മലയാളത്തിലെ ഒരു പ്രമുഖ പത്രം അതിന്റെ പാരമ്പര്യം കൊണ്ട് അറിയപ്പെടുന്നത് മുത്തശ്ശി പത്രമെന്നാണ്. ഇന്റെര്‍ നെറ്റില്‍ മലയാളം വിപ്ലവ സമാനമായ മുന്നേറ്റം നടത്തിയപ്പോള്‍ മുത്തശ്ശിയും വെറുതെയിരുന്നില്ല. എന്നാല്‍ ഇ മലയാളം മുഴുവന്‍ തങ്ങളുടേ താണെന്ന് വരുത്തി ത്തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ അവരുടേത്. പോഡ് കാസ്റ്റിനെക്കുറിച്ചുള്ള അവരുടെ അവകാശ വാദം അതാണ് തെളിയിക്കുന്നത്.
ഇതിനെതിരെ പ്രമുഖ മലയാളം ബ്ലോഗര്‍മാര്‍ രംഗത്ത് എത്തിക്കഴിഞ്ഞു.
മലയാളത്തിലെ അദ്യകാല ബ്ലോഗറായ കണ്ണൂരാന്‍ പ്രതികരിക്കുന്നതിങ്ങനെ:
“ഇന്നു മനോരമ ഓൺലൈൻ നോക്കിയപ്പോൾ ഹോം പേജിൽ “Pod Cast മലയാളത്തിൽ ആദ്യമായി” എന്നു കാണുന്നു.എത്രയോ കാലമായി പല മലയാളം ബ്ലോഗേഴ്സും പോഡ്കാസ്റ്റ് ചെയ്യുന്നുണ്ട്, അവയൊക്കെ മലയാളത്തിൽ തന്നെയാണു താനും. കൈപ്പള്ളിയുടെ ആദ്യ പോഡ് കാസ്റ്റ് 2006 സപ്തംബര്‍ 26ന് എന്നാണ് കാണുന്നത്. ജോയുടെ എം പോഡ് 2005ല്‍ ആരംഭിച്ചതാണ്. കിരൺസിന്റെ പാട്ടുകൾ, ഡി.പ്രദീപ് കുമറിന്റെ ദൃഷ്ടിദോഷം തുടങ്ങി നിരവധി പോഡ് കാസ്റ്റ് ബ്ലോഗുകളുണ്ടെന്നിരിക്കെ മനോരമ എങ്ങിനെ ഇത്തരം അവകാശവാദം ഉന്നയിച്ചു എന്നത് അമ്പരപ്പിക്കുന്നു. മനോരമയുടെ അവകാശവാദം ശുദ്ധ അസംബന്ധം തന്നെ.”
കൂടുതല്‍ ഇവിടെ
മുത്തശ്ശി പത്രത്തിന്റെ അവകാശ വാദം കേള്‍ക്കുമ്പോള്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞിനെ ഓര്‍മ്മ വന്നാല്‍ അതിശയിക്കേണ്ടതില്ല.
– അഭിലാഷ് എം.എ.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abhilash-m-a