പ്രശസ്ത എഴുത്തുകാരന്‍ സക്കറിയയ്ക്കെതിരെ പയ്യന്നൂരില്‍ നടന്ന കയ്യേറ്റ ശ്രമത്തെ അപലപിച്ച് കൂടുതല്‍ സാഹിത്യ സാംസ്കാരിക രാഷ്ടീയ പ്രവര്‍ത്തകര്‍ രംഗത്തെത്തി. സക്കറിയക്കു നേരെയുള്ള ആക്രമണം അഭിപ്രായ സ്വാതന്ത്ര്യ ത്തിനു നേരെയുള്ള വെല്ലു വിളി യാണെന്നും താലിബാന്‍ -ശ്രീരാമ സേനാ തലത്തില്‍ വ്യക്തി സ്വാതന്ത്ര്യ ത്തിനു മേല്‍ ഉള്ള ഒരു ഇടപെടല്‍ ആണിതെന്നും പലരും അഭിപ്രായപ്പെട്ടു.
ഇക്കഴിഞ്ഞ ദിവസം കണ്ണൂരിലെ പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിനടുത്ത് ഒരു പുസ്തക പ്രസാധന ചടങ്ങിനെത്തിയ സക്കറിയയെ, പ്രസംഗത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ വിഷയത്തില്‍ ചില സംഘടനകള്‍ എടുത്ത നിലപാട് ശരിയായില്ല എന്ന്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ചിലര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. പ്രസംഗം കഴിഞ്ഞയുടന്‍ ഒരാള്‍ വന്ന് അദ്ദേഹത്തോട് പ്രസംഗത്തിലെ പരാമര്‍ശ ങ്ങളോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നു സക്കറിയ കാറില്‍ കയറി പോകുവാന്‍ തുനിയുമ്പോള്‍ ഒരു സംഘം ആളുകള്‍ വളഞ്ഞു വെച്ച് ചീത്ത വിളിക്കുകയും കയ്യേറ്റം നടത്തുവാന്‍ ശ്രമിക്കുക യുമാണുണ്ടായത്. ഡി. വൈ. ഏഫ്. ഐ. പ്രവര്‍ത്തകരാണ് തന്നെ കയ്യേറ്റം ചെയതതെന്ന് പിന്നീട് സക്കറിയ മാധ്യമ പ്രവര്‍ത്തകരോട് പറയുകയുണ്ടായി.
– എസ്. കുമാര്‍
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: s-kumar
ഇടതുപക്ഷ പ്രസ്ഥാനത്തേയും അതിന്റെ ആചാര്യന്മാരുടെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഈ പ്രസംഗം താങ്കള്‍ കേട്ടില്ലായെന്നുണ്ടോ. സക്കറിയക്ക് വേണമെങ്കില്‍ എന്തും പ്രസംഗിക്കാംആരും അതിന്ന് എതിരല്ല.പുസ്തകം എഴുതുന്നത് പോലെയല്ല. സാമൂഹത്തില്‍ ഇറങിയുള്ള പ്രവര്‍ത്തനം .സാമൂഹ്യ പ്രവറ്ത്തനം രാഷ്ട്രിയപ്രവര്ത്തനങളും നടത്തുന്നവര്‍നേരിടേണ്ടിവരുന്ന പ്രവര്‍ത്തനങളില്‍ കൂടുതലൊന്നും സക്കറിയക്ക് നേരിട്ടിട്ടില്ല.പൂര്‍ണ്ണരൂപമല്ല. വീഡിയോ ഷെയറിങ് സൈറ്റായ യൂടൂബില്‍ ആരോ അപ്ലോഡ് ചെയ്ത പ്രസംഗഭാഗങ്ങള്‍ മാത്രമാണ്.)'ഒരു സഖാവ് ഒരു ഭാര്യയെ സ്വീകരിക്കുന്നതിന്റെ രീതി, അല്ലെങ്കില്‍ ഒരു ഇണയെ കണ്ടെത്തുന്നതിന്റെ രീതിയുടെ മേല്‍ വരെ അയാള്‍ യഥാര്‍ത്ഥ സഖാവാണെങ്കില്‍ നിയന്ത്രണങ്ങളുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. അതിലെ ലൈംഗികത, പരസ്യ ലൈംഗികത ഒരു മുഖം മൂടി മാത്രമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. വലിയ ഒരു വെള്ള പൂശിയ മുഖംമൂടിയാണ് നിങ്ങള്‍ കാണുന്നത്. അതിലെ രഹസ്യ ലൈംഗികതയെന്നത് മറ്റാരുടെയും കാര്യം പോലെ സ്വതന്ത്രവും ആനന്ദകരവും സന്തോഷകരവുമൊക്കെയാണ്…''വാസ്തവത്തില്‍ ഈ ഇടതുപക്ഷപ്രസ്ഥാനം ഒരു ഒളിപ്രസ്ഥാനമായിരുന്ന കാലത്ത്, ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഇത്രമാത്രം ലൈംഗികതയില്‍, ആ ഒളിവിന്റെ സുഖത്തില്‍, അതിന്റെ മറവില്‍ ഇത്രമാത്രം ലൈംഗികതയോടുകൂടി പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ എന്ന് സംശയമുണ്ട്…''ഒരു പക്ഷേ ഏറ്റവും ലൈംഗികതയില്‍ അടിയുറച്ച പ്രസ്ഥാനമാണ് (ചെറുതായി ചിരിക്കുന്നു) രാഷ്ട്രീയ പ്രസ്ഥാനമാണ് ഇടതുപക്ഷപ്രസ്ഥാനം. ആ രാഷ്ട്രീയപ്രസ്ഥാനമാണ് ഇന്ന് ഇത്ര ഭീകരമായ സങ്കുചിതത്വത്തിലേക്ക്, ഒരു സ്ത്രീയേം പുരുഷനേം ഒന്നിച്ചു കണ്ടാല്‍ സംശയിക്കണം എന്ന സങ്കുചിതത്വത്തിലേക്ക് മറിഞ്ഞത്…'
വിവാദ പ്രസംഗത്തിന്റെ വീഡിയോ യൂറ്റ്യൂബില്‍ അപ്‌ലോഡ് ചെയ്തത് ഇവിടെ ഉണ്ട്
സക്കറിയക്കു നേരെ കയ്യേറ്റശ്രമം ഉണ്ടായതിൽ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ ഉള്ള ആളുകൾ/സംഘടനകൾ പ്രതിഷേധിച്ചു എന്ന വാർത്ത നാരായണേട്ടനുംശ്രദ്ധിച്ചുകാണും.അതിൽ ഇടതും വലതും പരിവാറും ഇതൊന്നും അല്ലാത്തവരും ആയ പല പ്രമുഖരും ഉണ്ടായിരുന്നു. അതൊരു വാസ്തവമാണ്. അതിലപ്പുറം ഇവിടെ ഒന്നും എഴുതിയിട്ടില്ല, വ്യക്തിപരമായ ഒരു നിലപാടും ഞാൻ എഴുതിയിട്ടില്ല. പിന്നെ ലൈംഗീകത/അഭിപ്രായ സ്വാതന്ത്രം എന്നിവയിൽ എല്ലാ വ്യക്തികൾക്കും ഒരു നിലപാടുമാത്രം വേണം എന്ന് കരുതുന്നത് ജനാധിപത്യപരമാണെന്ന് കരുതുക വയ്യ.സക്കറിയ അല്ല ഏതാളായാലും പറഞ്ഞതിൽ/എഴുതിയതിൽ പ്രതിഷേധമുണ്ടെങ്കിൽ അത് കയ്യൂക്കിലൂടെ മറുപടി പറയുക എന്നത് ശരിയാണെന്ന് തോന്നുന്നില്ല.ഈ ലിങ്കീൽ ഉൾപ്പെടുത്തിയ സക്കറിയയുടെ പ്രസംഗത്തിൽല്പറയുന്നത് (പ്രസംഗം കേൾക്കുക)..എന്ന് അദ്ധേഹം കരുതുന്നു എന്നാണ്.അതായത് അന്ന്ങിനെ ആയിരുന്നുഎന്ന് അദ്ദേഹംസമർഥിക്കുന്നില്ല.അത് ആ വ്യക്തിയുടെ മാത്രംകാശ്ചപ്പാടാണ്.ഇനി സക്കറിയ പഴ്യകാല സഘാക്കളെയും നേതാക്കന്മാരെയും അപമാനിക്കുന്ന രീതിയിൽ സംസാരിച്ചിട്ടുണ്ടെങ്കിൽ അതിൽ പ്രതിഷേധിക്കാം/ക്കണം, എന്നാൽ ഭിന്നാഭിപ്രായമുള്ള ജിഹ്വകളെ പിഴുതെറിയുകയല്ല മറിച്ച് ജനാധിപത്യ മാർഗ്ഗത്തിലൂടെ വേണം പ്രതിഷേധിക്കുവാൻ. അല്ലെങ്കിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായാലും തീർച്ചയായും അത് ശ്രീരാമസേനാ-താലിബാൻ അല്ലെങ്കിൽ സമനമായ ചിന്തകളും പ്രവർത്തനങ്ങളും വച്ചുപുലർത്തുന്ന വിഭാഗത്തിന്റെ തലത്തിലേക്ക്/ഗണത്തിലേക്ക് ഇതും പരിഗണിക്കപ്പെടും. വ്യക്തിപരമായ അസൌകര്യം മൂലം ഒരു പക്ഷെ ഇവിടെ നടക്കുന്ന/നടന്നേക്കാവുൻന് കമന്റുകൾക്ക് സമയാ സമയം മറുപടി പറയുവൻ സാധിച്ചെന്ന് വരണംമന്നില്ല.
സമൂഹത്തിനോട് യാതൊരു പ്രതിബദ്ധയും ഇല്ലാത്താവര്‍ക്കും കമ്മ്യുണിസ്റ്റ് വിരുദ്ധ കോക്കസ്സില്‍ അംഗങളായവര്‍ക്കും സാമ്രാജിത്ത വിധേയത്തം വെച്ച് പുലര്‍ത്തുന്നവറ്ക്കും കാണുന്നതെല്ലാം ശ്രീരാമ സേനയും താലിബാനുമായി തോന്നാം .പക്ഷെ അത് വെറും ആടിനെ പട്ടിയാക്കാനാണെന്ന് കാര്യങളെ ശരിക്ക് മനസ്സിലാക്കുന്നവര്‍ക്ക് മനസ്സിലാകും
നിങ്ങൾക്കൊന്നും വേറെ പണിയില്ലേ? ഒരു സക്കറിയയും ഒരു ഉണ്ണിത്താനും സാമ്രാജ്യത്വവും ഇത് എന്തോന്ന് ഇത്രക്ക് ചർച്ചചെയ്യാൻ? ഉള്ളനേരം കൊണ്ട് വല്ല പ്ലാനും വരക്കുവാൻ നോക്ക് ആളൂകൾക്ക് ഉപകാരപ്പെടും. എന്തായാലും ഇവിടെ വന്ന സ്ഥിതിക്ക് ഈ സാമൂഹികപ്രതിബദ്ധത സാമ്രാജ്യത്വം എന്നൊക്കെ കേട്ടപ്പോൾ ചിലതു പറയാതെ വയ്യ. സക്കറിയക്ക് എന്തും പറയുവാൻ ഉള്ള സ്വാതന്ത്രം ഉണ്ടോ എന്ന് ആലോചിക്കുന്നത് നല്ലതാണ്. തങ്ങൾ വിമർശനാതീതരാണെന്നും ഇനി അഥവാ ആരെങ്കിലും വിമർശനത്തിനു മുതിർന്നാൽ അവരെ കൈകര്യം ചെയ്യും എന്നുമുള്ള രീതി തികഞ്ഞ ഏകാധിപത്യത്തിന്റെ സ്വഭാവമാണ്.അല്ലെങ്കിൽ പിന്നെ മറ്റുള്ളവർക്കും കൂടെ തോന്നണം ഇതൊരു സ്വയം സമ്പൂർണ്ണമായ ഒരു പ്രസ്ഥാനമാണെന്ന്. സ്വയം സമ്പൂർണ്ണമായ ഒരു പ്രസ്ഥാനമാണോ കമ്യൂണിസ്റ്റു പാർട്ടി? റഷ്യയിൽ സംഭവിച്ചതെന്താണ്? ഇന്ത്യൻ ജനതക്കുള്ള അഭിപ്രായ സ്വാതന്ത്രം ചൈനയിൽ ഉണ്ടോ? എന്താണീ സാമൂഹിക പ്രതിബദ്ധത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? കമ്പ്യൂട്ടറിന്റെ സാധ്യതയെ പറ്റി മനസ്സിലാക്കാതെ അതേതാണ്ട് വല്യ അപകടമാണെന്നും പറഞ്ഞ് അതിനെതിരെ സമരം ചെയ്യേീച്ചത് ഒർക്കുന്നുണ്ടല്ലോ? കമ്പ്യൂട്ടറിനെ സമബ്ന്ധിച്ച് സ്വയം വിവരമില്ലായ്മകൊണ്ട് മാത്രം യുവാക്കളെ സമരത്തിലേക്ക് തള്ളിവിടുകയും ഒരു തലമുറയ്ക്ക് ലഭിക്കുമായിരുന്ന തൊഴിലവസരങ്ങൾ നശിപ്പിച്ചതാണോ സാമൂഹികപ്രതിബദ്ധതയാണോ? ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് മുമ്പിൽ വച്ച് അവരുടെ അധ്യാപകനെ മൃഗീയമായി വെട്ടിനുറുക്കിയതിനെ ന്യായീകരിക്കലാണൊ സാമൂഹിക പ്രതിബദ്ധത? സമൂഹിക പ്രതിബദ്ധത വർദ്ധിക്കുംമ്പോൾ ആണല്ലോ ലിസ് വിവാദവും ലോട്ടറിവിവാദവും ഒക്കെ ഉണ്ടാകുന്നത്. സാമ്രാജ്യത്വത്തെ കുറിച്ച് എഴുതുന്ന വരികൾക്കു മുകളിൽ കാണാം ഊഹക്കച്ചവടക്കാരന്റെ പരസ്യം. മന്ത്രവാദിക�