Saturday, December 26th, 2015

ജീൻ വാൽജിന്റെ കഥയുമായി ‘പാവങ്ങൾ’ അരങ്ങേറി

adithya-prakash-sharaf-nemam-in-drama-pavangal-ePathram
അബുദാബി : കേരളാ സോഷ്യൽ സെന്റർ ഭരത് മുരളി നാടകോത്സവ ത്തിലെ അഞ്ചാം ദിവസം, അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ അവതരി പ്പിച്ച ‘പാവങ്ങൾ’ എന്ന നാടകം അരങ്ങേറി.

വിക്ടര്‍ ഹ്യൂഗോ യുടെ ‘പാവങ്ങള്‍’ (les miserables) എന്ന നോവലിലെ പ്രധാന മുഹൂ ര്‍ത്ത ങ്ങള്‍ കോര്‍ത്തിണക്കി പ്രവാസ ലോകത്തെ ശ്രദ്ധേയ നായ നാടക പ്രവർത്തകൻ സാദിജ് കൊടിഞ്ഞി യാണ് ഈ നാടകം സംവിധാനം ചെയ്ത് അരങ്ങിൽ എത്തി ച്ചത്.

hari-abhinaya-sharaf-in-victor-hugo-pavangal-ePathram

തടവു പുള്ളി യായിരുന്ന ജീന്‍ വാല്‍ജിന്‍, ക്രൂരനായ ‘ഴവേര്‍’ എന്ന ഇന്‍സ്പെക്ട റില്‍ നിന്നും രക്ഷ പ്പെട്ട്  താന്‍ വസിക്കുന്ന ഒരു പ്രദേശ ത്തിന്റെ മേയര്‍ വരെ ആവുന്നു. ഒരു സാധാ രണ ക്കാരി യായ സ്ത്രീയും മകളും ജീവിത ത്തിലേക്ക് കടന്നു വരുന്ന തോടെ ജീന്‍ വാല്‍ജി ന്റെ ജീവിതം അവര്‍ ക്കു വേണ്ടി യുള്ള തായി മാറുക യാണ്.

സൃഷ്ടിച്ചെടുത്ത കുറ്റ ങ്ങളുടെ പേരില്‍ വേട്ട യാടി ക്കൊണ്ടി രിക്കുന്ന നീതി ന്യായ വ്യവ സ്ഥ കള്‍. ശിക്ഷ അനുഭവിച്ചു കഴി ഞ്ഞാലും തുടര്‍ ന്നും കുറ്റ വാളി യായി കാണുന്ന സമൂഹ വും, അഴിക്കുള്ളി ലാക്കു വാന്‍ കാരണ ങ്ങള്‍ മെന ഞ്ഞു പതു ങ്ങി യിരി ക്കുന്ന ഭരണ കൂടവും ഇവയെല്ലാം മാനുഷി കത ചോര്‍ത്തി ക്കളയു വാന്‍ മാത്രമേ ഉപകരി ക്കുക യുള്ളൂ എന്ന താണ്‌ നാടക ത്തിന്റെ പ്രമേയം.

victor-hugo- les-miserables-malayalam-drama-fest-2015-ePathram

ജീന്‍ വാല്‍ജിന്‍, മേയര്‍ മെഡ് ലൈന്‍, ഫുഷല്‍ വാംഗ് രണ്ടാമന്‍ എന്നീ വേഷ ങ്ങളിൽ ഷറഫ് നേമം, കോസാറ്റ്, ഫാറ്റിന എന്നീ കഥാ പാത്ര ങ്ങളു മായി ആദിത്യ പ്രകാശ്, ഴവേര്‍ എന്ന കഥാ പാത്ര മായി ഹരി അഭിനയ, ബിഷപ്പ്, വക്കീല്‍, ഗുല്‍ നോര്‍മന്‍ എന്നീ വേഷ ങ്ങളിലൂടെ സലീം ഹനീഫ, എന്നിവർ ശ്രദ്ധേയ മായ പ്രകടന മാണ് കാഴ്ച വെച്ചത്.

നീലിമ ഉണ്ണി കൃഷ്ണന്‍, റസല്‍ മുഹമ്മദ് സാലി, അനൂപ് കുര്യന്‍, വിജയന്‍ തിരൂര്‍, സലിം ടി, ഇസ്മയില്‍ തിരൂര്‍, സത്താര്‍ ഉണ്യാല്‍, മമ്മൂട്ടി, അവ്സ സാജിദ്, അഷറഫ് ആലങ്കോട്, ജോയ് തണങ്ങാടൻ എന്നിവരും തങ്ങളുടെ റോളുകള്‍ മികവുറ്റ താക്കി.

നാടകോല്‍സവ ത്തിലെ ആറാം ദിവസ മായ ഡിസംബര്‍ 27 ഞായറാഴ്ച രാത്രി എട്ടര മണിക്ക് അബുദാബി യുവ കലാ സാഹിതി ഒരുക്കുന്ന ‘മെറൂണ്‍’ എന്ന നാടകം അര ങ്ങില്‍ എത്തും.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

Comments are closed.


«
«



  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine