
കൊച്ചി : വിവാഹം കഴിഞ്ഞാല്‍ ഫീല്‍ഡില്‍ തിളങ്ങിനില്‍ക്കുന്ന ഒട്ടുമിക്ക നടിമാരും നല്ല വീട്ടുകാരിയായി ഒതുങ്ങാറാണ് പതിവ്. ഈയൊരു നാട്ടുനടപ്പ തെറ്റിയ്ക്കാനൊരുങ്ങുകയാണ് നടി ശ്വേത. താലികെട്ടിയാലും സിനിമ വിടില്ലെന്ന് നടി പറയുന്നു.
മുംബൈയില്‍ ജേര്‍ണലിസ്റ്റായ ശ്രീനിവാസ മേനോനുമായി ശ്വേതയുടെ വിവാഹം ജൂണ്‍ 18ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്വേതയുടെ വളാഞ്ചേരിയിലുള്ള തറവാട്ട് വീട്ടിലാവും കല്യാണം. വിവാഹം തീര്‍ത്തും സ്വകാര്യ ചടങ്ങാനാഗ്രഹിയ്ക്കുന്ന ശ്വേതയും ശ്രീനിവാസനും പിന്നീട് സുഹൃത്തുക്കള്‍ക്കായി വിരുന്ന് നല്‍കാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്.
എന്തായാലും ശ്വേതയുടെ വിവാഹത്തലേന്ന് മലയാള സിനിമ ഏറെ പ്രതീക്ഷകളോടെ കാത്തിരിയ്ക്കുന്ന രതിനിര്‍വേദം തിയറ്ററുകളിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ശ്വേതയുടെ രതിചേച്ചിയാണ് ഈ സിനിമയുടെ ആകര്‍ഷണം.





ഗുരുവായൂര്‍ : പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ജ്യോത്സ്‌ന വിവാഹിത യായി. തൃശൂര്‍ കിഴക്കുംപാട്ടു കര കോസ്മോ ലൈന്‍ ‘സ്വപ്ന’ ത്തില്‍ രാധാകൃഷ്ണന്‍ – ഗിരിജ ദമ്പതി കളുടെ മകളാണ് ജ്യോത്സ്‌ന. ഇന്നലെ (ഞായറാഴ്ച) ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ വെച്ച് എറണാകുളം സ്വദേശി ശ്രീകാന്താണ് ജ്യോത്സന യുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ജ്യോത്സ്‌നയുടെ അമ്മാവന്റെ മകനായ ശ്രീകാന്ത് ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്. ഇവര്‍ തമ്മിലുള്ള വിവാഹ നിശ്ചയം ഏറെ നാള്‍ മുമ്പ് തന്നെ കഴിഞ്ഞിരുന്നു.




















