അന്തിക്കാട്: പുത്തന്‍ പീടിക തോന്യാവ് ഭഗവതീ ക്ഷേത്രത്തിലെ ഉത്സവത്തിനു എഴുന്നള്ളത്തിനു കൊണ്ടു വന്ന ആനയിടഞ്ഞ് പരിഭ്രാന്തി പരത്തി. വെട്ടത്തു മന വിനയന്‍ എന്ന ആനയാണ് ഇടഞ്ഞത്. രാവിലെ കുളിപ്പിക്കു ന്നതിനിടയില്‍ പാപ്പാന്‍ ആനയുടെ കൊമ്പില്‍ ഉള്ള പഴുപ്പില്‍ മരുന്നു പുരട്ടുവാന്‍ ശ്രമിച്ചപ്പോള്‍ ആന പാപ്പാന്‍ കൃഷണന്‍ കുട്ടിയെ ആക്രമിക്കു കയാണുണ്ടായത്. പാപ്പാന്റെ തോളെല്ലിനു പരിക്കേറ്റു. ഇയാളെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനയെ പിന്നീട് മയക്കു വെടി വിദഗ്ദ്ധരും മറ്റും എത്തി തളച്ചു.
രണ്ടു വര്‍ഷം മുമ്പ് ചേറ്റുവ ചന്ദനക്കുടം നേര്‍ച്ചയ്ക്കിടയില്‍ ഇടഞ്ഞ വിനയന്‍ പാപ്പാനെ ചവിട്ടി ക്കൊല്ലുകയും മറ്റൊരാനയെ കുത്തി മറിച്ചിടുകയും തുടര്‍ന്ന് സ്കൂള്‍ കെട്ടിടത്തി നകത്തേക്ക് ഇടിച്ച് കയറുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വിദേശ ടെലിവിഷ നുകളില്‍ പോലും അന്ന് വന്നിരുന്നു.
– എസ്. കുമാര്‍
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: s-kumar