ഇന്ത്യാ പാക് അതിര്‍ത്തിയില്‍ നടന്ന രൂക്ഷമായ വെടി വെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ഒന്നാം ആസാം റെജിമെന്റിലെ സിപോയ് ചിബ എന്ന ജവാനാണ് കൊല്ലപ്പെട്ടത്.
ഇന്ത്യയുമായുള്ള വെടി നിര്‍ത്തല്‍ കരാര്‍ കാറ്റില്‍ പറത്തി കൊണ്ട് കശ്മീര്‍ താഴ്വരയിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാനി സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സൈനികര്‍ക്ക് നേരെ ഇന്നലെ മുതല്‍ വെടി വെയ്പ്പ് നടത്തി വരികയായിരുന്നു. നുഴഞ്ഞു കയറ്റക്കാരെ കടത്തി വിടുവാനുള്ള മറയാണ് ഈ വെടി വെയ്പ്പ് എന്ന് സൈനിക വൃത്തങ്ങള്‍ ഇന്നലെ അറിയിച്ചിരുന്നു.
ഇങ്ങനെ നുഴഞ്ഞു കയറിയ ചില അക്രമികളെ ഇന്ത്യന്‍ പട്ടാളം അതിര്‍ത്തിയ്ക്ക് അടുത്തുള്ള കലാഷ് എന്ന സൈനിക താവളത്തിനടുത്ത് വെച്ച് വളയുകയുണ്ടായി. വന്‍ ആയുധ സന്നാഹങ്ങളുമായി വന്ന നുഴഞ്ഞു കയറ്റക്കാര്‍ ഇന്ത്യന്‍ പട്ടാളത്തിനു നേരെ രൂക്ഷമായ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഈ ആക്രമണത്തിലാണ് ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ