പതിനഞ്ചാം ലോക് സഭാ തെരഞ്ഞെടുപ്പില്‍ യു. പി. എ. ക്ക് കൂടുതല്‍ സീറ്റ് കിട്ടി വീണ്ടും അധികാരത്തില്‍ വന്നതോടെ ഇന്ത്യയിലെ സാധരണ ക്കാരായ ജനങ്ങളുടെ കഷ്ട കാലം ആരംഭിച്ചു വെന്നും ഈ ജന വിധി ഇന്ത്യന്‍ ജനതക്ക് വല്ലാത്തൊരു തലവിധി യാകുമെന്നും പറഞ്ഞത് അക്ഷരാ ര്‍ത്ഥത്തില്‍ ശരിയായി രിക്കുകയാണു. രാജ്യം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പോലും ജനങ്ങള്‍ക്ക് ഒരിറ്റ് ആശ്വാസം നല്‍കാനോ ദുര്‍നയ ങ്ങളില്‍ നിന്ന് വ്യതിചലിക്കാനോ തയ്യാറല്ല എന്നാണ് ബജറ്റിലൂടെ യു. പി. എ. പ്രഖ്യാപി ച്ചിരിക്കുന്നത്. ഇത് ജന ദ്രോഹികളുടെ സര്‍ക്കാരാണ് എന്ന പ്രഖ്യാപനമാണ് പ്രണബ് മുഖര്‍ജിയുടെ ബജറ്റ് പ്രസംഗത്തിലൂടെ തെളിയി ച്ചിരിക്കുന്നത്. സമ്പന്നര്‍ അതി സമ്പന്നരാവുകയും ദരിദ്രര്‍ പരമ ദരിദ്രരാവുകയും ചെയ്യുന്ന പ്രക്രിയക്കാണ് യു. പി. എ. സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്.
സാധാരണ ക്കാര്‍ക്ക് ഇരുട്ടടി യാണെങ്കിലും, കോര്‍പ റേറ്റുകള്‍ക്കും റിയല്‍ എസ്‌റ്റേറ്റു കാര്‍ക്കും വമ്പന്‍ വ്യവസായി കള്‍ക്കും ആഹ്ലാദം നല്‍കുന്ന ബജറ്റാണ് ധന മന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി പാര്‍ലിമെന്റില്‍ അവതരി പ്പിച്ചിട്ടുള്ളത്. ബഹു ഭൂരിപക്ഷം വരുന്ന ജന സാമാന്യത്തെ മറന്നു കൊണ്ടുള്ള ഈ നടപടി ജന ദ്രോഹ പരമാണു. സര്‍ക്കാറിന്റെ ഇത്തരം ദുഷ്ചെയ്തികള്‍ വെച്ച് പൊറുപ്പിക്കാന്‍ പാടില്ല. ബജറ്റിലെ ജന വിരുദ്ധ നിര്‍ദേശങ്ങള്‍ പിന്‍വലി പ്പിക്കാന്‍ രാജ്യത്ത് അതി ശക്തമായ ബഹു ജന മുന്നേറ്റം ഉയര്‍ന്നു വരേണ്ട തായിട്ടുണ്ട്. ഇന്ത്യ മഹാ രാജ്യത്ത് സമ്പന്നര്‍ക്ക് മാത്രമല്ല, ബഹു ഭൂരിപക്ഷം വരുന്ന സാധരണ ക്കാരായവര്ക്കും മാന്യമായി ജീവിക്കാനുള്ള അവസരം സൃഷ്ടിക്കേണ്ടവര്‍ അത് നിഷേധി ക്കുകയാണിന്ന് ചെയ്യുന്നത്. ഇത് നീതികരിക്കാന്‍ ഒരിക്കലും സാധ്യമല്ല. അധികാരം കയ്യിലുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് കരുതുന്നത് തികഞ്ഞ മൗഢ്യമാണു. ഇത് ഒരു കാരണവശാലും ഇന്ത്യാ രാജ്യത്ത് ഒരിക്കലും അനുവദിക്കാന്‍ പോകുന്നില്ലായെന്ന് ഭരണാധികാരികള്‍ മനസ്സിലാക്കിയാല്‍ അവര്‍ക്ക് കൊള്ളാം.
കേരളത്തില്‍ യു. ഡി. എഫിന് കൂടുതല്‍ സീറ്റ് നല്‍കി യതിലൂടെ കേരളം ശിക്ഷിക്ക പ്പെടുകയാണ്. കേന്ദ്രത്തില്‍ കേരളത്തില്‍ നിന്ന് രണ്ടു ക്യാബിനറ്റ് മന്ത്രിമാരും നാലു സഹമന്ത്രി മാരുമുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും തന്നെ സംസ്ഥാന ത്തിന്റെ ആവശ്യങ്ങള്‍ യു. പി. എ. നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിക്കാനോ ശരിയായ നിലപാടെ ടുപ്പിക്കാനോ ഇതു വരെ കഴിയുന്നില്ലായെന്ന് മാത്രമല്ല കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനക്ക് കൂട്ട് നില്‍ക്കുകയും കേന്ദ്രത്തിന്ന് ഒശാന പാടുക യുമാണിവര്‍ ചെയ്യുന്നത്.
രണ്ടാം യു. പി. എ. ഗവമെന്റിനു വേണ്ടി ധന മന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി വെള്ളിയാഴ്ച അവതരിപ്പിച്ച 2010 -11ലേക്കുള്ള വാര്‍ഷിക ബജറ്റ് രാജ്യം ഇന്ന് നേരിടുന്ന ഒരു പ്രശ്നത്തിനും പരിഹാരമല്ല എന്നു മാത്രമല്ല, വളര്‍ച്ചയെയും ജന ജീവിതത്തെയും വികസനത്തെയും മുരടിപ്പി ക്കുന്നതുമാണ്. സാധാരണ ജനങ്ങളെ ദുരിതത്തിന്റെ ആഴങ്ങളിലേക്ക് തള്ളിയിടുന്നതും സമ്പന്നര്‍ക്കു വേണ്ടി രൂപപ്പെടുത്തി യിട്ടുള്ളതുമാണത്. അസംസ്കൃത പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം അടിസ്ഥാന ഇറക്കുമതി തീരുവ പുനഃ സ്ഥാപിച്ച ഒറ്റ നിര്‍ദേശം വില ക്കയറ്റത്തിന്റെ തോത് റോക്കറ്റ് വേഗത്തില്‍ ഉയര്‍ത്തുന്നതാണ്. ഡീസല്‍, പെട്രോള്‍ എന്നിവയ്ക്കുള്ള ഏഴര ശതമാനം ഇറക്കുമതി തീരുവയും മറ്റ് പെട്രോളിയം ഉല്‍പ്പന്ന ങ്ങള്‍ക്കുള്ള പത്തു ശതമാനം ഇറക്കുമതി തീരുവയും പുനഃ സ്ഥാപിച്ചിരിക്കുന്നു. 2008ല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വന്‍ തോതില്‍ വര്‍ധിപ്പിച്ചപ്പോള്‍ ഒഴിവാക്കിയ നികുതികള്‍ തിരിച്ചു കൊണ്ടു വന്നതിനു പുറമെ, പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ എക്സൈസ് തീരുവയും ഏര്‍പ്പെടുത്തു കയാണ് ഇപ്പോള്‍. പെട്രോളിയം, ക്രൂഡ് ഓയില്‍ ഉത്‌പന്നങ്ങളുടെ വില വര്‍ധനയിലൂടെ സാധാരണ ജനങ്ങള്‍ക്ക് ആവശ്യമുള്ള സകല സാധനങ്ങള്‍ക്കും വില ഉയരുമെന്ന് ഉറപ്പായി. യാത്ര കൂലിയും വര്‍ദ്ധിക്കും. നിത്യോപ യോഗ സാധനങ്ങളുടെ വിലയും വന്‍ തോതില്‍ വര്‍ദ്ധിക്കും. ബജറ്റിലൂടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമെന്ന സാധാരണ ക്കാരന്റെ പ്രതീക്ഷയ്‌ക്കാണ് തിരിച്ചടി യേറ്റിരിക്കുന്നത്. ഈ ബജറ്റ് യഥാര്‍ത്ഥത്തില്‍ വിലക്കയറ്റം രൂക്ഷമാക്കുകയും സാധാരണക്കാരന്റെ ജീവിതം ദുരിത പൂര്ണ്ണമാക്കുകയും അവന്ന് ജീവിക്കാന്‍ പറ്റാത്ത സ്ഥിതി വിശേഷം സംജാത മാക്കുകയും ചെയ്യും. സമ്പന്ന വിഭാഗങ്ങ ളൊഴികെയുള്ള എല്ലാവരുടെയും ജീവിതം കടുത്ത പ്രതിസന്ധിയി ലാണിന്ന്.
സബ്സിഡി സംവിധാനം പൊളിച്ചെ ഴുതണമെന്ന സാമ്പത്തിക സര്‍വേയിലെ നിര്‍ദേശം അക്ഷരം പ്രതി നടപ്പാക്കി ക്കൊണ്ട്, ഭക്ഷ്യ സബ്സിഡിയില്‍ 400 കോടിയിലേറെ രൂപയുടെ കുറവു വരുത്തിയിരിക്കുന്നു. നടപ്പു വര്‍ഷം ചെലവിട്ടതില്‍ നിന്ന് മൂവായിര ത്തിലേറെ കോടി രൂപ കുറച്ചാണ് വരും വര്‍ഷത്തേക്ക് വളം സബ്സിഡിക്ക് നീക്കി വെച്ചിട്ടുള്ളത്. റേഷന്‍ കടകളിലൂടെ സബ്സിഡി നിരക്കില്‍ അവശ്യ സാധനങ്ങള്‍ നല്‍കുന്നത് അവസാനി പ്പിക്കണമെന്നും അര്‍ഹരായവര്‍ക്ക് സബ്സിഡി തുകയുടെ കൂപ്പണ്‍ നല്‍കിയാല്‍ മതിയെന്നുമുള്ള സാമ്പത്തിക സര്‍വേയിലെ നിര്‍ദേശങ്ങള്‍ അക്ഷരം പ്രതി നടപ്പാക്കാനാണു ധന കാര്യ മന്ത്രി ശ്രമിച്ചിട്ടുള്ളത്. ഇത് സിവില്‍ സപ്ളൈസ് സംവിധാനത്തെയും റേഷന്‍ കടകളെയും ഇല്ലാതാക്കി, പൊതു വിതരണ സമ്പ്രദായത്തെ തകര്ക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മാത്രമല്ല സര്‍ക്കാരിന്റെ ഈ രംഗത്തു നിന്നുള്ള പരിപൂര്‍ണ പിന്മാറ്റം യാഥാര്‍ഥ്യമാ ക്കുന്നതിലേക്കുള്ള നടപടി കൂടിയാണിത്. ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും സംസ്ഥാന സര്‍ക്കാരു കള്‍ക്കാണ് ചുമതലയെന്ന് ഭീഷണി സ്വരത്തില്‍ ആവര്‍ത്തിച്ചു പറയാറുള്ള യു. പി. എ. നേതൃത്വം ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റ ത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്.
രാജ്യത്തിലെ അറുപത്തിയഞ്ചു ശതമാനം ഉപ ജീവന മാര്‍ഗ്ഗമായി സ്വീകരിച്ചിട്ടുള്ള കാര്‍ഷിക മേഖലയുടെ വളര്‍ച്ച പൂജ്യത്തിലാണു. ഗ്രാമീണ ജനതയെ ക്കുറിച്ച് ഭരണ നേതൃത്വം ആവര്‍ത്തിച്ചു പ്രകടിപ്പിക്കാറുള്ള ആശങ്കയും താല്‍പ്പര്യ വുമൊന്നും ബജറ്റില്‍ പ്രതിഫലിച്ചു കാണുന്നില്ല. കൃഷിയെ അവഗണിച്ചിരിക്കുന്നു. ജല സേചനത്തിന് പരിഗണനയില്ല. ഗ്രാമീണ ജന ജീവിതം മെച്ചപ്പെടുത്തു ന്നതിനുള്ള മൂര്‍ത്തമായ ഒരു പദ്ധതിയും അവതരിപ്പി ക്കുന്നില്ലെന്നതിനു പുറമെ, അതിലേക്കായി മുന്‍കാലങ്ങളില്‍ നീക്കി വെച്ച വിഹിതത്തില്‍ കാലാനുസൃതമായ വര്‍ധന വരുത്തിയിട്ടുമില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ എട്ട് ദശലക്ഷം പേര്‍ കാര്‍ഷിക വൃത്തി ഉപേക്ഷിച്ച തായിട്ടാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു ദിവസം രണ്ടായിരം പേര്‍ കാര്‍ഷിക വൃത്തിയില്‍ നിന്ന് പിന്‍മാറുന്നത് കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങളും പ്രയാസങ്ങളും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതു കൊണ്ടു തന്നെയാണു. അവധി വ്യാപാരം കാര്‍ഷിക രംഗത്തെ അപ്പാടെ തകര്‍ക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയത്തിന്ന് അവകാശമില്ല,
സാമ്പാത്തീക മാന്ദ്യത്തെ ചെറുക്കാന്‍ വന്‍ മതിലു പോലെ നിലയുറപ്പിച്ചിരുന്ന ഇന്ത്യയിലെ പൊതു മേഖല സ്ഥാപനങ്ങള്‍ വിറ്റു തുലക്കാന്‍ പ്രതിജ്ഞയെടുത്ത് യു. പി. എ. സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ബജറ്റില്‍ 25,000 കോടിയുടെ പൊതു മേഖലാ ഓഹരി വിറ്റ് കാശാക്കാനാണ് നിര്‍ദേശം വച്ചതെങ്കില്‍ ഇക്കുറി അത് 40,000 കോടി രൂപയുടേതാക്കി വര്‍ധിപ്പി ച്ചിരിക്കുന്നു. ജനങ്ങളെ പിഴിഞ്ഞും പൊതു മുതല്‍ വിറ്റും പണമുണ്ടാക്കു ന്നതാണ് രണ്ടാം യു. പി. എ. സര്‍ക്കാരിന്റെ അജന്‍ഡ എന്ന് ഇതിലൂടെ കൂടുതല്‍ വ്യക്തമാകുന്നു. സാമ്പത്തിക രംഗത്ത് കൂടുതല്‍ ഉദാര വല്‍ക്കരണ ത്തിലേക്കു പോകുന്നതിന്റെ ഭാഗമാണ് കൂടുതല്‍ സ്വകാര്യ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നിര്‍ദേശം. ഇത് ഇന്ത്യയിലെ ദേശ സാല്‍കൃത ബേങ്കുകളുടെ തകര്‍ച്ചക്ക് കാരണമാകുമെന്ന് വിദഗ്ദരുടെ അഭിപ്രായം.
പൊതുവെ സംസ്ഥാനങ്ങളോട് നീതി കാട്ടാത്ത ബജറ്റ് കേരളത്തിന് കടുത്ത നിരാശയാണ് പ്രദാനം ചെയ്യുന്നത്. കേന്ദ്ര പദ്ധതി ച്ചെലവില്‍ 15 ശതമാനം വര്‍ധന വരുത്തുമ്പോള്‍ ആനുപാതിക മായല്ലാതെ സംസ്ഥാന ങ്ങള്‍ക്കുള്ള കേന്ദ്ര സഹായം എട്ടു ശതമാനത്തില്‍ ചുരുക്കി നിര്‍ത്തുന്നു. ആസിയന്‍ കരാര്‍ നടപ്പാക്കുമ്പോള്‍ കേരളത്തി നുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരമായി സംസ്ഥാനത്തിനു വേണ്ടി പ്രത്യേക പാക്കേജ് യു. പി. എ. സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ആ പാക്കേജ് വിസ്മരിക്കപ്പെട്ടു. റേഷന്‍ സബ്സിഡി പുനഃ സ്ഥാപിക്കില്ലെന്ന് ഈ ബജറ്റിലൂടെ യു. പി. എ. സര്‍ക്കാര്‍ ഉറപ്പിക്കുകയും ചെയ്തു. കൊച്ചി മെട്രോ റെയില്‍ പോലുള്ള പ്രത്യേക പദ്ധതികള്‍ പരിഗണിക്കപ്പെട്ടില്ല.
സിമന്റിന് വില വര്‍ദ്ധിപ്പിച്ചത് നിര്‍മാണ മേഖലയെയും കാര്യമായി ബാധിക്കും. ഇപ്പോള്‍ തന്നെ മാന്ദ്യത്തിലുള്ള നിര്‍മാണ മേഖലയില്‍ ഈ തീരുമാനത്തോടെ ആ മാന്ദ്യം പൂര്‍ണമാകും. സിമന്റ്, കമ്പി തുടങ്ങിയവയുടെ വിലക്കയറ്റത്തെ തുടര്‍ന്ന് മറ്റുള്ള എല്ലാ കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെയും വില കൂടും. മാത്രമല്ല സിമന്റിന്ന് ചാക്കിന്ന് ഇരുപത് രൂപയെങ്കിലും കൂടുമെന്നാണു പ്രതിക്ഷിക്കുന്നത്. ഇതോടൊപ്പം കൂലിയിലും വന്‍ വര്‍ദ്ധന വുണ്ടായാല്‍ കെട്ടിട നീര്‍മ്മാണ രംഗം പരിപൂര്‍ണ്ണ സ്തംഭനത്തിലേക്ക് നീങ്ങും. മണലിന്റെ ദൗര്‍ല്ലഭ്യം കൊണ്ട് കെട്ടിട നിര്‍മ്മാണ രംഗം വലിയ പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുന്ന സന്ദര്‍ഭമാ ണിതെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണു.
ഊര്‍ജ മേഖലയ്‌ക്ക് 5130 കോടി ചിലവഴിക്കും. സൗരോര്‍ജ മേഖലയ്‌ക്ക് 1000 കോടി രൂപ വകയിരുത്തി. 2022ഓടെ 20,000 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി. ആണവ നിലയങ്ങളെ പ്പറ്റി ഒന്നും തന്നെ പറയാത്തത് അത്ഭുതകരമായി തോന്നുന്നു. പൊതു കടം നിയന്ത്രിക്കാന്‍ ആറ് മാസത്തിനകം നടപടി സ്വീകരിക്കുമെന്നും, വളം സബ്‌സിഡി നേരിട്ട് കര്‍ഷകരില്‍ എത്തിക്കുമെന്നും പറയുന്നത് വെറും വാചക ക്കസര്‍ത്തില്‍ കവിഞ്ഞ പ്രാധാന്യമൊന്നും കൊടുക്കേണ്ട ആവശ്യമില്ല. പൊതു മേഖലാ ബാങ്കിങ് മേഖലയിലേക്ക് 16,500 കോടി. പണപ്പെരുപ്പ നിരക്ക് കുറയ്‌ക്കണം. അഞ്ച് സംസ്‌ഥാനങ്ങളില്‍ ഹരിത വിപ്ലവം നടപ്പിലാക്കും. കാര്‍ഷിക മേഖലയില്‍ 3,75,000 കോടി. ഇതിലെല്ലാം കേരളത്തെ പരിപൂര്‍ണ്ണമായി ത്തന്നെ അവഗണിച്ചിരിക്കുന്നു.
തൊഴിലുറപ്പ് പദ്ധതിക്കു പോലും കൂടുതല്‍ തുക മാറ്റി വെയ്ക്കാന്‍ ബജറ്റില്‍ തയ്യാറായിട്ടില്ല. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് മുപ്പത്തി ഒമ്പതിനായിരം കോടിയായി രുന്നെങ്കില്‍ ഈ ബജറ്റില്‍ 40,100 കോടിയും ഗ്രാമീണ വികസനത്തിന് 66,100 കോടിയും വകയിരുത്തി. ഇന്ദിരാ ആവാസ് യോജനയ്‌ക്ക് 10,000 കോടി ലഭിക്കും. ദേശീയ സുരക്ഷാ ഫണ്ട് രൂപീകരിക്കും. നഗര വികസനത്തിന് 5,400 കോടിയാണ് വകയിരുത്തി യിട്ടുള്ളത്.
ബജറ്റില്‍ കണക്കുകളുടെ കളിയാണെങ്കിലും കാര്‍ഷികമേഖലക്ക് പരിഗണനയില്ല. ഇന്ധന വിലക്കയറ്റം കൊണ്ട് സധാരണക്കാരന്റെ ജീവിതം ദുരിത പൂര്‍ണ്ണമാക്കി. പൊതു വിതരണ സമ്പ്രദായം തകര്‍ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി. പൊതു മേഖല സ്ഥാപനങ്ങള്‍ വിറ്റു തുലക്കാന്‍ തീരുമാനിച്ചു. കേരളത്തിന്റെ താല്‍പര്യങ്ങളെ പാടെ അവഗണിച്ചു. സാധാരണക്കാര്‍ക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങള്‍ക്കും വില കൂട്ടി.
പ്രവാസികള്‍ക്ക് യാതൊരു ആനൂകൂല്യങ്ങളും നല്‍കിയി ല്ലായെന്ന് മാത്രമല്ല എയര്‍ ടിക്കറ്റിന്റെ മേല്‍ പത്ത് ശതമാനം സര്‍ച്ചാര്‍ജ്ജ് കൂട്ടി. ഇത് വലിയൊരു ഭാരമാണു പ്രവാസികളുടെ തലയില്‍ കെട്ടി വെച്ചിരിക്കുന്നത്. കലാകാലമായി ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥക്ക് താങ്ങും തണലുമായി നിന്നിരുന്ന പ്രവാസികള്‍ സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതം കാരണം തിരിച്ച് വന്നു കൊണ്ടിരി ക്കുകയാണു. ഇവരെ പുനരധി വസിപ്പിക്കാന്‍ യാതൊരു വിധ നടപടിയുമില്ല. ഇത് തികച്ചും ജന ജനവിരുദ്ധ ബജറ്റാണു.
– നാരായണന്‍ വെളിയംകോട്