രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ഷകരും,പരിസ്ഥിതി പ്രവര്‍ത്തകരും, ശാസ്ത്രജ്ഞരും അടക്കം ഉള്ള ജനങ്ങളില്‍ നിന്നും ബി ടി വഴുതനയ്ക്കെതിരെ ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തല്‍ക്കാലം അനുമതി നല്‍കേണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചു. ബി ടി വഴുതനങ്ങക്ക് അനുകൂലമായി സംസാരിച്ചതിനു കേന്ദ്ര പരിസ്ഥിതി മന്ത്രിക്ക് പലയിടങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. കേരളമുള്‍പ്പെടെ ഒമ്പതോളം സംസ്ഥാനങ്ങള്‍ ഇതിനോടകം ബി ടി വഴുതനങ്ങ തങ്ങള്‍ നിരോധിക്കുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു.
ബാസിലസ് ടൂറിന്‍ ജിറംസിസ് (ബി. ടി.) എന്ന ബാക്ടീരിയയുടെ സഹായത്താല്‍ ജനിതക മാറ്റത്തിലൂടെ ആണ് കീട പ്രതിരോധ ശേഷി കൈവരു ത്തുന്നത്. ഇത്തരത്തില്‍ ഉള്ള ബി ടി വഴുതന കീടനാശിനി പ്രയോഗത്തില്‍ ഗണ്യമായ അളവില്‍ കുറവു വരുത്താമെന്നും ഇതു വഴി കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജന കരമാണെന്നുമാണ് ഇതിനെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ ഈ വഴുതന വിത്തിന്റെ ജൈവ സുരക്ഷിതത്വം സംബന്ധിച്ച് ഇനിയും ഗൗരവതരമായ പഠനങ്ങള്‍ നടക്കേണ്ടി യിരിക്കുന്നു എന്നും ഇത്തരം അന്തക വിത്തുകള്‍ കര്‍ഷകരെ വിത്തുല്‍പാദക കുത്തകകള്‍ക്ക് മുമ്പില്‍ അടിമകളാക്കുവാന്‍ ഇട വരുത്തും എന്നുമാണ് ഇതിനെതിരെ വാദിക്കുന്നവര്‍ ഉന്നയിക്കുന്നത്. മൊണ്‍സാന്റോ എന്ന ബഹുരാഷ്ട്ര കുത്തകയുടെ ഇന്ത്യന്‍ സഹകാരിയായ മഹികോ എന്ന കമ്പനിയാണ് ബി ടി വഴുതന ഇന്ത്യയില്‍ രംഗത്തിറക്കുന്നത്.
– എസ്. കുമാര്‍
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ശാസ്ത്രം