Wednesday, February 17th, 2010

നവ ലിബറല്‍ നയങ്ങളാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി : പ്രകാശ് കാരാട്ട്

prakash-karatകോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ തത്വ ദീക്ഷയില്ലാതെ പിന്തുടരുന്ന നവ ലിബറല്‍ നയങ്ങളാണ് വില ക്കയറ്റത്തിന് മുഖ്യ കാരണമെന്ന് സി. പി. ഐ. (എം.) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇ. എം. എസ്. ജന്മ ശതാബ്ദി യോടനു ബന്ധിച്ച് കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘ഇ. എം. എസും കേരള വികസനവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
നവ ലിബറല്‍ നയങ്ങളാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത് ഇ. എം. എസ്. രൂപ കല്‍പ്പന ചെയ്ത നയങ്ങള്‍ക്ക് കടക വിരുദ്ധമാണ്. കേരളത്തിന്റെ വികസനത്തിന് ഇ. എം. എസ്. വിഭാവനം ചെയ്ത കാഴ്ചപ്പാടുകള്‍ കേന്ദ്ര സര്‍ക്കാറിന്റെ നവ ലിബറല്‍ നയങ്ങള്‍മൂലം അട്ടിമറിക്ക പ്പെടുകയാണ്.
 
പ്രകൃതി ക്ഷോഭമോ മറ്റ് ദുരന്തങ്ങള്‍ മൂലമോ അല്ല വില ക്കയറ്റമുണ്ടായത്. പഞ്ചസാരയുടെ വില കിലോയ്ക്ക് അമ്പത് രൂപ വരെ എത്തി നില്‍ക്കുന്നു. അപ്പോഴും വന്‍കിട പഞ്ചസാര മില്ലുടമകളെ സഹായിക്കുന്ന നയങ്ങളാണ് കേന്ദ്രം നടപ്പാക്കുന്നത്. കരിമ്പിന്റെ വില ത്തകര്‍ച്ച മൂലം കര്‍ഷകര്‍ കൃഷിയില്‍ നിന്ന് പിന്തിരിയുമ്പോള്‍ പഞ്ചസാര ഇറക്കുമതിക്ക് കേന്ദ്രം അനുമതി കൊടുക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 33 മില്ലുടമകള്‍ 30 മുതല്‍ 900 കോടി രൂപ വരെയാണ് ലാഭമുണ്ടാക്കിയത്.
 
ഗോതമ്പിന്റെ കാര്യത്തില്‍ കര്‍ഷകരെ സഹായിക്കുന്ന നടപടികളൊന്നും സ്വീകരിക്കുന്നില്ല. പൊതു വിതരണ സമ്പ്രദായം കാര്യക്ഷമ മാക്കുന്നതിനു പകരം അത് തകര്‍ക്കുന്ന നയമാണ് കേന്ദ്രം സ്വീകരിച്ചത്. സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ഭക്ഷ്യ ധാന്യ വിഹിതത്തില്‍ 70 ശതമാനത്തി ലധികം വെട്ടിക്കുറച്ചു. എ. പി. എല്‍. വിഭാഗത്തിന് അധികം അനുവദിക്കുന്ന വിഹിതത്തിന് അധിക വിലയും ഈടാക്കുന്നുണ്ട്. തൊഴില്‍ ഖേലയില്‍ വളര്‍ച്ച അവകാശ പ്പെടുന്നുണ്ടെങ്കിലും തൊഴില്‍ രഹിത വളര്‍ച്ചയാണ് യഥാര്‍ഥത്തില്‍ ഉണ്ടാവുന്നത്. ഭൂ പരിഷ്കരണം കേന്ദ്രത്തിന്റെ അജന്‍ഡയില്‍ പോലും വരുന്നില്ല. രാജ്യത്ത് 500 ലക്ഷം ഏക്കര്‍ മിച്ച ഭൂമിയുള്ളതില്‍ 73 ലക്ഷം ഏക്കര്‍ മാത്രമാണ് ഏറ്റെടുത്തത്. ഇതില്‍ വിതരണം ചെയ്തത് 53 ലക്ഷം ഏക്കര്‍. അതില്‍ തന്നെ ഏറെയും പശ്ചിമ ബംഗാളിലാണ്.
 
കേരളവും പശ്ചിമ ബംഗാളും ത്രിപുരയു മൊഴികെയുള്ള സംസ്ഥാനങ്ങളില്‍ ഭൂ പരിഷ്കരണം കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ല. മാര്‍ക്സിസ്റ്റ് സിദ്ധാന്തം കേരളത്തിന്റെ സാഹചര്യ ങ്ങള്‍ക്കനുസരിച്ച് പ്രായോഗിക വല്‍ക്കരിച്ചതില്‍ ഇ. എം. എസി. ന്റെ പങ്ക് നിസ്തുലമാണ്. ആറ് പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഇ. എം. എസ് മുന്നോട്ടു വച്ച ആശയങ്ങള്‍ ഇന്നും പ്രസക്തമാണ്. സമൂഹത്തിന്റെ സമസ്ത മേഖലകളിലും അദ്ദേഹത്തിന്റെ സൂക്ഷ്മദൃഷ്ടി പതിഞ്ഞതിന്റെ നേട്ടങ്ങളാണ് ആധുനിക കേരളം ഇന്ന് അനുഭവി ക്കുന്നതെന്നും കാരാട്ട് പറഞ്ഞു. ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സി. പി. ഐ. (എം.) ജില്ലാ സെക്രട്ടറി ടി. പി. രാമകൃഷ്ണന്‍ അധ്യക്ഷനായി.
 
നാരായണന്‍ വെളിയംകോട്
 
 

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

1 അഭിപ്രായം to “നവ ലിബറല്‍ നയങ്ങളാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി : പ്രകാശ് കാരാട്ട്”

  1. paarppidam says:

    രൂക്ഷമായ വിലക്കയടം നിലനില്‍ക്കുന്ന സാഹചര്യത്തിലാന്നു ഇപ്പോള്‍ പഞ്ചസാര കയടുമതിയെ പടിയുള്ള വാര്‍ത്തകള്‍ വരുന്നത്.അതോടൊപ്പം കുത്തകകള്‍ക്ക്‌ കൂടുതല്‍ ചൂഷണത്തിന് വഴിയോരുക്കിക്കൊന്റ്റ്‌ കേന്ദ്രം ജനന്ങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine