കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ തത്വ ദീക്ഷയില്ലാതെ പിന്തുടരുന്ന നവ ലിബറല്‍ നയങ്ങളാണ് വില ക്കയറ്റത്തിന് മുഖ്യ കാരണമെന്ന് സി. പി. ഐ. (എം.) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇ. എം. എസ്. ജന്മ ശതാബ്ദി യോടനു ബന്ധിച്ച് കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘ഇ. എം. എസും കേരള വികസനവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവ ലിബറല്‍ നയങ്ങളാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത് ഇ. എം. എസ്. രൂപ കല്‍പ്പന ചെയ്ത നയങ്ങള്‍ക്ക് കടക വിരുദ്ധമാണ്. കേരളത്തിന്റെ വികസനത്തിന് ഇ. എം. എസ്. വിഭാവനം ചെയ്ത കാഴ്ചപ്പാടുകള്‍ കേന്ദ്ര സര്‍ക്കാറിന്റെ നവ ലിബറല്‍ നയങ്ങള്‍മൂലം അട്ടിമറിക്ക പ്പെടുകയാണ്.
പ്രകൃതി ക്ഷോഭമോ മറ്റ് ദുരന്തങ്ങള്‍ മൂലമോ അല്ല വില ക്കയറ്റമുണ്ടായത്. പഞ്ചസാരയുടെ വില കിലോയ്ക്ക് അമ്പത് രൂപ വരെ എത്തി നില്‍ക്കുന്നു. അപ്പോഴും വന്‍കിട പഞ്ചസാര മില്ലുടമകളെ സഹായിക്കുന്ന നയങ്ങളാണ് കേന്ദ്രം നടപ്പാക്കുന്നത്. കരിമ്പിന്റെ വില ത്തകര്‍ച്ച മൂലം കര്‍ഷകര്‍ കൃഷിയില്‍ നിന്ന് പിന്തിരിയുമ്പോള്‍ പഞ്ചസാര ഇറക്കുമതിക്ക് കേന്ദ്രം അനുമതി കൊടുക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 33 മില്ലുടമകള്‍ 30 മുതല്‍ 900 കോടി രൂപ വരെയാണ് ലാഭമുണ്ടാക്കിയത്.
ഗോതമ്പിന്റെ കാര്യത്തില്‍ കര്‍ഷകരെ സഹായിക്കുന്ന നടപടികളൊന്നും സ്വീകരിക്കുന്നില്ല. പൊതു വിതരണ സമ്പ്രദായം കാര്യക്ഷമ മാക്കുന്നതിനു പകരം അത് തകര്‍ക്കുന്ന നയമാണ് കേന്ദ്രം സ്വീകരിച്ചത്. സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ഭക്ഷ്യ ധാന്യ വിഹിതത്തില്‍ 70 ശതമാനത്തി ലധികം വെട്ടിക്കുറച്ചു. എ. പി. എല്‍. വിഭാഗത്തിന് അധികം അനുവദിക്കുന്ന വിഹിതത്തിന് അധിക വിലയും ഈടാക്കുന്നുണ്ട്. തൊഴില്‍ ഖേലയില്‍ വളര്‍ച്ച അവകാശ പ്പെടുന്നുണ്ടെങ്കിലും തൊഴില്‍ രഹിത വളര്‍ച്ചയാണ് യഥാര്‍ഥത്തില്‍ ഉണ്ടാവുന്നത്. ഭൂ പരിഷ്കരണം കേന്ദ്രത്തിന്റെ അജന്‍ഡയില്‍ പോലും വരുന്നില്ല. രാജ്യത്ത് 500 ലക്ഷം ഏക്കര്‍ മിച്ച ഭൂമിയുള്ളതില്‍ 73 ലക്ഷം ഏക്കര്‍ മാത്രമാണ് ഏറ്റെടുത്തത്. ഇതില്‍ വിതരണം ചെയ്തത് 53 ലക്ഷം ഏക്കര്‍. അതില്‍ തന്നെ ഏറെയും പശ്ചിമ ബംഗാളിലാണ്.
കേരളവും പശ്ചിമ ബംഗാളും ത്രിപുരയു മൊഴികെയുള്ള സംസ്ഥാനങ്ങളില്‍ ഭൂ പരിഷ്കരണം കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ല. മാര്‍ക്സിസ്റ്റ് സിദ്ധാന്തം കേരളത്തിന്റെ സാഹചര്യ ങ്ങള്‍ക്കനുസരിച്ച് പ്രായോഗിക വല്‍ക്കരിച്ചതില്‍ ഇ. എം. എസി. ന്റെ പങ്ക് നിസ്തുലമാണ്. ആറ് പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഇ. എം. എസ് മുന്നോട്ടു വച്ച ആശയങ്ങള്‍ ഇന്നും പ്രസക്തമാണ്. സമൂഹത്തിന്റെ സമസ്ത മേഖലകളിലും അദ്ദേഹത്തിന്റെ സൂക്ഷ്മദൃഷ്ടി പതിഞ്ഞതിന്റെ നേട്ടങ്ങളാണ് ആധുനിക കേരളം ഇന്ന് അനുഭവി ക്കുന്നതെന്നും കാരാട്ട് പറഞ്ഞു. ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സി. പി. ഐ. (എം.) ജില്ലാ സെക്രട്ടറി ടി. പി. രാമകൃഷ്ണന്‍ അധ്യക്ഷനായി.
– നാരായണന്‍ വെളിയംകോട്