സര്‍ക്കാര്‍ രേഖകളെയും വിവരങ്ങളെയും സംബന്ധിച്ച് അറിയുവാനുള്ള പൊതു ജനത്തിന്റെ അവകാശത്തെ സംബന്ധിച്ച് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച ഒന്നാണ് വിവരാവകാശ നിയമം. രാജ്യ സുരക്ഷയെ സംബന്ധിച്ചോ മറ്റോ രഹസ്യമായി സൂക്ഷിക്കണം എന്ന് നിര്‍ബന്ധ മുള്ളതോഴികെ എല്ലാ തരം രേഖകളും വിവരങ്ങളും, പൗരനു ലഭ്യമാക്കുവാന്‍ ഈ നിയമം വഴി സാധ്യമാകുന്നു. ഈ നിയമം അനുസരിച്ച്, ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനമോ / ഉദ്യോഗസ്ഥരോ ബോധപൂര്‍വ്വമോ അല്ലാതെയോ അപേക്ഷകനു വിവരങ്ങള്‍ നല്‍കാതിരുന്നാല്‍ അത് കുറ്റകരവും ശിക്ഷാ ര്‍ഹവുമാണ്. ഏതെങ്കിലും വിധത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ സംസ്ഥാന / ദേശീയ വിവരാവകാശ കമ്മീഷനില്‍ പരാതി നല്‍കാവുന്നതാണ്.
സാമാന്യ രീതിയില്‍ ഒരാള്‍ വിവരാ വകാശ നിയമ പ്രകാരം ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ / സ്ഥാപനം, അതിനു മുപ്പതു ദിവസത്തിനകം വ്യക്തമായ മറുപടി നല്‍കേണ്ടതുണ്ട്. ഇനി അഥവാ മറ്റേതെങ്കിലും സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കേ ണ്ടതുണ്ടെങ്കില്‍ ഇതു സംബന്ധിച്ച് അപേക്ഷകനു അറിയിപ്പു നല്‍കേണ്ടതുണ്ട്. വിവരാ വകാശ നിയമ പ്രകാരം അപേക്ഷ നല്‍കുവാനുള്ള നടപടി ക്രമങ്ങള്‍ വളരെ ലളിതമാണ്. വെള്ള ക്കടലാസില്‍ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് ആവശ്യമായ വിവരങ്ങള്‍ / രേഖകള്‍ സംബന്ധിച്ച് വ്യക്തമായി എഴുതിയ അപേക്ഷ, ബന്ധപ്പെട്ട ഓഫീസില്‍ നല്‍കുക (ദൂരെയുള്ള ഓഫീസുകളില്‍ നിന്നും വിവരങ്ങള്‍ അറിയുവാന്‍ റജിസ്റ്റേര്‍ഡ് തപാലിനെ ആശ്രയി ക്കാവുന്നതാണ്). ഇതില്‍ അപേക്ഷകന്‍ തിയതിയും ഒപ്പും നിര്‍ബന്ധമായും ഇട്ടിരിക്കണം. അതോടൊപ്പം അപേക്ഷയുടെ ഒരു പകര്‍പ്പും സൂക്ഷിക്കുക. പ്രസ്തുത അപേക്ഷ സ്വീകരിച്ചതായി ബന്ധപ്പെട്ട ഉദ്യോഗ സ്ഥനില്‍ നിന്നും തിയതി രേഖപ്പെ ടുത്തിയ രസീതും വാങ്ങി സൂക്ഷിക്കണം. ഏതെങ്കിലും രേഖകളുടെ പകര്‍പ്പോ മറ്റോ ആവശ്യപ്പെടുന്നു എങ്കില്‍, പ്രസ്തുത ആവശ്യത്തി ലേക്കായി വരുന്ന ചിലവ് അപേക്ഷകന്‍ വഹിക്കേ ണ്ടതുണ്ട്. ഉദാ: തൊട്ടടുത്ത പുരയിടത്തില്‍ പണിയുന്ന വീടിന്റെ പ്ലാനും നിര്‍മ്മാ ണാനുമതി നല്‍കി യതിന്റെ വിശദാംശങ്ങളും ആവശ്യപ്പെടുന്നു എന്ന് കരുതുക. പ്രസ്തുത പ്ലാനുകളുടെയും അനുമതി നല്‍കിയതിന്റെ രേഖകളുടേയും പകര്‍പ്പെ ടുക്കുന്നതി നാവശ്യമായ ചിലവ് അപേക്ഷകന്‍ നല്‍കണം. ഇപ്രകാരം ലഭിക്കുന്ന രേഖകള്‍ അനുസരിച്ച്, പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിനു അനുമതി നല്‍കിയതില്‍ എന്തെങ്കിലും ചട്ടലംഘനം ഉണ്ടെങ്കില്‍ അത് നിര്‍ത്തി വെപ്പിക്കുവാന്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ പരാതി നല്‍കാവുന്നതാണ്.
ലാവ്‌ലിന്‍ കേസു സംബന്ധിച്ചുള്ള പല വിവരങ്ങളും ഇത്തരത്തില്‍ ആവശ്യപ്പെട്ടതും, അതു പുറത്തു വന്നതും എല്ലാം കേരളത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എങ്കിലും, വിവരാ വകാശ നിയമം നിലവില്‍ വന്നിട്ട് നാലു വര്‍ഷമാകുന്ന ഈ സമയത്ത്, ഇനിയും അതിന്റെ സാധ്യതകള്‍ പ്രയോജന കരമാകണ മെങ്കില്‍ ഇതേ കുറിച്ച് പൊതു ജനം കൂടുതല്‍ ബോധവാ ന്മാരാകേ ണ്ടിയിരിക്കുന്നു.
– എസ്. കുമാര്‍
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: s-kumar
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കു ചെയ്യുക. – വനവാസി