ചെന്നൈ: പാക്കിസ്ഥാന്‍ ചാരനെന്ന് സംശയിക്കുന്ന ആളെ തമിഴ്‌നാട് പോലീസ് അറസ്റ്റു ചെയ്തു. തഞ്ചാവൂര്‍ സ്വദേശി തമീര്‍ അന്‍സാരി (33) ആണ് പിടിയിലായത്. പച്ചക്കറി വ്യാപാരത്തിനെന്ന വ്യാജേന ഇടയ്ക്കിടെ ശ്രീലങ്ക സന്ദര്‍ശിക്കുന്ന ഇയാള്‍ കൊളൊമ്പോയിലെ ശ്രീലങ്കന്‍ ഹൈക്കമ്മീഷ്ണര്‍ വഴി പാക്കിസ്ഥാന്‍ ഇന്റലിജെന്‍സ് ഏജന്‍സിക്ക് വിവരങ്ങള്‍ കൈമാറുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. വെല്ലിങ്ങ്ടണിലെ സൈനിക പരിശീലന അക്കാദമി, നാവിക സേനയുടെ ആസ്ഥാനങ്ങള്‍, കാരയ്ക്കല്‍ തുറമുഖം തുടങ്ങിവയുടെ ചിത്രങ്ങളും സ്കെച്ചുകളും ഉള്‍പ്പെടെ ഉള്ള രേഖകള്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തതായി സൂചനയുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്. ഇന്ത്യന്‍ നാവിക സേനയുടെ മുങ്ങിക്കപ്പലുകള്‍ ഉള്‍പ്പെടെ ചില പ്രധാനപ്പെട്ട പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഇയാള്‍ ശ്രമിച്ചതായി ഐ.ജി.അഭാഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, തീവ്രവാദം