“മാറ്റമില്ലാത്തത് മാറ്റം മാത്രം” എന്ന മാര്‍ക്സിയന്‍ വാക്യം കുറെ മുമ്പെ പഠിച്ച ചിലര്‍ക്ക് ഇടയ്ക്കു വന്ന മാറ്റം ശ്രദ്ധേയമാണ്. സഭേം കുഞ്ഞാടുകളെയും എന്നും കോണ്‍ഗ്രസിലെ ഏമാന്മാര്ക്ക് എറെ ഇഷ്ടവുമാണ്. അതു കൊണ്ടാകാം ഇവരൊക്കെ മാറുന്നതും ഇങ്ങോട്ട് തന്നെ. ചുരുക്കി പറഞ്ഞാല്‍ വലത്തോട്ട്.
കുറെ കാലമായി ഒരു പാവം തന്റെ വാനിറ്റി ബാഗില്‍ കൊന്തയും കുരിശുമായി നടക്കുന്നു. പാര്‍ട്ടിക്ക് ഒരു കുരിശായ ഇവരെ പാര്‍ട്ടി വേണ്ട വിധത്തില്‍ പരിഗണിച്ചില്ല പോലും. ദേ പെണ്ണങ്ങ് ഇറങ്ങി. നേരെ കുഞ്ഞൂഞ്ഞിന്റെ അടുത്തേക്ക്. പണ്ട് തനിക്കെതിരെ പറഞ്ഞു നടന്നതൊന്നും കുഞ്ഞൂഞ്ഞ് ഓര്‍ത്തില്ല. കുമ്പസരിച്ചപ്പോള്‍ എല്ലാം മറന്നു. നേരെ പള്ളിയിലോട്ട് കൊണ്ട് പോയി മുട്ടിപ്പായി പ്രാര്‍ത്ഥിപ്പിച്ചു. ഇടവക വികാരിമാര്‍ തരുണീ മണിക്ക് ഒന്നാം തരം സ്വീകരണവും നല്കി.
ഇടയരാഗ രമണ ദു:ഖത്തിനു പരിഹാരമാണ് ഈ മനം മാറ്റമെന്നത് അരമന രഹസ്യമാണ്. എതോ ഒരു ഇടയന് സോളമന്റെ സങ്കീര്‍ത്തനങ്ങള്‍ വായിക്കുന്നതില്‍ ലയിച്ച് ജീവിതം സമര്‍പ്പിക്കുന്നു എന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്. എന്തായാലും എല്ലാം ഏറ്റു പറഞ്ഞ് കുമ്പസരിച്ച് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചപ്പോള്‍ എല്ലാം ശരിയായെന്നാണ് പുള്ളിക്കാരി പറഞ്ഞത്.
കാലമേറെയായി വാനിറ്റി ബാഗില്‍ സൂക്ഷിച്ചിരുന്ന കൊന്തയും ബൈബിളും ഇപ്പോഴാണ് സ്വതന്ത്രമായി പുറത്തെടുക്കാന്‍ പറ്റിയതത്രെ. പണ്ട് ആ അത്ഭുത കുട്ടിയും ഇതു പോലെ പറയുന്നത് കേട്ടു. ഇതില്‍ വല്ല സത്യവും ഉണ്ടോ സഖാക്കളെ? അറിയാന്‍ മേലാഞ്ഞിട്ട് ചോദിച്ചതാ. പണ്ട് കാടാമ്പുഴ ക്ഷേത്രത്തീന്നും ഏതോ ഒരു മൂത്ത സഖാവ് പൂമൂടിയെന്നൊ മറ്റോ… എന്തോ…
ഈ പെണ് സഖാവിന് പണ്ടേ ഇങ്ങനെ തോന്നിയിരുന്നെങ്കില്‍ അങ്ങ് തുറന്ന് പറയാമായിരുന്നില്ല? ഇതിപ്പോ പാര്‍ട്ടിക്കിട്ട് ഒരു തട്ടും തട്ടി, കുമ്പസരിച്ച്… അതും കുഞ്ഞൂഞ്ഞിന്റെ അടുത്തേക്ക് ഒരു പോക്ക്.
കഴിഞ്ഞ തവണ കീരിയും പാമ്പും പൊലെ നിന്നിരുന്നവര്‍ ഇന്നിതാ ഒരേ പന്തിയില്‍. നിന്നെ പോലെ നിന്റെ അയല്കാരനെയും സ്നേഹിക്കണ മെന്നാണല്ലോ… അതു കൊണ്ട് കൊള്ളാവുന്ന ഒരു അയല്‍ക്കാരനെ അങ്ങ് സ്നേഹിച്ചു. പണ്ട് പാവം ഗൌരിയമ്മക്ക് പറ്റിയ അബദ്ധം പറ്റരുതെന്ന് കരുതി പാര്‍ട്ടിയോട് സ്വാഹ… ഇപ്പൊ എന്തൊരാശ്വാസം… ഇനിയുള്ള കാലം അനുസരണയുള്ള ഒരു കുഞ്ഞാടായി ഹൈകമാന്റിന്റെ തീരുമാന പ്രകാരം ഗ്രൂപ്പ് കളിച്ച് അങ്ങനെ ജീവിക്കണം.
(പിടിക്കുമ്പോള്‍ പുളിംകൊമ്പില്‍ തന്നെ പിടിക്കണമെന്ന് പണ്ട് പാര്‍ട്ടി തന്നെ പഠിപ്പിച്ചിട്ടുണ്ടല്ലോ.)
നടുകഷണം: പാര്‍ട്ടിയിലെ ലോലന് സഖാക്കന്മാര്ക്ക് നല്ല കാലം വരുന്നു. നിങ്ങളുടെ ഹൃദയം തുറന്നു വെയ്ക്കുക. പ്രേമം അനശ്വരമാണ്. പാര്‍ട്ടിയെ സ്നേഹിക്കുന്ന പോലെ ഒന്നു ട്രൈ ചെയ്തു നോക്കൂ… സീറ്റ് കിട്ടാതെ അലയുന്ന നിരവധി തരുണീ മണികള്‍ വലതു ഭാഗത്തും ഉണ്ട്.
– ആക്ഷേപകന്
- ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: akshepakan, political-leaders-kerala
എഴുത്ത് നന്നായിട്ടുണ്ട് പക്ഷെ സി പി എമ്മിനെ ഒന്നു തോണ്ടാതെ ആക്ഷേപകന് ഒന്നും എഴുതാനാവില്ല എന്ന് തോന്നുന്നു, സിന്ധു എന്നേ പോകേണ്ടവള്‍, ഒരു റബ്ബറ് മൊതലാളിയെ കേറി പ്രേമിച്ചു അയാള്‍ കെട്ടണമെങ്കില്‍ കോണ്‍ഗ്രസ്സില്‍ ചേരണമെന്നു പറഞ്ഞു……അത്രമാത്രം..അതില്‍ കൂടുതല്‍ വാര്‍ത്താ പ്രാധാന്യം സിന്ധുവിനുണ്ടോ?….. പിന്നെ എന്തിന് ഈ ചീള് കേസ് കൊണ്ട് നടക്കുന്നു ആക്ഷേപകന്………
എസ് ഡി ശിവന്
പി.ശശിയെ പറ്റി പറഞ്ഞാല്‍ തല്ലു കിട്ടു. ഷാജഹാന്റെ അനുഭവം ആക്ഷേപകന് ശ്രദ്ധിച്ചില്ലേ? ദേശാഭിമാനിക്ക് എന്തും എഴുതാം. ചോദ്യം ചെയ്യാന്‍ പാടില്ല.. മറ്റുള്ളവര്‍ക്ക് റിപ്പോര്‍ട് ചെയ്യാന്‍ പാടില്ല..കണ്ണൂരെന്താ ചൈനയോ? ശശിയുടെ കാര്യം പറയരുത് കുഞ്ഞാലിക്കുട്ടിയെ പറ്റി പറയാം, അസഹിഷ്ണുത കൊണ്ട് അക്രമം അഴിച്ചു വിടും.
പുറത്തു പോയി ഇനി അവരെ അധിക്ഷേപിക്കലാണല്ലോ പ്രധാനമ്.
സിന്ധു ജോയി തന്നെ ഈ കല്യാണ വാര്‍ത്ത തെറ്റാന്ന് പറഞത് കേട്ടല്ലൊ.
സി.പി.എം എന്ന പാര്‍ട്ടി അസഹിഷ്ണുതയുടെ അങ്ങേ അറ്റത്താണ്, പക്ഷെ മാധ്യമങ്ങല്‍ക്കും ചില തകരാറുണ്ട്, അവര്‍ ചിലത് കാണുന്നില്ല ചിലത് വെറുതെ കാണുന്നു….ഈ എഴുത്തിലും അത്തരത്തിലുള്ള ചില കാണാ കാഴ്ചകള്‍ ഉണ്ട്. കുഞ്ഞാലിക്കുട്ടിയെ തൊടാതെ ശശിയെ തൊടുന്നതില്‍ എന്തോ ഔചിത്യക്കുറവില്ലേ?…..
വിമര്‍ശനം മുനയുള്ളതാണ്, മുനയൊടിയാതെ കാത്തുസൂക്ഷിക്കണം എന്നുമാത്രം. വി എസ് പാര്‍ട്ടിയെ വീണ്ടും അധികാരത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ജയരാജിനെ പോലുള്ളവര്‍ പാര്‍ട്ടിയെ പടുകുഴിയിലേക്കു നയിക്കുന്നു. മാധ്യമ പ്രവര്‍ത്തനമൊക്കെ കൊള്ളാം ഹെല്‍മെറ്റിടാതെ നടന്നാല്‍ കാര്യം പോക്കാണ്. ആക്ഷേപകന് എന്ന മറുപേര് സ്വീകരിച്ചത് കൊണ്ട് തല്ല് കൊള്ളാതെ രക്ഷപ്പെടാം………………
ഷാജി എ വൈ എം