സഖാവ്‌ കനു സന്യാല്‍, നിന്‍റെ മരണത്തിനും ഉണ്ട്‌ മഹത്വം

March 25th, 2010

kanu-sanyal
 
ഇന്ത്യയുടെ മണ്ണില്‍
വിപ്ളവ സമരങ്ങള്‍ ഏറെ നടന്നിട്ടുണ്ട്‌.
എന്നാല്‍ ഇന്ത്യന്‍ മണ്ണിനെ
അടിമുടി ഇളക്കി മറിച്ചത്‌ രണ്ടു തവണ
വിപ്ളവത്തിനായ്‌ കുതി കൊണ്ടത്‌
ഒറ്റ തവണ
 
ഇന്ത്യന്‍ വിപ്ളവത്തിന്‌
രണ്ടു നേതാക്കന്‍മാര്‍
ചാരു മജുംദാറും കനു സന്യാലും
 
ഇന്ത്യന്‍ വിപ്ളവത്തിന്‌
ഒരേ ഒരു വഴി
നക്സല്‍ബാരി വഴി
 
വഴിയില്‍ പൊരുതി മരിച്ചവര്‍
ഒരു പാടു പേര്‍
വഴിയില്‍ പിന്തിരിഞ്ഞു നടന്നവര്‍
കരയിലിരുന്ന്‌ ന്യായം പറഞ്ഞവര്‍
അതിലും എത്രയോ പേര്‍
ആവേശങ്ങളില്‍ രോമാഞ്ചം കൊണ്ടവര്‍
തത്വചിന്താ ചര്‍ച്ചകളില്‍
സ്വയം ചത്തൊടുങ്ങിയവര്‍
ഗ്രാമങ്ങളില്‍ പോകാത്തവര്‍
‍നഗരങ്ങളെ വളയാത്തവര്‍
 
സഖാവേ
നീ ആര്‍ക്കും കീഴ്പ്പെട്ടില്ല
നിന്‍റെ തെറ്റുകളെ
നീ നെഞ്ചു വിരിച്ചു തന്നെ കണ്ടു.
 
പരാജയങ്ങള്‍ക്ക്‌
പിന്‍മടക്കക്കാര്‍ക്ക്‌
ഒറ്റുകാര്‍ക്ക്‌
പ്രലോഭനങ്ങള്‍ക്ക്‌
വെടിയുണ്ടകള്‍ക്ക്‌
തടവറകള്‍ക്ക്‌
കരുതലോടെ മറുപടി നല്‍കി
 
ഇന്ത്യ ഒരിക്കല്‍ മോചിതയാവും
എന്നു തന്നെ ഉറച്ചു വിശ്വസിച്ചു
തടവറകളിലും ഗ്രാമങ്ങളിലും
നീ വിപ്ളവം മാത്രം ശ്വസിച്ചു
 
സാന്താളു കള്‍ക്കൊപ്പം ചിരിച്ചു കൊണ്ട്‌
ഉത്കണ്ഠപ്പെട്ടു കൊണ്ട്‌
നിതാന്ത ജാഗ്രതയോടെ
പോരാട്ടങ്ങളെ പിന്തുണച്ചു
മരണം വരെ
 
സ്വന്തം മരണം പോലും
എങ്ങനെയാവണം എന്നു നീ നിശ്ചയിച്ചു
നിന്നെ കാര്‍ന്നു തിന്നാന്‍ വന്ന രോഗത്തെ
നീ തോല്‍പിച്ചു കളഞ്ഞു
 
മരണത്തിലും നീ
നിശ്ചയ ദാര്‍ഢ്യവും, കരുത്തും
സമചിത്തതയും
കാത്തു സൂക്ഷിച്ചു
 
സഖാവേ
നിന്‍റെ മരണത്തിനും ഉണ്ട്‌ മഹത്വം
ഊഷ്മള അഭിവാദനങ്ങള്‍…
 
ഭാനു കളരിക്കല്‍, ഷാര്‍ജ
 
 

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ആന ഇടയുന്നത് ആഘോഷമാക്കി മാറ്റരുത് ‌- സുന്ദര്‍ മേനോന്‍

March 21st, 2010

sundermenonദുബായ് : ഉത്സവങ്ങ ള്‍ക്കിടയിലും മറ്റും ആനകള്‍ ഇടയുമ്പോള്‍, അതിനെ ഒരു ആഘോഷമാക്കി മാറ്റുന്ന പ്രവണത വര്‍ദ്ധിക്കുന്നതായും, ഇത് ഒട്ടും ആശാസ്യമല്ലെന്നും കേരള സ്റ്റേറ്റ് എലിഫെന്റ് ഓണേഴ്സ് മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി പ്രസിഡണ്ടും ആന യുടമയുമായ സുന്ദര്‍ മേനോന്‍ പറഞ്ഞു. ആനയിടയുന്നത് സാധാരണമായി ക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ അതിന്റെ കാരണങ്ങളെ പറ്റി സംസാരിക്കു കയായിരുന്നു അദ്ദേഹം. കാലാവസ്ഥയില്‍ ഉണ്ടായ വ്യതിയാനം ആനയി ടയുന്നതില്‍ ഒരു പ്രധാന ഘടകമാണ്. വിയര്‍പ്പു ഗ്രന്ധികള്‍ തീരെ കുറവും കറുത്ത നിറവും ഉള്ള ആനകള്‍ കൊടും ചൂടില്‍ പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ട്.
എഴുന്നള്ളി ക്കുമ്പോള്‍ ആന നില്‍ക്കുന്നിടത്ത് ചാക്കു നനച്ചിട്ടു കൊടുത്തും തണ്ണി മത്തന്‍, വെള്ളരിക്ക തുടങ്ങിയവ നല്‍കിയും അവയെ തണുപ്പിക്കുവാന്‍ ശ്രമിക്കണം. ആനയുടെ ജീവിത ചക്രത്തിലെ ഒരു പ്രധാന സംഭവമാണ് മദപ്പാട്. മദപ്പാടിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ അവയെ ബന്ധവ സ്സിലാക്കണം, നല്ല പരിചരണവും നല്‍കണം. പൂര്‍ണ്ണമായും നീരു വറ്റിയതിനു ശേഷം മാത്രം ആനയെ അഴിക്കുവാന്‍ പാടുള്ളൂ. ഉള്‍ക്കോള്‍ ഉള്ള ആനകളേയും, അതു പോലെ മദപ്പാടിന്റെ അവസാന ഘട്ടമായ വറ്റു നീരിലും ആനകളെ എഴുന്നള്ളിപ്പിനും മറ്റും കൊണ്ടു പോ‍കുന്നത് അപകടം ക്ഷണിച്ചു വരുത്തും. ഇപ്രകാരം മദപ്പാടിന്റെ ലക്ഷണം ഉള്ള ആനകളുടെ മദ ഗ്രന്ധിയില്‍ നിന്നും വരുന്ന രൂക്ഷ ഗന്ധം മറ്റാനകളെ അസ്വസ്ഥ രാക്കുവാന്‍ ഇടയുണ്ട്.
 
പല ആനകളും പല സ്വഭാവക്കാരാണ്. ആളുകള്‍ അവയുടെ കൊമ്പില്‍ പിടിക്കുവാന്‍ ശ്രമിക്കുന്നതും, വാലിലെ രോമം പറിക്കുവാന്‍ ശ്രമിക്കുന്നതുമെല്ലാം അവയെ പ്രകോപിത രാക്കിയേക്കാം. മറ്റൊരു കാരണം, മതിയായ വിശ്രമവും, ഭക്ഷണവും, വെള്ളവും നല്‍കാതെ തുടര്‍ച്ചയായി യാത്ര ചെയ്യിക്കുന്നതും, എഴുന്ന ള്ളിപ്പുകളില്‍ പങ്കെടുപ്പി ക്കുന്നതാണ്.
ആനയെ സംബന്ധി ച്ചേടത്തോളം വിശ്രമം ഒരു പ്രധാന ഘടകമാണ്. വിശ്രമ മില്ലാതെയുള്ള ജോലി അവയെ അസ്വസ്ഥരാക്കും. ആന പരിപാലനത്തില്‍ വേണ്ടത്ര
പരിചയമോ ശ്രദ്ധയോ ഇല്ലാത്തവര്‍ ആന പാപ്പാന്മാരാകുന്നതും അനാവശ്യമായി അവയെ ഉപദ്രവി ക്കുന്നതുമെല്ലാം അപകട ങ്ങളിലേക്കു നയിച്ചേക്കും. മത്സര പ്പൂ‍രങ്ങള്‍ / തലയെടുപ്പിന്റെ പേരില്‍ ആനയെ അനാവശ്യമായി തോട്ടി കൊണ്ടും കത്തി കൊണ്ടും കുത്തി പ്പൊക്കുന്ന പ്രവണതയും നല്ലതല്ല. ആനകളുടെ സ്വാഭാവിക നിലയില്‍ അവയെ നില്‍ക്കുവാന്‍ അനുവദി ക്കുകയാണ് വേണ്ടത്.
 
ഇടഞ്ഞ ആന എപ്രകാരം പെരുമാറും എന്ന് പ്രവചി ക്കാവുന്നതല്ല, ആന ഇടയുമ്പോള്‍ പലപ്പോഴും ആദ്യം അപകടം സംഭവിക്കുന്നത് പാപ്പാന്മാര്‍ക്കാണ്. വലിയ ഒരു ആള്‍ക്കൂട്ട ത്തിന്റെ നടുവില്‍ വച്ച് ആന തെറ്റിയാല്‍ തന്റെ ജീവന്‍ പോലും അവഗണിച്ചു കൊണ്ടാണ് കൈ വിട്ട ആനയെ നിയന്ത്രിക്കുവാന്‍ പാപ്പാന്മാര്‍ ശ്രമിക്കുന്നത്. അതു കൊണ്ടു തന്നെ അവരുടെ പരിശ്രമങ്ങള്‍ക്ക് സഹാ‍യകമാകും വിധം സംഭവ സ്ഥലത്തു നിന്നും ജനം അകന്നു നില്‍ക്കുകയാണ് വേണ്ടത്. പലപ്പോഴും ആനയിടയുന്ന കാഴ്ച കാണുവാന്‍ ചുറ്റും കൂടുന്ന ആളുകളുടെ അസ്ഥാനത്തുള്ള ഇടപെടലുകള്‍ കൂടുതല്‍ അപകടങ്ങള്‍ വരുത്തി വെക്കുന്നു. ഒന്നോ രണ്ടോ പാപ്പാന്മാര്‍ക്ക് മാത്രം ചട്ടമുള്ള ആനയെ നിയന്ത്രിക്കുവാന്‍ സാധാരണക്കാര്‍ക്ക് ആകില്ല എന്നത് ആളുകള്‍ ശ്രദ്ധിക്കണമെന്നും ഇടഞ്ഞ ആനയെ എത്രയും വേഗം നിയന്ത്രിക്കുവാന്‍ ആയില്ലെങ്കില്‍ അവ ഒരു പക്ഷെ വലിയ നാശ നഷ്ടങ്ങള്‍ വരുത്തി വെക്കുംമെന്നും, ഇത് ആനയുടമകള്‍ക്ക് കനത്ത് ബാധ്യത വരുത്തി വെക്കുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

ലോകത്തെ ഏറ്റവും ചെറിയ മനുഷ്യന്‍ മരിച്ചു

March 18th, 2010

ലോകത്തെ ഏറ്റവും ചെറിയ മനുഷ്യനായിരുന്ന ചൈനക്കാരന്‍ ഹി പിങ് പിങ് മരിച്ചു. 76 സെന്റീമീറ്റര്‍ (രണ്ടടി അഞ്ച് ഇഞ്ച്) മാത്രം ഉയരം ഉണ്ടായിരുന്ന ഈ ഇരുപത്തൊന്നു കാരാന്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം പിടിച്ചിരുന്നു. ചൈനയിലെ മംഗോളിയന്‍ പ്രദേശത്താണ് പിങ് പിങിന്റെ ജനനം.
 
വളരെ ഊര്‍ജ്ജസ്വലനായിരുന്ന ഹി പിങ് പിങ് ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരി ക്കുന്നതിനിടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഹൃദയ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
 
ഹി പിങ് പിങ്ന്റെ മരണത്തോടെ നേപ്പാള്‍ സ്വദേശിയായ ഖാങെന്ദ്ര താപ്പ ആയിരിക്കും ഇനി ലോകത്തിലെ കുറിയ മനുഷ്യനാകുവാന്‍ ഉള്ള സാധ്യത.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അമേരിക്കന്‍ ദാസന്മാര്‍ ഭരണാധി കാരികളാകുന്നത് ഇന്ത്യക്ക് ഹാനികരം

March 17th, 2010

കഴിഞ്ഞ യു.പി.എ. ഭരണ കാലത്ത് ഏറെ ഒച്ചപ്പാടു ണ്ടാക്കിയ തായിരുന്നു ആണവ കരാര്‍. ഇന്ത്യയുടെ പരമാധി കാരത്തിനും ആണവ നയത്തിനും കോട്ടം തട്ടുന്ന നിരവധി കാര്യങ്ങള്‍ പ്രത്യക്ഷത്തിലും പരോക്ഷമായും ഉള്ള ആ കരാറിനെതിരെ ശക്തമായ നിലപാടാണ് ഇടതുപക്ഷ കക്ഷികളും ഒരു വിഭാഗം ശാസ്ത്രജ്ഞന്മാരും എടുത്തത്. ബി.ജെ.പി. യെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ യു.പി.എ. സര്‍ക്കാറിനെ പുറത്തു നിന്നും പിന്താങ്ങിയിരുന്ന സി.പി.ഐ.എം. അടക്കം ഉള്ള ഇടതു പക്ഷം ഈ കരാറിനെതിരെ ശക്തമായ നിലാ‍പാടാണ് എടുത്തത്. ഇതിന്റെ ഭാഗമായി പാര്‍ലിമെന്റി നകത്തും പുറത്തും പ്രക്ഷോഭ പരിപാടികളും ബോധ വല്‍ക്കരണവും നടത്തി. നിരന്തരമായ താക്കീതുകള്‍ അവഗണിച്ച സര്‍ക്കാറിനുള്ള പിന്തുണ പിന്‍‌വലിച്ചെങ്കിലും, അവസര വാദികളുടെ പിന്തുണയോടെ കോണ്‍ഗ്രസ്സ് നയിക്കുന്ന യു.പി.എ. അമേരിക്കന്‍ സാമ്രാജ്യത്വ താല്പര്യങ്ങള്‍ക്ക് മുമ്പില്‍ രാജ്യത്തിന്റെ താല്പര്യങ്ങളെ അടിയറവു വെച്ചു കൊണ്ട് ആണവ കരാര്‍ പാസ്സാ‍ക്കി.
 
ആണവ കരാര്‍ ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെയും പരമാധി കാരത്തെയും സ്വാശ്രയ ത്തത്തെയും പണയപ്പെടുത്തുന്നതും, അപകട പ്പെടുത്തുന്നതു മാണെന്ന ഇടതു പക്ഷത്തിന്റെ മുന്നറിയിപ്പ് ഗൗരവമായി എടുക്കാതി രിക്കുകയും പുച്ഛിച്ച് തള്ളുകയും ചെയ്തവര്‍ക്ക് ഏറെക്കുറെ കാര്യങ്ങള്‍ മനസ്സിലായി ക്കൊണ്ടിരിക്കു കയാണിന്ന്.
 
ഈ അടുത്ത സമയത്താണു ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അമേരിക്കയെ അനുവദിക്കുന്ന ‘എന്‍ഡ് യൂസ് മോണിറ്ററിങ്’ കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പു വെച്ചത്. ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങുന്ന ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി മാത്രം ഉപയോഗിക്കുന്നെന്ന് ഉറപ്പു വരുത്താനുള്ളതാണ് ‘എന്‍ഡ് യൂസ് മോണിറ്ററിങ്’ എന്ന പരിശോധനാ സംവിധാനം. അമേരിക്കയില്‍ നിന്ന് ഇന്ത്യ പണം കൊടുത്തു വാങ്ങുന്ന സാധനങ്ങള്‍ എങ്ങനെ നാം ഉപയോഗി ക്കണമെന്ന് അമേരിക്ക പറയും. അമേരിക്കയെ ബോധ്യ പ്പെടുത്തേണ്ട ഉത്തവാദിത്തം ഇന്ത്യക്ക് ഉള്ളതാണു. അത് അവര്‍ തന്നെ പരിശോധിച്ച് ഉറപ്പ് വരുത്തുകയും വേണം. ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് സൈനിക കേന്ദ്രങ്ങളിലെത്തി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് ഏതു സമയവും പരിശോധിക്കാന്‍ കഴിയും. ഇന്ത്യക്ക് അതോടെ പ്രതിരോധ രഹസ്യങ്ങള്‍ ഇല്ലാതാകും – എല്ലാം അമേരിക്കയ്ക്കു മുന്നില്‍ തുറന്നു വെയ്ക്കേണ്ടി വരും. അമേരിക്കയില്‍ നിന്ന് ആയുധം വാങ്ങിച്ചുവെന്ന ഒറ്റക്കാരണം കൊണ്ട് എവിടെയും ചാടിക്കയറാനും പരിശോധന നടത്താനും അമേരിക്കക്ക് കൊടുക്കുന്ന സ്വാതന്ത്ര്യം. ഇന്ത്യന്‍ പരമാധികാരം അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് മുന്നില്‍ അടിയറ വെയ്ക്കുക തന്നെയാണു. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ വിദേശ ശക്തികളെ അനുവദിക്കില്ലെന്ന പ്രധാന മന്ത്രിയുടെ ഉറപ്പ് വെറും പാഴ്വാക്കായി തീര്‍ന്നിരിക്കുന്നു.
 
ആണവ ക്കരാറിന്റെ പേരില്‍ അമേരിക്ക ഇന്ത്യയെ വിരട്ടി കാര്യങ്ങള്‍ നേടുകയാണു. സ്വന്തം താല്‍പര്യങ്ങള്‍ സം‌രക്ഷിക്കാന്‍ മറ്റു രാജ്യങ്ങളുടെ മേല്‍ അമേരിക്ക ചെലുത്തുന്ന സമ്മര്‍ദ്ദങ്ങളും വിലപേശലും അധിനിവേശവും ആര്‍ക്കും മനസ്സിലാ ക്കാവുന്നതേയുള്ളു. അത് കാലാകാലമായി തുടര്‍ന്ന് പോരുന്നതുമാണു. എന്നാല്‍ ഇന്ത്യ സ്വന്തം താല്‍പര്യങ്ങളും പരമാധികാരവും അമേരിക്കയുടെ കാല്‍ച്ചുവട്ടില്‍ കാണിക്ക വെച്ച് ഓച്ഛാനിച്ച് നില്‍ക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികളുടെ അഹങ്കാരത്തിന് മുന്നില്‍ അടിയറവ് പറയുന്നത് ലജ്ജാകരമാണു. ഇന്ത്യന്‍ ജനതയുടെ അഭിമാനത്തിന് ഏല്‍ക്കുന്ന മഹാക്ഷതമാണിത്.
 
ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കന്‍ തീരുമാനിച്ചതും എന്നാല്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി വെച്ചതുമായ ആണവ ബാധ്യതാ ബില്‍ ഇന്ത്യയിലെ ജന ലക്ഷങ്ങളുടെ താല്‍പര്യങ്ങളെ പാടെ ഹനിക്കുന്നതും അമേരിക്കയിലെ ആണവ വ്യവസായികളുടെ താല്‍പര്യങ്ങളെ മാത്രം സംരക്ഷിക്കുന്നതുമാണ്.
 
ഇന്ത്യ – അമേരിക്ക ആണവ സഹകരണ കരാറിന്റെ ഭാഗമാണിത്. ആണവ ക്കരാര്‍ ഒപ്പ് വെയ്ക്കുമ്പോള്‍ മറച്ച് വെച്ചിട്ടുള ഒരോരോ നിബന്ധനകള്‍ ആണവ ക്കരാര്‍ നടപ്പാക്കുന്നതിന്ന് മുമ്പായി ഇന്ത്യയെ ക്കൊണ്ട് അംഗികരി പ്പിക്കാനാണു അമേരിക്ക ശ്രമിക്കുന്നത്. ഇതൊക്കെ വാക്കാല്‍ ഇന്ത്യന്‍ ഭരണാധി കാരികള്‍ അംഗികരി ച്ചിട്ടുള്ളതും ഇന്ത്യന്‍ ജനങ്ങളോട് മറച്ച് വെച്ചിട്ടുള്ളതുമാണു.
 
ഇന്ത്യന്‍ ജനതയുടെ സുരക്ഷ അപകടത്തിലാക്കി അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് യുപിഎ സര്‍ക്കാരിന്റെ വ്യഗ്രത. അപകട കരമായ രാസ വസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന വ്യവസായങ്ങള്‍, ആണവോര്‍ജ ഉല്‍പ്പാദനം എന്നിവയുടെ ഭാഗമായി അപകടങ്ങ ളുണ്ടാകുമ്പോള്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ പോകാനുള്ള പൌരന്റെ അവകാശം ഇല്ലാതാക്കു ന്നതാണ് ഈ സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ളിയര്‍ ഡാമേജസ് ബില്‍ (ആണവഅപകട ബാധ്യതാ ബില്‍)
 
റിയാക്ടര്‍ വിതരണം ചെയ്തയാളെ സംരക്ഷി ക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ കളെന്നാണു പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നൊക്കെ മനസ്സിലാകുന്നത്. ആണവ റിയാക്ടര്‍ നിര്‍മിച്ച ഘട്ടത്തിലുള്ള എന്തെങ്കിലും പിഴവു കാരണം ആണവ അപകടമുണ്ടായി ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചാലും റിയാക്ടര്‍ വിതരണം ചെയ്ത കമ്പനി നഷ്ട പരിഹാരം നല്‍കേണ്ട തില്ലയെന്നത് അംഗികരിക്കാന്‍ ഒരു ജനാധിപത്യ രാജ്യത്തില്‍ ആര്‍ക്കെങ്കിലും കഴിയുമോ? എല്ലാ ഉത്തരവാദിത്തവും ഇന്ത്യയില്‍ റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്റെ ചുമലില്‍ കെട്ടി വെക്കാന്‍ ശ്രമിക്കുന്നത് കടുത്ത രാജ്യദ്രോഹമാണു. നഷ്ട പരിഹാര ത്തുക മൊത്തം ബാധ്യതയായി പരമാവധി 2200 കോടി രൂപയാണെന്നാണു നിശ്ചയിച്ചിട്ടുള്ളത്. ഈ തുക കണ്ടെത്തേണ്ട ബാധ്യത സര്‍ക്കാരിനുള്ളതാണു. നഷ്ട പരിഹാര തുകയുടെ പരിധി 2200 കോടി രൂപയെന്ന് നിശ്ചയിച്ചതും ജന വിരുദ്ധമാണ്. നഷ്ടത്തിന്റെ വ്യപ്തിയെ പറ്റി അറിയാതെ എങ്ങിനെയാണു നഷ്ട പരിഹാര തുക നിശ്ചയിക്കുക.
 
ആണവ റിയക്ടര്‍ ഉണ്ടാക്കുന്നത് അമേരിക്ക പണം വാങ്ങുന്നതും ലാഭം കൊയ്യുന്നതും അമേരിക്ക, അപകടം ഉണ്ടായാല്‍ മരിക്കുന്നത് ഇന്ത്യക്കാര്‍, നഷ്ട പരിഹാരം കൊടുക്കേണ്ടത് ഇന്ത്യക്കാരന്‍ കൊടുക്കുന്ന നികുതി പണത്തില്‍ നിന്ന്, ഇത് എന്തൊരു രാജ്യ നീതി.
 
ആണവ അപകടങ്ങളുടെ വ്യാപ്തിയും ഭീകരതയും പ്രവചനാ തീതമാണ്. ചെറിയ ഒരു അശ്രദ്ധ പോലും ഒരു പ്രദേശത്തെ മുഴുവന്‍ വിനാശത്തിന്റെ പടു കുഴിയിലേക്ക് തള്ളിയിടുവാന്‍ മാത്രം വിനാശകരമാണ്. അതിനാല്‍ തന്നെ ആണവ നിലയങ്ങള്‍ നിര്‍മ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കമ്പനികള്‍ക്ക് ഉത്തരവാദി ത്ത്വത്തില്‍ നിന്നും ഒഴിവാകുവാന്‍ ആകില്ല. എന്നാല്‍ ഈ ഉത്തരവാദി ത്വത്തിന്റെ ഭാരം കമ്പനിയില്‍ നിന്നും പരമാവധി ഒഴിവാക്കുന്ന വിധത്തിലും അപകടങ്ങള്‍ സംഭവിച്ചാല്‍ തന്നെ നല്‍കേണ്ട നഷ്ട പരിഹാരം വളരെ പരിമിത പ്പെടുത്തി ക്കൊണ്ടും ആണ് ഇപ്പോള്‍ കൊണ്ടു വന്നിട്ടുള്ള ബില്‍. ഭോപ്പാല്‍ ദുരന്തവും അതേ തുടര്‍ന്നുണ്ടായ ദീര്‍ഘമായ നിയമ നടപടികളും നമുക്ക് മുമ്പില്‍ ഉണ്ട്.
 
ഇന്ത്യയില്‍ ആണവ നിലയങ്ങള്‍ ആരംഭിക്കുവാന്‍ ഇന്നത്തെ സാഹചര്യത്തില്‍ അമേരിക്കയിലെ സ്വകാര്യ കമ്പനികള്‍ ആണ് മുന്നോട്ടു വരിക എന്നതു കൂടെ ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ആണവ നിലയത്തിന്റെ നിര്‍മ്മിതിയിലോ പ്രവര്‍ത്തനത്തിലോ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് അവരേക്കാള്‍ ഉത്തരവാദിത്വം ഇന്ത്യക്ക് ആകുന്ന വിധത്തില്‍ ക്രമപ്പെടുത്തുന്ന ഈ ബില്ലില്‍ നഷ്ടപരിഹാര ത്തിനായി പൌരനു കോടതിയെ സമീപിക്കുവാന്‍ ഉള്ള സ്വാതന്ത്രത്തിനും വിലക്കേ ര്‍പ്പെടുത്തുന്നുണ്ട്. സ്വന്തം ജനതയേക്കാള്‍ അമേരിക്കന്‍ കുത്തകകളോട് എത്ര മാത്രം താല്പര്യവും വിധേയത്വവുമാണ് ഈ ഭരണാധി കാരികള്‍ പ്രകടിപ്പി ക്കുന്നതെന്ന് ഈ ഒറ്റ കാര്യത്തില്‍ നിന്നും വ്യക്തം.
 
ലോക കോടീശ്വര പ്പട്ടികയില്‍ അംബാനിമാര്‍ ഇടം‌ പിടിക്കുമ്പോളും അനവധി ആളുകള്‍ ഇതേ ഭൂമിയില്‍ ഒരു നേരത്തെ ആഹാരം കഴിക്കുവാന്‍ പോലും വകയില്ലാതെ പിടഞ്ഞു വീണു മരിക്കുന്നു എന്നതും നാം സ്മരിക്കേണ്ടതുണ്ട്. പുത്തന്‍ സാമ്പത്തിക നയങ്ങള്‍ മൂലം കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ യിലേക്ക് നയിക്കപ്പെടുന്നു. അവരെ സംബന്ധി ച്ചേടത്തോളം ആണവ ക്കരാറും അതിന്റെ പുറകിലെ ചരടു വലികളും പെട്ടെന്ന് മനസ്സിലായി എന്നു വരില്ല. ജീവിത തത്രപ്പാടില്‍ നെട്ടോട്ടം ഓടുന്ന അവര്‍ക്ക് പ്രതികരിക്കുവാന്‍ ആയി എന്നും വരില്ല. ഈ പഴുതു മുതലെടുത്തു കൊണ്ടാണ് ഭരണ വര്‍ഗ്ഗം പലപ്പോഴും തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കുന്നത്.
 
അമേരിക്കയ്ക്ക് വിധേയ പ്പെടുവാന്‍ സ്വയം നിന്നു കൊടുക്കുന്ന സ്വന്തം ജനതയെ പ്രേരിപ്പിക്കുന്ന ഒരു ഭരണ വര്‍ഗ്ഗം ഇന്ത്യന്‍ ജനാധിപത്യ ത്തിനു ഭൂഷണമാണോ എന്ന ചോദ്യമാണ് ഓരോ രാജ്യ സ്നേഹിയുടെയും മനസ്സില്‍ നിന്നും ഉയരേണ്ടത്.
 
പാര്‍ലിമെന്റില്‍ ഇടതു പക്ഷം ദുര്‍ബല മായതോടെ പ്രതിഷേധ ങ്ങളുടെ ശക്തി കുറഞ്ഞിരിക്കുന്നു. ദാസ്യ വേലയുടെ അടയാള പ്പെടുത്തലുക ളായിരിക്കും വരാനിരിക്കുന്ന ഓരോ ദിനങ്ങളും. പ്രതികരിക്കുവാനും പ്രതിഷേധിക്കുവാനും ഉള്ള സ്വാതന്ത്ര്യം നാം പ്രയോജന പ്പെടുത്തിയേ പറ്റൂ‍. സ്വാതന്ത്ര്യം നേടി ത്തരുവാന്‍ ജീവന്‍ ബലി കൊടുത്തവര്‍ക്കും വരാന്‍ ഇരിക്കുന്ന തലമുറക്കും വേണ്ടി സ്വന്തം നാടിന്റെ സ്വാതന്ത്ര്യം കാക്കുവാന്‍ വേണ്ടി.
 
നാരായണന്‍ വെളിയംകോട്
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദല പുരസ്ക്കാരം പത്മശ്രി കെ. രാഘവന്‍ മാസ്റ്റര്‍ക്ക്

March 16th, 2010

raghavan-masterകലാ സാംസ്കാരിക രം‌ഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ദല (ദുബായ് ആര്‍ട്സ് ലവേഴ്സ് അസോസിയേഷന്‍ ) ഏര്‍പ്പെടുത്തിയിട്ടുള്ള ‘ദല’ ഏര്‍പ്പെടുത്തിയിട്ടുള്ള ദല പുരസ്ക്കാരത്തിന്ന് പത്മശ്രി കെ രാഘവന്‍ മാസ്റ്റര്‍ അര്‍ഹനായി.സംഗീത രംഗത്തുള്ള സമഗ്ര സംഭാവന പരിഗണിച്ചാണ് ദല അവാര്‍ഡ് കെ. രാഘവന്‍ മാസ്റ്റര്‍ക്ക് നല്‍കുന്നത്. 50,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
 
ഐ. വി. ദാസ് കണ്‍‌‌വീനറും, പി. ഗോവിന്ദന്‍ പിള്ള, കവി എസ്. രമേശന്‍ എന്നിവര്‍ അംഗങ്ങളായിട്ടുള്ള ജഡ്ജിങ് കമ്മറ്റിയാണു അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
 
അറുപതോളം സിനിമകളിലും, നിരവധി നാടകങ്ങളിലുമായി രാഘവന്‍ മാസ്റ്റര്‍ നൂറു കണക്കിന് ഗാനങ്ങള്‍ക്ക് ഈണം പകരുകയും, ആലപിക്കുകയും ചെയ്തിട്ടുണ്ട്. 1939ല്‍ തംബുരു ആര്‍ട്ടിസ്റ്റായി ആകാശ വാണിയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച കെ. രാഘവന്‍ മാസ്റ്റര്‍ 1950 ല്‍ കോഴിക്കോട് ആകാശ വാണിയില്‍ എത്തിയ തോടെയാണു സിനിമാ മേഖലയുമായി അടുത്ത് ബന്ധപ്പെടുന്നത്. നിര്‍മ്മാല്യം, പൂജക്കെടുക്കാത്ത പൂക്കള്‍ എന്നി ചിത്രങ്ങളിലെ സംഗിത സംവിധാനത്തിന് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. 1981 ല്‍ സംഗീത നാടക അക്കാദമി ഫെലോഷിപ്പ് നല്‍കി ആദരിച്ചു. 1998ല്‍ ജെ. സി. ഡാനിയേല്‍ അവാര്‍ഡും, 2008ല്‍ കൈരളി – സ്വരലയ അവാര്‍ഡും മയില്‍ പീലി പുരസ്ക്കാരവും, പത്മശ്രി അവാര്‍ഡും, രാഘവന്‍ മാസ്റ്ററെ തേടിയെത്തിയിട്ടുണ്ട്. ഏപ്രില്‍ ആദ്യ വാരത്തില്‍ രാഘവന്‍ മാസ്റ്ററുടെ ജന്മ ദേശമായ തലശ്ശേരിയില്‍ വെച്ച് ദല പുരസ്ക്കാരം സമര്‍പ്പിക്കും.
 
നാരായണന്‍ വെളിയംകോട്
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഈ ബജറ്റ് എരി തീയില്‍ എണ്ണ ഒഴിച്ചു

March 1st, 2010

പതിനഞ്ചാം ലോക് സഭാ തെരഞ്ഞെടുപ്പില്‍ യു. പി. എ. ക്ക് കൂടുതല്‍ സീറ്റ് കിട്ടി വീണ്ടും അധികാരത്തില്‍ വന്നതോടെ ഇന്ത്യയിലെ സാധരണ ക്കാരായ ജനങ്ങളുടെ കഷ്ട കാലം ആരംഭിച്ചു വെന്നും ഈ ജന വിധി ഇന്ത്യന്‍ ജനതക്ക് വല്ലാത്തൊരു തലവിധി യാകുമെന്നും പറഞ്ഞത് അക്ഷരാ ര്‍‌ത്ഥത്തില്‍ ശരിയായി രിക്കുകയാണു‌‌.‍‌ രാജ്യം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പോലും ജനങ്ങള്‍ക്ക് ഒരിറ്റ് ആശ്വാസം നല്‍കാനോ ദുര്‍നയ ങ്ങളില്‍ നിന്ന് വ്യതിചലിക്കാനോ തയ്യാറല്ല എന്നാണ് ബജറ്റിലൂടെ യു. പി. എ. പ്രഖ്യാപി ച്ചിരിക്കുന്നത്. ഇത് ജന ദ്രോഹികളുടെ സര്‍ക്കാരാണ് എന്ന പ്രഖ്യാപനമാണ് പ്രണബ് മുഖര്‍ജിയുടെ ബജറ്റ് പ്രസംഗത്തിലൂടെ ‍ തെളിയി ച്ചിരിക്കുന്നത്. സമ്പന്നര്‍ അതി സമ്പന്നരാവുകയും ദരിദ്രര്‍ പരമ ദരിദ്രരാവുകയും ചെയ്യുന്ന പ്രക്രിയക്കാണ് യു. പി. എ. സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്.

സാധാരണ ക്കാര്‍ക്ക്‌ ഇരുട്ടടി യാണെങ്കിലും, കോര്‍പ റേറ്റുകള്‍ക്കും റിയല്‍ എസ്‌റ്റേറ്റു കാര്‍ക്കും വമ്പന്‍ വ്യവസായി കള്‍ക്കും ആഹ്ലാദം നല്‍കുന്ന ബജറ്റാണ്‌ ധന മന്ത്രി പ്രണബ്‌ കുമാര്‍ മുഖര്‍ജി പാര്‍ലിമെന്റില്‍ അവതരി പ്പിച്ചിട്ടുള്ളത്‌. ബഹു ഭൂരിപക്ഷം വരുന്ന ജന സാമാന്യത്തെ മറന്നു കൊണ്ടുള്ള ഈ നടപടി ജന ദ്രോഹ പരമാണു. സര്‍ക്കാറിന്റെ ഇത്തരം ദുഷ്ചെയ്തികള്‍ വെച്ച് പൊറുപ്പിക്കാന്‍ പാടില്ല. ബജറ്റിലെ ജന വിരുദ്ധ നിര്‍ദേശങ്ങള്‍ പിന്‍വലി പ്പിക്കാന്‍ ‍രാജ്യത്ത് അതി ശക്തമായ ബഹു ജന മുന്നേറ്റം ഉയര്‍ന്നു വരേണ്ട തായിട്ടുണ്ട്. ഇന്ത്യ മഹാ രാജ്യത്ത് സമ്പന്നര്‍ക്ക് മാത്രമല്ല, ബഹു ഭൂരിപക്ഷം വരുന്ന സാധരണ ക്കാരായവര്ക്കും മാന്യമായി ജീവിക്കാനുള്ള അവസരം സൃഷ്ടിക്കേണ്ടവര്‍ അത് നിഷേധി ക്കുകയാണിന്ന് ചെയ്യുന്നത്. ഇത് നീതികരിക്കാന്‍ ഒരിക്കലും സാധ്യമല്ല. അധികാരം കയ്യിലുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് കരുതുന്നത് തികഞ്ഞ മൗഢ്യമാണു. ഇത് ഒരു കാരണവശാലും ഇന്ത്യാ രാജ്യത്ത് ഒരിക്കലും അനുവദിക്കാന്‍ പോകുന്നില്ലായെന്ന് ഭരണാധികാരികള്‍ മനസ്സിലാക്കിയാല്‍ അവര്‍ക്ക് കൊള്ളാം.‍

കേരളത്തില്‍ യു. ഡി. എഫിന് കൂടുതല്‍ സീറ്റ് നല്‍കി യതിലൂടെ കേരളം ശിക്ഷിക്ക പ്പെടുകയാണ്. കേന്ദ്രത്തില്‍ കേരളത്തില്‍ നിന്ന് രണ്ടു ക്യാബിനറ്റ് മന്ത്രിമാരും നാലു സഹമന്ത്രി മാരുമുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും തന്നെ സംസ്ഥാന ത്തിന്റെ ആവശ്യങ്ങള്‍ യു. പി. എ. നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിക്കാനോ ശരിയായ നിലപാടെ ടുപ്പിക്കാനോ ഇതു വരെ കഴിയുന്നില്ലായെന്ന് മാത്രമല്ല കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനക്ക് കൂട്ട് നില്‍ക്കുകയും കേന്ദ്രത്തിന്ന് ഒശാന പാടുക യുമാണിവര്‍ ചെയ്യുന്നത്.

രണ്ടാം യു. പി. എ. ഗവമെന്റിനു വേണ്ടി ധന മന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി വെള്ളിയാഴ്ച അവതരിപ്പിച്ച 2010 -11ലേക്കുള്ള വാര്‍ഷിക ബജറ്റ് രാജ്യം ഇന്ന് നേരിടുന്ന ഒരു പ്രശ്നത്തിനും പരിഹാരമല്ല എന്നു മാത്രമല്ല, വളര്‍ച്ചയെയും ജന ജീവിതത്തെയും വികസനത്തെയും മുരടിപ്പി ക്കുന്നതുമാണ്. സാധാരണ ജനങ്ങളെ ദുരിതത്തിന്റെ ആഴങ്ങളിലേക്ക് തള്ളിയിടുന്നതും സമ്പന്നര്‍ക്കു വേണ്ടി രൂപപ്പെടുത്തി യിട്ടുള്ളതുമാണത്. അസംസ്കൃത പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം അടിസ്ഥാന ഇറക്കുമതി തീരുവ പുനഃ സ്ഥാപിച്ച ഒറ്റ നിര്‍ദേശം വില ക്കയറ്റത്തിന്റെ തോത് റോക്കറ്റ് വേഗത്തില്‍ ഉയര്‍ത്തുന്നതാണ്. ഡീസല്‍, പെട്രോള്‍ എന്നിവയ്ക്കുള്ള ഏഴര ശതമാനം ഇറക്കുമതി തീരുവയും മറ്റ് പെട്രോളിയം ഉല്‍പ്പന്ന ങ്ങള്‍ക്കുള്ള പത്തു ശതമാനം ഇറക്കുമതി തീരുവയും പുനഃ സ്ഥാപിച്ചിരിക്കുന്നു. 2008ല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വന്‍ തോതില്‍ വര്‍ധിപ്പിച്ചപ്പോള്‍ ഒഴിവാക്കിയ നികുതികള്‍ തിരിച്ചു കൊണ്ടു വന്നതിനു പുറമെ, പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ എക്സൈസ് തീരുവയും ഏര്‍പ്പെടുത്തു കയാണ് ഇപ്പോള്‍. പെട്രോളിയം, ക്രൂഡ്‌ ഓയില്‍ ഉത്‌പന്നങ്ങളുടെ വില വര്‍ധനയിലൂടെ സാധാരണ ജനങ്ങള്‍ക്ക്‌ ആവശ്യമുള്ള സകല സാധനങ്ങള്‍ക്കും വില ഉയരുമെന്ന്‌ ഉറപ്പായി. യാത്ര കൂലിയും വര്‍ദ്ധിക്കും. നിത്യോപ യോഗ സാധനങ്ങളുടെ വിലയും വന്‍ ‌തോതില്‍ വര്‍ദ്ധിക്കും. ബജറ്റിലൂടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമെന്ന സാധാരണ ക്കാരന്റെ പ്രതീക്ഷയ്‌ക്കാണ്‌ തിരിച്ചടി യേറ്റിരിക്കുന്നത്‌. ഈ ബജറ്റ് യഥാര്‍ത്ഥത്തില്‍ വിലക്കയറ്റം രൂക്ഷമാക്കുകയും സാധാരണക്കാരന്റെ ജീവിതം ദുരിത പൂര്ണ്ണമാക്കുകയും അവന്ന് ജീവിക്കാന്‍ പറ്റാത്ത സ്ഥിതി വിശേഷം സംജാത മാക്കുകയും ചെയ്യും. സമ്പന്ന വിഭാഗങ്ങ ളൊഴികെയുള്ള എല്ലാവരുടെയും ജീവിതം‍ കടുത്ത പ്രതിസന്ധിയി ലാണിന്ന്.

സബ്സിഡി സംവിധാനം പൊളിച്ചെ ഴുതണമെന്ന സാമ്പത്തിക സര്‍വേയിലെ നിര്‍ദേശം അക്ഷരം പ്രതി നടപ്പാക്കി ക്കൊണ്ട്, ഭക്ഷ്യ സബ്സിഡിയില്‍ 400 കോടിയിലേറെ രൂപയുടെ കുറവു വരുത്തിയിരിക്കുന്നു. നടപ്പു വര്‍ഷം ചെലവിട്ടതില്‍ നിന്ന് മൂവായിര ത്തിലേറെ കോടി രൂപ കുറച്ചാണ് വരും വര്‍ഷത്തേക്ക് വളം സബ്സിഡിക്ക് നീക്കി വെച്ചിട്ടുള്ളത്. റേഷന്‍ കടകളിലൂടെ സബ്സിഡി നിരക്കില്‍ അവശ്യ സാധനങ്ങള്‍ നല്‍കുന്നത് അവസാനി പ്പിക്കണമെന്നും അര്‍ഹരായവര്‍ക്ക് സബ്സിഡി തുകയുടെ കൂപ്പണ്‍ നല്‍കിയാല്‍ മതിയെന്നുമുള്ള സാമ്പത്തിക സര്‍വേയിലെ നിര്‍ദേശങ്ങള്‍ അക്ഷരം പ്രതി നടപ്പാക്കാനാണു ധന കാര്യ മന്ത്രി ശ്രമിച്ചിട്ടുള്ളത്. ഇത് സിവില്‍ സപ്ളൈസ് സംവിധാനത്തെയും റേഷന്‍ കടകളെയും ഇല്ലാതാക്കി, പൊതു വിതരണ സമ്പ്രദായത്തെ തകര്ക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മാത്രമല്ല സര്‍ക്കാരിന്റെ ഈ രംഗത്തു നിന്നുള്ള പരിപൂര്‍ണ പിന്മാറ്റം യാഥാര്‍ഥ്യമാ ക്കുന്നതിലേക്കുള്ള നടപടി കൂടിയാണിത്. ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും സംസ്ഥാന സര്‍ക്കാരു കള്‍ക്കാണ് ചുമതലയെന്ന് ഭീഷണി സ്വരത്തില്‍ ആവര്‍ത്തിച്ചു പറയാറുള്ള യു. പി. എ. നേതൃത്വം ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റ ത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്.

രാജ്യത്തിലെ അറുപത്തിയഞ്ചു ശതമാനം ഉപ ജീവന മാര്‍ഗ്ഗമായി സ്വീകരിച്ചിട്ടുള്ള കാര്‍ഷിക മേഖലയുടെ വളര്‍ച്ച പൂജ്യത്തിലാണു. ‍ഗ്രാമീണ ജനതയെ ക്കുറിച്ച് ഭരണ നേതൃത്വം ആവര്‍ത്തിച്ചു പ്രകടിപ്പിക്കാറുള്ള ആശങ്കയും താല്‍പ്പര്യ വുമൊന്നും ബജറ്റില്‍ പ്രതിഫലിച്ചു കാണുന്നില്ല. കൃഷിയെ അവഗണിച്ചിരിക്കുന്നു. ജല സേചനത്തിന് പരിഗണനയില്ല. ഗ്രാമീണ ജന ജീവിതം മെച്ചപ്പെടുത്തു ന്നതിനുള്ള മൂര്‍ത്തമായ ഒരു പദ്ധതിയും അവതരിപ്പി ക്കുന്നില്ലെന്നതിനു പുറമെ, അതിലേക്കായി മുന്‍കാലങ്ങളില്‍ നീക്കി വെച്ച വിഹിതത്തില്‍ കാലാനുസൃതമായ വര്‍ധന വരുത്തിയിട്ടുമില്ല. കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനുള്ളില്‍ എട്ട് ദശലക്ഷം പേര്‍ കാര്‍ഷിക വൃത്തി ഉപേക്ഷിച്ച തായിട്ടാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു ദിവസം രണ്ടായിരം പേര്‍ കാര്‍ഷിക വൃത്തിയില്‍ നിന്ന് പിന്‍മാറുന്നത് കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങളും പ്രയാസങ്ങളും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതു കൊണ്ടു തന്നെയാണു. അവധി വ്യാപാരം കാര്‍ഷിക രംഗത്തെ അപ്പാടെ തകര്‍ക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയത്തിന്ന് അവകാശമില്ല,

സാമ്പാത്തീക മാന്ദ്യത്തെ ചെറുക്കാന്‍ വന്‍‍ മതിലു പോലെ നിലയുറപ്പിച്ചിരുന്ന ഇന്ത്യയിലെ പൊതു മേഖല സ്ഥാപനങ്ങള്‍ വിറ്റു തുലക്കാന്‍ പ്രതിജ്ഞയെടുത്ത് യു. പി. എ. സര്‍ക്കാര്‍ മുന്നോട്ട് ‍ പോകുന്നത്. കഴിഞ്ഞ ബജറ്റില്‍ 25,000 കോടിയുടെ പൊതു മേഖലാ ഓഹരി വിറ്റ് കാശാക്കാനാണ് നിര്‍ദേശം വച്ചതെങ്കില്‍ ഇക്കുറി അത് 40,000 കോടി രൂപയുടേതാക്കി വര്‍ധിപ്പി ച്ചിരിക്കുന്നു. ജനങ്ങളെ പിഴിഞ്ഞും പൊതു മുതല്‍ വിറ്റും പണമുണ്ടാക്കു ന്നതാണ് രണ്ടാം യു. പി. എ. സര്‍ക്കാരിന്റെ അജന്‍ഡ എന്ന് ഇതിലൂടെ കൂടുതല്‍ വ്യക്തമാകുന്നു. സാമ്പത്തിക രംഗത്ത് കൂടുതല്‍ ഉദാര വല്‍ക്കരണ ത്തിലേക്കു പോകുന്നതിന്റെ ഭാഗമാണ് കൂടുതല്‍ സ്വകാര്യ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നിര്‍ദേശം. ഇത് ഇന്ത്യയിലെ ദേശ സാല്‍കൃത ബേങ്കുകളുടെ തകര്‍ച്ചക്ക് കാരണമാകുമെന്ന് വിദഗ്ദരുടെ അഭിപ്രായം.

പൊതുവെ സംസ്ഥാനങ്ങളോട് നീതി കാട്ടാത്ത ബജറ്റ് കേരളത്തിന് കടുത്ത നിരാശയാണ് പ്രദാനം ചെയ്യുന്നത്. കേന്ദ്ര പദ്ധതി ച്ചെലവില്‍ 15 ശതമാനം വര്‍ധന വരുത്തുമ്പോള്‍ ആനുപാതിക മായല്ലാതെ സംസ്ഥാന ങ്ങള്‍ക്കുള്ള കേന്ദ്ര സഹായം എട്ടു ശതമാനത്തില്‍ ചുരുക്കി നിര്‍ത്തുന്നു. ആസിയന്‍ കരാര്‍ നടപ്പാക്കുമ്പോള്‍ കേരളത്തി നുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരമായി സംസ്ഥാനത്തിനു വേണ്ടി പ്രത്യേക പാക്കേജ് യു. പി. എ. സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ആ പാക്കേജ് വിസ്മരിക്കപ്പെട്ടു. റേഷന്‍ സബ്സിഡി പുനഃ സ്ഥാപിക്കില്ലെന്ന് ഈ ബജറ്റിലൂടെ യു. പി. എ. സര്‍ക്കാര്‍ ഉറപ്പിക്കുകയും ചെയ്തു. കൊച്ചി മെട്രോ റെയില്‍ പോലുള്ള പ്രത്യേക പദ്ധതികള്‍ പരിഗണിക്കപ്പെട്ടില്ല.

സിമന്റിന്‌ വില വര്‍ദ്ധിപ്പിച്ചത്‌ നിര്‍മാണ മേഖലയെയും കാര്യമായി ബാധിക്കും. ഇപ്പോള്‍ തന്നെ മാന്ദ്യത്തിലുള്ള നിര്‍മാണ മേഖലയില്‍ ഈ തീരുമാനത്തോടെ ആ മാന്ദ്യം പൂര്‍ണമാകും. സിമന്റ്, കമ്പി തുടങ്ങിയവയുടെ വിലക്കയറ്റത്തെ തുടര്‍ന്ന് മറ്റുള്ള എല്ലാ കെട്ടിട‍ നിര്‍മ്മാണ സാമഗ്രികളുടെയും വില കൂടും. മാത്രമല്ല സിമന്റിന്ന് ചാക്കിന്ന് ഇരുപത് രൂപയെങ്കിലും കൂടുമെന്നാണു പ്രതിക്ഷിക്കുന്നത്. ഇതോടൊപ്പം കൂലിയിലും വന്‍ വര്‍ദ്ധന വുണ്ടായാല്‍ കെട്ടിട നീര്‍മ്മാണ രംഗം പരിപൂര്‍ണ്ണ സ്തംഭനത്തിലേക്ക് നീങ്ങും. മണലിന്റെ ദൗര്‍ല്ലഭ്യം കൊണ്ട് കെട്ടിട നിര്‍മ്മാണ രംഗം വലിയ പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുന്ന സന്ദര്‍ഭമാ ണിതെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണു.

ഊര്‍ജ മേഖലയ്‌ക്ക് 5130 കോടി ചിലവഴിക്കും. സൗരോര്‍ജ മേഖലയ്‌ക്ക് 1000 കോടി രൂപ വകയിരുത്തി. 2022ഓടെ 20,000 മെഗാവാട്ട്‌ സൗരോര്‍ജ വൈദ്യുതി. ആണവ നിലയങ്ങളെ പ്പറ്റി ഒന്നും തന്നെ പറയാത്തത് അത്ഭുതകരമായി തോന്നുന്നു. പൊതു കടം നിയന്ത്രിക്കാന്‍ ആറ്‌ മാസത്തിനകം നടപടി സ്വീകരിക്കുമെന്നും, വളം സബ്‌സിഡി നേരിട്ട്‌ കര്‍ഷകരില്‍ എത്തിക്കുമെന്നും പറയുന്നത് വെറും വാചക ക്കസര്‍‍ത്തില്‍ കവിഞ്ഞ പ്രാധാന്യമൊന്നും കൊടുക്കേണ്ട ആവശ്യമില്ല. പൊതു മേഖലാ ബാങ്കിങ്‌ മേഖലയിലേക്ക്‌ 16,500 കോടി. പണപ്പെരുപ്പ നിരക്ക്‌ കുറയ്‌ക്കണം. അഞ്ച്‌ സംസ്‌ഥാനങ്ങളില്‍ ഹരിത വിപ്ലവം നടപ്പിലാക്കും. കാര്‍ഷിക മേഖലയില്‍ 3,75,000 കോടി. ഇതിലെല്ലാം കേരളത്തെ പരിപൂര്‍ണ്ണമായി ത്തന്നെ അവഗണിച്ചിരിക്കുന്നു.

തൊഴിലുറപ്പ് പദ്ധതിക്കു പോലും കൂടുതല്‍ തുക മാറ്റി വെയ്ക്കാന്‍ ബജറ്റില്‍ തയ്യാറായിട്ടില്ല. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ മുപ്പത്തി ഒമ്പതിനായിരം കോടിയായി രുന്നെങ്കില്‍ ഈ ബജറ്റില്‍ 40,100 കോടിയും ഗ്രാമീണ വികസനത്തിന്‌ 66,100 കോടിയും വകയിരുത്തി. ഇന്ദിരാ ആവാസ്‌ യോജനയ്‌ക്ക് 10,000 കോടി ലഭിക്കും. ദേശീയ സുരക്ഷാ ഫണ്ട്‌ രൂപീകരിക്കും. നഗര വികസനത്തിന്‌ 5,400 കോടിയാണ്‌ വകയിരുത്തി യിട്ടുള്ളത്‌.

ബജറ്റില്‍ കണക്കുകളുടെ കളിയാണെങ്കിലും കാര്‍ഷികമേഖലക്ക് പരിഗണനയില്ല. ഇന്ധന വിലക്കയറ്റം കൊണ്ട് സധാരണക്കാരന്റെ ജീവിതം ദുരിത പൂര്‍ണ്ണമാക്കി. പൊതു വിതരണ സമ്പ്രദായം തകര്‍ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി. പൊതു മേഖല സ്ഥാപനങ്ങള്‍ വിറ്റു തുലക്കാന്‍ തീരുമാനിച്ചു. കേരളത്തിന്റെ താല്‍പര്യങ്ങളെ പാടെ അവഗണിച്ചു. സാധാരണക്കാര്‍ക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങള്‍ക്കും വില കൂട്ടി.

പ്രവാസികള്‍ക്ക് യാതൊരു ആനൂകൂല്യങ്ങളും നല്‍കിയി ല്ലായെന്ന് മാത്രമല്ല എയര്‍ ടിക്കറ്റിന്റെ മേല്‍ പത്ത് ശതമാനം സര്‍ച്ചാര്‍ജ്ജ് കൂട്ടി. ഇത് വലിയൊരു ഭാരമാണു പ്രവാസികളുടെ തലയില്‍ കെട്ടി വെച്ചിരിക്കുന്നത്. കലാകാലമായി ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥക്ക് താങ്ങും തണലുമായി നിന്നിരുന്ന പ്രവാസികള്‍ സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതം കാരണം തിരിച്ച് വന്നു കൊണ്ടിരി ക്കുകയാണു. ഇവരെ പുനരധി വസിപ്പിക്കാന്‍ യാതൊരു വിധ നടപടിയുമില്ല. ഇത് തികച്ചും ജന ജനവിരുദ്ധ ബജറ്റാണു.

നാരായണന്‍ വെളിയംകോട്

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

ആയിരം കണ്ണി ഉത്സവത്തിനിടെ ആന “പിണങ്ങി”

February 23rd, 2010

വാടാനപ്പള്ളി: മണപ്പുറത്തെ മഹോത്സവമായ ആയിരം കണ്ണി ഉത്സവത്തിന്റെ കൂട്ടിയെന്ന ള്ളിപ്പിനിടെ ആന പിണങ്ങിയത്‌ ഉത്സവം നേരത്തെ അവസാനി പ്പിക്കുവാന്‍ ഇടയാക്കി. വൈകീട്ട്‌ അഞ്ചു മണിയോടെ ആണ്‌ സംഭവം. കൂട്ടിയെഴു ന്നള്ളിപ്പിനു 33 ആനകള്‍ ആണ്‌ നിരന്നിരുന്നത്‌. വളരെ ബന്ധവസോടെ ആയിരുന്നു ആനകളെ നിര്‍ത്തിയിരുന്നത്‌. എന്നാല്‍ ഇതിനിടെ കൂട്ടാനയുടെ കുത്തേറ്റതിനെ തുടര്‍ന്ന് പരിഭ്രാന്തനായ ഒരു “പ്രമുഖ” ആന പിണങ്ങി, അവന്റെ ഉച്ചത്തില്‍ ഉള്ള ചിന്നം വിളി കേട്ട്‌ ആളുകള്‍ നാലു പാടും ചിതറിയോടി. ആനകളെ നിയന്ത്രിക്കുവാന്‍ പാപ്പാന്മര്‍ ശ്രമിക്കു ന്നതിനിടയില്‍ പരിഭ്രാന്തി പരത്തുവാന്‍ ചില സാമൂഹ്യ വിരുദ്ധര്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.
 
തിക്കിലും തിരക്കിലും പെട്ട്‌ നിരവധി ആളുകള്‍ക്ക്‌ പരിക്കുണ്ട്‌. പരിക്കേറ്റ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. ബഹളത്തി നിടയില്‍ പലരുടേയും പേഴ്സും, മൊബെയില്‍ ഫോണും, ആഭരണങ്ങളും നഷ്ടമായിട്ടുണ്ട്‌. മോഷ്ടാക്കള്‍ ഈ അവസരം ഉപയോഗ പ്പെടുത്തിയതായും പരാതികള്‍ ഉണ്ട്‌.
 
വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന ഘോഷ യാത്രകള്‍ സന്ധയോടെ ക്ഷേത്രത്തില്‍ വന്ന് പതിവു പോലെ സമാപിച്ചു.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഈച്ച കോപ്പി വാര്‍ത്തകള്‍

February 22nd, 2010

fly-copyingകഥയറിയാതെ പകര്‍ത്തി എഴുതുന്നതിനിടയില്‍ കടലാസില്‍ ചത്തു കിടന്ന ഒരു ഈച്ചയെ കണ്ടു അത് പോലെ ഒരു ഈച്ചയെ വരച്ചു വെച്ച കഥ നാം കേട്ടിട്ടുണ്ട്. ഇങ്ങനെ, ഒരു വാക്കും, വള്ളിയും, പുള്ളിയും വിടാതെ പകര്‍ത്തി എഴുതുന്നതിനെയാണ് ഈച്ച കോപ്പി എന്ന് പറയുന്നത്. കഴിഞ്ഞ ദിവസം “ഞങ്ങളുടെ വെബ് സൈറ്റില്‍ പരസ്യം ചെയ്യാന്‍ എന്നെ വിളിക്കൂ” എന്ന് പറഞ്ഞു വന്ന ഈമെയിലില്‍ കണ്ട ലിങ്കില്‍ ക്ലിക്ക്‌ ചെയ്തപ്പോള്‍ ഒരു ഈച്ച കോപ്പി വാര്‍ത്ത കണ്ടു ആ വെബ് സൈറ്റില്‍. e പത്രത്തില്‍ കഴിഞ്ഞ ദിവസം വന്ന ഒരു വാര്‍ത്തയുടെ ഈച്ച കോപ്പി ആ വെബ് സൈറ്റില്‍ നിന്നും സ്ക്രീന്‍ പ്രിന്റ്‌ എടുത്തതാണ് താഴെ:
 

plagiarism-text-by-text-copy

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ഇതേ വാര്‍ത്ത e പത്രത്തില്‍ വന്നത് താഴെ:
 

ePathram.com

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
വാര്‍ത്തകള്‍ എല്ലാവരും അറിയട്ടെ. അതിനുള്ള എല്ലാ ശ്രമങ്ങളും നല്ലത് തന്നെ. എന്നാല്‍ ഒരു ലേഖനം അതേപടി പകര്‍ത്തുന്നത് നല്ല പ്രവര്‍ത്തനമല്ല.
 
വര്‍ഷിണി
 
 


Text by text copy of Malayalam News from ePathram


 
 

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

ആയിരം കണ്ണി ഉത്സവം

February 21st, 2010

മണപ്പുറത്തിന്റെ മഹോത്സവമാണ്‌ തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ഉള്ള ആയിരം കണ്ണി ക്ഷേത്രത്തിലേത്‌. ഈ വര്‍ഷം അത്‌ ഫെബ്രുവരി 22 നാണ്. ചേറ്റുവ മുതല്‍ വാടാനപ്പള്ളി വരെയുള്ള പ്രദേശത്തെ ആളുകള്‍ ജാതി മത ഭേദമന്യേ ഒത്തൊരുമയോടെ ഈ ഉത്സവം കൊണ്ടാടുന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇത്‌ ഒരു ഒത്തു ചേരലിന്റെ മുഹൂര്‍ത്തമാണ്‌. പ്രവാസികളുടെ സജീവമായ സഹകരണം, വിദേശ ടൂറിസ്റ്റുകളുടെ സാന്നിധ്യം എന്നിവ ഈ ഉത്സവത്തിന്റെ മാറ്റു പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിക്കുന്നു.
 
നാഷ്ണല്‍ ഹൈവേയില്‍ ആശാന്‍ റോഡിനു കിഴക്കു ഭാഗത്ത്‌ ടിപ്പു സുല്‍ത്താന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഭഗവതീ ക്ഷേത്രം കാതോട്‌ ട്രസ്റ്റിന്റെ കീഴിലാണ്‌. ഉച്ചയോടെ ദേവീ ക്ഷേത്രത്തിനു സമീപമുള്ള ദേവന്റെ അമ്പലത്തില്‍ നിന്നും അനുമതിയും അനുഗ്രഹവും വാങ്ങി ആയിരം കണ്ണി ഭഗവതിയുടെ തിടമ്പേറ്റിയ ഗജ വീരന്‍ തിരിച്ചെത്തുന്നു. ഈ സമയം നാടിന്റെ നാനാ ദിക്കുകളില്‍ നിന്നും കാവടി, ശിങ്കാരി മേളം, നാദ സ്വരം, തെയ്യം, ദേവ നൃത്തം, മേളം എന്നിവയുടെ അകമ്പടിയോടെ പൂരങ്ങള്‍ വരികയായി. ദേവിയുടെ തിടമ്പേറ്റിയ കൊമ്പന്‍ ഇവരെ എതിരേറ്റ്‌ ക്ഷേത്ര നടയില്‍ വരി വരിയായി നില്‍ക്കുന്നു.
 
പങ്കെടുക്കുന്ന ആനകളുടെ പേരു കൊണ്ടും, എണ്ണം കൊണ്ടും പ്രസിദ്ധമാണ് ഇവിടത്തെ പൂരം. മുന്‍ കാലങ്ങളില്‍ നാല്‍പ്പത്തഞ്ചോളം ആനകള്‍ ഇവിടെ പങ്കെടുക്കാ റുണ്ടായിരുന്നു‌. ഇപ്പോള്‍ അതു മുപ്പത്തി മൂന്നായി ചുരുക്കി. വഴിപാടു പൂരങ്ങള്‍ രാവിലെ മാത്രമാക്കി. ഉത്സവ പ്രേമികള്‍ക്ക്‌ ഹരം പകരുന്ന ഒരു മല്‍സര പ്പൂരം കൂടെ ആണ് ഇവിടത്തേത്‌. ഏറ്റവും തലയെടുപ്പുള്ള ആനക്കാണ്‌ കൂട്ടി എഴുന്നള്ളിപ്പിന്റെ സമയത്ത്‌ തിടമ്പ്‌. ഒരു കാലത്ത്‌ സ്ഥിരമായി തിടമ്പേറ്റി യിരുന്നത്‌ അടുത്തിടെ ചരിഞ്ഞ കണ്ടമ്പുള്ളി ബാല നാരായണന്‍ ആയിരുന്നു. അക്കാലത്ത്‌ ഗുരുവായൂര്‍ പത്മനാഭനും, ഗണപതിയും ഇതില്‍ പങ്കെടുക്കാ റുണ്ടായിരുന്നു.
 
തലയെടുപ്പിന്റെ തമ്പുരാന്‍ തെച്ചിക്കോട്ടു കാവ്‌ രാമചന്ദ്ര ഇത്തവണ തിടമ്പ്‌. ഉത്സവ പ്പറമ്പിലെ ഏക ഛത്രാധിപതി യായ തെച്ചിക്കോട്ടു കാവ്‌ രാമചന്ദ്രന്റെ സാന്നിധ്യം ഒന്നു മാത്രം മതി ആന പ്രേമികളെ ആഹ്ലാദ ചിത്തരാക്കുവാന്‍. ഉത്സവ ദിവസം രാവിലെ ക്ഷേത്ര നടയില്‍ ആനകളെ അളന്ന് സ്ഥാനം നിശ്ചയിക്കുന്നു. നിലവിന്റെ കാര്യത്തില്‍ കാണികള്‍ക്ക്‌ ആവേശം പകരുവാന്‍ യുവ താരങ്ങളായ ചെര്‍പ്പ്ലശ്ശേരി പാര്‍ത്ഥനും, ചുള്ളിപ്പറമ്പില്‍ വിഷ്ണുവും ഉണ്ടാകും. കൂടാതെ ഗുരുവായൂര്‍ വലിയ കേശവന്‍, പാമ്പാടി രാജന്‍, ചെറക്കല്‍ കാളിദാസന്‍ തുടങ്ങി പേരെടുത്ത ഗജ വീരന്മാര്‍ വേറെയും ഉണ്ടാകും.
 
ഷൂട്ടേഴ്സ്‌ ക്ലബ്ബും, ടി. എ. സി. ക്ലബ്ബും, അമ്പിളി ക്ലബ്ബും ഒരുക്കുന്ന പ്രത്യേക പരിപാടികളും വലിയ ശില്‍പങ്ങളും ഏടുത്തു പറയേണ്ട പ്രത്യേകതയാണ്‌. നാടു നീളെ ഫ്ലക്സുകളും, തോരണങ്ങളും, ആന പ്പന്തലുകളും ഒക്കെയായി മണപ്പുറം ഉത്സവത്തിനായി ഒരുങ്ങി ക്കഴിഞ്ഞു. ആയിരം കണ്ണി ഉത്സവത്തിലെ പ്രധാന പങ്കാളിയായ ഷൂട്ടേഴ്സ്‌ ക്ലബ്ബ്‌ ഇത്തവണയും വിപുലമായ സംഗതികളാണ്‌ ഒരുക്കിയിരിക്കുന്നത്‌. തെയ്യം, ശിങ്കാരി മേളം, കാവടി, അമ്മങ്കുടം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കു വേണ്ടി ഇത്തവണ ഇത്തവണ തിടമ്പേറ്റുന്നത്‌ ദുബായില്‍ എഞ്ചിനീയറായ ജയപ്രകാശ്‌ കൊട്ടുക്കല്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഗുരുജിയില്‍ അനന്ദ പത്മനാഭന്‍ എന്ന ആനയാണ്‌.
 
സന്ധ്യക്ക്‌ ദീപാരാധനയും, തുടര്‍ന്ന് ക്ഷേത്രത്തിനു സമീപം വര്‍ണ്ണ മഴയും ഉണ്ടാകും. ഉത്സവത്തിന്റെ നടത്തിപ്പിനായി ജാതി മത ഭേദമന്യേ ഗണ്യമായ പങ്കു വഹിക്കുന്നത്‌ പ്രവാസികളാണ്‌. നേരിട്ട് പങ്കെടുക്കുവാന്‍ ആകില്ലെങ്കിലും‍, മനസ്സു കൊണ്ട്‌ ആ ഉത്സവാര വങ്ങളില്‍ അവര്‍ പങ്കാളികള്‍ ആകുന്നു.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

അന്തിക്കാട്‌ ആനയിടഞ്ഞു

February 21st, 2010

അന്തിക്കാട്‌: പുത്തന്‍ പീടിക തോന്യാവ്‌ ഭഗവതീ ക്ഷേത്രത്തിലെ ഉത്സവത്തിനു എഴുന്നള്ളത്തിനു കൊണ്ടു വന്ന ആനയിടഞ്ഞ്‌ പരിഭ്രാന്തി പരത്തി. വെട്ടത്തു മന വിനയന്‍ എന്ന ആനയാണ്‌ ഇടഞ്ഞത്‌. രാവിലെ കുളിപ്പിക്കു ന്നതിനിടയില്‍ പാപ്പാന്‍ ആനയുടെ കൊമ്പില്‍ ഉള്ള പഴുപ്പില്‍ മരുന്നു പുരട്ടുവാന്‍ ശ്രമിച്ചപ്പോള്‍ ആന പാപ്പാന്‍ കൃഷണന്‍ കുട്ടിയെ ആക്രമിക്കു കയാണുണ്ടായത്‌. പാപ്പാന്റെ തോളെല്ലിനു പരിക്കേറ്റു. ഇയാളെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനയെ പിന്നീട്‌ മയക്കു വെടി വിദഗ്ദ്ധരും മറ്റും എത്തി തളച്ചു.
 
രണ്ടു വര്‍ഷം മുമ്പ്‌ ചേറ്റുവ ചന്ദനക്കുടം നേര്‍ച്ചയ്ക്കിടയില്‍ ഇടഞ്ഞ വിനയന്‍ പാപ്പാനെ ചവിട്ടി ക്കൊല്ലുകയും മറ്റൊരാനയെ കുത്തി മറിച്ചിടുകയും തുടര്‍ന്ന് സ്കൂള്‍ കെട്ടിടത്തി നകത്തേക്ക്‌ ഇടിച്ച്‌ കയറുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വിദേശ ടെലിവിഷ നുകളില്‍ പോലും അന്ന് വന്നിരുന്നു.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

6 of 1756710»|

« Previous Page« Previous « നവ ലിബറല്‍ നയങ്ങളാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി : പ്രകാശ് കാരാട്ട്
Next »Next Page » ആയിരം കണ്ണി ഉത്സവം »



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine