മുംബൈ : മദ്യപിച്ച് ജോലിക്ക് എത്തിയ വൈമാനികനെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു. സിവിൽ ഏവിയേഷൻ വകുപ്പിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് എയർ ഇന്ത്യാ അധികൃതർ ഈ നടപടി സ്വീകരിച്ചത് എന്ന് വിവരാവകാശ നിയമപ്രകാരം നൽകിയ ഒരു അപേക്ഷയുടെ മറുപടിയിലാണ് വെളിപ്പെട്ടത്. മദ്യപിച്ചു ജോലിക്ക് ഹാജരാവുന്ന ഉദ്യോഗസ്ഥരെ ബ്രെത്തലൈസർ (മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന യന്ത്രം) ഉപയോഗിച്ച് പരിശോധിക്കണം എന്നാണ് ചട്ടം. എന്നാൽ എയർ ഇന്ത്യ ഇത്തരം പരിശോധന നടത്തുന്നില്ല എന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ വെച്ച് പലപ്പോഴും ഇത്തരം പരിശോധനകൾ എയർ ഇന്ത്യ നടത്തുന്നില്ല. 2011ൽ ഇത്തരം പരിശോധനകൾ ആകെ ദുബായിൽ മാത്രമേ നടത്തിയിട്ടുള്ളൂ. ഇതിലാകട്ടെ ഒരു ഉദ്യോഗസ്ഥനെ മദ്യ ലഹരിയിൽ പിടിക്കുകയും ചെയ്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കുറ്റകൃത്യം, വിമാനം