ന്യൂഡെല്‍ഹി:  26/11 ലെ മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്ത പാക്കിസ്ഥാന്‍ പൌരന്‍  അജ്‌മല്‍ കസബിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു.  വിചാരണ കോടതിയാണ്  കസബിന് വധ ശിക്ഷ വിധിച്ചത്.  ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ കസബ്  നല്‍കിയ അപ്പീല്‍ ജസ്റ്റിസ് അഫ്താബ് ആലം അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച്  തള്ളുകയായിരുന്നു.  ഇന്ത്യക്കെതിരായ യുദ്ധമാണ് കസബ് നടത്തിയതെന്നും ഇതിലൂടെ  നിരവധി പേരുടെ ജീവന്‍ പൊലിഞ്ഞുവെന്നും കോടതി പറഞ്ഞു.
നീതി പൂര്‍വ്വമായ വിചാരണ തനിക്ക് ലഭിച്ചില്ലെന്നും ഗൂഢാലോചനയില്‍  പങ്കില്ലെന്നും   തന്റെ കുറഞ്ഞ പ്രായം കണക്കിലെടുത്ത്  തന്നെ  വധ  ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന് കസബ് വാദിച്ചു. എന്നാല്‍  ഇരുപത്തിനാലുകാരനായ കസബിനു താന്‍ എന്താണ് ചെയ്യുന്നതെന്ന് ബോധ്യമുണ്ടെന്നും  അതിനാല്‍ തന്നെ പ്രായം കണക്കിലെടുത്ത് വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യത്തിനു  ന്യായമില്ലെന്ന് കോടതി പറഞ്ഞു.  കേസിന്റെ ഗൌരവവും കസബിന്റെ പങ്കാളിത്തവും  കണക്കിലെടുത്ത കോടതി ഇയാള്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി തള്ളി.
166 പേരാണ് മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.  ഭീകരരെ അമര്‍ച്ച ചെയ്യുവാന്‍ ഉള്ള ശ്രമത്തിനിടെ സന്ദീപ് ഉണ്ണികൃഷ്ണന്‍,  വിജയ് സലസ്കര്‍, ഹേമന്ദ് കര്‍ക്കരെ തുടങ്ങി രാജ്യത്തെ മികച്ച  ചില  പോലീസ്-സൈനിക  ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. കോടതി വിധിയെ പബ്ലിക്  പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം സ്വാതം ചെയ്തു.  നാലുവര്‍ഷമായി മുംബൈയിലെ അര്‍തര്‍ റോഡിലുള്ള ജയിലില്‍  കഴിയുന്ന കസബിന്റെ സുരക്ഷക്കായി ഇതിനോടകം ഇരുപത്തഞ്ച് കോടിയില്‍ അധികം തുക  ചിലവിട്ടു.
 
                
                
                
                
                                
				- ലിജി അരുണ്‍
				
                
                  
               
              
                
                
                
അനുബന്ധ വാര്‍ത്തകള്‍
                
				വായിക്കുക: കുറ്റകൃത്യം, കോടതി, തീവ്രവാദം, നിയമം