ചെന്നൈ: പ്രമുഖ ഇംഗ്ലീഷ് പത്രമായ ‘ദി ഹിന്ദു’ വിന്റെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപ സ്ഥാനത്തു നിന്നും എന്‍. റാം ഒഴിയുന്നു. ഇന്ത്യയിലെ തന്നെ മികച്ച പത്രാധിപരില്‍ ഒരാളായ എന്‍. റാം 2003ല്‍ ആണ് ‘ദി ഹിന്ദുവിന്റെ’ പത്രാധിപരായി ചുമതലയേറ്റത്. പത്രാധിപ സ്ഥാനത്തിരുന്ന എട്ടു വര്‍ഷത്തിനുള്ളില്‍ ശ്രദ്ധേയമായ നിരവധി മാറ്റങ്ങള്‍ ഹിന്ദുവില്‍ അദ്ദേഹം നടപ്പാക്കി.
പുതിയ പത്രാധിപരായി മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ സിദ്ധാര്‍ഥ് വരദരാജന്റെ പേരാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. പത്രത്തിന്റെ ഉടമകളായ കസ്തൂരി ആന്റ് സണ്‍സിലെ അംഗങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസമാണ് എന്‍. റാമിന്റെ പടിയിറക്കത്തിനു കാരണമായി പറയപ്പെടുന്നത്. റാം സ്ഥാനം ഒഴിയുന്നതോടെ കസ്തൂരി രങ്ക അയ്യങ്കാര്‍ കുടുംബത്തില്‍ നിന്നുമുള്ള ആരും ഹിന്ദുവിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉണ്ടാകുകയില്ല. 150 വര്‍ഷത്തെ പാരമ്പര്യമുള്ള ലോകത്തെ തന്നെ മികച്ച പത്രങ്ങളില്‍ ഒന്നായ ‘ദി ഹിന്ദു‘ വിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കസ്തൂരി കുടുംബത്തിന് പുറത്തുള്ള ഒരാള്‍ പത്രാധിപരാകുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മാധ്യമങ്ങള്‍, വിവാദം