Saturday, January 10th, 2009

ഗുരുവായൂര്‍ സെക്സ് ടൂറിസത്തിന് പ്രസിദ്ധം

ഒരു നേരമെങ്കിലും കാണാതെ വയ്യ എന്നും പറഞ്ഞ് ഗുരുവായൂരില്‍ എത്തുന്ന ഭക്ത ജന പ്രവാഹത്തിന്റെ മറവില്‍ തഴച്ചു വളരുന്ന സെക്സ് ടൂറിസത്തിന്റെ കഥകള്‍ പുറത്തായതോടെ ഗുരുവായൂരിന് ആഗോള തലത്തില്‍ മറ്റൊരു പ്രസിദ്ധിയും കൈ വന്നിരിക്കുന്നു. കൊച്ചു കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുവാനായി പുതിയ ഇരകളെ അന്വേഷിച്ചെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ “സേഫ് ലിസ്റ്റില്‍” ഉള്ള സ്ഥലങ്ങളില്‍ പ്രമുഖ സ്ഥാനം ആണത്രെ ഗുരുവായൂരിന്. ബാംഗളൂര്‍ ആസ്ഥാനം ആക്കി പ്രവര്‍ത്തിക്കുന്ന ഇക്വേഷന്‍സ് എന്ന സംഘടന നടത്തിയ ചില അന്വേഷണങ്ങള്‍ പുറത്ത് കൊണ്ടു വന്നത് ബി.ബി.സി യാണ്. നാം ആരും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങള്‍.

തങ്ങളുടെ കുട്ടികളെ ടൂറിസ്റ്റുകളുടെ ഉപയോഗത്തിനായി വിട്ടു കൊടുക്കുന്ന മാതാ പിതാക്കള്‍ പറഞ്ഞത് തങ്ങളുടെ കുട്ടികളെ തേടി വിദേശ ടൂറിസ്റ്റുകള്‍ക്ക് പുറമെ നാടന്‍ ടൂറിസ്റ്റുകളും സ്ഥല വാസികളും വരെ വരാറുണ്ടെന്നാണ്. എപ്പോഴും തിരക്കുള്ള ഇവിടത്തെ ഹോട്ടലുകളില്‍ റൂം എടുക്കുന്നവരുടെ മേല്‍ പ്രത്യേകിച്ച് ഒരു നിരീക്ഷണവും പോലീസിന്റെയോ അധികാരികളുടേയോ പക്കല്‍ നിന്നും ഉണ്ടാവാത്തത് ഇവിടങ്ങളില്‍ ഇത്തരം ഇടപാടുകള്‍ നടക്കുവാന്‍ ഏറെ സഹായകരം ആവുന്നു. വിദേശത്തു നിന്നും ടൂര്‍ ബുക്ക് ചെയ്യുമ്പോള്‍ തന്നെ തങ്ങള്‍ക്ക് വേണ്ട കുട്ടികളുടെ പ്രായം പോലും തെരഞ്ഞെടുക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് കഴിയുന്നു. ഇത്തരം ടൂര്‍ സ്ഥാപനങ്ങളും സുരക്ഷിത താവളങ്ങളായി നിര്‍ദ്ദേശിക്കുന്നത് തീര്‍‍ത്ഥാടന കേന്ദ്രങ്ങളെയാണത്രെ. തിരുപ്പതിയും ഗുരുവായൂരും ആണത്രെ ഇതില്‍ ഏറ്റവും മുന്‍‌പന്തിയില്‍ നില്‍ക്കുന്നത്. കേരളത്തില്‍ പോലീസിന്റെയും നിയമ വ്യവസ്ഥയുടെ ദൗര്‍ബല്യം ആണ് ഇതിന് പ്രധാന കാരണം എന്ന് ഇവര്‍ പറയുന്നു. പിടിക്കപ്പെട്ടാലും രക്ഷപ്പെടാന്‍ ഉള്ള സഹായ പ്രാദേശികം ആയി തന്നെ ഇവിടെ നിന്നും ലഭിക്കുമത്രെ.

ടീനേജ് പ്രായത്തിലുള്ള പെണ്‍‌ കുട്ടികള്‍ക്കൊപ്പം 9 മുതല്‍ 16 വയസ്സു വരെ പ്രായമുള്ള ആണ്‍ കുട്ടികള്‍ക്കും വമ്പിച്ച ഡിമാന്‍ഡ് ആണ് ഇവിടെ. പല മാതാ പിതാക്കളും കരുതുന്നത് ആണ്‍ കുട്ടികളെ ഇങ്ങനെ വിട്ട് കൊടുക്കുന്നതില്‍ വലിയ കുഴപ്പം ഇല്ല എന്നാണ്. പെണ്‍ കുട്ടികള്‍ ആണെങ്കില്‍ ആരെങ്കിലും അറിഞ്ഞാല്‍ അത് കുഴപ്പം ആകും, ഇവര്‍ സമൂഹികമായി ഒറ്റപ്പെടും എന്നൊക്കെ കരുതുന്ന ഇവര്‍ പക്ഷെ ആണ്‍ കുട്ടികള്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ ഇല്ല എന്നും കരുതുന്നു. കൂടാതെ ആണ്‍ കുട്ടികള്‍ ഗര്‍ഭം ധരിക്കുകയും ഇല്ലല്ലോ എന്നും ഒരു രക്ഷിതാവ് അഭിപ്രായപ്പെട്ടു എന്ന് ഇക്വേഷന്‍സ് വെളിപ്പെടുത്തുന്നു.

അന്‍പത് രൂപ മുതല്‍ ഇരുന്നൂറ് രൂപ വരെ ആണ് ഇവര്‍ക്ക് പ്രതിഫലമായി കിട്ടുന്നത്. സ്വദേശികളും നാട്ടുകാരും വരെ ആവശ്യക്കാരായി എത്താറുണ്ടെങ്കിലും വിദേശികളെയാണ് പൊതുവെ ഇവര്‍ക്ക് താല്പ്പര്യം. കാരണം വിദേശ ടൂറിസ്റ്റുകള്‍ പണത്തിനു പുറമെ സമ്മാനങ്ങളും മിഠായികളും കൊടുക്കുമത്രെ. ചിലരെങ്കിലും വീട്ട് സാമനങ്ങളും വീട് നിര്‍മ്മാണത്തിനുള്ള സഹായവും വരെ ചെയ്തു കൊടുക്കുമത്രെ. ഇവരില്‍ പലരും ദീര്‍ഘ കാലത്തേക്ക് ഇവിടങ്ങളില്‍ വീടെടുത്ത് താമസിക്കും. പലരും ഇംഗ്ലീഷ് ട്യൂഷന്‍ എന്നും സാമൂഹ്യ പ്രവര്‍ത്തനം എന്നൊക്കെ പറഞ്ഞാണത്രെ ഇവരുടെ ഇരകളെ തേടി വീടുകളില്‍ കയറി ചെല്ലുന്നത്. കടുത്ത ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ സ്വയം നശിക്കാതിരിക്കാനും തങ്ങളുടെ അമ്മമാരെ കാഴ്ച വെക്കുന്നത് ഒഴിവാക്കാന്‍ സ്വയമേവ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വശം വദരാവുന്നതും സാധാരണം ആണത്രെ.

ഗീതു

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

3 അഭിപ്രായങ്ങള്‍ to “ഗുരുവായൂര്‍ സെക്സ് ടൂറിസത്തിന് പ്രസിദ്ധം”

 1. shobaraj says:

  start at least one “red street” each district in kerala.(like in bombay) and charge service tax 10%. its a new revenue of govt. and it will reduce crime number in kerala, as well a new package for tourism promotion project also.

 2. Sasidharan says:

  ഇത് ഗുരുവായൂരിലെ ഭക്തജനപ്രവാഹം കണ് മറ്റ് മതസ്തര്‍ പ്രജരിപ്പിക്കുന്ന നുണകളാണു എന്നതു ഞാന്‍ കണക്കുകള്‍ സഹിതം പ്രൂവ് ചെയ്യാം.

 3. luttu says:

  ഒരു ഗുരുവായൂര്‍ കാരന്‍ എന്ന നിലക്ക് ഞാന്‍ പറയുന്നു… ഈ വാര്‍ത്ത സത്യമാണ്… കൂടുതല്‍ തെളിവ് വേണമെങ്കില്‍ രാത്രി പത്ത്‌ മണിക്ക് ശേഷം ബാബു ലോഡ്ജിന്റെയും ബാസ്സ്ടാന്റിന്റെയും പരിസരങ്ങളില്‍ നടന്നാല്‍ കാണാം

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
 • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
 • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
 • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
 • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
 • നിയമം പിള്ളേടെ വഴിയേ…
 • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
 • വേട്ടയാടുന്ന ദൃശ്യങ്ങള്‍
 • പോന്നോണം വരവായി… പൂവിളിയുമായി
 • ദൂരം = യു. ഡി. എഫ്.
 • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
 • വി. എസ്. തന്നെ താരം
 • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
 • ഗാന്ധിയന്മാരുടെ പറന്നു കളി
 • മോശം പ്രകടനവുമായി ശ്രീശാന്ത്
 • നമ്മുടെ ചിഹ്നം ഐസ്ക്രീം…
 • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
 • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
 • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
 • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ • Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine