ഗള്‍ഫ് മലയാളി കളോടുള്ള എയര്‍ ഇന്ത്യയുടെ ക്രുരത അവസാനിപ്പിക്കുക

January 4th, 2010

air-india-flight-cancelled‍ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുക്കു ന്നവരോട് എയര്‍ ഇന്ത്യ എക്സ്പ്രസ്സും കരിപ്പൂര്‍ വിമാനത്താവള അധികൃതരും കാണിക്കുന്നത് കൊടും ക്രുരതയാണ്. ഇതിനെതിരെ ശക്തമായി ശബ്ദമു യര്‍ത്താന്‍ പ്രവാസി സംഘടനകള്‍ തയ്യാറാകണം. യാതൊരു മുന്നറിയിപ്പും ഇല്ലാതെ വിമാനം വൈകിക്കലും റദ്ദാക്കലും പതിവാക്കിയ എയര്‍ ഇന്ത്യയും കരിപ്പൂര്‍ വിമാന ത്താവള അധികൃതരും ഇന്ന് കൂട്ടത്തോടെ ഫ്ലയിറ്റുകള്‍ റദ്ദ് ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തി യിരിക്കുന്നു. എന്നിട്ടും ഇതിന് എതിരെ യാതൊരു നടപടിയും ബന്ധപ്പെട്ട വരുടെ ഭാഗത്തു നിന്ന് ഉണ്ടാകു ന്നില്ലാ യെന്നത് അത്യന്തം ഗൌരവമായി കാണേണ്ടതാണ്.
 
പൈലറ്റുമാര്‍ കൂട്ടത്തോടെ അവധി എടുക്കുമെന്ന് അറിഞ്ഞിട്ടു പോലും ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ ഫ്ലയിറ്റുകള്‍ കൂട്ടത്തോടെ ക്യാന്‍സല്‍ ചെയ്യുകയാണ് ചെയ്തത്. ഈ വിവരം പോലും യാത്രക്കാരെ അറിയിക്കാന്‍ എയര്‍ ഇന്ത്യയുടെ ഉത്തരവാദി ത്തപ്പെട്ടവര്‍ തയ്യാറാ യില്ലായെന്നത് യാത്രക്കാരോട് അവര്‍ വെച്ചു പുലര്‍ത്തുന്ന ഹീന മനോഭാവ ത്തിന്റെ തെളിവാണ്.
 
ഇന്ത്യയുടെ ദേശിയ വിമാന ക്കമ്പിനിയായ എയര്‍ ഇന്ത്യയെ വിശ്വസിച്ച യാത്രക്കാരോട് ഇവര്‍ കാണിച്ച ക്രൂരത മാപ്പ് അര്‍ഹിക്കുന്നില്ല. എത്രയെത്ര യാത്രക്കാരെ യാണ് ഇവര്‍ ദിനം പ്രതി ദുരിതത്തില്‍ ആഴ്ത്തുന്നത് .
 
വിസാ കാലാവധിക്ക് മുമ്പ് ഗള്‍ഫില്‍ എത്തേണ്ടവരെ മാത്രമല്ല, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കേ ണ്ടവരെയും മക്കളുടെ കല്യാണത്തിനും, അടിയന്തിര ചികിത്സക്കും പോകുന്നവരെ പോലും ദിനം പ്രതി യാതൊരു മനഃസാക്ഷി ക്കുത്തുമില്ലാതെ വട്ടം കറക്കി സംതൃപ്തി അടയുന്ന എയര്‍ ഇന്ത്യയുടെ ഈ നയം ഇനിയും തുടരാന്‍ അനുവദിച്ചു കൂടാ. ഇതിന് അടിയന്തിരമായി പരിഹാരം കാണാന്‍ അധികാരികളുടെ ഭാഗത്തു നിന്ന് സത്വര നടപടികള്‍ ഉണ്ടായേ മതിയാകൂ.
 
ക്രിസ്തുമസ്സ് ന്യൂ ഇയര്‍ ദിനങ്ങളില്‍ ഡസന്‍ കണക്കിന് ഫ്ലയിറ്റുകള്‍ ക്യാന്‍സല്‍ ചെയ്താണ് എയര്‍ ഇന്ത്യയും കരിപ്പൂര്‍ എയര്‍ പോര്‍ട്ട് അധികാരികളും മലബാറില്‍ നിന്നുള്ള യാത്രക്കാരെ വെല്ലു വിളിച്ചത്. ഈ ക്രുരത ഇന്നും തുടരുകയാണ്. ഇന്നു തന്നെ നാലോളം ഫ്ലയിറ്റുക ളാണിവര്‍ ക്യാന്‍സല്‍ ചെയ്തിരിക്കുന്നത്.
 
കേരളത്തിനോട് പൊതുവിലും, മലബാറിനോട് പ്രത്യേകിച്ചും എയര്‍ ഇന്ത്യയും ഇന്ത്യന്‍ വ്യോമയാന വകുപ്പും കടുത്ത അവഗണന ഇന്നും തുടരുകയാണ്. കരിപ്പൂര്‍ വിമാന ത്താവളം ഇന്ന് നാഥനില്ലാ കളരിയായി മാറിയിരിക്കുന്നു. അടിയന്തര ഘട്ടത്തില്‍ ആവശ്യമായ നടപടികള്‍ സ്വികരിക്കാന്‍ ബാധ്യസ്ഥനായ എയര്‍ പോര്‍ട്ട് മേനേജരും സ്റ്റേഷന്‍ മേനേജരും മാസങ്ങളായി കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇല്ല.
 
കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരോ കേന്ദ്ര പ്രവാസി കാര്യ വകുപ്പ് മന്ത്രിയോ എം. പി. മാരോ ഉദ്യോഗ സ്ഥന്‍മാരുടെ കുറ്റകരമായ അനാസ്ഥ യ്ക്കെതിരെ, അവഗണന യ്ക്കെതിരെ പ്രതികരിക്കാനോ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനോ തയ്യാറായിട്ടില്ല. കേരളിയരെ പൊതുവിലും, മലബാറിലെ യാത്രക്കാരെ പ്രതേകിച്ചും ദുരിതത്തി‍ ലേക്ക് തള്ളി വിടുന്ന എയര്‍ ഇന്ത്യയുടെ ക്രൂരതകള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചേ മതിയാകൂ. യാതൊരു മുന്നറിയി പ്പുമില്ലാതെ ഫ്ലയിറ്റുകള്‍ ക്യാന്‍സല്‍ ചെയ്തത് കൊണ്ട് കഷ്ട നഷ്ടങ്ങളു ണ്ടായവര്‍ക്ക്, ജോലി നഷ്ടപ്പെട്ടവര്‍ക്ക്, മറ്റ് സാമ്പത്തിക നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ട പരിഹാരം കൊടുക്കാന്‍ എയര്‍ ഇന്ത്യയും വ്യോമയാന വകുപ്പും തയ്യാറാകണം. ഇതിന് ആവശ്യമായ സമ്മര്‍ദ്ദം സര്‍ക്കാറില്‍ ചെലുത്താന്‍ പ്രവാസി സംഘടനകള്‍ക്ക് കഴിയേണ്ട തായിട്ടുണ്ട്.
 
നാരായണന്‍ വെളിയംകോട്, ദുബായ്
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മദനി, മാര്‍ക്കിസം, ലീഗ്‌ – നവാസ് മലബാര്‍

December 18th, 2009

madani-cpmHire and Fire എന്ന സാമ്രാജ്യത്വ ഭീമന്മാരുടെ തന്ത്രം രാഷ്ടീയ ത്തിലായാലും സാംസ്കാരിക മേഖലയില്‍ ആയാലും സി. പി. എം. എപ്രകാരം നടപ്പിലാക്കുന്നു എന്ന് സൂഫിയാ മദനിയുടെ സംഭവത്തോടെ ഒരിക്കല്‍ കൂടെ വ്യക്ത മായിരിക്കുന്നു. ഇതാദ്യമായല്ല ഇത്തരം തന്ത്രങ്ങള്‍ അവര്‍ പ്രയോഗിക്കുന്നത്‌. കേരം തിങ്ങും കേരള നാട്ടില്‍ കെ. ആര്‍. ഗൗരി മുഖ്യ മന്ത്രിയാകും എന്ന് പറഞ്ഞ്‌ പ്രചാരണം നടത്തി വിജയിച്ചപ്പോള്‍ അവരെ ഒഴിവാക്കി നായനാര്‍ മുഖ്യ മന്ത്രിയായി. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജന വിധിയുടെ നിര്‍ണ്ണായക സ്വാധീനമായ അചുതാനന്ദന്‍ അച്ചടക്കത്തിന്റെ പേരില്‍ ഇന്ന് നില്‍ക്കുന്ന അവസ്ഥ, നിരവധി വേദികളില്‍ സജീവ സാന്നിധ്യ മായിരുന്ന എം. എന്‍. വിജയനെ പുറത്താക്കി, ബെര്‍ളിന്‍ കുഞ്ഞന്ദന്‍ നായരുടെ മുതല്‍ ടി. എല്‍. ആഞ്ചലോസിന്റെ വരെ അനുഭവം. തൊഴിലാളി വര്‍ഗ്ഗ സംരക്ഷണ ത്തിന്റെ മേലങ്കി യണിഞ്ഞവര്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ ദേശാഭിമാനിയില്‍ നിന്നും പുറത്താക്കിയത്‌ എപ്രകാരമാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
 
ഇവര്‍ അവസരവാദ സിദ്ധാന്ത ത്തിന്റെ അപ്പോസ്തലന്മാര്‍ ആണെന്ന് തിരിച്ചറിയേണ്ടത്‌ ഇവിടത്തെ ന്യൂന പക്ഷങ്ങളാണ്‌. കാരണം ന്യൂനപക്ഷ വിഷയങ്ങളില്‍ തങ്ങളാണ്‌ സജീവമായി ഇടപെടുന്ന തെന്ന് ഒരു ധാരണ പരത്തുവാന്‍ അടുത്ത കാലത്തായി വലിയ ശ്രമങ്ങള്‍ നടത്തുന്നു. ന്യൂനപക്ഷ വിഭാഗ പ്രേമം എന്നത്‌ വോട്ടിനപ്പുറം വലിയ കാമ്പുള്ള ഒന്നല്ല. എന്നാല്‍ വാക്കില്‍ മാത്രം ഉള്ള ഈ പ്രചരണ കോലാഹലങ്ങള്‍ മൂലം അനര്‍ഹ മായതെന്തോ മുസ്ലീം സമുദായത്തിനു നല്‍കുന്നു എന്ന ഒരു തെറ്റായ ധാരണ ഇതു മൂലം ഇതര വിഭാങ്ങള്‍ക്ക്‌ ഉണ്ടാകുകയും ചെയ്യുന്നു. തങ്ങള്‍ ന്യൂന പക്ഷ സംരക്ഷ കരാണെന്ന് ഒരു ധാരണ വരുത്തുകയും അതിലൂടെ ന്യൂന പക്ഷങ്ങളുടെ നിര്‍ണ്ണായക വോട്ടുകള്‍ അനുകൂലമാക്കി അധികാര ത്തിലേറുകയും ചെയ്യുക എന്നത്‌ അവരുടെ രാഷ്ടീയ കൗശലമാണ്‌. നേരത്തെ പറഞ്ഞ ഗൗരിയമ്മയുടെ വിഷയം പോലെ, കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ പാലോളിയെ ഉയര്‍ത്തി ക്കാട്ടുവാന്‍ ഒരു ശ്രമം നടന്നിരുന്നു എന്നതും ഇവിടെ ചേര്‍ത്തു വായിക്കുക.
 

saddam-cpi-election-banner

 
സദ്ദാം ഹുസൈനിന്റെ പ്രശ്നത്തിനു കേരളത്തില്‍ എന്തു പ്രസക്തി എന്ന് പരിശോധി ക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. വര്‍ഗ്ഗീയ വികാരത്തിന്റെ ചൂഷണം മാത്രമാണ്‌ ഇതില്‍ എന്ന് വ്യക്തം. ഇറാനോ ഇറാഖോ അല്ല, കുടി വെള്ളമടക്കം ഉള്ള അടിസ്ഥാന ആവശ്യങ്ങളാണ്‌ തങ്ങളുടെ പൊതു ആവശ്യമെന്ന് പറയുവാന്‍ ഉള്ള ആര്‍ജ്ജവം ന്യൂന പക്ഷങ്ങള്‍ക്ക്‌ ആവശ്യമുണ്ട്‌.
 
ഇന്ത്യന്‍ മതേതരത്വത്തിനു ഏറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു ബാബറി മസ്ജിദിന്റെ തകര്‍ക്കല്‍. സംഘ പരിവാര്‍ ശക്തികള്‍ ഇന്ത്യന്‍ ജാധിപത്യത്തെ വെല്ലു വിളിച്ചു കൊണ്ട്‌ നടത്തിയ ആ പ്രവര്‍ത്തനത്തെ തടയിടുന്നതില്‍ കോണ്‍ഗ്രസ്സ്‌ ഭരണകൂടം പരാജയപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായി പലയിടങ്ങളിലും വര്‍ഗ്ഗീയ വാദികള്‍ അഴിഞ്ഞാടി.
 
ബാബറി തകര്‍ച്ചയെ തുടര്‍ന്നു ണ്ടാകുന്ന വര്‍ഗ്ഗീയ അസ്വാരസ്യങ്ങള്‍ മൂലം രാജ്യം വലിയ ഒരു അപകടത്തിലേക്ക്‌ നീങ്ങുന്നു എന്ന് തിരിച്ചറിഞ്ഞ്‌ അന്ന് സമുദായത്തോട്‌ സംയമനം പാലിക്കുവാന്‍ അഭ്യര്‍ത്ഥിച്ച്‌ സാമുദായിക സ്പര്‍ദ്ധയ്ക്ക്‌ നമ്മുടെ നാട്‌ വേദി യാകരുതെന്ന് പറഞ്ഞതും അതിനായി പരിശ്രമിച്ചതും മുസ്ലീം ലീഗായിരുന്നു. എന്നാല്‍ മുസ്ലീം ലീഗിനു തീവ്രത പോരാ എന്ന വാദവുമായി മുന്നോട്ടു വന്ന വ്യക്തിയാണ്‌ അബ്ദുള്‍ നാസര്‍ മ അദനി. തീവ്രത നിറഞ്ഞ പ്രസംഗങ്ങളിലൂടെ അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ ഇവിടത്തെ മതേതര സമൂഹത്തില്‍ കടുത്ത വിഷമാണ്‌ കലര്‍ത്തിയത്‌. ഗുജറാത്തിലേയോ യു. പി. യിലേയോ പരിവാറുകാരന്റെ മനസ്സല്ല കേരളത്തിലെ ഹിന്ദുവിന്റേതെന്ന് ഏതൊരാള്‍ക്കും വ്യക്തമാണ്‌. എന്നിട്ടും സംഘ പരിവാറിന്റെ ആര്‍. എസ്‌. എസിനു മറുപടിയെന്ന്‍ പറഞ്ഞ്‌ ഒരു സംഘടന യുണ്ടാക്കി ക്കൊണ്ട്‌ മുസ്ലീം വിഭാഗത്തില്‍ തീവ്രാഭിപ്രായങ്ങള്‍ കടത്തി വിടുവാന്‍ ശ്രമിച്ച മദനി, കോയമ്പത്തൂര്‍ സ്ഫോടനമടക്കം ഉള്ള പല കേസുകളുമായി ബന്ധപ്പെട്ട്‌ ജയിലില്‍ ആയി. ഒമ്പതു വര്‍ഷം വിചാരണ ത്തടവുകാരനായി ജയില്‍ വാസം. ജയില്‍ വാസത്തി നൊടുവില്‍ കുറ്റ വിമുക്തനായി പുറത്തു വന്നു.
 

madani-cpm-election-poster

 
പുറത്തു വന്ന മദനിക്ക്‌ വലിയ സ്വീകരണമാണ്‌ നല്‍കപ്പെട്ടത്‌. അദ്ദേഹം തന്റെ പഴയ കാല പ്രവര്‍ത്ത നങ്ങളില്‍ ഖേദം പ്രകടിപ്പിച്ചു. മാര്‍ക്കിസ്റ്റു പാര്‍ട്ടിയിലെ ഒരു വിഭാഗം അദ്ദേഹത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചു. മദനിയുടെ പൂര്‍വ്വ കാല ചരിത്രത്തിന്റെ പശ്ചാത്ത ലത്തില്‍ ഇടതു മുന്നണിയില്‍ പലരും ഈ കൂട്ടു കെട്ടിനെ എതിര്‍ത്തു. എതിര്‍പ്പുകളെ അവഗണിച്ച്‌ പൊന്നാനിയില്‍ അദ്ദേഹത്തിന്റെ പിന്തുണയില്‍ ഇടതു സ്വതന്ത്രനായി മല്‍സരിച്ചു. പിണറായി യടക്കം ഉള്ളവര്‍ അദ്ദേഹത്തൊ ടൊപ്പം വേദി പങ്കിട്ടു. മദനിയോടുള്ള ന്യൂന പക്ഷങ്ങളുടെ സഹതാപത്തെ വോട്ടാക്കി മാറ്റുവാന്‍ ശ്രമിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പു പരാജയത്തോടെ ഈ പരീക്ഷണം പാളിയെന്ന് ബോധ്യപ്പെട്ടവര്‍ മദനിയെ പതിഞ്ഞ സ്വരത്തില്‍ തള്ളി പ്പറഞ്ഞു. കളമശ്ശേരി ബസ്സ്‌ കത്തിക്കല്‍ സംഭവത്തില്‍ സൂഫിയാ മദനിയുടെ ബന്ധത്തെ പറ്റി ആരോപണങ്ങള്‍ വന്നപ്പോള്‍ അന്ന് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞ കാര്യം ഇന്നിപ്പോള്‍ ഉറക്കെ വിളിച്ചു പറയുന്നു. അവസര വാദത്തിന്റെ ആ സ്വരമാണിപ്പോള്‍ സി. പി. എം. കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്‌.
 
അതെ കൂട്ടരെ, ഇത്‌ അവരുടെ അവസര വാദ നിലപാടിന്റെ ഒടുവിലത്തെ തെളിവാണ്‌. നാളെ സൂഫിയാ മദനി കുറ്റ വിമുക്തയായി തിരിച്ചു വരികായാണെങ്കില്‍ ഇക്കൂട്ടര്‍ സ്വീകരണം നല്‍കും. അതു തിരഞ്ഞെടുപ്പു വേളയില്‍ ആണെങ്കില്‍ വലിയ ഒരു സംഭവമാക്കി മാറ്റും.
 
ആര്‍. എസ്സ്‌. എസ്സിനു പകരം മറ്റൊരു സംഘടന ഉണ്ടാക്കി അതിലേക്ക്‌ യുവാക്കളെ ചേര്‍ത്ത്‌ നാട്ടില്‍ ചോര പ്പുഴയൊ ഴുക്കുന്നതില്‍ എന്തര്‍ത്ഥ മാണുള്ളത്‌? അത്‌ സമുദായത്തിലെ ചെറുപ്പക്കാരെയും അവരുടെ കുടുംബങ്ങളേയും നശിപ്പിക്കുവാനേ ഉപകരിക്കൂ. സമുദായത്തിനു ചീത്ത പ്പേരും സമൂഹത്തിന്റെ സംശയത്തോടെ ഉള്ള പെരുമാറ്റവും ആണ്‌ ഇതു മൂലം ഉണ്ടാകുക.
 
ഇവിടെ തീവ്രവാദം ഒന്നിനും പരിഹാരമല്ല എന്ന ലീഗിന്റെ നിലപാട്‌ ആണ്‌ ശരിയെന്ന് ഒരിക്കല്‍ കൂടെ വ്യക്തമാകുന്നു. ജനാധിപത്യ പരമായ മാര്‍ഗ്ഗത്തിലൂടെ സഹ വര്‍ത്തിത്വ പരമായ ഒരു നിലപാടിലൂടെ മുന്നോട്ടു പോകുവാന്‍ ആണ്‌ എല്ലാ കാലവും ലീഗ്‌ പറയുന്നത്‌. ആരാധ്യനായ തങ്ങള്‍ക്ക്‌ ഇന്നും വിവിധ മതസ്ഥരായ ജന മനസ്സുകളില്‍ ഇടമുള്ളത്‌ സ്നേഹത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും ഭാഷയും, പ്രവര്‍ത്തിയും ജീവിതത്തില്‍ ഉടനീളം കാത്തു സൂക്ഷിച്ചതു കൊണ്ടാണ്‌.
 
മദനി തന്റെ തെറ്റുകള്‍ തിരിച്ചറിഞ്ഞു നന്മയുടെ പാദയിലേക്ക്‌ വന്നു എന്ന് നിരന്തരം ആവര്‍ത്തിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പഴയ കാല പ്രസംഗങ്ങളുടേയും പ്രവര്‍ത്തങ്ങളുടെ ഫലമായി മനസ്സില്‍ തീവ്രാശയങ്ങള്‍ കയറി ക്കൂടിയ പലരും ഇന്ന് ആ മാര്‍ഗ്ഗത്തിലൂടെ ചലിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുവാന്‍ അദ്ദേഹ ത്തിനാകുമോ? വിവിധ കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ അദ്ദേഹത്തിന്റെ പഴയ അനുഭാവികളോ ആ പ്രസംഗങ്ങളില്‍ നിന്നും ആവേശം കൊണ്ടവരോ ആണെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ പഴയ കാല പ്രവര്‍ത്തനങ്ങള്‍ ഇന്ന് വേട്ടയാടി ക്കൊണ്ടിരിക്കുന്നു എന്ന് വേണം കരുതുവാന്‍. അതിനു മറ്റുള്ളവ രേക്കാള്‍ ഉത്തരവാദി സ്വയം ആണെന്ന് തിരിച്ചറിയുക. ഈശ്വര പ്രാര്‍ത്ഥനയില്‍ മുഴുകുക.
 
നവാസ് മലബാര്‍
 
 

- ജെ.എസ്.

വായിക്കുക:

4 അഭിപ്രായങ്ങള്‍ »

പിടിയിലായ പുലി ചത്തു

December 18th, 2009

തൊടുപുഴ നഗരത്തിൽ ഇറങ്ങിയ പുലിയെ നാട്ടുകാർ പിടികൂടി.പുലിയെ കീഴടക്കുവാൻ ഉള്ള ശ്രമത്തിനിടയിൽ ചിലർക്കു പരിക്കേറ്റിട്ടുണ്ട്‌. രാവിലെ ഏഴരയോടെ ആണ്‌ പുലിയെ നാട്ടുകാർ കണ്ടത്‌.അടുത്തുള്ള ഒരു പൊന്തക്കാട്ടിൽ കയറിയ പുലിയെ ആളുകൾ പുറത്തുചാടിച്ചു.തുടർന്ന് കീഴ്പ്പെടുത്തിയ പുലിയെ കയറുപയോഗിച്ച്‌ കെട്ടിയിട്ടു. വനം വകുപ്പിനു കൈമാറിയ പുലി പിന്നീട്‌ ചത്തു.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഗുരുവായൂർ പ്രകാശ്‌ ശങ്കർ ചരിഞ്ഞു..

December 18th, 2009

തലയെടുപ്പുകൊണ്ട്‌ ഉത്സവപ്പറമ്പുകളിൽ ശ്രദ്ധേയനായിരുന്ന ഗുരുവായൂർ പ്രകാശ്‌ ശങ്കർ എന്ന കൊമ്പ്ൻ കൊടും പീഠനത്തെ തുടർന്ന് ചരിഞ്ഞു.300 സെന്റീമീറ്ററിലധികം ഉയരമുണ്ടായിരുന്ന ഇവൻ മൽസരപ്പൂരങ്ങളിൽ ശ്രദ്ധെയനായിരുന്നു. ഗുരുവായൂർ ഇരിങ്ങാപ്പുറം സ്വദേശി മത്രംകോട്ട്‌ നിഥിന്റെ സംരക്ഷണയിൽ ഉള്ള ആന ഇന്നലെ രാവിലെ ആണ്‌ ചരിഞ്ഞത്‌. നീരിലായിരുന്ന അന തൃശ്ശൂരിനടുത്ത്‌ വെളപ്പായയിലായിരുന്നു കുറച്ചുനാളായി തളച്ചിരുന്നത്‌. നവമ്പർ അവസാനത്തോടെ ആണ്‌ ഇരിങ്ങപ്പുറത്തേക്ക്‌ കൊണ്ടുവന്നത്‌.ക്രൂരമായ മർദ്ധനത്തെ തുടർന്ന് ആനയുടെ ശരീരത്തിൽ പലയിടത്തും മുറിവുകൾ ഉണ്ടായിരുന്നു.മുറിവ്‌ പഴുത്ത്‌ ശരീരത്തിൽ പലയിടത്തും വ്രണങ്ങൾ രൂപപ്പെട്ടിരുന്നു. അമരത്തിനു ഗുരുതരമായി പരിക്കുണ്ടായിരുന്ന ആന അവശനായിരുന്നു. ഏതാനും ദിവസമായി കൊമ്പൻ തീറ്റയും എടുത്തിരുന്നില്ല.ഇത്‌ ആനയുടെ ആരോഗ്യ സ്ഥിതികൂടുതൽ വഷളാക്കി.തളർന്നുവീണ കൊമ്പൻ എഴുന്നേൽക്കുവാനാകാതെ ബുദ്ധിമുട്ടി.ഇതിനിടയിൽ ആനപ്രേമികൾ ആനയെ പീഠിപ്പിക്കുന്നതായി പരാതിനൽകിയതിനെ തുടർന്ന് കോടതി കേസെടുത്തിരുന്നു.

കെട്ടിയഴിക്കൽ എന്ന പേരിൽ അറിയപ്പെടുന്ന “ചടങ്ങിൽ” നാട്ടാനകൾ കൊടും പീഠനത്തിന്റെ ഇരകൾ ആകാറുണ്ട്‌. മദകാലത്തെ ഭ്രാന്തമായ മാനസീക അവസ്ഥയിൽ നിന്നും സാധാരണ നിലയിലേക്ക്‌ വരുമ്പോൾ പാപ്പാന്മാരെ അനുസരിക്കുവാൻ പലയാനകളും മടികാണിക്കാറുണ്ട്‌.മിക്കവാറും ഈ സമയത്താണ്‌ അധികം ആനകളുടേയും പാപ്പാന്മാർ മാറുന്നതും.ആനയെ ചട്ടമാക്കുവാൻ ആയി പലപാപ്പാന്മാരും കൊടും പീഠനമാണ്‌ നടത്തുക. മൃഗീയമായ പീഠനത്തിനൊടുവിൽ ആന പാപ്പാനുമുമ്പിൽ കൊമ്പുകുത്തും. പലപ്പോഴും ഇത്തരം പീഠനങ്ങൾ ആനയുടെ മരണത്തിലേക്ക്‌ നയിക്കും.പ്രകാശ്‌ ശങ്കറും ഇത്തരം കെട്ടിയഴിക്കലിന്റെ ഇരയാണെന്നാണ്‌ പറയുന്നത്‌.

അൽപം വികൃതിയുള്ള കൂട്ടത്തിൽ പെട്ട ഇവൻ കഴിഞ്ഞവർഷം കുന്ദകുളത്തിനടുത്ത്‌ ചീരംകുളങ്ങര ഉത്സവത്തിനിടയിൽ പാപ്പൻ രാമനെ കൊലപ്പെടുത്തിയിരുന്നു. എന്നാൽ തൃശ്ശൂർ പൂരമടക്കം ഉള്ള പ്രമുഖ ഉത്സവങ്ങളിൽ ശ്രദ്ധെയനായിരുന്നു പ്രകാശ്‌ ശങ്കർ.പലയിടങ്ങിളും ഇവനായിരുന്നു തിടമ്പ്‌. ആദ്യകാലങ്ങളിൽ വൈക്കം ചന്ദ്രശേഖരൻ എന്നറിയപ്പെട്ടിരുന്ന ഇവൻ തൃശ്ശൂരിൽ എത്തിയതോടെ ആണ്‌ കൂടുതൽ പ്രശസ്ഥനായത്‌.

 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

ഡിസംബര്‍ ആറും ചില ചിന്തകളും – എസ്. കുമാര്‍

December 6th, 2009

babri-masjid-demolitionപതിനേഴ്‌ വര്‍ഷം മുന്‍പ്‌ ഭരണകൂടങ്ങളുടെ വീഴച്ച മൂലമോ, ജാഗ്രത ക്കുറവു മൂലമോ എന്നു പറയാവുന്ന സാഹചര്യത്തില്‍ അയോധ്യയിലെ ബാബറി മസ്ജിദ്‌ വലിയ ഒരു സംഘം ആളുകളാല്‍ തകര്‍ക്ക പ്പെടുകയുണ്ടായി. തുടര്‍ന്ന് ഈ പതിനേഴു വര്‍ഷവും, ആ ദിവസം (ഡിസംബര്‍ 6), അത്യന്തം ഭീതിയോടെ ആണ്‌ ജാതി, മത ഭേദമന്യേ ഒരോരുത്തരും ഓര്‍ക്കുന്നത്‌. മാത്രമല്ല പ്രസ്തുത സംഭവത്തിനു പ്രതികാര മെന്നോണം, അന്നേ ദിവസം, ഭീകരമായ എന്തോ സംഭവിക്കും എന്ന ഭയപ്പാടോടെ, ആളുകള്‍ ഓരോ നിമിഷവും തള്ളി നീക്കുന്നു. ഭരണകൂടവും പല രീതിയില്‍ ഉള്ള ജാഗ്രത പുലര്‍ത്തുന്നു. ഓരോ വര്‍ഷവും, ഇത്‌ പല വിധ ചര്‍ച്ചകള്‍ക്കും, ഈമെയില്‍ വഴിയുള്ള പ്രചാരണങ്ങള്‍ക്കും വഴി വെക്കാറുണ്ട്‌. ഈ വര്‍ഷവും അതില്‍ യാതൊരു കുറവും ഉണ്ടായിട്ടില്ല.
 
ഇവിടെ തകര്‍ക്ക പ്പെട്ടതിനെ ഒരു ആരാധനാലയം എന്നതിനപ്പുറം ഒരു ചരിത്ര സ്മാരകം എന്നു കൂടെ നോക്കി ക്കാണേണ്ടതുണ്ട്‌. നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള ഓരോ നിര്‍മ്മിതിക്കും, വിളിച്ചോതുവാന്‍ വിശ്വാസ ത്തിനപ്പുറം കുറേ കാര്യങ്ങള്‍ ഉണ്ട്‌. അതില്‍ സംസ്കാരത്തിന്റെയും, നിര്‍മ്മിക്കപ്പെട്ട കാലഘട്ട ത്തിന്റേയും ചരിത്രം കൂടെ അടങ്ങി യിരിക്കുന്നു. അതു കൊണ്ടു തന്നെ, ഇവിടെ നഷ്ടമാകുന്നത്‌ ചരിത്രത്തിന്റെ ശേഷിപ്പുകള്‍ കൂടിയാണ്‌. അധികാര മാറ്റങ്ങളുടേയും, കീഴടക്ക ലുകളുടേയും ഭാഗമായി ഇത്തരം അനവധി പൊളി ച്ചടക്കലുകള്‍ ചരിത്രത്തില്‍ കാണുവാന്‍ കഴിയും. എന്നാല്‍ ഒരു ആധുനിക സമൂഹത്തില്‍, ഇത്തരം തച്ചുടക്കലുകള്‍ സാധാരണമല്ല. അഫ്ഗാനി സ്ഥാനിലും, സമാനമായ അന്തരീക്ഷം നിലനില്‍ക്കു ന്നിടങ്ങളിലും, ചരിത്ര സ്മാരകങ്ങളെയും അന്യ സംസ്കാരത്തിന്റെ സൂചകങ്ങളെയും തുടച്ചു നീക്കുന്ന പ്രവണത കാണുവാന്‍ കഴിയും. അവിടെ താലിബാന്റെ പടയോട്ടത്തില്‍ ബുദ്ധ വിഹാരങ്ങളും പ്രതിമകളും നശിപ്പിക്ക പ്പെടുകയുണ്ടായി. എന്നാല്‍ ജനാധിപത്യ സമ്പ്രദായം നിലനില്‍ക്കുന്ന ഇന്ത്യയെ പ്പോലെ ഒരു രാജ്യത്ത്‌ അത്തരം സംഭവം നടന്നു എന്നത്‌ തീര്‍ച്ചയായും നിര്‍ഭാഗ്യകരം തന്നെ ആണ്‌.
 
ഓരോ മതവും പറയുന്നു തങ്ങള്‍ സമാധാന ത്തിനായി നിലകൊള്ളുന്നു എന്ന്. എന്നാല്‍ ചെറിയ ഒരു നിരീക്ഷണത്തില്‍ പോലും നമുക്ക്‌ മനസ്സിലാക്കുവാന്‍ കഴിയുക ഈ പറയുന്ന മത വിശ്വാസത്തിന്റെ പേരില്‍ / മത വിശ്വാസികളില്‍ പെട്ടവര്‍ ആണ്‌ അക്രമങ്ങള്‍ നടത്തുന്നതും പരസ്പരം പോരടിക്കുന്നതും എന്ന്. തന്റെ മതം സമാധാനത്തില്‍ വിശ്വസിക്കുന്നു എന്നു പറയുന്നവര്‍ എന്തു കൊണ്ട്‌ ഈ വൈരുദ്ധ്യം ഉണ്ടായി എന്നത്‌ ചിന്തിക്കേണ്ടതുണ്ട്‌. അന്യന്റെ ആരാധ നാലയങ്ങള്‍ നശിപ്പിച്ചും അവന്റെ ആരാധനയെ നിഷേധിച്ചും മര്‍ദ്ദിച്ചും ഭീഷണി പ്പെടുത്തിയും പ്രലോഭിപ്പിച്ചും അവസരം ചൂഷണം ചെയ്തും മതം മാറ്റിയും വളര്‍ത്തേണ്ടതാണ്‌ മത വിശ്വാസം എന്നത്‌ എത്ര മാത്രം മൗഢ്യം ആണെന്ന് ഒരു നിമിഷം ചിന്തിച്ചാല്‍ മനസ്സിലാ ക്കാവുന്നതേ ഉള്ളൂ. മതത്തിന്റെ പേരില്‍ നടത്തുന്ന തച്ചുടക്കലുകളും സ്ഫോടനങ്ങളും ഒരിക്കലും അതില്‍ ഏര്‍പ്പെടുന്നവന്റെ മതത്തെ കുറിച്ച്‌ സമൂഹത്തില്‍ മതിപ്പല്ല മറിച്ച്‌ സംശയവും ഭീതിയും ആണ്‌ ഉണ്ടാക്കുക. നിര്‍ഭാഗ്യ വശാല്‍ മതത്തിന്റെ പേരില്‍ ഹാലിളകുന്നവര്‍ ഇത്‌ തിരിച്ചറിയുന്നില്ല.
 
പ്രാര്‍ത്ഥന / ആരാധന എന്നത്‌ വളരെ ശാന്തമായ അന്തരീക്ഷത്തില്‍ ആയിരിക്കണം നടത്തപ്പെടേണ്ടത്‌ അല്ലാതെ അക്രമോത്സു കതയോടെയോ പര വിദ്വേഷത്തിന്റെ പരിവേഷ ത്തോടെയോ ചെയ്യേണ്ട ഒന്നാണ്‌ എന്നു കരുതുന്നത്‌ ശുദ്ധ മണ്ടത്തരമാണ്‌. മനസ്സിനെ ശുദ്ധീകരിക്കുവാനും മുന്നോട്ടുള്ള ജീവിതത്തില്‍ കൂടുതല്‍ കരുത്തു പകരുവാനും ഉതകുന്നത്‌ എന്ന രീതിയില്‍ ആണ്‌ വിവിധ മതങ്ങള്‍ പ്രര്‍ത്ഥനയെ ചിട്ടപ്പെടു ത്തിയിരിക്കുന്നത്‌. നിര്‍ഭാഗ്യ വശാല്‍ പലര്‍ക്കും പ്രാര്‍ത്ഥന യെന്നാല്‍ പരാതി പറയുവാനും ആഗ്രഹങ്ങള്‍ നടത്തി ത്തരുവാനും ഈശ്വരനോട്‌ പറയുവാനുള്ള അവസരം ആണ്‌, വേറെ ഒരു കൂട്ടര്‍ അന്യ മതക്കാരനെ അപഹസി ക്കുവനും പ്രകോപി പ്പിക്കുവാനും പ്രയോജന പ്പെടുത്തുന്നു. അപൂര്‍വ്വം ചിലര്‍ ശരിയായ അര്‍ത്ഥത്തില്‍ യഥാ വിധി ഉള്‍ക്കൊണ്ട്‌ പ്രര്‍ത്ഥന നടത്തുന്നു. ആഗ്രഹ നിവര്‍ത്തിക്ക്‌ ശതമാന കണക്കില്‍ വരെ “കമ്മീഷന്‍” പ്രഖ്യാപി ക്കുന്നവരും ഉണ്ട്‌. ഇത്തരക്കാര്‍ക്ക് യഥാ വിധി ചൂഷണം ചെയ്യുവാന്‍ ഉള്ള അവസരങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വേണ്ടുവോളം ഉണ്ട് താനും.ഈശ്വരന്റെ ഏജന്റുമാരായി സ്വയമോ / ഒരു കൂട്ടം ആളുകളാലോ അവരോധിക്കപ്പെട്ട ഇത്തരക്കാര്‍ വിശ്വാസിയെ മാനസികമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്നു. മറ്റൊരു കൂട്ടര്‍ രാഷ്ടീയക്കാര്‍ ആണ്‌. മതത്തെ ജനാധിപത്യ ത്തില്‍ അധികാര ത്തിലേറുവാന്‍ ഉള്ള എളുപ്പം ഉപായമായി അവര്‍ പ്രയോജന പ്പെടുത്തുന്നു. വിവിധ വിശ്വാസങ്ങള്‍ ഉള്ളവരും വിശ്വസം ഇല്ലാത്തവരും ഉള്ള പൊതു സമൂഹത്തെ ഒന്നായി കാണുക എന്നതാണ്‌ ജനാധിപത്യം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. എന്നാല്‍ മേല്‍പ്പറഞ്ഞ എളുപ്പ വഴിയിലൂടെ അധികാര ത്തിലെത്തുവാന്‍ മതേതര ജനാധിപത്യ ത്തിന്റെ ബാനര്‍ പേറുന്നവരും ശ്രമിക്കാറു ണ്ടെന്നത്‌ ജനാധിപത്യ ത്തിലെ മത വിശ്വാസത്തെ ചൂഷണം ചെയ്യുവാന്‍ ഉള്ള സാധ്യത എത്രയെന്നും ജനകീയ പ്രശങ്ങളെ മൂടി വെക്കുവാന്‍ ഉള്ള ഉപായമാണെന്നും വ്യക്തമാക്കുന്നു.
 
താന്‍ ഈശ്വര സൃഷ്ടി യാണെന്ന് പറയുന്നവന്‍ തന്നെ തൊട്ടടുത്ത മനുഷ്യന്‍ തന്റെ മതക്കാരന ല്ലാത്തതിനാല്‍ ഈശ്വര സൃഷ്ടിയല്ലെന്ന് പറയുമ്പോള്‍ അവിടെ തുടങ്ങുന്നു വിശ്വാസത്തിന്റെ പേരില്‍ ഉള്ള സംഘര്‍ഷം. പലയിടങ്ങളിലും അധികാരത്തിന്റെയും സാഹചര്യത്തിന്റേയും അടിസ്ഥാനത്തില്‍ അവന്‍ അപരന്റെ വിശ്വാസങ്ങളെ നിഷേധിക്കുന്നു. ഭാഗ്യവശാല്‍ ഒരു ജനാധിപത്യ രാജ്യമായതിനാല്‍ ഇന്ത്യയില്‍ മത സ്വാതന്ത്രം അനുവദിക്ക പ്പെട്ടിരിക്കുന്നു, എന്നാല്‍ അപൂര്‍വ്വം ചില അവസരങ്ങളില്‍ ചിലയിടങ്ങളില്‍ ഇതിനു തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടാറും തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാകാറും ഉണ്ട്‌ എന്നത്‌ നിഷേധിക്കുന്നില്ല. എങ്കിലും ഇത്‌ ശ്രദ്ധയില്‍ പെട്ടാല്‍ ഭരണകൂടം അതിനെതിരെ നടപടി സ്വീകരിക്കാറും ഉണ്ട്‌.
 
നീണ്ട പതിനേഴ്‌ വര്‍ഷത്തിനു ശേഷം ആണ്‌ ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുറത്തു വന്നിരിക്കുന്നത്‌. (അറിഞ്ഞിടത്തോളം ഈ റിപ്പോര്‍ട്ടില്‍ അന്നത്തെ കേന്ദ്ര ഭരണത്തി ലിരുന്നവരുടെ വീഴചയെ കുറിച്ച്‌ കാര്യമായ പരാമര്‍ശം ഇല്ല). ഈ സാഹചര്യത്തില്‍ ഇനി ഇത്തരം തര്‍ക്കങ്ങളും തച്ചുടക്കലുകളും ഇല്ലതാക്കുവാന്‍ വേണ്ട നടപടികളെ / ജാഗ്രതയെ കുറിച്ച്‌ അതില്‍ പറയുന്നുമുണ്ട്‌. ജുഡീഷ്യല്‍ അന്വേഷണം അര്‍ത്ഥ വത്താവണ മെങ്കില്‍ ആ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചതു കൊണ്ടു മാത്രം ആകില്ല അതില്‍ എന്തെങ്കിലും വീഴ്‌ച്ചകള്‍ ഉണ്ടെങ്കില്‍ അതിനു പരിഹാരം കൊണ്ടും അതിലെ കണ്ടെത്തലുകളെ ഗൗരവമായി കണ്ടു കൊണ്ടും നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയും കുറ്റവാളികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുത്തും ആയിരിക്കണം. ജനാധിപത്യം പൗരനു ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ നില നിര്‍ത്തുവാനും അവന്റെ ആരാധനാ ലയങ്ങള്‍ സംരക്ഷിക്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ ഓരോ രാഷ്ടീയ കക്ഷിക്കും ബാധ്യതയുണ്ട്‌. അവര്‍ അത്‌ നടപ്പിലാക്കുവാന്‍ ശ്രദ്ധിക്കുക തന്നെ വേണം. നീതി നിഷേധിക്കപ്പെട്ടു എന്ന തോന്നലോടെയും ഭയപ്പാടോടെയും ഉള്ള ഒരു ദിനം പോലും ഇന്ത്യയിലെ കോടി ക്കണക്കായ ആളുകള്‍ക്ക്‌ ഉണ്ടാകാതിരിക്കട്ടെ.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ?!

November 30th, 2009

mullaperiyar-politicsകഴിഞ്ഞ കുറേ ദിവസങ്ങളായി പ്രമുഖ മാധ്യമങ്ങ ളിലൊക്കെ മുല്ലപ്പെരി യാറിനെ പ്പറ്റി എന്തെങ്കിലുമൊക്കെ വാര്‍ത്തകളുണ്ട്. അണക്കെട്ടിലെ ജല നിരപ്പ് 136 അടിയാകാന്‍ പോകുന്നു, അണക്കെട്ടിന് ബലക്ഷയം വര്‍ദ്ധിച്ചിരിക്കുന്നു, മൂന്നിടത്ത് കൂടി ചോര്‍ച്ച കാണാന്‍ തുടങ്ങിയിരിക്കുന്നു, പെരിയാറിന്റെ തീരത്തു ള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം, എന്നു തുടങ്ങി ഭീതി ജനകമായ വാര്‍ത്തകളാണ് ദിവസവും വന്നു കൊണ്ടിരുന്നത്.

കേരളത്തിലെ മൂന്നര ക്കോടിക്ക് മേലെ വരുന്ന ജനങ്ങളില്‍ എത്ര പേര്‍ തങ്ങളില്‍ പലരുടേയും അന്തകനാകാന്‍ സാദ്ധ്യതയുള്ള മുല്ലപ്പെരിയാര്‍ ഡാമിനെ പ്പറ്റിയും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെ പ്പറ്റിയും ബോധവാന്മാരാണ്? ബഹു ഭൂരിപക്ഷത്തിനും കാര്യമായൊന്നും അറിയില്ല എന്ന് തന്നെ വേണം കരുതാന്‍.

mullaperiyar-dam

മുല്ലപ്പെരിയാര്‍ അണക്കെട്ട്

ലക്ഷ ക്കണക്കിന് മലയാളികളുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസ്സിന്റെ വാള് പോലെ മുല്ലപ്പെരിയാര്‍ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് കാലം കുറേയാകുന്നു. നിര്‍മ്മാണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇതായിരുന്നെങ്കിലും, ചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലു മൊക്കെ ഉപയോഗിച്ചു ണ്ടാക്കിയ 113 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് ഇന്ന് ലോകത്തി ലുള്ളതില്‍ ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്.

mullaperiyar-dam-googleearth

മുല്ലപ്പെരിയാര്‍ – ഗൂഗ്‌ള്‍ ഏര്‍ത്ത് ഉപഗ്രഹ ചിത്രം

1896 ല്‍ ഈ അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാലത്ത്, 50 കൊല്ലത്തിലധികം ഇത്തരം അണക്കെട്ടു കള്‍ക്ക് ആയുസ്സില്ലെന്ന് അണക്കെട്ടിന്റെ ശില്‍പ്പിയായ ബെന്നി ക്വിക്ക് എന്ന ബ്രിട്ടീഷുകാരന്‍ തന്നെ പറയുന്നുണ്ട്. അങ്ങനെ നോക്കിയാല്‍ പോലും, സ്വാതന്ത്യത്തിന് മുന്നേ തന്നെ അണക്കെട്ടിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. സായിപ്പ് ഉണ്ടാക്കിയ അണക്കെട്ടായതു കൊണ്ട് മാത്രമാണ് പിന്നെയും 63 കൊല്ലമായി അതിങ്ങനെ പൊട്ടാതെ നില്‍ക്കുന്നത്. നമ്മുടെ നാട്ടുകാര്‍ ആരെങ്കിലുമാണ് ഡാമുണ്ടാക്കി യതെങ്കില്‍ ഇതിനോടകം മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുരന്തത്തിന്റെ പ്ലാറ്റിനം ജ്യൂബിലി മലയാളികള്‍ ആഘോഷിച്ച് കഴിഞ്ഞിട്ടു ണ്ടാകുമായിരുന്നു.

കേരളത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതി ചെയ്യുന്നതെങ്കിലും തമിഴ്നാടാണ് ഡാമിന്റെ ഉടമസ്ഥര്‍ . അക്കഥകളൊക്കെ പറയാന്‍ പോയാല്‍ മണ്ടത്തരങ്ങളുടെ സര്‍ദാര്‍ജി ക്കഥ പരമ്പര പോലെ കേട്ടിരുന്ന് ചിരിക്കാനുള്ള വകയുണ്ട്.

ബ്രിട്ടീഷ് ഭരണ കാലത്ത് തേനി, മദുര, ദിണ്ടിക്കല്‍‍, രാമനാഥ പുരം എന്നീ തമിഴ് പ്രവിശ്യകള്‍ ജല ക്ഷാമം അനുഭവി ക്കുമ്പോള്‍ പശ്ചിമ ഘട്ടത്തിനി പ്പുറമുള്ള കേരളത്തിലെ പെരിയാര്‍ തീരങ്ങളില്‍ പലപ്പോഴും വെള്ളപ്പൊക്ക മായിരുന്നു. ഇതിന് സായിപ്പ് കണ്ടു പിടിച്ച പ്രതിവിധിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. പെരിയാര്‍ നദിയിലെ വെള്ളം അണകെട്ടി പശ്ചിമ ഘട്ടം തുരന്ന് മദുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെ ത്തിക്കാനിട്ട പദ്ധതിയാണ് ഇന്നിപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന തലവേദന യായി മലയാളിയുടെ ഉറക്കം കെടുത്തുന്നത്.

1886 ഒക്ടോബര്‍ 29ന് പെരിയാര്‍ പാട്ടക്കരാര്‍ പ്രകാരം പെരിയാര്‍ നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന 8000 ഏക്കര്‍ സ്ഥലത്തിന് പുറമെ അണക്കെട്ട് നിര്‍മ്മാണ ത്തിനായി 100 ഏക്കര്‍ സ്ഥലവും തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാമ വര്‍മ്മ അന്നത്തെ മദിരാശി സര്‍ക്കാറിന് പാട്ടമായി നല്‍കുക യാണുണ്ടായത്. കരാറു പ്രകാരം പാട്ടത്തുകയായി ഏക്കറിനു 5 രൂപയെന്ന കണക്കില്‍ 40,000 രൂപ വര്‍ഷം തോറും കേരളത്തിന് ലഭിക്കും. 50 വര്‍ഷം മാത്രം ആയുസ്സ് കണക്കാ ക്കിയിരുന്ന ‍ഡാമിന്റെ കരാര്‍ കാലയളവ് 999 വര്‍ഷമാണെ ന്നുള്ളതാണ് വിരോധാഭാസം. ആദ്യ കരാര്‍ കഴിയുമ്പോള്‍ വേണമെങ്കില്‍ വീണ്ടുമൊരു 999 വര്‍ഷത്തേക്ക് കരാര്‍ പുതുക്കുന്നതിന് വിരോധമൊന്നും ഇല്ലെന്നുള്ള മറ്റൊരു മണ്ടത്തരവും കൂടെ കരാറിലുണ്ട്.

അണക്കെട്ടില്‍ ചോര്‍ച്ചയും മറ്റും വരാന്‍ തുടങ്ങിയ തോടെയാ യിരിക്കണം അണക്കെട്ട് ദുര്‍ബ്ബലമാണെന്നും ജല നിരപ്പ് 136 അടിക്ക് മുകളില്‍ ഉയര്‍ത്താന്‍ പറ്റില്ലെന്നും പറഞ്ഞ് കേരളവും തമിഴ്നാടും തമ്മിലുള്ള നിയമ യുദ്ധങ്ങള്‍ ആരംഭിക്കുന്നത്. (ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും രാഷ്ട്രീയം ഉണ്ടോ യെന്നറിയില്ല.) ഡാം പൊട്ടിയാലും തമിഴ്നാട്ടിലേക്ക് വെള്ളമൊഴുകി അവര്‍ക്ക് അപകടം ഒന്നുമുണ്ടാകില്ല എന്നതു കൊണ്ട് കിട്ടുന്നിടത്തോളം കാലം വെള്ളം ഊറ്റാനാണ് തമിഴ്നാടിന്റെ പദ്ധതി. ഡാം പൊട്ടിയാല്‍ 35 കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി ഡാം ആ വെള്ളം മുഴുവന്‍ താങ്ങിക്കോളും എന്നുള്ള മുടന്തന്‍ ന്യായങ്ങളും തമിഴ്നാട് സര്‍ക്കാര്‍ നിരത്തുന്നുണ്ട്. ഇടുക്കി ഡാം അല്ലാതെ തന്നെ നിറഞ്ഞു കവിയാറുണ്ടെന്നും മുല്ലപ്പെരിയാറിലെ വെള്ളം കൂടെ താങ്ങാന്‍ ഇടുക്കി ഡാമിന് ആകില്ലെന്നുമുള്ളത് പകല്‍ പോലെ വ്യക്തമായ കാര്യമാണ്. ഇനി അഥവാ ഇടുക്കി ഡാം ഈ വെള്ളം മുഴുവന്‍ താങ്ങിയാലും മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയില്‍ പെരിയാര്‍ തീരത്ത് താമസിക്കുന്ന പതിനായിര ക്കണക്കിന് ജനങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ?

ആയുസ്സെത്തിയ അണ ക്കെട്ടെങ്ങാനും പൊട്ടിയാലുള്ള അവസ്ഥയെ പ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയാല്‍ അഞ്ചാറ് സംസ്ഥാന ങ്ങളിലെ ജനങ്ങള്‍ക്ക് മനസ്സമാധാ നത്തോടെ റോഡിലി റങ്ങാനും പറ്റില്ല, വീട്ടിലിരിക്കാനും പറ്റില്ല. ഇടുക്കിയിലുള്ള ഒരു ബ്ലോഗ് സുഹൃത്ത് ഈയിടയ്ക്ക് എന്നോട് പറഞ്ഞു, അദ്ദേഹം തെങ്ങ് കയറ്റം പഠിക്കാന്‍ പോകുക യാണെന്ന്. തെങ്ങ് കയറ്റം പഠിക്കുന്നത് നല്ലതാണ്. തെങ്ങു കയറ്റ ത്തൊഴിലാളി ക്ഷാമം നേരിടുന്ന ഇക്കാലത്ത് കുറച്ച് കാലം തേങ്ങയിടാന്‍ മറ്റാരേയും ആശ്രയിക്കേണ്ടി വരില്ല എന്നല്ലാതെ, ഡാം പൊട്ടുന്ന സമയത്ത് തെങ്ങില്‍ കയറി രക്ഷപ്പെടാ മെന്നൊന്നും ആരും കരുതേണ്ട. എറണാ കുളത്ത് ഹൈക്കോര്‍ട്ട് കെട്ടിടത്തിന്റെ നാലാം നിലയില്‍ വരെ വെള്ളം കയറുമെന്നാണ് കണക്കാക്ക പ്പെടുന്നത്. അപ്പോള്‍ പിന്നെ ഇടുക്കിയിലുള്ള തെങ്ങിന്റെ മണ്ടയില്‍ കയറി രക്ഷപെടാ മെന്നുള്ളത് വ്യാമോഹം മാത്രമല്ലേ ?

അപകടം എന്തെങ്കിലും പിണഞ്ഞാല്‍ , കണക്കുകള്‍ സൂചിപ്പിക്കുന്നതു്‌ ശരിയാണെങ്കില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ‍, ആലപ്പുഴ എന്നീ ജില്ലകളിലായി കുറഞ്ഞത് 40 ലക്ഷം ജനങ്ങളെങ്കിലും ചത്തൊടുങ്ങും. പണ്ഢിതനും, പാമരനും, പണമുള്ളവനും, പണമില്ലാത്തവനും, സിനിമാക്കാരനും, രാഷ്ട്രീയക്കാരനും, കേന്ദ്രത്തില്‍ പിടിയുള്ളവനും, പിടിയില്ലാ ത്തവനും, കുട്ടികളും, വലിയവരും എല്ലാമടക്കമുള്ള ലക്ഷ ക്കണക്കിന് മനുഷ്യാ ത്മാക്കള്‍ വീട്ടിലും, റോട്ടിലും, പാടത്തും, പറമ്പിലു മൊക്കെയായി ചത്തു മലക്കും. കുറേയധികം പേര്‍ ആര്‍ക്കും ബുദ്ധിമൊട്ടൊന്നും ഉണ്ടാക്കാതെ അറബി ക്കടലിന്റെ അഗാധതയില്‍ സമാധിയാകും. കന്നുകാലികള്‍ അടക്കമുള്ള മിണ്ടാ പ്രാണികളുടെ കണക്കൊന്നും മുകളില്‍ പറഞ്ഞ 40 ലക്ഷത്തില്‍ പെടുന്നില്ല.

കെട്ടിടങ്ങ ള്‍ക്കുള്ളിലും വാഹന ങ്ങളിലുമൊ ക്കെയായി കുടുങ്ങി ക്കിടക്കുന്ന ഇത്രയുമധികം ശവ ശരീരങ്ങള്‍ 24 മണിക്കൂറിനകം കണ്ടെടുത്ത് ശരിയാം വണ്ണം മറവു ചെയ്തില്ലെങ്കില്‍ ‍, ജീവനോടെ അവശേഷിക്കുന്ന ബാക്കിയുള്ള മനുഷ്യ ജന്മങ്ങള്‍ പകര്‍ച്ച വ്യാധികളും, മറ്റ് രോഗങ്ങളും പിടിച്ചു്‌ നരകിച്ചു്‌ ചാകും. ഇക്കൂട്ടത്തില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ പട നയിക്കുന്ന തമിഴനും, ലക്ഷ ക്കണക്കിനുണ്ടാകും. നദീ ജലം നഷ്ടമായതു കൊണ്ട് തേനി, മദുര, ദിണ്ടിക്കല്‍, രാമനാഥ പുരം എന്നിങ്ങനെ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന പതിനായിര ക്കണക്കിന് തമിഴ് മക്കള്‍ വരള്‍ച്ചയും പട്ടിണിയും കൊണ്ട് വലയും. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ട സമയത്ത് സര്‍ദാര്‍ജി മാര്‍ക്ക് നേരെ പൊതു ജനം ആക്രമണം അഴിച്ചു വിട്ടതു പോലെ കണ്‍‌ മുന്നില്‍ വന്നു പെടുന്ന തമിഴന്മാരോട് മലയാളികള്‍ വികാര പ്രകടനം വല്ലതും നടത്തുകയും അതേ നാണയത്തില്‍ തമിഴ് മക്കള്‍ പ്രതികരിക്കുകയും ചെയ്താല്‍ ഒരു വംശീയ കലാപം തന്നെ രാജ്യത്ത് പൊട്ടിപ്പുറ പ്പെട്ടെന്ന് വരും.

ഇതെല്ലാം കഴിഞ്ഞിട്ടും അവശേഷിക്കുന്ന മലയാളിയും, തമിഴനും, ഈ ദാരുണ സംഭവത്തിന്റെ പഴി അങ്ങോട്ടും ഇങ്ങോട്ടും ചാരി, വീണ്ടും കാലം കഴിക്കും. ഒരു രാജാവിന് പറ്റിയ അബദ്ധം നാളിത്ര കഴിഞ്ഞിട്ടും തിരുത്താ നാകാതെ പ്രജകളെ പരിപാലി ക്കുന്നെന്ന പേരില്‍ നികുതി പ്പണം തിന്നു കുടിച്ച് സുഖിച്ച് കഴിഞ്ഞു പോകുന്ന മന്ത്രിമാരേയും അവരുടെ പിണിയാ ളുകളേയും നാമൊക്കെ പിന്നെയും പിന്നെയും വന്‍ ഭൂരിപക്ഷ ത്തിന് തിരഞ്ഞെടുത്ത് തലസ്ഥാന ത്തേക്കും കേന്ദ്രത്തിലേക്കും അയച്ചു കൊണ്ടിരിക്കും. ആ രാഷ്ട്രീയ വിഷ ജീവികളൊ ക്കെയും ഇടതും വലതും കളിച്ചു്‌, വീണ്ടും വീണ്ടും, മാറി മാറി മലയാള സമൂഹത്തെ യൊന്നാകെ കൊള്ളയടിക്കും.

1979 ആഗസ്റ്റ് 11ന് കനത്ത മഴയില്‍ ഗുജറാത്തിലെ മോര്‍വി ഡാം തകര്‍ന്നപ്പോള്‍ ഉണ്ടായതാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഡാം ദുരന്തം. 20 മിനിറ്റിനകം 15,000 ത്തോളം ജനങ്ങളാണ് അന്ന് മോര്‍വി പട്ടണത്തില്‍ മണ്ണോട് ചേര്‍ന്നത്.

രണ്ടാഴ്ച്ച മുന്‍പ് അതി ശക്തമായ മഴ കാരണം തമിഴ്നാട്ടിലെ ആളിയാര്‍ ഡാം തുറന്ന് വിട്ടപ്പോള്‍ പാലക്കാട്ടെ മൂലത്തറ റെഗുലേറ്റര്‍ തകര്‍ന്ന് വിലപ്പെട്ട മനുഷ്യ ജീവനൊപ്പം 50 കോടിയില്‍പ്പരം രൂപയുടെ നാശ ന‍ഷ്ടങ്ങളാണു ണ്ടായത്.

2006 ആഗസ്റ്റില്‍ കനത്ത മഴ കാരണം രാജസ്ഥാനിലെ ബജാജ് സാഗര്‍ ഡാമിലെ അധിക ജലം തുറന്ന് വിട്ടപ്പോള്‍ ഉണ്ടായ ദുരന്തത്തിന്റെ ബാക്കി പത്രങ്ങള്‍ കുറേ നാളുകള്‍ക്ക് ശേഷമാണെങ്കിലും നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ള ഒരാളാണ് ഞാന്‍. അവിടെ പലയിടത്തും വെള്ളം ഇരച്ചു കയറിയതു്‌ രാത്രിയായതു കൊണ്ടു്‌ ഗ്രാമ വാസികളില്‍ പലരും ഉറക്കത്തില്‍ തന്നെ മുങ്ങി മരിച്ചു. നൂറു കണക്കിനു്‌ കന്നുകാലികളും, മിണ്ടാ പ്രാണികളും ചത്തൊടുങ്ങി. ഭൂ പ്രകൃതിയിലുള്ള പ്രത്യേകത കാരണം, മാസങ്ങളോളം ഈ വെള്ളം താഴ്ന്ന പ്രദേശങ്ങളില്‍ കെട്ടി ക്കിടന്നു്‌ ബുദ്ധിമുട്ടു ണ്ടാക്കി. തൊട്ടടുത്ത സംസ്ഥാനമായ ഗുജറാത്തിലും ഈ ഡാമില്‍ നിന്നൊഴുകിയ വെള്ളം ഒരു പാടു്‌ നാശങ്ങള്‍ വിതച്ചു. ഗുജറാത്തിലെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മുന്‍ സൈനികനും, ഹെലിക്കോപ്റ്റര്‍ പൈലറ്റുമായ എന്റെ അമ്മാവന്‍ ക്യാപ്റ്റന്‍ മോഹന്റെ അടുക്കല്‍ നിന്ന് ആ ദുരന്തത്തിന്റെ മറ്റൊരു ഭീകര മുഖം മനസ്സിലാക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്.

ഇതൊക്കെ ക്കൊണ്ടാകാം 2 കൊല്ലത്തി ലധികമായി, എന്നും മുല്ലപ്പെരി യാറിനെ പ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് ഞാന്‍ കാതോര്‍ക്കുന്നത് ഒരു ഉള്‍ക്കിടി ലത്തോടെ മാത്രമാണ്.

മനുഷ്യത്വം എന്നത് അധികാ‍ര ക്കസേരകളില്‍ ഇരിക്കുന്ന മഹാന്മാ ര്‍ക്കൊക്കെ നഷ്ടപ്പെട്ടു കഴിഞ്ഞോ ? അണക്കെട്ടിന്റെ ആയുസ്സിന്റെ 20 ഇരട്ടിയേ ക്കാളധികം കാലത്തേക്ക് അതില്‍ നിന്ന് അയല്‍ സംസ്ഥാനത്തിന് വെള്ളം കൊടുക്കാമെന്നുള്ള കരാറിന് കൂട്ടു നിന്ന രാജാവിനും, (രാജാവിനെ സായിപ്പ് നിര്‍ബന്ധിപ്പിച്ച് സമ്മതിപ്പിച്ച താണെന്നുള്ളത് വിസ്മരിക്കുന്നില്ല.) ആ കരാര്‍ പ്രകാരം ഇനിയും മുന്നോട്ട് പോയാല്‍ ലക്ഷ ക്കണക്കിന് പ്രജകള്‍ ചത്തടിയുമെന്ന് മനസ്സിലാക്കിയിട്ടും രാഷ്ട്രീയം കളിക്കുന്ന മന്ത്രിമാര്‍ക്കും, മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലേ ?

സംസ്ഥാനങ്ങളുടെ രണ്ടിന്റേയും കേസ് കോടതിയിലിട്ട് തട്ടി ക്കളിക്കുന്ന സുപ്രീം കോടതി എന്ന് പറയുന്ന പരമോന്നത നീതി ന്യായ വ്യവസ്ഥയ്ക്ക് പിന്നിലുള്ളത് മനുഷ്യന്മാര്‍ തന്നെയല്ല എന്നുണ്ടോ ? ഇതെന്താ പിടി കിട്ടാ പ്പുള്ളിയോ, തെളിവില്ലാതെ കിടക്കുന്ന കേസോ മറ്റോ ആണോ ഇങ്ങനെ നീട്ടി നീട്ടി ക്കൊണ്ടു പോകാന്‍ ? അടുത്ത ഹിയറിങ്ങ് ഇനി ജനുവരിയിലാണ് പോലും. രണ്ട് കൂട്ടര്‍ക്കും 9 ദിവസം വീ‍തം വേണമത്രേ കേസ് വാദിച്ച് തീര്‍ക്കാന്‍!

ഈ കേസ് തീര്‍പ്പാക്കാന്‍ എന്താണിത്ര കാല താമസം ? ഇതിനേക്കാള്‍ വലിയ ഏത് കേസാണ് സുപ്രീം കോടതിയില്‍ അടിയന്തിരമായി തീരുമാനം കാത്തു കിടക്കുന്നത് ? എന്തോന്നാണ് ഇത്ര വാദിക്കാന്‍ ? ഡാമിലെ വെള്ളം കുറച്ച് ദിവസ മെടുത്തി ട്ടായാലും, ആള പായമില്ലാത്ത രീതിയില്‍ ഒന്ന് തുറന്ന് വിട്ട് ഇപ്പോഴത്തെ അതിന്റെ ശോചനീ യാവസ്ഥ മനസ്സി ലാക്കാന്‍ സുപ്രീം കോടതിക്ക് ഒരു ശ്രമം നടത്തി നോക്കി ക്കൂടെ ? ലക്ഷ ക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകട ത്തിലാകുന്ന തരത്തിലുള്ള ഒരു കേസാ കുമ്പോള്‍ കോടതി നേരിട്ടി ടപെട്ട് അങ്ങനെ ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്ന് മാത്രമേ നിയമ മറിയാത്ത സാധാരണ ക്കാരനായ എനിക്ക് ചിന്തിക്കാ നാകുന്നുള്ളൂ.

പാച്ചു എന്ന ബ്ലോഗര്‍ മുല്ലപ്പെരിയാറിലേക്ക് നടത്തിയിട്ടുള്ള യാത്രയുടെ വിവരണങ്ങളും പടങ്ങളുമൊക്കെ ഓരോ മലയാളിയും ഈ അവസരത്തില്‍ കണ്ടിരിക്കേണ്ട ഒന്നാണ്. ഒറ്റയാള്‍ പട്ടാളമായി ഇംഗ്ലണ്ടിലെ തന്റെ സ്വത്ത് മുഴുവന്‍ വിറ്റ് പെറുക്കി മുല്ലപ്പെരിയാര്‍ ഡാമുണ്ടാക്കിയ ബെന്നി ക്വിക്ക് എന്ന സായിപ്പിന്റെ കഥയൊക്കെ പാച്ചുവിന്റെ തന്നെ വാക്കുകളിലൂടെ അവിടെ വായിക്കാം. 115 അടിക്ക് താഴെ അണക്കെട്ടിലെ വെള്ളം താഴ്ന്നാല്‍ മാത്രമേ പൊട്ടി പ്പൊളിഞ്ഞ അണ ക്കെട്ടിന്റെ ശരിയായ രൂപം വെളിയില്‍ വരൂ. അതാരും കാണാതി രിക്കാന്‍ തമിഴ്നാട് പരമാവധി ശ്രമിക്കുന്നു ണ്ടെങ്കിലും പല ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പാച്ചു ക്യാമറയില്‍ പകര്‍ത്തി യിട്ടുണ്ട്. കൂട്ടത്തില്‍ ഷേര്‍ഷയുടെ ഈ പോസ്റ്റും വായിക്കൂ.

ഡാം പരിസര ത്തെങ്ങാനും റിക്‍ടര്‍ സ്കെയില്‍ സൂചിക 6 ലേക്ക് എത്തുന്ന രീതിയിലുള്ള ഒരു ഭൂചലനമോ മറ്റോ ഉണ്ടായാല്‍ എല്ലാം അതോടെ തീരും. കേന്ദ്ര ജല കമ്മീഷന്റെ ചട്ട പ്രകാരം, ഡാമില്‍ ഉണ്ടാകുന്ന ചോര്‍ച്ചകളും മാറ്റങ്ങളും നിരീക്ഷി ക്കുകയും അപകട സാദ്ധ്യത കണ്ടാല്‍ കേരള സര്‍ക്കാരിനേയും ജനങ്ങളേയും വിവര മറിയി ക്കേണ്ടതും തമിഴ്നാട് സര്‍ക്കാരാണ്. കേസും കൂട്ടവുമായി കേരളത്തി നെതിരെ ശത്രുതാ മനോഭാവ ത്തോടെ നില്‍ക്കുന്ന അവര്‍, അക്കാര്യത്തില്‍ എത്രത്തോളം ശുഷ്ക്കാന്തി കാണിക്കുമെന്ന് കണ്ടു തന്നെ അറിയണം.

എമര്‍ജന്‍സി ആക്‍ഷന്‍ പ്ലാന്‍ (E.A.P.) എന്ന അറ്റ കൈയ്യെ ക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അണ ക്കെട്ട് പൊട്ടിയാല്‍ പ്രധാനമായും ചെയ്യാനുള്ള രക്ഷാ പ്രവര്‍ത്തന ങ്ങളാണ് ഇപ്പറഞ്ഞ ആക്‍ഷന്‍ പ്ലാന്‍. എന്തൊക്കെ പ്ലാന്‍ ചെയ്താലും എത്രയൊക്കെ നടപ്പിലാക്കാന്‍ പറ്റും ഈ മല വെള്ള പ്പാച്ചിലി നിടയില്‍ ?! എത്ര പേരുടെ ജീവനും സ്വത്തും രക്ഷിക്കാനാകും പ്രളയ ജലം പൊങ്ങി പ്പൊങ്ങി വരുന്നതിനിടയ്ക്ക് ? തിക്കിനും തിരക്കിനു മിടയില്‍ എല്ലാം വെള്ളത്തില്‍ വരച്ച വര മാത്രമേ ആകൂ.

കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ദൈവത്തി നല്ലാതെ മറ്റാര്‍ക്കും കേരളത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങേര്‍ക്ക് വേണമെങ്കില്‍ രക്ഷിക്കട്ടെ. അങ്ങേരുടെ സ്വന്തം നാടല്ലേ എന്നതാണ് അവസ്ഥ !

ഒരപകടവും സംഭവി ക്കരുതേ എന്ന് പ്രാര്‍ത്ഥി ക്കുന്ന സമയത്തും, അഥവാ അങ്ങനെ യെന്തെങ്കിലും സംഭവിച്ചാല്‍ തന്നെ ഞാന്‍ എന്റെ കുടുംബത്തിന്റെ കൂടെ നാട്ടിലുള്ള പ്പോള്‍ മാത്രം അത് സംഭവിച്ചാല്‍ മതിയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്തു വന്നാലും ഒരുമിച്ച് നേരിടാമല്ലോ ? അതല്‍പ്പം സ്വാര്‍ത്ഥ തയാകാം, പക്ഷെ എനിക്കങ്ങനെ ചിന്തിക്കാനും പ്രാര്‍ത്ഥി ക്കാനുമേ ഈയവ സരത്തില്‍ ആകുന്നുള്ളൂ. ക്ഷമിക്കുക.

പ്രാര്‍ത്ഥിക്കാ നല്ലാതെ നമ്മള്‍ ജനത്തിന് എന്താണ് ചെയ്യാനാകുക ? തമിഴനെ ആക്രമിച്ച് കീഴടക്കി ഡാം തുറന്ന് വിട്ട് ജയിലില്‍ പോകണോ ? അതോ കോടതി വിധി വരുന്നതു വരെ പ്രാണ ഭയത്തോടെ ജീവിക്കണോ ? അതുമല്ലെങ്കില്‍ ഇതു പോലെ വാക്കുകളിലൂടെ സ്വന്തം ദൈന്യത പ്രകടിപ്പിച്ചാല്‍ മതിയോ ?

ചിലപ്പോള്‍ തോന്നും ഇങ്ങനെ പേടിച്ച് പേടിച്ച് ജീവനും സ്വത്തിനും ഒരുറപ്പുമില്ലാതെ ജീവിക്കുന്നതിലും ഭേദം വല്ല തീവ്ര വാദിയോ മറ്റോ ആയാല്‍ മതിയാ യിരുന്നെന്ന്. നൂറു കണക്കിന് ആളെ കൊന്നൊടുക്കിയ വിദേശ തീവ്രവാദിക്ക് 31 കോടി ചിലവില്‍ താമസവും, ഭക്ഷണവും, പാതുകാപ്പും, വക്കീലും, വിളിപ്പുറത്ത് വൈദ്യ സഹായവുമെല്ലാം കൊടുക്കുന്ന രാജ്യത്ത്, ഒരക്രമവും കാണിക്കാതെ നിയമം അനുശാസി ക്കുന്നതു പോലെ മാന്യമായി ജീവിക്കുന്ന ലക്ഷ ക്കണക്കിന് ജനങ്ങള്‍ക്ക് നേരാം വണ്ണം ഭക്ഷണവും വെള്ളവും വെളിച്ചവും ജീവ സുരക്ഷയും ഒന്നുമില്ല.

ഒന്ന് മാത്രം മനസ്സിലാക്കുക. രാഷ്ട്രീയവും കോടതി യുമൊക്കെ കളിച്ച് കളിച്ച് എന്തെങ്കിലും കുഴപ്പങ്ങള്‍ വരുത്തി വെക്കാനാണ് അധികാരി വര്‍ഗ്ഗത്തിന്റെ ഭാവമെങ്കില്‍, ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഒരു ദുരന്ത ത്തിനവര്‍ സമാധാനം പറയേണ്ടി വരും. അവരിലൊ ന്നിനെപ്പോലും റോഡിലിറങ്ങി നടക്കാന്‍ ബാക്കി വരുന്ന കേരള ജനത അനുവദിച്ചെന്ന് വരില്ല. പേപ്പട്ടികളെ നേരിടുന്ന ലാഘവത്തോടെ തെരുവില്‍ ജനങ്ങളവരെ കല്ലെറിഞ്ഞു വീഴ്ത്തും. ഉറ്റവനും ഉടയവനും നഷ്ടപ്പെട്ട്, മനസ്സിന്റെ സമ നില തെറ്റി നില്‍ക്കേണ്ടി വന്നേക്കാവുന്ന ലക്ഷ ക്കണക്കിന് ജനങ്ങളുടെ വികാരത്തിന് മാത്രം വില പറയരുത്.

വാല്‍ക്കഷണം :- പഴശ്ശിരാജ സിനിമയില്‍ ഇടച്ചേനി കുങ്കനെ അവതരിപ്പിച്ച് മലയാളികളുടെ കൈയ്യടി വാങ്ങിയ ശരത് കുമാര്‍ എന്ന തമിഴ് സിനിമാ നടന്‍ ഈയവ സരത്തില്‍ ഒരിക്കല്‍ കൂടെ കൈയ്യടി അര്‍ഹിക്കുന്നു. മുല്ല്ലപ്പെരിയാര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് താന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞി രിക്കുന്നത് എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെ ആണെങ്കിലും അല്ലെങ്കിലും, അങ്ങനെ പറയാന്‍ ഒരു തമിഴനെങ്കിലും ഉണ്ടായെന്നുള്ളത് അല്‍പ്പം സന്തോഷത്തിന് വക നല്‍കുന്നു.

niraksharan

നിരക്ഷരന്‍

- ജെ.എസ്.

വായിക്കുക: , ,

10 അഭിപ്രായങ്ങള്‍ »

ഇന്ന് ഗുരുവായൂര്‍ ഏകാദശി

November 28th, 2009

ഇന്ന് വൃശ്ചിക മാസത്തിലെ ശുക്ല പക്ഷ ഏകാദശി. ഇന്നാണ്‌ ഗുരുവായൂരിലെ പ്രതിഷ്ഠാ ദിനവും. കൂടാതെ, ഭഗവാന്‍ കുരുക്ഷേത്ര ഭൂമിയില്‍ വെച്ച്‌ അര്‍ജ്ജുനന്‌ ഗീതോപദേശം നടത്തിയ ദിവസം എന്ന പ്രത്യേകത കൂടി ഉണ്ട്‌ ഇന്നത്തെ ദിവസത്തിന്‌. ഏകാദശി ദിനത്തില്‍ ഭഗവാനെ ദര്‍ശിക്കുവാനും പ്രസാദ ഊട്ടിനുമായി ഗുരുവായൂരില്‍ ഭക്ത ലക്ഷങ്ങള്‍ ആണ്‌ എത്തുക.
 
വലിയ ആഘോഷ പരിപാടികള്‍ ആണ്‌ ഗുരുവായൂരില്‍ ഒരുക്കി യിരിക്കുന്നത്‌. ഗോതമ്പു ചോറും പായസവും അടങ്ങുന്ന ഏകാദശി പ്രസാദം രാവിലെ മുതല്‍ വിതരണം ചെയ്തു തുടങ്ങും. നാമ ജപ ഘോഷ യാത്രയും രഥ ഘോഷ യാത്ര യുമെല്ലാം ഇതിന്റെ ഭാഗമായി നടക്കും.
 
ആയിര ക്കണക്കിനു നെയ്‌ വിളക്കാണ്‌ ഇന്നു തെളിയുക.രാത്രി വിളക്കെ ഴുന്നള്ളിപ്പാണ്‌ മറ്റൊരു ചടങ്ങ്‌. നാലാം പ്രദക്ഷി ണത്തില്‍ ഭഗവാന്‍ എഴുന്നള്ളും. ഭഗവാന്റെ സ്വര്‍ണ്ണ ക്കോലം ഗുരുവായൂര്‍ പത്മ നാഭന്‍ വഹിക്കും. പുലര്‍ച്ച യോടെ കൂത്തമ്പ ലത്തില്‍ ദ്വാദശിപ്പണ സമര്‍പ്പണം ആരംഭിക്കും. അതു ഞായറാഴ്ച രാവിലെ ഒമ്പതു മണിയോളം തുടരും.
 
ഞായറാഴ്ച രാവിലെ ഒമ്പതു മണിക്ക്‌ നടയടക്കും. പിന്നീട്‌ വൈകീട്ട്‌ 3.30 നേ തുറക്കൂ. ഈ സമയത്ത്‌ ക്ഷേത്ര സന്നിധിയില്‍ ചോറൂണ്, വിവാഹം, തുലാഭാരം, ശയന പ്രദക്ഷിണം തുടങ്ങിയവ ഉണ്ടാകില്ല.
 
എസ്. കുമാര്‍, ദുബായ്
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

എടക്കഴിയൂര്‍ നിസാമുദ്ദീന്‍ കൊലക്കേസ്: പ്രതിക്കു വധ ശിക്ഷ

November 26th, 2009

hamsuചാവക്കാട്: എടക്കഴിയൂരില്‍ പന്ത്രണ്ടു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തി നിരയാക്കി കഴുത്തു ഞെരിച്ച്‌ കൊന്ന കേസില്‍ പ്രതിക്ക് വധ ശിക്ഷ. തിരുവത്ര പുത്തന്‍ കടപ്പുറത്ത് ‘കുത്തി ക്കീറി ഹംസു’ എന്ന കേരന്റകത്ത് ഹംസു (21) വിനാണ് തൃശൂര്‍ ജില്ലാ ജഡ്ജി ബി. കെമാല്‍ പാഷ ശിക്ഷ വിധിച്ചത്. പതിനേ ഴാമത്തെ വയസ്സില്‍ പത്തു വയസ്സുകാരിയെ ബലാല്‍ക്കാരം ചെയ്തതിന് ജുവനൈല്‍ കോടതി ശിക്ഷിച്ചിട്ടു ള്ളയാളാണ് ഹംസു.
 
എടക്കഴിയൂര്‍ നാലാം കല്ലില്‍ പുളിക്കല്‍ വീട്ടില്‍ മുഹമ്മദിന്റെയും തഹീനയുടെയും മകന്‍ നിസാമുദ്ദീനെ യാണ് ഹംസു കൊലപ്പെടു ത്തിയത്. തിരുവത്ര കുമാര്‍ യു. പി. സ്കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാര്‍ഥി യായിരുന്നു മരിച്ച നിസാമുദ്ദീന്‍. പ്രതി കുറ്റക്കാര നാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തി യിരുന്നു. 511, 377 വകുപ്പ് പ്രകാരം 5 വര്‍ഷം കഠിന തടവിനും 302 വകുപ്പ് പ്രകാരം മരണം വരെ തൂക്കിലേ റ്റാനുമാണ് ശിക്ഷ.
 
2008 ഒക്‌ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ നിന്ന്‌ രണ്ടു കീലോമീറ്റര്‍ അകലെയാണ്‌ എടക്കഴിയൂര്‍ കടപ്പുറം. വൈകിട്ട് അഞ്ചു മണിയോടെ വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പോയതായിരുന്നു നിസാമുദ്ദീന്‍. ഉച്ചയ്‌ക്ക്‌ വീട്ടില്‍ നിന്നും ഉത്സവം കാണാന്‍ പോയ കുട്ടി വൈകിട്ടും തിരിച്ചെത്തി യിരുന്നില്ല. രാത്രി നാടകം കണ്ട ശേഷം തിരിച്ചെ ത്തുമെന്ന്‌ വീട്ടുകാരും കരുതി. രാത്രി 12 മണി വരെ കുട്ടിയെ ഉത്സവം നടക്കുന്ന യിടത്ത് പലരും കണ്ടിരുന്നു. പിറ്റേന്ന് രാവിലെ യായിട്ടും കുട്ടിയെ കാണാത്ത തിനാല്‍ വീട്ടുകാര്‍ തിരുവത്രയിലെ ബന്ധു വീട്ടിലും മറ്റു സ്ഥലങ്ങളിലും അന്വേഷിച്ചു. അതിനിടയ്ക്കാണ് എടക്കഴിയൂര്‍ കാദിര യപ്പള്ളി റോഡ് കടപ്പുറത്തെ കാറ്റാടി മരക്കൂട്ട ത്തിനിടയ്ക്കുള്ള പൊന്ത ക്കാട്ടില്‍ മൃതദേഹം കണ്ട വിവരമറി യുന്നത്.
 
ചാലയില്‍ ഹംസ എന്നയാളാണ് കാറ്റാടി മരത്തിനി ടയില്‍ മൃതദേഹം കണാനിടയായത്. തുടര്ന്ന് ബന്ധുക്ക ളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. നാട്ടുകാര്‍ വിവര മറിയിച്ച തിനെ തുടര്ന്ന് ചാവക്കാട് എസ്. ഐ. പി. അബ്ദുള്‍ മുനീറും സംഘവുമെത്തി. തുടര്ന്ന് തൃശൂര്‍ എസ്. പി. എം. പി. ദിനേശ്, കുന്നംകുളം ഡി. വൈ. എസ്. പി. ടി. കെ. തോമസ്, കുന്നംകുളം സി. ഐ. കെ. കെ. രവീന്ദ്രന്‍, വടക്കാഞ്ചേരി സി. ഐ. വിശ്വംഭരന്‍, എസ്. ഐ. മാരായ സുരേന്ദ്രന്‍, ഇ. വിദ്യാ സാഗര്‍, അനില്‍ ജെ. റോസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി.
 
പാന്റസ് അഴിച്ചു മാറ്റിയ നിലയിലും ഷര്‍ട്ട് മുകളിലേക്ക് ചുരുട്ടിയ നിലയി ലുമായിരുന്നു. സമീപത്ത് മുതിര്‍ന്ന ഒരാളുടെ അടി വസ്ത്രവും കിടന്നിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റ പാടുണ്ടായിരുന്നു. പാന്റ്സും അടി വസ്‌ത്ര വുമില്ലാതെ കമിഴ്‌ന്നു കിടക്കുന്ന നിലയി ലായിരുന്നു നിസാമുദ്ദീന്‍റെ മൃതദേഹം കണ്ടെത്തിയത്. തൃശൂരില്‍ നിന്നുള്ള ഡോഗ് സ്ക്വാഡും എത്തിയിരുന്നു. മൃതദേഹ ത്തിനരികില്‍ ഉപേക്ഷി ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പ്രതിയുടേതെന്നു കരുതുന്ന അടി വസ്ത്ര ത്തില്‍ നിന്നും മൃതദേഹ ത്തില്‍ നിന്നും മണം പിടിച്ച പോലീസ് നായ്, കടപ്പുറത്തു കൂടി തെക്കോട്ട് ഏറെ ദൂരം ഓടി. കുഞ്ഞാദു സാഹിബ് റോഡ് കടപ്പുറത്ത് അവസാനി ക്കുന്നിടത്തു വന്നു നിന്നു. പ്രതി അവിടെ നിന്നും വാഹനത്തില്‍ കയറി പോയിരി ക്കുമെന്ന നിഗമന ത്തിലെത്തി പോലീസ്. ഫോറന്സിക് വിദഗ്ദ്ധ ലാലി വിന്സന്റിന്റെ നേതൃത്വ ത്തിലുള്ള സംഘവും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
 
പഞ്ചവടി ശങ്കര നാരായണ ക്ഷേത്ര ഉത്സവത്തോ ടനുബന്ധിച്ചു രാത്രിയില്‍ നാടകം കണ്ടു കൊണ്ടിരിക്കെ കുട്ടിയെ പ്രലോഭിപ്പിച്ച്‌ കൂട്ടി ണ്ടു പോയതായിരുന്നു. ദൃക്‌സാക്ഷി കളാരുമി ല്ലായിരുന്നെങ്കിലും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ 24 മണിക്കൂറിനകം പ്രതിയെ പിടി കൂടുകയും ചെയ്തു. പ്രതി തിരുവത്ര ചെങ്കോട്ട സ്വദേശി കേരന്റകത്തു ഹംസുവിനെ (32) തെളിവെടു പ്പിനായ് പോലീസ് സംഭവ സ്ഥലത്തെത്തിച്ചു.
 
എന്നാല്‍ രോഷാ കുലരായ നാട്ടുകാര്‍ അക്രമാ സക്തരായതിനെ തുടര്‍ന്ന് പ്രതിയെ ജീപ്പില്‍ നിന്നിറക്കാന്‍ കഴിയാതെ പോലീസ് മടങ്ങി. പിന്നീട് ചാവക്കാട് സി. ഐ. കെ. വി. പ്രഭാകരന്‍, എസ്. ഐ. പി. അബ്ദുല്‍ മുനീര്‍, എ. എസ്. ഐ. വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ ചാവക്കാട് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ഇ. സി. ഹരി ഗോവിന്ദന്റെ ചേംബറില്‍ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്ത് വിയ്യൂര്‍ ജയിലിലേക്ക് മാറ്റി.
 
അടുത്ത ആഴ്ച വീണ്ടും പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ടു വന്നതറിഞ്ഞ് എടക്കഴിയൂര്‍ കാദരിയ്യ പള്ളിക്കു സമീപത്തെ ബീച്ചില്‍ മാരകാ യുധങ്ങളുമായാണ് നാട്ടുകാര്‍ തടിച്ചു കൂടിയത്. നാടിനെ നടുക്കിയ ക്രൂരകൃത്യം ചെയ്ത പ്രതിക്ക് തങ്ങള്‍ക്ക് തന്നെ ശിക്ഷ നടപ്പാക്കണ മെന്നായിരുന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടത്.
 
ഇതിനിടയില്‍ രോഷാ കുലരായ ജനങ്ങളുടെ ചിത്രമെടുത്ത പത്ര പ്രവര്‍ത്തകന്റെ കയ്യില്‍ നിന്നും ക്യാമറ പിടിച്ചു വാങ്ങി ഫോട്ടോകള്‍ ജനങ്ങള്‍ തന്നെ നീക്കം ചെയ്തു. പിന്നീട് പ്രതിയുമായി എടക്കഴിയൂരില്‍ നിന്നും തിരിച്ച്, ഹംസുവിന്റെ വീടിനു സമീപ മെത്തിയപ്പോള്‍ അവിടെയും ജനങ്ങള്‍ സംഘടിച്ചു നിന്നതിനാല്‍ പ്രതിയെ ഇറക്കാന്‍ സാധിക്കാതെ പോലീസ് സ്റ്റേഷനിലേക്കു തന്നെ മടങ്ങി.
 
ക്ഷേത്ര വളപ്പില്‍ നിന്ന് പ്രതി കളിപ്പാട്ടം വാങ്ങി ക്കൊടുക്കാമെന്നു പറഞ്ഞ് നിസാമുദ്ദീനെ കടപ്പുറത്തെ കാറ്റാടി മരക്കൂട്ട ത്തിനടുത്തേക്ക് കൊണ്ടു പോയി. അവിടെ വച്ച് ബലമായി പാന്റസ് അഴിച്ചു മാറ്റി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ശ്രമിച്ചു. എതിര്‍ത്ത കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെ ടുത്തുകയും ചെയ്തു വെന്നാണ് ചാവക്കാട് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. 22 സാക്ഷികളേയും, 27 രേഖകളും, 12 തൊണ്ടി വസ്തുക്കളും പ്രോസിക്യൂഷന്‍ ഹാജരാക്കി യിരുന്നു. ദൃക്‌സാക്ഷികള്‍ ആരും ഇല്ലായിരുന്നു.
 
മൃതദേഹ ത്തിനടുത്തു നിന്ന് ലഭിച്ച നീല നിറത്തിലുള്ള അടി വസ്ത്രം പ്രതിയുടേ താണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞതാണ് കേസിന് വഴി ത്തിരിവായത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. കെ. പുഷ്പാംഗദനാണ് ഹാജരായത്. ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. വി. പ്രഭാകരന്‍, എസ്. ഐ. അബ്ദുള്‍ മുനീര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.
 
നിസാമുദ്ദീന്റെ പിതാവ് മത്സ്യ ക്കച്ചവട ക്കാരനാണ്. ഉമ്മ: താഹിറ. സഹോദരങ്ങള്‍: ഇമാമുദ്ദീന്‍, ഉമര്‍ മുക്താര്‍.
 
O-S-A-Rasheed
 
ഒ.എസ്.എ. റഷീദ്, ചാവക്കാട്
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

താക്കറെയുടെ വാക്കുകളില്‍ പ്രതിഷേധിക്കുക

November 17th, 2009

bal-thackeray-sachin-tendulkarഒരു മറാഠി ആയതില്‍ അഭിമാനം ഉണ്ടെങ്കിലും താന്‍ പ്രധാനമായും ഇന്ത്യാക്കാര നാണെന്നും, മുംബൈ എല്ലാവര്‍ക്കും അവകാശ പ്പെട്ടതാണെ ന്നുമുള്ള സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വാക്കുകള്‍ സങ്കുചിത പ്രാദേശിക വാദത്തിനോടുള്ള വിയോജിപ്പ്‌ വ്യക്തമാ ക്കുന്നതാണ്‌. ഈ വാക്കുകള്‍ മറാഠാ‍ വാദികളുടെ ഗോഡ് ഫാദറിനെ പ്രകോപി പ്പിച്ചതില്‍ അല്‍ഭുതമില്ല. സച്ചിന്‍ മറാഠികളുടെ മനസ്സില്‍ നിന്നും റണ്ണൗട്ടായെന്നും ഇത്തരം രാഷ്ടീയ അഭിപ്രയ പ്രകടനം നടത്തുന്നത്‌ ഭൂഷണമല്ലെന്നും സച്ചിന്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിക്ക ണമെന്നും അദ്ദേഹം സച്ചിനെതിരെ ശക്തമായ ഭാഷയില്‍ തന്നെ സാംന പത്രത്തില്‍ എഴുതി. ഇത്ര മാത്രം അസഹിഷ്ണു തയോടെ ഒരു പ്രസ്ഥാവന യിറക്കുന്നതിന്റെ പുറകിലെ വികാരം എന്തു തന്നെ ആയാലും അത്‌ ഇന്ത്യന്‍ ജനതയോടുള്ള വെല്ലുവിളിയും അവഹേളനവും ആയി മാത്രമേ കാണാനാകൂ. ഇന്ത്യ എന്ന വിശാലമായ രാജ്യത്തെ കേവലം ഒരു സ്റ്റേറ്റായ മഹാ രാഷ്ട്രയിലെ മെട്രോ നഗരമാണ്‌ മുംബൈ. മുംബൈയില്‍ അന്യ നാടുകളില്‍ നിന്നും ആളുകള്‍ വരുന്നതിനോടും ഉദ്യോഗസ്ഥ / വ്യാപാര / തൊഴില്‍ മേഘലയില്‍ സ്ഥാന മാനങ്ങള്‍ കരസ്ഥ മാക്കുന്നതിലും അസഹിഷ്ണുത പണ്ടേ പ്രസിദ്ധമാണ്‌. എന്നാല്‍ സച്ചിനെ പ്പോലുള്ള ഒരു കായിക താരത്തിനു ഇത്തരം പിന്തിരിപ്പന്‍ ആശയങ്ങളോടു സന്ധി ചെയ്യുവാന്‍ ആകില്ല. മുഴുവന്‍ ഇന്ത്യ ക്കാരന്റേയും പിന്തുണയാണ്‌ കളി ക്കളത്തില്‍ അദ്ദേഹത്തിനു പിന്‍ബല മാകുന്നത്‌. കഴിഞ്ഞ ഇരുപതു വര്‍ഷമായി ഇന്ത്യന്‍ ജനത നല്‍കിയ കരുത്താണ്‌ അദ്ദേഹത്തിന്റെ കരിയറിന്റെ “സീക്രട്ടും”. വെറും ഒരു മറാഠാ ക്കാരനായി മാത്രം ഒതുങ്ങി യിരുന്നെങ്കില്‍ സച്ചിന്‍ എന്ന ലിറ്റില്‍ മാസ്റ്റര്‍ എങ്ങും എത്തുക യില്ലായിരുന്നു. ഇന്ന് ലോകം അറിയുന്ന ക്രിക്കറ്റും കോടികളുടെ ആസ്ഥിയും ഉള്ള വ്യക്തിയുമായി മാറിയതിനു പിന്നില്‍ ഇന്ത്യന്‍ ജനത നല്‍കിയ പിന്തുണയെ കുറിച്ച്‌ വ്യക്തമായ ധാരണയും ഉണ്ട്‌ എന്ന് ആ വാക്കുകള്‍ വ്യക്തമാ ക്കുന്നുമുണ്ട്‌.
 
സച്ചിന്‍ എന്ന കളിക്കാരന്‍ കളിക്കള ത്തില്‍ ഇറങ്ങുന്നത്‌ മഹാ രാഷ്ട്രയെ പ്രതിനിധീ കരിച്ചല്ല മറിച്ച്‌ ഇന്ത്യയെ ആണ്‌. ലോകമെ മ്പാടുമുള്ള കോടി ക്കണക്കായ കാണികള്‍ / ആരാധകര്‍ അദ്ദേഹത്തെ ആരാധി ക്കുന്നതും കളി ക്കളത്തില്‍ പിന്തുണ ക്കുകയും ചെയ്യുമ്പോള്‍ അത്‌ മഹാരാഷ്ട്ര ക്കാരനായ കളിക്കാരന്‍ എന്ന നിലക്കുമല്ല. അതു പോലെ ഇന്ത്യന്‍ ടീം വിജയം വരിക്കുമ്പോള്‍ മറാഠി യുടെ / മലയാളിയുടെ / ബംഗാളിയുടെ മികവില്‍ ജയിച്ചു എന്നും സാമാന്യ ബുദ്ധിയുള്ളവര്‍ പറയാറുമില്ല. ഇന്ത്യയുടെ വിജയമായി തന്നെ ആണവര്‍ ആഘോഷി ക്കുന്നത്‌. കാരണം സ്പോര്‍ട്ട്‌സ് മാന്മാരെയും സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള കലാ കാര ന്മാരെയും ജാതി യടിസ്ഥാ നത്തില്‍ വേര്‍ തിരിച്ച്‌ കാണുന്നത്‌ സങ്കുചിത മനസ്കരരുടെയും മനോ നിലയില്‍ കാര്യമായ തകരാറു സംഭവിച്ച വരുടേയും മാത്രം വിഷയമാണ്‌. എന്നാല്‍ അത്തരം വിഷ ജന്യമായ ആശയങ്ങള്‍ പൊതു സമൂഹത്തി ലേക്ക്‌ കടത്തി വിടുന്നത്‌ അപകട കരമാണ്‌.
 
മുംബൈ യില്‍ ഭീകരാ ക്രമണം നടന്നപ്പോള്‍ രാജ്യ സ്നേഹികളായ എല്ലാവരും അത്‌ മറാഠയിലെ ഒരു ഭീകരാ ക്രമണമായല്ല മറിച്ച്‌ ഇന്ത്യ യ്ക്കെതിരായ ആക്രമണമായി തന്നെ ആണതിനെ കണ്ടതും അപലപിച്ചതും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള ധീര ജവാന്മാരാണ്‌ ഭീകരരെ കീഴടക്കിയത്‌; അല്ലാതെ ഇദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട്‌ ഉറഞ്ഞു തുള്ളുന്ന ചിന്താ ശൂന്യരായ അണികള്‍ അല്ല എന്നതും ഓര്‍ക്കേ ണ്ടതുണ്ട്‌.
 
മറ്റൊന്ന് സച്ചിന്‍ രാഷ്ടീയം കളിക്കേ‍ണ്ടതില്ല എന്ന നിരീക്ഷണം. ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഇന്ത്യയില്‍ ജനാധിപത്യം നില നില്‍ക്കു ന്നിടത്തോളം രാഷ്ടീയം ചിന്തിക്കാനും, പറയുവാനും, രാഷ്ടീയത്തില്‍ പ്രവര്‍ത്തി ക്കുവാനും സച്ചിനെന്നല്ല ഏതൊരു പൗരനും അവകാശമുണ്ട്‌. ഒരു മഹാ രാജ്യത്തെ ജനങ്ങളുടെ പിന്തുണയുള്ള സച്ചിനെ പ്പോലുള്ള ഒരു വ്യക്തിക്ക്‌ കേവലം ഒരു മറാഠ നേതാവിന്റെ മുന്നില്‍ ഈ അവകാശം അടിയറവ് വെക്കേണ്ട ഗതികേട്‌ വന്നിട്ടില്ല. വരുവാന്‍ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളും സ്പോര്‍ട്സ്‌ പ്രേമികളും അനുവദിക്കുകയും ഇല്ല.
 
പ്രാദേശിക വാദവും മത – ഭാഷാ വാദവും കൊണ്ട്‌ മുതലെടുപ്പു നടത്തുന്നവര്‍ ഇന്ത്യയില്‍ പലയിടത്തും ഉണ്ട്‌. തികച്ചും സങ്കുചിതവും രാജ്യത്തിന്റെ കെട്ടുറപ്പിനും ജനങ്ങളുടെ സ്വതന്ത്ര്യത്തിനും നേര്‍ക്കുള്ള വെല്ലു വിളിയു മായി മാത്രം കാണാവു ന്നതാണ്‌ ഇത്തരം വാദ ഗതികള്‍. മറാഠികള്‍ വിശാലമായ ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമാണെന്ന്‍ തിരിച്ചറിയാതെ, ഇന്ത്യന്‍ ജനത മറാഠികളുടെ മേധാവി ത്വത്തിനു മുന്നില്‍ ഓച്ചാനിച്ചു നില്‍ക്കേണ്ട വരാണെന്ന ധാരണയില്‍ ജീവിക്കുന്ന അല്‍പ ബുദ്ധികള്‍ ഇടക്കിടെ പ്രസ്ഥാവനകളും പ്രകടനങ്ങളും നടത്താറുണ്ട്‌. നിയമ സഭയിലേക്ക് ഇത്തരം ആഭാസ കരമായ പ്രകടനങ്ങള്‍ കടന്നു കയറിയത്‌ അടുത്ത ദിവസങ്ങളില്‍ നാം കാണുക യുണ്ടായി. മറാഠി ഭാഷയില്‍ സത്യ പ്രതിജ്ഞ ചെയ്തില്ല എന്നതിന്റെ പേരില്‍ ഒരു അംഗത്തെ കയ്യേറ്റം ചെയ്തതോടെ “പ്രാദേശിക വാദികളായ” എം. എല്‍. എ. മാരെ വിലക്കുന്ന നടപടിയിലേക്ക്‌ കാര്യങ്ങള്‍ എത്തി.
 
രാജ്യത്തെ ജന ജീവിതത്തിനു വിഘാതം സൃഷ്ടിക്കുന്ന തരത്തില്‍ ഉള്ള കാഴ്ച പ്പാടുള്ളവരെ നിലക്കു നിര്‍ത്തുവാന്‍, നാനാത്വത്തിലെ ഏകത്വം കാത്തു സൂക്ഷിക്കുവാന്‍, ഇന്ത്യന്‍ ദേശീയതയെ ഉയര്‍ത്തി പ്പിടിക്കുവാന്‍ ജനാധിപത്യ ത്തിനു കരുത്തേ കുവാന്‍ ജനാധിപത്യ പരമായ രീതിയില്‍ പ്രതിഷേ ധിക്കുവാന്‍ ഓരോ ഭാരതീയനും ബാധ്യതയുണ്ട്‌. അതിനാല്‍ തന്നെ സച്ചിനെ തിരെയുള്ള പ്രസ്ഥാവ നയായി മാത്രം കാണാതെ താക്കറെയുടെ പ്രസ്ഥാവ നയില്‍ ശക്തമായി പ്രതിഷേധിക്കുക.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ചുവപ്പ്‌ മങ്ങുന്ന ബംഗാള്‍ – എസ് കുമാര്‍

November 12th, 2009

കമ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന / ഭരിച്ച സംസ്ഥാനങ്ങള്‍ എന്ന പേരിലാണ് ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ കേരളത്തെയും ബംഗാളിനെയും വ്യത്യസ്ഥമായി അടയാള പ്പെടുത്തുന്നത്‌. ലോകത്തില്‍ ആദ്യമായി ബാലറ്റിലൂടെ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രി സഭ കേരളത്തില്‍ ആണെങ്കില്‍, ഏറ്റവും അധികം കാലം തുടര്‍ച്ചയായി കമ്യൂണിസ്റ്റുകള്‍ ഭരിച്ച സംസ്ഥാനം എന്ന പദവി ബംഗാളിനു അവകാശ പ്പെട്ടതാണ്‌. രണ്ടിടത്തും പാര്‍ട്ടി ശക്തിപ്പെട്ടത്‌ കര്‍ഷക – തൊഴിലാളി സമരങ്ങളിലൂടെ. അധികാരത്തില്‍ ഏറിയതും അവശ വിഭാഗങ്ങളുടെ വോട്ടുകളിലൂടെ. രണ്ടു സംസ്ഥാന ങ്ങളിലും ഇപ്പോള്‍ ഭരിക്കുന്നതും ഇടതു പക്ഷം. കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും, ഇന്നു രണ്ടിടത്തും ഇടതു പക്ഷം ചരിത്രത്തില്‍ എങ്ങും കണ്ടിട്ടില്ലാത്ത വിധം പ്രതിസന്ധി കളിലൂടെ കടന്നു പോകുന്നു. കരുത്തും പ്രചോദനവും നല്‍കിയ ജന വിഭാഗങ്ങള്‍ ഇവരില്‍ നിന്നും അകന്നു പോകുന്നു എന്നാണ്‌ സമകാലിക തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ വ്യക്തമാക്കുന്നത്‌.
 
കേരളത്തെ സംബന്ധിച്ച്‌ നിയമ സഭാ തിരഞ്ഞെടു പ്പുകളില്‍ ഭരണം മാറി മാറി വരുന്ന സ്ഥിതിയുള്ള പ്പോള്‍ തുടര്‍ച്ചയായി പതിറ്റാണ്ടുകള്‍ ഭരിച്ച ചരിത്രമാണ്‌ ബംഗാളിലെ ഇടതു പക്ഷത്തി നുള്ളത്‌. ഉപ തിരഞ്ഞെ ടുപ്പുകളില്‍ പൊതുവെ ഇടതു പക്ഷമാണ്‌ രണ്ടിടത്തും ജയിക്കാറുള്ളത്‌. എന്നാല്‍ ഇത്തവണ ഉപ തിരഞ്ഞെടുപ്പു ഫലങ്ങള്‍ വന്നതോടെ കേരളത്തില്‍ യു. ഡി. എഫ്‌. തങ്ങളുടെ സീറ്റുകള്‍ നിലനിര്‍ത്തി യെന്നതു മാത്രമല്ല ബംഗാളില്‍ ഇടതു പക്ഷത്തെ സംബന്ധിച്ച്‌ കൂടുതല്‍ ആശങ്കാ ജനകമാണ്‌ കാര്യങ്ങള്‍ എന്നാണ്‌.
 
ഇന്ത്യയില്‍ ഇടതു പക്ഷത്തിനു ഭരണ പരമായും രാഷ്ടീയ പരമായും സ്വാധീനമുള്ള രണ്ടു പ്രമുഖ സംസ്ഥാന ങ്ങളിലും വേരുകള്‍ അനുദിനം നഷ്ടപ്പെടുന്നു എന്നതാണ്‌ കേരളത്തിലും ബംഗാളിലും നിന്നുള്ള തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ ഒരിക്കല്‍ കൂടെ അടയാള പ്പെടുത്തുന്നത്‌. ഇടതു പക്ഷ കൂട്ടായ്മയിലെ പ്രമുഖ പാര്‍ട്ടിയായ മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കാണ്‌ ഇതില്‍ ഏറേ ക്ഷീണം സംഭവിക്കുന്നത്‌. ഉപ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റു പോലും കരസ്ഥ മാക്കുവാന്‍ ആകാതെ, ചരിത്ര പരമായ പരാജയം ഏറ്റു വാങ്ങേണ്ട ഗതികേടി ലാണവര്‍. കാലങ്ങളായി കൈവശ മിരുന്ന മണ്ഡലങ്ങളില്‍ തൃണമൂല്‍ ജയിച്ചു കയറുന്ന കാഴ്ചയാണ്‌ അവിടെ ദൃശ്യമാകുന്നത്‌.
 
ലോക് സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ്‌ അനുകൂല തരംഗം ആയിരുന്നു എന്ന് പരസ്യമായി ന്യായം പറഞ്ഞെങ്കിലും പാര്‍ട്ടി ജനങ്ങളില്‍ നിന്നും അകന്നു പോകുന്നു എന്നതിന്റെ സൂചനകള്‍ തിരഞ്ഞെടുപ്പു ഫലങ്ങളെ സംബന്ധിച്ച അവലോകന ങ്ങളില്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ അതിനു തടയിടുവാന്‍ ആയില്ല എന്നു വേണം പുതിയ പരാജയങ്ങളില്‍ നിന്നും മനസ്സിലാക്കുവാന്‍.
 
സംസ്ഥാനത്ത്‌ കൂടുതല്‍ വ്യവസായങ്ങള്‍ വരുവാന്‍ വേണ്ടി നടത്തിയ ശ്രമങ്ങളില്‍ വന്ന പാളിച്ച, സാധാരണക്കാരെ പാര്‍ട്ടിയില്‍ നിന്നും അകറ്റി എന്നു വേണം കരുതുവാന്‍. വ്യവസായ വല്‍ക്കരണ ത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ പലപ്പോഴും വിവാദങ്ങളിലും പ്രതിഷേധ ങ്ങളിലും ഒരു വേള പോലീസ്‌ ലാത്തി ച്ചാര്‍ജ്ജുക ളിലേക്കും വെടി വെപ്പിലേക്കും എത്തിയ തോടെ കാര്യങ്ങള്‍ കൈ വിട്ടു പോകുവാന്‍ തുടങ്ങി. നന്ദിഗ്രാം പോലുള്ള സംഭവങ്ങള്‍ കടുത്ത ആഘാതമാണ്‌ ഇടതു സര്‍ക്കാരിനു ഏല്‍പ്പിച്ചത്‌. കൃഷി ഭൂമി കര്‍ഷകനെന്ന മുദ്രാവാക്യ ത്തില്‍ നിന്നും കൃഷി ഭൂമികള്‍ വ്യവസായി ക്കെന്ന നയത്തിലേക്ക്‌ ഇടതു പക്ഷം പോകുന്നു എന്ന ആശങ്ക കര്‍ഷകരില്‍ ശക്തമായി. ഇതോടൊപ്പം കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഒപ്പമല്ല, വ്യവസായ ലോബികള്‍ ക്കൊപ്പമാണെന്ന പ്രചാരണം വ്യാപകമായി പാര്‍ട്ടി നയങ്ങളെ / സര്‍ക്കാര്‍ നയങ്ങളെ സംബന്ധിച്ച്‌ കര്‍ഷകരിലും സാധാരണ ക്കാരിലും ഉണ്ടാക്കിയ അസ്വാരസ്യങ്ങളും, ആശങ്കകളും, അവസരോ ചിതമായി പ്രതിപക്ഷ കക്ഷികള്‍ പ്രയോജന പ്പെടുത്തുവാനും തുടങ്ങി. ഇതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പില്‍ വ്യക്തമായി. ഇതോടൊപ്പം വര്‍ദ്ധിച്ചു വരുന്ന രാഷ്ട്രീയ സംഘട്ടനങ്ങളും, “മാവോയിസ്റ്റു ആക്രമണങ്ങളും” കൂടെ ചേര്‍ന്നതോടെ പരാജയത്തിന്റെ ആഘാതം ഒന്നു കൂടെ വര്‍ദ്ധിച്ചു.
 
ജ്യോതി ബസുവിന്റെ കാലഘട്ട ത്തില്‍ ആരംഭിച്ചതും പിന്നീട്‌ ബുദ്ധ ദേവ്‌ കൂടുതല്‍ ആവേശത്തോടെ നടപ്പാക്കി യതുമായ വ്യവസായ നയങ്ങള്‍ വേണ്ട വിധം വിജയ പ്രദമാക്കുവാന്‍ ഇടതു പക്ഷത്തി നായില്ല. ജനകീയ – മുതലാളിത്വ വിരുദ്ധ സമരങ്ങളിലൂടെ ജന മനസ്സുകളില്‍ ഇടം പിടിക്കുകയും അതു വഴി അധികാരത്തില്‍ ഏറുകയും ചെയ്ത പ്രസ്ഥാനത്തെ അവരുടെ പുതിയ നയങ്ങളുടെ പേരില്‍ ഇന്നു ജനം സംശയ ത്തോടെ നോക്കി ക്കാണുവാന്‍ തുടങ്ങിയിരിക്കുന്നു. മൂന്നു പതിറ്റാണ്ടു ഭരിച്ചിട്ടും ബംഗാള്‍ ഗ്രാമങ്ങളില്‍ ആനുപാതികമായ വളര്‍ച്ചയോ പുരോഗതിയോ കൊണ്ടു വരുവാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇന്നും, വേണ്ടത്ര വെളിച്ചമോ, വെള്ളമോ, വിദ്യാഭ്യാസമോ കടന്നു ചെല്ലാത്ത ഗ്രമങ്ങള്‍ ബംഗാളിന്റെ ശാപമായി തുടരുന്നു.
 
ഇപ്പോള്‍ നേരിട്ട പരാജയങ്ങളെ ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തി ച്ചില്ലെങ്കില്‍ ഇനി വരുന്ന തദ്ദേശ ഭരണ സ്ഥാപന ങ്ങളിലേക്കുള്ള തിരഞ്ഞെ ടുപ്പുകളില്‍ ഇതിനേക്കാള്‍ കടുത്ത പ്രത്യഘാതം ആയിരിക്കും നേരിടേണ്ടി വരിക. ഏകാധിപ ത്യപരമായ നിലപാടുമായി ജനങ്ങളില്‍ നിന്നും അകന്നു കൊണ്ട്‌ ഒരു പ്രസ്ഥാനത്തിനും ജനാധിപ ത്യത്തില്‍ അധിക നാള്‍ നിലനില്‍ക്കാ നാകില്ല, പ്രത്യേകിച്ചും നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ നിമിഷ ങ്ങള്‍ക്കകം മാധ്യമ ങ്ങളിലൂടെ ദൃശ്യമാകുന്ന ആധുനിക ലോകത്ത്‌. പാര്‍ട്ടി ക്കകത്തെ അസ്വാര സ്യങ്ങളെയും പാര്‍ട്ടി നേതാക്ക ന്മാരുടെ ജീവിത ശൈലിയിലെ ഗതി മാറ്റവും ശരിയാം വണ്ണം വിലയിരുത്തി കണ്ണു തുറന്ന്‍ പ്രവര്‍ത്തി ച്ചില്ലെങ്കില്‍ പതിറ്റാണ്ടു കളായി കയ്യാളുന്ന അധികാരം അധിക നാള്‍ നീണ്ടു നില്‍ക്കില്ല എന്ന് വ്യക്തമാകുന്നു.
 
എസ് കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

8 of 17789»|

« Previous Page« Previous « ജയരാജന്‍ തോറ്റു
Next »Next Page » താക്കറെയുടെ വാക്കുകളില്‍ പ്രതിഷേധിക്കുക »



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine