ദുബായ് : ഉത്സവങ്ങ ള്‍ക്കിടയിലും മറ്റും ആനകള്‍ ഇടയുമ്പോള്‍, അതിനെ ഒരു ആഘോഷമാക്കി മാറ്റുന്ന പ്രവണത വര്‍ദ്ധിക്കുന്നതായും, ഇത് ഒട്ടും ആശാസ്യമല്ലെന്നും കേരള സ്റ്റേറ്റ് എലിഫെന്റ് ഓണേഴ്സ് മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി പ്രസിഡണ്ടും ആന യുടമയുമായ സുന്ദര്‍ മേനോന്‍ പറഞ്ഞു. ആനയിടയുന്നത് സാധാരണമായി ക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ അതിന്റെ കാരണങ്ങളെ പറ്റി സംസാരിക്കു കയായിരുന്നു അദ്ദേഹം. കാലാവസ്ഥയില്‍ ഉണ്ടായ വ്യതിയാനം ആനയി ടയുന്നതില്‍ ഒരു പ്രധാന ഘടകമാണ്. വിയര്‍പ്പു ഗ്രന്ധികള്‍ തീരെ കുറവും കറുത്ത നിറവും ഉള്ള ആനകള്‍ കൊടും ചൂടില്‍ പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ട്.
എഴുന്നള്ളി ക്കുമ്പോള്‍ ആന നില്‍ക്കുന്നിടത്ത് ചാക്കു നനച്ചിട്ടു കൊടുത്തും തണ്ണി മത്തന്‍, വെള്ളരിക്ക തുടങ്ങിയവ നല്‍കിയും അവയെ തണുപ്പിക്കുവാന്‍ ശ്രമിക്കണം. ആനയുടെ ജീവിത ചക്രത്തിലെ ഒരു പ്രധാന സംഭവമാണ് മദപ്പാട്. മദപ്പാടിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ അവയെ ബന്ധവ സ്സിലാക്കണം, നല്ല പരിചരണവും നല്‍കണം. പൂര്‍ണ്ണമായും നീരു വറ്റിയതിനു ശേഷം മാത്രം ആനയെ അഴിക്കുവാന്‍ പാടുള്ളൂ. ഉള്‍ക്കോള്‍ ഉള്ള ആനകളേയും, അതു പോലെ മദപ്പാടിന്റെ അവസാന ഘട്ടമായ വറ്റു നീരിലും ആനകളെ എഴുന്നള്ളിപ്പിനും മറ്റും കൊണ്ടു പോകുന്നത് അപകടം ക്ഷണിച്ചു വരുത്തും. ഇപ്രകാരം മദപ്പാടിന്റെ ലക്ഷണം ഉള്ള ആനകളുടെ മദ ഗ്രന്ധിയില്‍ നിന്നും വരുന്ന രൂക്ഷ ഗന്ധം മറ്റാനകളെ അസ്വസ്ഥ രാക്കുവാന്‍ ഇടയുണ്ട്.
പല ആനകളും പല സ്വഭാവക്കാരാണ്. ആളുകള്‍ അവയുടെ കൊമ്പില്‍ പിടിക്കുവാന്‍ ശ്രമിക്കുന്നതും, വാലിലെ രോമം പറിക്കുവാന്‍ ശ്രമിക്കുന്നതുമെല്ലാം അവയെ പ്രകോപിത രാക്കിയേക്കാം. മറ്റൊരു കാരണം, മതിയായ വിശ്രമവും, ഭക്ഷണവും, വെള്ളവും നല്‍കാതെ തുടര്‍ച്ചയായി യാത്ര ചെയ്യിക്കുന്നതും, എഴുന്ന ള്ളിപ്പുകളില്‍ പങ്കെടുപ്പി ക്കുന്നതാണ്.
ആനയെ സംബന്ധി ച്ചേടത്തോളം വിശ്രമം ഒരു പ്രധാന ഘടകമാണ്. വിശ്രമ മില്ലാതെയുള്ള ജോലി അവയെ അസ്വസ്ഥരാക്കും. ആന പരിപാലനത്തില്‍ വേണ്ടത്ര
പരിചയമോ ശ്രദ്ധയോ ഇല്ലാത്തവര്‍ ആന പാപ്പാന്മാരാകുന്നതും അനാവശ്യമായി അവയെ ഉപദ്രവി ക്കുന്നതുമെല്ലാം അപകട ങ്ങളിലേക്കു നയിച്ചേക്കും. മത്സര പ്പൂരങ്ങള്‍ / തലയെടുപ്പിന്റെ പേരില്‍ ആനയെ അനാവശ്യമായി തോട്ടി കൊണ്ടും കത്തി കൊണ്ടും കുത്തി പ്പൊക്കുന്ന പ്രവണതയും നല്ലതല്ല. ആനകളുടെ സ്വാഭാവിക നിലയില്‍ അവയെ നില്‍ക്കുവാന്‍ അനുവദി ക്കുകയാണ് വേണ്ടത്.
ഇടഞ്ഞ ആന എപ്രകാരം പെരുമാറും എന്ന് പ്രവചി ക്കാവുന്നതല്ല, ആന ഇടയുമ്പോള്‍ പലപ്പോഴും ആദ്യം അപകടം സംഭവിക്കുന്നത് പാപ്പാന്മാര്‍ക്കാണ്. വലിയ ഒരു ആള്‍ക്കൂട്ട ത്തിന്റെ നടുവില്‍ വച്ച് ആന തെറ്റിയാല്‍ തന്റെ ജീവന്‍ പോലും അവഗണിച്ചു കൊണ്ടാണ് കൈ വിട്ട ആനയെ നിയന്ത്രിക്കുവാന്‍ പാപ്പാന്മാര്‍ ശ്രമിക്കുന്നത്. അതു കൊണ്ടു തന്നെ അവരുടെ പരിശ്രമങ്ങള്‍ക്ക് സഹായകമാകും വിധം സംഭവ സ്ഥലത്തു നിന്നും ജനം അകന്നു നില്‍ക്കുകയാണ് വേണ്ടത്. പലപ്പോഴും ആനയിടയുന്ന കാഴ്ച കാണുവാന്‍ ചുറ്റും കൂടുന്ന ആളുകളുടെ അസ്ഥാനത്തുള്ള ഇടപെടലുകള്‍ കൂടുതല്‍ അപകടങ്ങള്‍ വരുത്തി വെക്കുന്നു. ഒന്നോ രണ്ടോ പാപ്പാന്മാര്‍ക്ക് മാത്രം ചട്ടമുള്ള ആനയെ നിയന്ത്രിക്കുവാന്‍ സാധാരണക്കാര്‍ക്ക് ആകില്ല എന്നത് ആളുകള്‍ ശ്രദ്ധിക്കണമെന്നും ഇടഞ്ഞ ആനയെ എത്രയും വേഗം നിയന്ത്രിക്കുവാന്‍ ആയില്ലെങ്കില്‍ അവ ഒരു പക്ഷെ വലിയ നാശ നഷ്ടങ്ങള്‍ വരുത്തി വെക്കുംമെന്നും, ഇത് ആനയുടമകള്‍ക്ക് കനത്ത് ബാധ്യത വരുത്തി വെക്കുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
– എസ്. കുമാര്‍
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: s-kumar
വളരെ ശരിയാണ്. ആനയിടയുമ്പോള്‍ ആളുകള്‍ ചുറ്റും കൂടുന്നതും മാധ്യമങ്ങള്‍ അത് ആഘോഷമാക്കുന്നതും നന്നല്ല.jaisonputhoors@gmail.com