ന്യൂദല്‍ഹി : അനധികൃത സ്വത്ത് സമ്പാദന ക്കേസില്‍ അണ്ണാ ഡി. എം. കെ. ജനറൽ സെക്രട്ടറി വി. കെ. ശശികല ജയിലിലേക്ക്. വിചാ രണ ക്കോടതി വിധിച്ച ശിക്ഷ യാണ് സുപ്രീം കോടതി ഇന്ന് ശരിവച്ചത്. ജസ്റ്റിസ് പി. സി. ഘോഷ് അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്
2014ൽ ബെംഗളൂരു വിലെ വിചാരണ കോടതി പ്രതികൾക്കു നാലു വർഷം തടവും പിഴയും വിധി ച്ചിരുന്നു. വിധി ശരി വച്ച തോടെ വി. കെ. ശശികല നാലു വർഷം തടവ് അനുഭവിക്കണം. 10 കോടി രൂപ പിഴയും അടയ്ക്കണം.
2015ൽ കർണ്ണാടക ഹൈ ക്കോടതി എല്ലാവരെയും കുറ്റ വിമുക്തരാക്കി യിരുന്നു. ഇതേ ത്തുടർന്നു കർണ്ണാടക സർക്കാർ സുപ്രീം കോടതിയെ സമീപി ക്കുക യായിരുന്നു. ഈ അപ്പീലിലാണ് ഇപ്പോൾ വിധി വന്നി രിക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, തമിഴ്‌നാട്, പ്രതിഷേധം, വിവാദം, സാമ്പത്തികം, സ്ത്രീ