പൂനെ : രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ നിയന്ത്രണത്തിന് വിധേയമാണെന്നും അതിനാല്‍ അഴിമതി അന്വേഷണത്തിന് തികച്ചും സ്വതന്ത്രമായ ഒരു ഏജന്‍സി ആവശ്യമാണെന്നും അണ്ണാ ഹസാരെ സമരത്തിന്റെ മുഖ്യ സൂത്രധാരകരില്‍ ഒരാളായ മുന്‍ ഐ. പി. എസ്. ഉദ്യോഗസ്ഥ കിരണ്‍ ബേദി പറഞ്ഞു. അഴിമതിക്കെതിരെ ഫലപ്രദമായ അന്വേഷണത്തിന് തികച്ചും സ്വതന്ത്രമായ ഒരു ഏജന്‍സി ആവശ്യമാണ്. സി.ബി.ഐ. അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ നിയന്ത്രിതമാണ്. കല്‍മാഡി കേസ് പോലുള്ള കേസുകള്‍ തങ്ങള്‍ക്ക് തോന്നുന്ന പോലെ അന്വേഷിക്കുവാന്‍ വേണ്ടി കോണ്ഗ്രസ് സി. ബി. ഐ. യെ ഉപയോഗിക്കുകയാണ് എന്നും ബേദി ആരോപിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം