ദുബായ് : പ്രവാചകന്‍ മുഹമ്മദ് നബി (സ) തങ്ങളോടുള്ള സ്നേഹം മനുഷ്യ ജീവിതത്തിന്റെ രക്ഷാ കവചമാണെന്നും നബിയോടുള്ള വൈകാരിക ബന്ധം നമുക്ക് ഉണ്ടാവണം എന്നും സ്നേഹ പ്രകടനത്തിന്റെ ബഹിര്‍ സ്ഫുരണങ്ങള്‍ പ്രകീര്‍ത്തന സദസ്സുകളില്‍ പ്രകടമാണെന്നും എസ്. വൈ. എസ്. സംസ്ഥാന ജന. സെക്രട്ടറിയും ചിന്തകനും എഴുത്തുകാരനുമായ അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. ദുബായ് തൃശൂര്‍ ജില്ല കെ. എം. സി. സി. സംഘടിപ്പിച്ച മിലാദ് സംഗമം 2011ല്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായി കാണാം
കേരളത്തിലെ ജനങ്ങള്‍ മാത്രമല്ല ലോകത്തില്‍ മുഴുവന്‍ നടക്കുന്നതാണ് നബി ദിന ആഘോഷങ്ങള്‍. ലോക ചരിത്രത്തില്‍ എല്ലാ വിഭാഗവും നടത്തി വരുന്നതാണ്. നബി (സ) തങ്ങളുടെ പ്രകീര്‍ത്തന സദസ്സുകള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായി കാണാം
ജില്ല പ്രസിഡണ്ട് ജമാല്‍ മനയതിന്റെ അദ്ധ്യക്ഷതയില്‍ സക്കരിയ ദാരിമി ഉദ്ഘാടനം ചെയ്തു. ജില്ല ജന. സെക്രട്ടറി മുഹമ്മദ് വെട്ടുകാട് സ്വാഗതവും അബ്ദുള്‍ ഹമീദ് വടക്കേകാട് ഖിറാഅത്തും അവതരിപ്പിച്ചു. ദുബായ് കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട് ഉബൈദ് ചേറ്റുവ, ഹുസൈന്‍ ദാരിമി, അബൂബക്കര്‍ മുസല്യാര്‍ ചേലക്കര എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ കെ. ടി. ഹാഷിം, ബീരാവുണ്ണി തൃത്താല, അലി കാക്കശ്ശേരി, എന്‍. കെ. ജലീല്‍, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, അഷ്‌റഫ് പിള്ളക്കാട്, ടി. എസ്. നൌഷാദ്, ടി. കെ. അലി എന്നിവര്‍ സംബന്ധിച്ചു. റസാഖ് തൊഴിയൂര്‍, കബീര്‍ ഒരുമനയൂര്‍, അലി അകലാട്, ഉമ്മര്‍ മണലാടി, അഷ്‌റഫ് കിള്ളിമംഗലം, ഖമറുദ്ദീന്‍ മൌലവി കരിക്കാട്, ആര്‍. വി. എം. മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി. ഓര്‍ഗ. സെക്രട്ടറി പി. എ. ഫറൂഖ് നന്ദി പറഞ്ഞു.
അയച്ചു തന്നത് : മുഹമ്മദ് വെട്ടുകാട്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി.