ട്), വാരിയേഴ്‌സ് ഓഫ് ദി റെയിന്‍ബൊ(തായ്‌വാന്‍) എന്നീ ചിത്രങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ശേഷിക്കുന്നത്. ഇതില്‍ നിന്ന് കമ്മിറ്റി അഞ്ച് ചിത്രങ്ങളാണ് അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുക.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

1 അഭിപ്രായം »

ആദമിന്‍റെ മകന്‍ അബുവിന് രജത മയൂരം; സുവര്‍ണ്ണ മയൂരം പൊര്‍ഫീരിയോക്ക്

December 3rd, 2011

adaminte makan abu-epathram

പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കൊളംബിയന്‍ ചിത്രമായ പൊര്‍ഫീരിയോ സുവര്‍ണ്ണ ചകോരത്തിന് അര്‍ഹമായി. ജൂറിയുടെ പ്രത്യേക പരാമര്‍ശമായ രജത മയൂരത്തിന് റഫീഖ് അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു അര്‍ഹമായി. 15 ലക്ഷം രൂപയും ഫലകവുമാണ് രജത മയൂരത്തിന്റെ പുരസ്‌കാരത്തുക. ഇസ്രായേലി ചിത്രമായ റസ്റ്റൊറേഷനിലെ അഭിനയത്തിന് മേളയിലെ മികച്ച നടനായി സാസണ്‍ ഗബേയെയും, റഷ്യന്‍ ചിത്രമായ എലേനയിലെ അഭിനയത്തിന് നദേശ മര്‍ക്കിനയെ മികച്ച നടിയായും തെരഞ്ഞെടുത്തു. മികച്ച സംവിധായകനുളള പുരസ്‌കാരം അസ്‌കര്‍ ഫെറാഹ്ദി(ഇറാന്‍) നേടി.

-

വായിക്കുക: , , , ,

Comments Off on ആദമിന്‍റെ മകന്‍ അബുവിന് രജത മയൂരം; സുവര്‍ണ്ണ മയൂരം പൊര്‍ഫീരിയോക്ക്

ആദാമിന്റെ മകന്‍ അബുവിന് ഓസ്ക്കാര്‍ നോമിനേഷന്‍

September 23rd, 2011

salim-kumar-zarina-wahab-epathram

ന്യൂഡല്‍ഹി : സലിം കുമാറിന്റെ ആദാമിന്റെ മകന്‍ അബു എന്ന മലയാള ചലച്ചിത്രം ഇന്ത്യയില്‍ നിന്നും ഓസ്ക്കാര്‍ നോമിനേഷന്‍ നേടി. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും കരസ്ഥമാക്കിയതാണ് ഈ ചിത്രം. വിദേശ ചിത്ര വിഭാഗത്തിലാണ് ആദാമിന്റെ മകന്‍ അബു പരിഗണിക്കപ്പെടുക. സലിം അഹമ്മദ്‌ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അഭിനയത്തിന് സലിം കുമാര്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും നേടിയിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രാഞ്ചിയേട്ടന്‍റെ ഒന്നാം ഭാഗവുമായി രഞ്ജിത്ത്

July 11th, 2011

indian-rupee-movie-epathram

മലയാള സിനിമയില്‍ ഒരു മാറ്റത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ ഒരു സംവിധായകനാണ് രഞ്ജിത്ത്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പതിവ് മലയാള സിനിമകളില്‍ നിന്നും ഏറെ വേറിട്ട്‌ നില്‍ക്കുന്നു. മമ്മുട്ടി നായകനായി കഴിഞ്ഞ വര്ഷം ഇറങ്ങിയ ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ എന്ന ചിത്രം അത്തരത്തില്‍ ഒരു മികച്ച പരീക്ഷണം തന്നെയായിരുന്നു. അതില്‍ രഞ്ജിത്ത് വിജയിക്കുകയും ചെയ്തു. വിജയിച്ച സിനിമകളുടെ രണ്ടാം ഭാഗം ഇറങ്ങുന്നത് സാധാരണയാണ് എന്നാല്‍ ഇത് ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ എന്ന ചിത്രത്തിന്റെ ഒന്നാം ഭാഗമാണെന്നാണ് സംവിധായകന്‍ പറയുന്നത്. “ധനികനായതിനു ശേഷം പ്രശസ്തിക്കു പിന്നാലെ പായുന്ന ഒരാളുടെ കഥയായിരുന്നു പ്രാഞ്ചിയേട്ടന്‍. പ്രശസ്തിയേക്കാള്‍ പണത്തെ ആരാധിക്കുന്ന ഒരാളാണ് ഇന്ത്യന്‍ റുപ്പീയിലെ നായകന്‍. ആ അര്‍ത്ഥത്തില്‍ പ്രാഞ്ചിയേട്ടന്‍റെ ഒന്നാം ഭാഗമാണ് “ഇന്ത്യന്‍ റുപ്പീ” രഞ്ജിത്ത് ഒരുക്കുന്ന ഇന്ത്യന്‍ റുപ്പീ എന്ന ചിത്രം അത്തരത്തില്‍ ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ എന്ന ചിത്രത്തിന്റെ ഒന്നാം ഭാഗമാണ് എന്ന് പറയാം. സമൂഹത്തിലെ സര്‍വ കൊള്ളരുതായ്മകള്‍ക്കും പിന്നില്‍ ഒരേയൊരു കാര്യമാണുള്ളത് – പണം! ധനമോഹികളുടെ എണ്ണം ദിവസം ചെല്ലുന്തോറും വര്‍ദ്ധിച്ചു വരുന്നു. അത്യാഗ്രഹികളായ ചെറുപ്പക്കാരാല്‍ കേരളം നിറയുന്നു. സംവിധായകന്‍ രഞ്ജിത് തന്‍റെ പുതിയ ചിത്രമായ ‘ഇന്ത്യന്‍ റുപ്പീ’ യ്ക്ക് പശ്ചാത്തലമാക്കുന്നത് ഈ വിഷയമാണ്.

പൃഥ്വിരാജ്, സുരേഷ്ഗോപി, തിലകന്‍, ജഗതി ശ്രീകുമാര്‍, ലാലു അലക്സ് എന്നിവരാണ് പ്രധാന താരങ്ങള്‍. റീമ കല്ലിങ്കലാണ് നായിക. ദേശീയ അവാര്‍ഡ് വിവാദത്തില്‍ രഞ്ജിത്തിനെതിരെ ശക്തമായി പ്രതികരിച്ച നടന്‍ സലിം കുമാറിനെയും രഞ്ജിത് ഈ ചിത്രത്തില്‍ അഭിനയിപ്പിക്കുന്നുണ്ട്. ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ എന്ന ചിത്രത്തിലെ പ്രാഞ്ചിയേട്ടനായി വേഷമിട്ട മമ്മുട്ടി പക്ഷെ ഈ ചിത്രത്തില്‍ ഇല്ല.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആദാമിന്റെ മകന്‍ അബുവിനു വിനോദ നികുതി ഇളവില്ല

June 30th, 2011

national-award-winner-salim-kumar-epathram

തിരുവന്തപുരം: വിനോദ നികുതി ഒഴിവാക്കി ക്കൊണ്ടുള്ള ഉത്തരവ് ത്രിതല പഞ്ചായത്തുകള്‍ക്കും കോര്‍പറേഷനുകള്‍ക്കും എത്താത്തതിനാല്‍ സംസ്ഥാന – ദേശീയ ഗവണ്‍മെന്റുകളുടെ പുരസ്‌കാരം നേടിയ ആദാമിന്റെ മകന്‍ അബുവിന് വിനോദ നികുതി തിയറ്ററില്‍ ഈടാക്കുന്നു. ഇതോടെ ആദാമിന്റെ മകന്‍ അബുവിന് വിനോദ നികുതിയില്ലെന്ന മന്ത്രി കെ. ബി. ഗണേഷ്‌ കുമാറിന്റെ പ്രഖ്യാപനം പാഴ്‌വാക്കായി.

ചിത്രം കാണുന്നതിന് പ്രേക്ഷകരില്‍ നിന്ന് വിനോദ നികുതി തീയേറ്ററുകളില്‍ ഇപ്പോഴും ഈടാക്കുന്നുണ്ട്. ആദാമിന്റെ മകന്‍ അബു റിലീസ് ചെയ്ത സംസ്ഥാനത്തെ 70 തിയേറ്ററുകളിലായി ഒരോ ടിക്കറ്റില്‍ നിന്നും അഞ്ച് മുതല്‍ 14 രൂപ വരെയാണ് വിനോദ നികുതിയായി ഈടാക്കുന്നത്. ഇതു സംബന്ധിച്ച നിര്‍ദേശവും തീയേറ്ററുകള്‍ക്ക് ലഭിച്ചിട്ടില്ല . അതു കൊണ്ടാണ് തങ്ങള്‍ വിനോദ നികുതി ഈടാക്കുന്നതെന്ന് തിയേറ്റര്‍ ഉടമകള്‍ പറയുന്നു. മന്ത്രിയുടെ പ്രഖ്യാപനം കേട്ട് സിനിമ കാണാനെത്തിയവര്‍ക്ക് സാധാരണ നല്കുന്ന തുക നല്കി ടിക്കറ്റെടുക്കേണ്ടിയും വന്നു.

ചിത്രത്തിലെ മികച്ച അഭിനയത്തിനുള്ള ദേശീയ – സംസ്ഥാന അവാര്‍ഡുകള്‍ നേടിയ നടന്‍ സലിം കുമാറിന്റെ ലാഫിംങ് വില്ലയാണ് ചിത്രത്തിന്റെ റിലീസിംങ് ഏറ്റെടുത്തത്. മന്ത്രി പ്രഖ്യാപിച്ചിട്ടും വിനോദ നികുതി ഈടാക്കുന്ന സംഭവത്തില്‍ വിവിധ സംഘടനകള്‍ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും നിവേദനങ്ങള്‍ അയച്ചിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

2 of 3123

« Previous Page« Previous « ലോഹിതദാസ് ഇല്ലാത്ത മലയാള സിനിമ
Next »Next Page » ബ്രിട്ടീഷ് മോഡല്‍ എമി ജാക്‌സണ്‍ ദിലീപിന്റെ നായിക »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine