ന്യൂഡല്‍ഹി: സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ – കമ്മ്യൂണിസ്റ്റ് (എസ്. യു. സി. ഐ) പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. ദല്‍ഹിയിലെ രാംലീല ഗ്രൗണ്ടില്‍ നിന്നാരംഭിച്ച് ജന്തര്‍മന്ദിറില്‍ സമാപിച്ച റാലിയില്‍ കേരളത്തില്‍ നിന്നടക്കം ഒരു ലക്ഷത്തോളം ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും, അക്രമവും രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന വിലക്കയറ്റത്തിനും അഴിമതിക്കും എതിരെയാണ് മാര്ച്ച്ചു നടത്തിയത്. എസ്.യു.സി.ഐ രാജ്യവ്യാപകമായി ശേഖരിച്ച 3.57 കോടി കൈയ്യൊപ്പ് കേന്ദ്രമന്ത്രി വി. നാരായണ സ്വാമിക്ക് കേന്ദ്ര നേതാക്കള്‍ കൈമാറി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രൊവാഷ് ഘോഷ് മാര്ച് ഉദ്ഘാടനം ചെയ്തു. പോളിറ്റ് ബ്യൂറോയംഗം കൃഷ്ണ ചക്രവര്‍ത്തി റാലിയില്‍ സംസാരിച്ചു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, പ്രതിഷേധം