ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഒറ്റബ്രാന്റ് റീട്ടെയില്‍ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചു. സര്‍ക്കാര്‍ ഇതു സംബന്ധിച്ച് വാണിജ്യ മന്ത്രാലയത്തിനു കീഴിലെ വ്യവസായ പ്രോത്സാഹന വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും ഈ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നത്. അഡിഡാസ്, നിക്കി,ടൊയോട്ട, ഫെന്‍ഡി തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്ക് ഇനി ഇന്ത്യയില്‍ പരിപൂര്‍ണ്ണ ഉടമസ്ഥതയില്‍ ചില്ലറ വില്പന രംഗത്തേക്ക് ഇറങ്ങാം. മള്‍ട്ടി ബ്രാന്റ് റീട്ടെയില്‍ രംഗത്ത് 51% വിദേശ നിക്ഷേപത്തിനു അനുമതി നല്‍കുവാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ തീരുമാനം ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് വേണ്ടെന്ന് വച്ചിരുന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രതിഷേധം, സാമ്പത്തികം