ദുബായ് : മരുഭൂമിയിലെ ആദ്യത്തെ മലയാള ശബ്ദം ആരുടേതെന്ന് ചോദിച്ചാല്‍ യു.എ.ഇ. യിലെ പഴമക്കാര്‍ പറയുന്നത് കെ. പി. കെ. വെങ്ങരയുടെ പേരായിരിക്കും. ഇദ്ദേഹത്തെ യു.എ.ഇ. യിലെ റേഡിയോയുടെ പിതാവ് എന്ന് വിളിക്കുന്നതും വെറുതെയല്ല. എന്നാല്‍ അഴിച്ചെടുക്കാന്‍ കഴിയാത്ത ചില കുരുക്കുകളില്‍ സ്വയം പെട്ട് പോയ യു.എ.ഇ. യിലെ മാധ്യമ രംഗത്തെ ഈ അതികായനെ ദുബായിലെ മാധ്യമ ഫോറം മറന്നു പോയോ എന്ന് സംശയിക്കാതിരിക്കാന്‍ ആവുന്നില്ല.
അഞ്ചു വര്ഷം മുന്‍പത്തെ കാര്യങ്ങള്‍ മറക്കുക എന്നത് മലയാളിയുടെ ദുര്യോഗമാണ് എന്നത് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ നാം വീണ്ടും ഒരിക്കല്‍ കൂടി കണ്ടതാണ്. 2006ല്‍ കെ. പി. കെ. അദ്ധ്യക്ഷന്‍ ആയിരുന്ന മീഡിയാ വേദിയിലെ ഒരു തലതൊട്ടപ്പന്‍ തന്നെ ഇദ്ദേഹത്തെ സഹായിക്കാന്‍ എന്ന പേരും പറഞ്ഞ് കഴിഞ്ഞ വര്ഷം പണപ്പിരിവ് നടത്തിയത് മാത്രം ബാക്കിയായി.
മര്‍ഡോക്കിന്റെ പാളയത്തിലേക്ക് കണ്ണും നട്ടിരിക്കുന്നവര്‍ക്ക് നക്ഷത്ര തിളക്കത്തില്‍ കണ്ണ് മങ്ങുന്നത് സ്വാഭാവികമാവാം. എന്നാല്‍ പത്ര സമ്മേളനങ്ങള്‍ കൂലിക്ക് നടത്തി കിട്ടിയ കാശ് അംഗങ്ങള്‍ക്ക് പകുത്തു നല്‍കി ചരിത്രം സൃഷ്ടിച്ചവര്‍ തങ്ങളിലൊരുവന്‍ അഴിയാക്കുരുക്കില്‍ പെട്ട് പോയിട്ടും സഹായത്തിനായി സംഘടനാ ബലമോ പണമോ വിനിയോഗിക്കാന്‍ തയ്യാറാവാത്തത് ഇത്തരത്തിലുള്ള പണം ഞങ്ങള്‍ക്ക് വേണ്ട എന്ന് അഭിമാനത്തോടെ പറഞ്ഞ സംഘടനയിലെ ചില അംഗങ്ങള്‍ക്കെങ്കിലും കുറച്ചിലായി തോന്നുന്നത് ആശ്വാസകരമാണ്. ഇവരില്‍ ചിലര്‍ കെ. പി. കെ. യെ സന്ദര്‍ശിച്ചു കാര്യങ്ങള്‍ തിരക്കിയതും സ്വാഗതാര്‍ഹമായി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള സാംസ്കാരിക വ്യക്തിത്വം, തട്ടിപ്പ്, മാധ്യമങ്ങള്‍
കെ പി കെ യെ സഹായിക്കുവാൻ അവസാനം തീരുമാനമായതിൽ സന്തോഷം.
ഈ വിഷയം നിയന്ത്രണത്തോടെ അവതരിപ്പിച്ച
ഇ- പ്ത്രത്തിനും നന്ദി.
ശീതീകരിക്കപ്പെട്ട മുറിയിൽ, മുഖത്ത് ചായം പൂശി
സ്പോൺസർമാരുടെ ഉടുപ്പുമിട്ട് , തലേ ദിവസത്തെ കെട്ടുമാറാതെ അവതരിപ്പിക്കുന്നതിന്റെ എളുപ്പം
ഇക്കാര്യത്തിലുണ്ടാകില്ലന്ന് ഉറപ്പായതിനാൽ,
ആത്മാർഥ്മായ നീക്കം തന്നെയാൺ മാധ്യമ പ്രവത്തകരുടെ പ്രസ്ഥാനത്തിൽ നിന്നു ഉണ്ടാകുന്നതെന്നു ഉറപ്പു വരുത്താൻ ഇ – പത്രം സദാ ഇവരെ നിരീക്ഷിക്കുമല്ലോ????
കബീര്‍,
“എങ്ങുമെത്താത്ത ചര്‍ച്ചയുടെ ഒടുവില്‍ സോണാപൂരിലെ എംബാമിങ്ങ് കേന്ദ്രത്തില്‍ നമുക്കൊന്നിക്കാം.”
ഇത് ഉദ്ദേശിച്ചത് വേങ്ങര യെ കുറിച്ചാണെങ്കിൽ അങ്ങിനെ സംഭവിക്കാതിരിക്കട്ടെ..
വാര്‍ത്താ സമ്മേളനാനന്തരം ഇഷ്ട വിഭവങ്ങളോടെ നിറവയര്‍. കോഴി, ആട്, പോത്ത്…
സര്‍വ്വാദി ജന്തു സസ്യാദി. ചഷകത്തില്‍ ശൂന്യമാം കുപ്പികള്‍ സാക്ഷി.
പുറത്തിറങ്ങുമ്പോള്‍ പത്മശ്രീ പ്രാഞ്ചിയേട്ടന്റെ ഹൈപ്പര്‍ ചന്തയില്‍ നിന്ന് എന്തും വാങ്ങാനാവുന്ന ഒരഞ്ഞുറിന്റെ വൌച്ചര്‍.
ലേബര്‍ ക്യാമ്പില്‍ വെള്ളമില്ല, വെളിച്ചമില്ല എന്നു പറഞ്ഞ അഞ്ഞൂറു ദിര്‍ഹം ശമ്പളക്കാരനോട് തട്ടിക്കയറിയ ബ്യൂറോ ചീഫിനു സങ്കടം മുഴുവന്‍ രണ്ടു വിട്ടിട്ടുള്ള തന്റെ ഉറക്കത്തിനു ഭംഗം വരുത്തിയതിനെ കുറിച്ചായിരുന്നു.
മറുവശത്തെ ദയനീയത മനസ്സില്‍ തറയാതെ പോയത് വൌച്ചറുകള്‍ തീര്‍ത്ത ആവരണം കൊണ്ടാണ്.
ദുബായ് മലയാളി മാധ്യമ ജീവിതം ഇങ്ങിനെയൊക്കെ ഒരാഘോഷമായി മാറുമ്പോള്‍
ആര്‍ക്കാണ് സമയം സഖാവെ? ജയില്‍ മുറിക്കുള്ളില്‍ ചോര ഛര്‍ദ്ദിച്ചവനെ ഒന്നു കാണുവാല്‍ ആര്‍ക്കും സമയം.?
ആരാണീ തടവറയിലെ കെ പി കെ ?
ഓ… പുള്ളിയാണ് റേഡിയോ തുടങ്ങിയതല്ലേ?
ഐ എം എഫിന്റെ മുന്‍ പ്രസിഡെന്റായിരുന്നോ അദ്ദേഹം?
സാമ്പത്തിക കുറ്റമല്ലേ? അവിടെ കുറച്ചു നാള്‍ കിടക്കട്ടെന്നേയ്…
അരണ്ട വെളിച്ചത്തില്‍ പച്ചക്കുപ്പിയുടെ പശ്ചാത്തലത്തില്‍ നമുക്കു ചര്‍ച്ച തുടരാം.
എങ്ങുമെത്താത്ത ചര്‍ച്ചയുടെ ഒടുവില്‍ സോണാപൂരിലെ എംബാമിങ്ങ് കേന്ദ്രത്തില്‍ നമുക്കൊന്നിക്കാം.