ദുബായ് : കേരള ത്തില്‍ പ്രതിപക്ഷം വിഷയ ദാരിദ്ര്യം നേരിടുക യാണെന്ന് മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എം. എല്‍. എ. യുമായ പി. ബി. അബ്ദുല്‍ റസാഖ്.
സര്‍ക്കാരിന് എതിരെ എന്ത് ആരോപണം ഉന്നയിക്കണമെന്ന് സി. പി. എം. ന് അറിയില്ല. ബഹളം വെക്കലും സഭാ ബഹിഷ്‌ക്കരണ വുമായി നടക്കുന്ന പ്രതിപക്ഷ ത്തിന് ജനകീയ വിഷയ ങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമയമോ, താല്‍പര്യമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. നിയമ പാലകര്‍ക്ക് എതിരെയും ജഡ്ജിമാര്‍ക്ക് എതിരെയും കലാപം ഉയര്‍ത്തുന്ന സി. പി. എം. ജനാധിപത്യ ത്തെ വെല്ലുവിളിക്കുക യാണ്.
മുസ്ലിം ലീഗ് നേതാക്കള്‍ക്ക് എതിരെ അപവാദം പ്രചരിപ്പിക്കുന്ന സി. പി. എം. സ്വയം ചെളിക്കുഴി യില്‍ വീഴുന്ന കാഴ്ചയാണ് കാണുന്നത്. പ്രതിപക്ഷ നേതാവിന്‍റെ ഏറ്റവും അടുത്ത സുഹൃത്തു ക്കള്‍ ക്രിമിനല്‍ കേസു കളില്‍ പ്രതികളായ മൂവര്‍ സംഘമാണ്. ജനം ഇതെല്ലാം കാണുകയും, വിലയിരുത്തുക യും ചെയ്യുന്നുണ്ട്. മുസ്ലിം ലീഗിനെ തകര്‍ക്കാന്‍ ഇറങ്ങി പ്പുറപ്പെട്ടവര്‍ സ്വയം തകര്‍ന്നു കൊണ്ടിരിക്കുന്നു.
ലീഗ് നേതാക്കളെ ജയിലില്‍ അയക്കാന്‍ കോടതി കയറി ഇറങ്ങുന്നവര്‍ പൂജപ്പുര യില്‍ പോയി വിഷമിക്കുക യാണെന്ന് അദ്ദേഹം പരിഹസിച്ചു. അപവാദ പ്രചരണ ത്തിന് എതിരെ മുസ്ലീം ലീഗ് നടത്തുന്ന ക്യാമ്പയിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദുബായ് കാസര്‍കോട് മണ്ഡലം കെ. എം. സി. സി. സംഘടിപ്പിച്ച സമ്മേളന ത്തില്‍ സംസാരിക്കുക യായിരുന്നു പി. ബി. അബ്ദുല്‍ റസാഖ് എം. എല്‍. എ.
മണ്ഡലം പ്രസിഡന്‍റ് മഹ്മൂദ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. കെ. എം. സി. സി. ആക്ടിംഗ് പ്രസിഡന്‍റ് യഹ് യ തളങ്കര ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി. ഇ. അബ്ദുല്ല മുഖ്യാതിഥി ആയിരുന്നു. കെ. എം. സി. സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സലാം കന്യാപാടി സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹരീഫ് പൈക്ക നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി.